കത്തോലിക്ക സന്യസ്തരെ ഇരകളാക്കി ഭീതിപ്പെടുത്താനുള്ള വര്‍ഗീയ നീക്കങ്ങള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം : കെ സി വൈ എം
മാനന്തവാടി : ഛത്തീസ്ഗഡില്‍ മലയാളികളായ രണ്ട് സന്യാസിനിമാരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് അറസ്റ്റ് ചെയ്തതുള്‍പ്പെടെയുള്ള സമീപകാല സംഭവങ്ങള്‍ ഭാരതത്തിന്റെ ഭരണഘടനയെ അവഹേളിക്കുന്നവയാണ്. രാജ്യത്തിന്റെ മതമൈത്രിയെ തകര്‍ക്കുന്നതിലൂടെയുള്ള വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമാക്കിയുള്ള ചില നിക്ഷിപ്ത താല്‍പര്യക്കാരുടെ ശ്രമങ്ങളാണ് ഇവ എന്നത് വ്യക്തമാണ്. മതപരിവര്‍ത്തനം, മനുഷ്യക്കടത്ത്, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച്, ദൈവസ്‌നേഹത്തിലൂന്നി മനുഷ്യസ്‌നേഹപരമായ സേവനങ്ങളിലൂടെ രാഷ്ട്രത്തിന് അമൂല്യമായ സംഭാവനകള്‍ നല്‍കുന്ന ക്രൈസ്തവ മിഷനറിമാരെ നിശ്ശബ്ദരാക്കാനുള്ള ശ്രമങ്ങള്‍ വര്‍ധിച്ചു വരുന്നു. വിവിധ സംസ്ഥാനങ്ങളിലെ മതപരിവര്‍ത്തന നിരോധന നിയമങ്ങളെ…
