വയനാട് ടൂറിസം കേരള ടൂറിസത്തിന് അനിവാര്യം: മന്ത്രി പി എ മുഹമ്മദ് റിയാസ്
വയനാട് ടൂറിസം കേരള ടൂറിസത്തിന് അനിവാര്യമെന്ന് വിനോദസഞ്ചാര പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. മാനന്തവാടി പഴശ്ശി പാർക്കിൽ വയനാട് പാക്കേജിൽ ഉൾപ്പെടുത്തി 1.20 കോടി രൂപ ചെലവഴിച്ച് നടപ്പാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ശനിയാഴ്ച്ച നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മാനന്തവാടി പഴശ്ശി പാർക്കിൽ സോർബിങ് ബോൾ, മൾട്ടി സീറ്റർ സീ സോ, മൾട്ടി പ്ലേ ഫൺ സിസ്റ്റം -3, മെറി ഗോ റൗണ്ട്, ബഞ്ച്, വാട്ടർ കിയോസ്ക് എന്നിവ ആധുനിക രീതിയിൽ ഒരുക്കിയിട്ടുണ്ട്….
