വയനാട്ടിൽ എലിപ്പനി ബാധിച്ചു യുവാവ് മരിച്ചു

ബത്തേരി : ചീരാൽ കൊഴുവണയിൽ എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു. കൊഴുവണ ഉന്നതിയിലെ രാജൻ-അമ്മിണി ദമ്പതികളുടെ മകൻ വിഷ്ണു (മഞ്ഞ 24) ആണ് മരിച്ചത്. ഇന്ന് രാവിലെ 5 മണിയോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു മരണം സംഭവിച്ചത്. ഇന്നലെയാണ് ഇയാളെ മെഡിക്കൽ കോളേജിലേക്ക് എത്തിച്ചത്. കഴിഞ്ഞ രണ്ടാഴ്ച അടുത്തായി പനി ബാധിതനായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ആണ് ഇവർ ആശുപത്രിയിൽ പോയത്. ഇതാണ് രോഗം മൂർഛിക്കാൻ കാരണമായത്.

Read More

കേരളത്തിൽ പണിമുടക്ക് ഹർത്താൽ ആയി. ജനജീവിതം സ്തംഭിച്ചു

കേരളത്തിൽ പണിമുടക്ക് ഹർത്താൽ ആയി. ജനജീവിതം സ്തംഭിച്ചു. രാജ്യത്ത് സംയുക്ത തൊഴിലാളി യൂണിയനുകൾ പ്രഖ്യാപിച്ച പണിമുടക്ക് പുരോഗമിക്കുന്നു. കേരളത്തിൽ പണിമുടക്ക് ഹർത്താൽ ആയിമാറി. പൊതു വാഹനങ്ങൾ സർവീസ് നടത്തുന്നില്ല, ചുരുക്കം ചില കെഎസ്ആർടിസി ബസ്സുകളും സ്വകാര്യ വാഹനങ്ങളും നിരത്തിൽ ഇറങ്ങിയിട്ടുണ്ട്. രാവിലെ പത്തുമണി വരെയുള്ള വിവരമനുസരിച്ച് കടകമ്പോളങ്ങൾ അടഞ്ഞു കിടക്കുകയാണ്. കാര്യമായ അനിഷ്ട സംഭവങ്ങൾ ഇതുവരെ എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ല. ആലപ്പുഴയിൽ കെഎസ്ആർടിസി ബസ്സുകളും ബോട്ടുകളും സമര അനുകൂലികൾ തടയുന്നതായ് റിപ്പോർട്ട് ഉണ്ട്. എന്നാൽ കോഴിക്കോട് നഗരത്തിൽ…

Read More

ആരോഗ്യം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

കൽപ്പറ്റ : കെപിസിസിയുടെ ആഹ്വാന പ്രകാരം കോട്ടയം മെഡിക്കൽ കോളേജിൽ ബിൽഡിങ് തകർന്നു സ്ത്രീ മരിച്ച സംഭവത്തിൽ ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് കൽപ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ടൗണിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. കെപിസിസി സെക്രട്ടറി അഡ്വക്കറ്റ് ടി ജെ ഐസക് യോഗം ഉദ്ഘാടനം ചെയ്തു. കൽപ്പറ്റ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി കെ കെ രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി പി വിനോദ് കുമാർ, യൂത്ത് കോൺഗ്രസ്…

Read More

വിദ്യാര്‍ഥികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു

  മുണ്ടക്കൈ-ചൂരല്‍മല ദുരിതബാധിത പ്രദേശത്തെ വിദ്യാര്‍ഥികള്‍ക്ക് പഠനാവശ്യത്തിനുള്ള ലാപ്‌ടോപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ തൈക്കാട് ഗവ ഗസ്റ്റ് ഹൗസില്‍ വിതരണം ചെയ്തു. ആദ്യഘട്ടത്തില്‍ പത്താം ക്ലാസ്, പ്ലസ് ടു, എം.ബി.എ, സി. എം.എ കോഴ്‌സുകളില്‍ പഠിക്കുന്ന 10 കുട്ടികള്‍ക്കാണ് ലാപ്‌ടോപ് വിതരണം ചെയ്തത്. ദുരന്തബാധിത മേഖലയിലെ 250 വിദ്യാര്‍ത്ഥികള്‍ക്കാണ് സി.എസ്.ആര്‍ ഫണ്ടില്‍ നിന്ന് ലാപ്‌ടോപ്പ് നല്‍കുക. മറ്റു വിദ്യാര്‍ത്ഥികള്‍ക്ക് വയനാട് കളക്ടറേറ്റില്‍ നിന്നും ലാപ്‌ടോപ്പ് വിതരണം ചെയ്യും.

Read More

ടൗണ്‍ഷിപ്പ് നിര്‍മ്മാണം: വീടുകള്‍ ഡിസംബറില്‍ പൂര്‍ത്തീകരിക്കും: മന്ത്രി കെ രാജന്‍

കല്‍പ്പറ്റ: എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ മുണ്ടക്കൈ-ചൂരല്‍മല ദുരന്ത അതിജീവിതര്‍ക്കായി നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പിലെ വീടുകളുടെ നിര്‍മ്മാണം ഡിസംബറോടെ പൂര്‍ത്തീകരിക്കുമെന്ന് റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍. എല്‍സ്റ്റണിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ടൗണ്‍ഷിപ്പില്‍ ഒരുക്കുന്ന 410 വീടുകളിലായി 1662 ലധികം ആളുകള്‍ക്കാണ് തണലൊരുങ്ങുന്നത്. ഇതില്‍ 140 വീടുകള്‍ക്ക് ഏഴ് സെന്റ് വീതമുള്ള അതിര്‍ത്തി നിശ്ചയിച്ചു. 51 വീടുകളുടെ അടിത്തറയും 54 വീടുകളുടെ ഡൈനാമിക് കോണപെനട്രേഷന്‍ ടെസ്റ്റും 41 വീടുകളുടെ പ്ലെയിന്‍ സിമന്റ് കോണ്‍ക്രീറ്റും പൂര്‍ത്തിയാക്കി….

Read More

കോട്ടയം മെഡിക്കല്‍ കോളജ് അപകടം: പരുക്കേറ്റ സ്ത്രീ മരിച്ചു; കുടുങ്ങിക്കിടന്നത് രണ്ട് മണിക്കൂറോളം

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടഭാഗം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ ഒരു സ്ത്രീ മരിച്ചു. കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന്‌ രണ്ടര മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇവരെ പുറത്തെടുക്കാനായത്. തലയോലപ്പറമ്പ് സ്വദേശി ബിന്ദുവാണ് മരിച്ചത്. സ്ഥലത്ത് പ്രതിഷേധം നടക്കുകയാണ്. മകള്‍ക്ക് കൂട്ടിരിക്കാനാണ് ബിന്ദു മെഡിക്കല്‍ കോളജിലെത്തിയത്. ബിന്ദുവിന്റെ മകള്‍ ട്രോമാ കെയറില്‍ ചികിത്സയിലാണ്. ബിന്ദുവിനെ കെട്ടിടാവശിഷ്ടങ്ങളില്‍ നിന്ന് പുറത്തെടുത്ത ശേഷം അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രക്ഷാപ്രവര്‍ത്തനത്തില്‍ ഗുരുതര വീഴ്ചയുണ്ടായെന്നാണ് ചാണ്ടി ഉമ്മന്‍ എംഎല്‍എ ഉള്‍പ്പെടെ ആരോപിക്കുന്നത്. കെട്ടിടം അപകടാവസ്ഥയിലാണെന്നോ…

Read More

വാണിജ്യാവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിൻറെ വില കുറച്ചു; ഗാർഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല

തിരുവനന്തപുരം: വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ്‌ കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിൻറെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ 140 രൂപയാണ് വാണിജ്യ സിലിണ്ടറിന് കുറഞ്ഞത്. അതേസമയം, ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല. രാജ്യതലസ്ഥാനമായ ദില്ലിയിലാണ് 58.5 രൂപ കുറഞ്ഞത്. മുബൈയിൽ 58 രൂപയും ചെന്നൈയിൽ 57.7 രൂപയുമാണ് കുറഞ്ഞത്.19 കിലോയുടെ വാണിജ്യ സിലിണ്ടറിന് കൊച്ചിയിൽ 57.5 രൂപയാണ് കുറഞ്ഞത്….

Read More

മരിയനാട് പുനരധിവാസ പദ്ധതി: നഷ്ടപരിഹാരമായി അഞ്ച് കോടി അനുവദിച്ചു

  മരിയനാട് എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് വയനാട് പാക്കേജിലുള്‍പ്പെടുത്തി അഞ്ച് കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം അനുവദിക്കാന്‍ മാത്രമായിരിക്കും തുക വിനിയോഗിക്കുക. സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ നേതൃത്വത്തില്‍ വയനാട് വികസന പാക്കേജില്‍ മരിയനാട് പുനരധിവാസ പദ്ധതിക്ക് അഞ്ച് കോടി രൂപയുടെ ഭരണാനുമതി നല്‍കാന്‍ ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീയുടെ അധ്യക്ഷതയില്‍ പ്രോജക്ട് ഇംപ്ലിമെന്റേഷന്‍ യൂണിറ്റ് രൂപീകരിച്ചിരുന്നു. അര്‍ഹരായവര്‍ക്ക് സര്‍ക്കാര്‍ നിയമങ്ങളും ഉത്തരവുകളും അടിസ്ഥാനമാക്കി തൊഴിലാളി നിയമ പ്രകാരം ജീവനക്കാരുടെ സര്‍വ്വീസ്…

Read More

റോട്ടറി ഗവർണ്ണർ സ്ഥാനമേറ്റു

കൽപ്പറ്റ: ലോകത്തിലെ ആദ്യത്തേതും ഏറ്റവും വലുതമായ സാമൂഹ്യ സന്നദ്ധ സേവന സംഘടനയായ റോട്ടറിയുടെ 25 -26 വർഷത്തിലെ റോട്ടറി ഡിസ്ട്രിക്ട് 3204 ഗവർണറായി വയനാട് സ്വദേശിയായ ബിജോഷ് മാനുവൽ സ്ഥാനമേറ്റെടുത്തു. കണ്ണൂർ, കാസർകോട്, വയനാട്, , കോഴിക്കോട്, മലപ്പുറം ജില്ലകളിലെയും മാഹി, ലക്ഷ്വദീപ് എന്നിവടങ്ങളിലെയും 91 റോട്ടറി ക്ലബ്ബുകളുടെ ഗവർണ്ണറായിട്ടാണ് ശ്രീ ബിജോഷ് മാനുവൽ നിയുക്തനായത്. വയനാട്ടിൽ നിന്നും ആദ്യമായിട്ടാണ് ഒരാൾ റോട്ടറിയുടെ ഗവർണർ പദവിയിലേക്ക് എത്തുന്നത്. കഴിഞ്ഞ 120 വർഷമായി ലോകത്തിലെ സന്നദ്ധ സംഘടനകൾക്ക് മാതൃകയായി…

Read More

ആംബുലൻസായി കെ എസ് ആർ ടി സി

സുൽത്താൻ ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ ATK304/1030KKDMSE KSRTC സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി കെ, ഡ്രൈവർ സജീഷ് ടി പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികന്റെ ജീവൻ രക്ഷിച്ചു. ബസ് കേരള ബോർഡർ കഴിഞ്ഞ് ബന്ദിപ്പൂർ വനമേഖലയിലേക്ക് പ്രവേശിച്ചുടനെ ബസിലെ യാത്രക്കാരനായ പുൽപള്ളി പാടിച്ചിറ സ്വദേശി ഷാജി എന്നയാൾക്ക് ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ടു കുഴഞ്ഞ് വീഴുകയായിരുന്നു. ബസിൽ യാത്രചെയ്തിരുന്ന നഴ്സിംഗ് വിദ്യാർഥികളും, മറ്റ് യാത്രക്കാരും ചേർന്ന് പ്രാഥമിക ചികിത്സ നൽകിയെങ്കിലും കടുത്ത…

Read More