ചുരം സംരക്ഷണ സന്ദേശവുമായി വാക്കത്തോൺ സംഘടിപ്പിച്ചു.

ചുരം സംരക്ഷണ സന്ദേശവുമായി കൽപ്പറ്റ ഫൈറ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ താമരശ്ശേരി ചുരത്തിൽ വാക്കത്തോൺ സംഘടിപ്പിച്ചു. മഴയറിഞ്ഞും കോടമഞ്ഞിന്റെ സൗന്ദര്യ മാസ്വദിച്ചും അടിവാരം മുതൽ ലക്കിടി വ്യൂ പോയിന്റ് വരെയാണ് കാൽനടയാത്ര സംഘടിപ്പിച്ചത്. യുവതി യുവാക്കളുടെ കായിക വളർച്ചയ്ക്കൊപ്പം പരിസ്ഥിതി ബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി. 35 ഓളം പേർ വാക്കത്തോണിൽ പങ്കെടുത്തു. മൂന്നു മണിക്കൂർ കൊണ്ടാണ് സംഘാംഗങ്ങൾ താമരശ്ശേരി ചുരം നടന്നു കയറിയത്. തുടർന്നും ഇത്തരം പരിപാടികൾ സംഘടിപ്പിക്കാൻ പ്രോത്സാഹനമായെന്ന് ഇതിനെ നേതൃത്വം വഹിച്ച ജാസിർ…

Read More

തൊണ്ടാർ, കടമാൻചിറ നിർദ്ദിഷ്ട പദ്ധതികളുടെ ആശങ്ക പരിഹരിക്കണം: സ്വതന്ത്ര കർഷക സംഘം

കൽപ്പറ്റ: തൊണ്ടാർ, കടമാൻചിറ വൻകിട നിർദ്ദിഷ്ട പദ്ധതികൾ ജനങ്ങളിൽ സൃഷ്ടിച്ച ആശങ്കകൾ പരിഹരിക്കാൻ സർക്കാർ തയ്യാറാവണമെന്ന് സ്വതന്ത്ര കർഷക സംഘം ജില്ലാ പ്രവർത്തകസമിതി യോഗം ആവശ്യപ്പെട്ടു. കാടിനോടും കാട്ടുമൃഗങ്ങളോടും മല്ലടിച്ച് മണ്ണിൽ കനകം വിളയിച്ച കുടിയേറ്റ കർഷക ജനതയെ വ്യാപകമായി കുടിയൊഴിപ്പിക്കാൻ സഹായിക്കുന്നതാണ് രണ്ടു പദ്ധതികളുമെന്ന് യോഗം ചൂണ്ടിക്കാട്ടി. ജില്ലയിൽ കാരാപ്പുഴ, ബാണാസുര സാഗർ എന്നീ രണ്ടു വൻകിട പദ്ധതികൾക്ക് പുറമെയാണ് തൊണ്ടാർ, കടമാൻചിറ പദ്ധതികളുടെ ഡി.പി.ആർ തയ്യാറാക്കാൻ സർക്കാർ അനുമതി നൽകിയിരിക്കുന്നത്. ഡി.പി.ആർ തയ്യാറാക്കുന്നതിനെതിരെ വ്യാപക…

Read More

കൊട്ടിയൂർ -അമ്പായത്തോട് -തലപ്പുഴ ചുരമില്ലാ റോഡ് ഉടൻ യാഥാർഥ്യമാക്കണം: എ.യൂസുഫ്

മാനന്തവാടി : വയനാട് -കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്നതും അപകടം നിറഞതുമായ പാൽചുരം റോഡിൽ നിരന്തരമായി ഉണ്ടാകുന്ന യാത്രാ നിരോധനങ്ങൾ കാരണം ജനങ്ങൾ ബുദ്ധിമുട്ടിലാണെന്നും അത് പരിഹരിക്കാൻ ചുരമില്ലാ റോഡ് മാത്രമാണ് പരിഹാരമെന്നും എസ്‌ഡിപിഐ വയനാട് ജില്ലാ പ്രസിഡന്റ് എ.യൂസുഫ്. മാനന്തവാടി മണ്ഡലം കമ്മിറ്റി യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂർ വിമാന താവളത്തിലേക്കും, കൊട്ടിയൂർ അമ്പലത്തിലേക്കുമൊക്കെയുള്ള യാത്രക്കാർ ആശ്രയിക്കുന്ന പ്രധാന പാതയാണ് പാൽചുരം റോഡ്.എന്നാൽ ചെങ്കുത്തായ ഇറക്കവും വീതി കുറഞതുമായ പാതയിൽ മണ്ണിടിച്ചിൽ നിത്യ സംഭവമാണ്. ഇത്…

Read More

ഓർമയുടെ ഒരാണ്ട്; ജൂലൈ 30 ന് പുത്തുമലയിൽ സർവമത പ്രാർത്ഥനയും പുഷ്പാർച്ചനയും അനുസ്മരണവും

കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ മരണമടഞ്ഞവരുടെ ഓർമ്മകൾക്ക് ഒരാണ്ട്. ഇതോടനുബന്ധിച്ച് ജൂലൈ 30 ന് പുത്തുമലയിൽ സർവമത പ്രാർത്ഥനയും പുഷ്പാർച്ചനയും അനുസ്മരണവും നടത്താൻ കളക്ടറേറ്റ് ആസൂത്രണ ഭവൻ എ.പി.ജെ ഹാളിൽ പട്ടിക ജാതി- പട്ടിക വർഗ്ഗ-പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ കേളുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ജില്ലാ ഭരണകൂടം, മേപ്പാടി ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. രാവിലെ 11 ന് പുത്തുമല പഞ്ചായത്ത് ശ്മശാനത്തിലാണ് പുഷ്പാർച്ചനയും തുടർന്ന് സർവമത പ്രാർത്ഥനയും നടക്കുക….

Read More

പുത്തുമല മുതൽ കൽപ്പറ്റ കലക്ടറേറ്റ് വരെ മുസ്ലിം യൂത്ത് ലീഗ് ലോങ്ങ് മാർച്ച് ചൊവ്വാഴ്ച; പി കെ ഫിറോസ് നയിക്കും

കൽപ്പറ്റ: ദുരന്ത ബാധിതരോടുള്ള നീതി നിഷേധത്തിനെതിരെ, സർക്കാരുകളുടെ കൊള്ളക്കെതിരെ എന്ന പ്രമേയത്തിൽ മുസ്ലിം യൂത്ത് ലീഗ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂലൈ 29 പുത്തുമലയിൽ നിന്ന് ആരംഭിക്കുന്ന ലോങ്ങ് മാർച്ച് കൽപ്പറ്റ സിവിൽ സ്റ്റേഷനിൽ സമാപിക്കും. രാവിലെ എട്ടുമണിക്ക് പുത്തുമലയിലെ പൊതുശ്മശാനത്തിലെ പ്രാർത്ഥനകൾക്ക് ശേഷം മേപ്പാടി നെല്ലിമുണ്ടയിൽ നിന്നും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഫ്ളാഗ് ഓഫ് ചെയ്യും. കാൽനടയായി ആരംഭിച്ച് മേപ്പാടി, കാപ്പം കൊല്ലി, കൽപ്പറ്റ…

Read More

വാഹന പരിശോധനക്കിടെ കൊക്കയിലേക്ക് ചാടിയ യുവാവ് പിടിയിൽ

വാഹന പരിശോധനക്കിടെ കൊക്കയിലേക്ക് ചാടിയ യുവാവ് പിടിയിൽ ഇയാൾ സഞ്ചരിച്ച കാറിൽ നിന്നും 20.35 ഗ്രാം എം.ഡി.എം.എ കണ്ടെത്തി വൈത്തിരി: വാഹന പരിശോധനക്കിടെ കൊക്കയിലേക്ക് ചാടിയ പോലീസ് പിടികൂടി. മലപ്പുറം തിരൂരങ്ങാടി ചെറുമുക്ക് എടക്കണ്ടതിൽ വീട്ടിൽ ഷഫീഖി(30)നെയാണ് വൈത്തിരി പോലീസ് കസ്റ്റഡിയിലെടുത്തത്. 25.07.2025 രാവിലെ ലക്കിടിയിൽ വച്ച് വാഹനപരിശോധനക്കിടെ ഇയാൾ വാഹനത്തിൽ നിന്ന് ഇറങ്ങി ഓടി ചുരത്തിൽ താഴേക്ക് എടുത്ത് ചാടുകയായിരുന്നു. ഇയാളുടെ വാഹനത്തിൽ നിന്നും 20.35 ഗ്രാം എംഡിഎംഎ കണ്ടെത്തിയിരുന്നു. കെ.എൽ 71 കെ 3883…

Read More

ടൗൺഷിപ്പിലെ മാതൃക വീടിന്റെ നിര്‍മ്മാണം അവസാനഘട്ടത്തില്‍ -ജൂലൈ 30 ന് നിര്‍മ്മാണം പൂര്‍ത്തീകരിക്കും

ടൗൺഷിപ്പിലെ മാതൃക വീടിന്റെ നിര്‍മ്മാണം അവസാനഘട്ടത്തില്‍ -ജൂലൈ 30 ന് നിര്‍മ്മാണം പൂര്‍ത്തീകരിക്കും എല്‍സ്റ്റണില്‍ തയ്യാറാവുന്ന ടൗൺഷിപ്പിലെ മാതൃക വീടിന്റെ നിര്‍മ്മാണ പ്രവൃത്തി അവസാനഘട്ടത്തില്‍. വീടിന്റെ നിലം ഒരുക്കല്‍ പൂര്‍ത്തീകരിച്ച് ടൈല്‍സ് പാകുന്ന പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. ടൗണ്‍ഷിപ്പില്‍ ഒരുങ്ങുന്ന മാതൃക വീടിന്റെ നിര്‍മ്മാണം ജൂലൈ 30 ഓടെ പൂര്‍ത്തീകരിക്കും. ശുചിമുറി, സിറ്റ് ഔട്ട്, അടുക്കള സ്ലാബ് സ്ഥാപിക്കല്‍ പ്രവൃത്തികളാണ് ഇനി ചെയ്യാനുള്ളത്. കാലാവസ്ഥ അനുകൂലമെങ്കില്‍ വീടിന്റെ പെയിന്റടി ഇന്ന് ആരംഭിക്കുമെന്ന് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി പ്രതിനിധികള്‍ അറിയിച്ചു….

Read More

അസം കുടിയൊഴിപ്പിക്കൽ: വിമൻ ഇന്ത്യ മൂവ്മെന്റ് പ്രതിഷേധിച്ചു

കൽപ്പറ്റ : അസമിലെ ബുൾഡോസർ രാജ് അവസാനിപ്പിക്കുക, സുപ്രീം കോടതിയുടെ ഉത്തരവ് പാലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വിമൻ ഇന്ത്യ മൂവ്മെന്റ് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൽപ്പറ്റ, മാനന്തവാടി എന്നിവിടങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചു. കൽപ്പറ്റയിൽ വെച്ച് നടന്ന പ്രതിഷേധം വിമൻ ഇന്ത്യ മൂവ്മെന്റ് ദേശീയ സമിതി അംഗം നൂർജഹാൻ കല്ലങ്കോടൻ ഉദ്ഘാടനം ചെയ്തു. മനുഷ്യത്വ രഹിതമായ കുടിയൊഴിപ്പിക്കലിനെതിരെ സ്വമേധയാ കേസെടുത്ത് തുടര്‍ നടപടി സ്വീകരിക്കാന്‍ അസം സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്ന് ബഹുമാനപ്പെട്ട നീതിന്യായ വ്യവസ്ഥയോട്, പ്രത്യേകിച്ച്…

Read More

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴക്ക് സാധ്യത

‏തിരുവനന്തപുരം : സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം മഴ ശക്തമാകും. പശ്ചിമ ബംഗാളിന്റെ തീരത്തിന് മുകളിലും വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും മുകളിലുമായി തീവ്രന്യൂനമർദം സ്ഥിതിചെയ്യുന്നതാണ് മഴ കനക്കാൻ കാരണം. കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇത് പ്രകാരം പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിശക്തമായ മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്,…

Read More

ഓൺലൈൻ തട്ടിപ്പ് നടത്തിയ നൈജീരിയൻ സ്വദേശിക്ക് 12 വർഷം തടവും 17 ലക്ഷം രൂപ പിഴയും

കൽപ്പറ്റ: കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് കൽപ്പറ്റ സ്വദേശിനിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ നൈജീരിയൻ സ്വദേശിക്ക് 12 വർഷം തടവും 17 ലക്ഷം രൂപ പിഴയും. ഇക്കെണ്ണ മോസസ് (28)നെയാണ് കൽപ്പറ്റ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ജഡ്ജ് എ.ബി. അനൂപ് ശിക്ഷിച്ചത്. ജോലി നൽകാം എന്ന് വിശ്വസിപ്പിച്ച് ചതിച്ചതിന് അഞ്ചു വർഷം, കാനഡ എമ്പസിയുടെ വ്യാജ വിസയടക്കമുള്ള രേഖകൾ നിർമ്മിച്ചതിന് അഞ്ചു വർഷം, വ്യാജ രേഖകൾ അസ്സൽ ആണ് എന്ന് തെറ്റിദ്ധരിപ്പിച്ച് പരാതിക്കാരിക്ക് അയച്ചു നൽകിയതിന്…

Read More