മീറ്റ് വർക്കേഴ്സ് യൂണിയൻ (എസ് ടി യു) സംസ്ഥാന തല മെമ്പർഷിപ്‌ വിതരണോദ്ഘാടനം നിർവ്വഹിച്ചു..

കൽപറ്റ: സംസ്ഥാനത്തെ പ്രധാന ഭക്ഷ്യ വിഭവമായ മാട് വിഭവങ്ങൾ ലഭ്യമാക്കുന്നതിനു കേരളവും അയൽ സംസ്ഥാന സർക്കാരുകളും നടപടി സ്വികരിക്കണമെന്നു മീറ്റ് വർക്കേഴ്സ് യൂണിയൻ (എസ് ടി യു) വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങൾ ഉന്നയിച്ചു സംസ്ഥാന മന്ത്രിമാരെ കണ്ടു നിവേദനങ്ങൾ സമർപ്പിക്കും. മാട് ലഭ്യത കുറവ് കാരണം മാംസം വില വർധിപ്പിക്കേണ്ട സാഹചര്യമാണ് നിലവിൽ ഉള്ളത്. മീറ്റ് വർക്കേഴ്സ് യൂണിയൻ 2025 ലെ സംസ്ഥാന തല മെമ്പർഷിപ് വിതരണോദ്ഘാടനം സംസ്ഥാന പ്രസിഡന്റ് പി ബാപ്പുട്ടി…

Read More

ബന്ദിപ്പൂര്‍ രാത്രിയാത്ര നിരോധനം; മുഴുവന്‍ സമയവും അടച്ചിടാന്‍ കര്‍ണാടക; നിരോധനം നീക്കണമെന്ന് കേരളം

കൽപ്പറ്റ: ബന്ദിപ്പൂരിലെ രാത്രിയാത്ര നിരോധനം നീക്കണമെന്ന ആവശ്യം സംസ്ഥാനം ശക്തമാക്കുന്നതിനിടെ പാത മുഴുവന്‍സമയവും അടച്ചിടണമെന്ന കര്‍ണാടക വനംവകുപ്പിന്റെ നിലപാട് തുടര്‍ചര്‍ച്ചകള്‍ വഴിമുട്ടിക്കും. സുപ്രിംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ബന്ദിപ്പൂര്‍ കടുവ സങ്കേതം ഡയറക്ടര്‍ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. എന്നാല്‍ ഇത് അംഗീകരിക്കില്ലെന്നും കര്‍ണാടക സര്‍ക്കാരുമായി ചര്‍ച്ച തുടരുമെന്നും വനംമന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. കേരള അതിര്‍ത്തി മുതല്‍ ഗുണ്ടല്‍ പേട്ടിലെ മദൂര്‍ വരെ 19.5 കിലോമീറ്ററിലാണ് ഇപ്പോള്‍ രാത്രിയാത്ര നിരോധനമുള്ളത്.16 വര്‍ഷമായി നിലനില്‍ക്കുന്ന നിരോധനം നീക്കാന്‍ പലതലത്തിലുള്ള ചര്‍ച്ചകള്‍ തുടരുകയാണ്….

Read More

സംസ്ഥാനത്ത് വേനൽ മഴ ഇന്നും തുടരും; മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ട്.

സംസ്ഥാനത്ത് വേനൽ മഴ ഇന്നും തുടരും. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ടാണ്. മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ട്. ഈ ജില്ലകളിൽ 24 മണിക്കൂറിൽ 64 മില്ലിമീറ്റർ മുതൽ 115 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കും. ഇന്നലെ പെയ്ത ശക്തമായ മഴയിൽ വിവിധ സ്ഥലങ്ങളിൽ മഴക്കെടുതികളും റിപ്പോർട്ട് ചെയ്തു. അതേസമയം തൃശൂരില്‍ ഇന്നലെ ‘ഫോം റെയിന്‍’ എന്ന പതമഴ പെയ്തു. അമ്മാടം കോടന്നൂര്‍ മേഖലകളിലാണ് പതമഴ പെയ്തത്. ഇന്നലെ വൈകുന്നേരം തൃശ്ശൂരിലെ…

Read More

സംസ്ഥാനത്ത് ട്രിപ്പിള്‍ നെഗറ്റീവ് ബ്രസ്റ്റ് ക്യാന്‍സര്‍ വാക്സിന്‍ വികസിപ്പിക്കും: മന്ത്രി വീണാ ജോര്‍ജ്

മാനന്തവാടി : സംസ്ഥാനത്ത് ട്രിപ്പിള്‍ നെഗറ്റീവ് ബ്രസ്റ്റ് ക്യാന്‍സറിനുള്ള വാക്സിന്‍ വികസിപ്പിക്കുമെന്നും ക്യാന്‍സര്‍ ചികിത്സയ്ക്കായി 24 ആശുപത്രികള്‍ വികേന്ദ്രീകരിച്ചതായും ആരോഗ്യ-വനിതാ-ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നല്ലൂര്‍നാട് ക്യാന്‍സര്‍ സെന്ററില്‍ സ്ഥാപിച്ച സി.ടി സിമുലേറ്റര്‍ സ്‌കാന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. നല്ലൂര്‍നാട് ക്യാന്‍സര്‍ കെയര്‍ സെന്ററിലെത്തുന്ന രോഗികള്‍ക്ക് ഒരു വര്‍ഷം 5500 കീമോതെറാപ്പിയും 600 റേഡിയേഷനുമാണ് ചെയ്യുന്നത്. കര്‍ണ്ണാടക, തമിഴ്നാട് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന 150 ലേറെ രോഗികള്‍ക്കും ചികിത്സാ സൗകര്യം ഒരുക്കുന്നുണ്ട്….

Read More

അരിവാള്‍ രോഗികള്‍ക്കുള്ള ആരോഗ്യകാര്‍ഡ് വിതരണം ചെയ്യുന്ന ആദ്യ ജില്ല വയനാട്: മന്ത്രി വീണാ ജോര്‍ജ്

മാനന്തവാടി :  സംസ്ഥാനത്ത് അരിവാള്‍ രോഗബാധിതരായവര്‍ക്കുള്ള സ്റ്റാറ്റസ് ആരോഗ്യകാര്‍ഡ് വിതരണം ചെയ്യുന്ന ആദ്യ ജില്ല വയനാടാണെന്ന് ആരോഗ്യ-വനിതാ- ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കാര്‍ഡ് ലഭ്യമാക്കുന്നതോടെ രോഗികള്‍ക്ക് സൗജന്യ ചികിത്സ, പെന്‍ഷന്‍, മറ്റ് ആനുകൂല്യങ്ങള്‍ വേഗത്തില്‍ ലഭ്യാമാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. മാനന്തവാടി ഗവ മെഡിക്കല്‍ കോളെജ് ആശുപത്രിയിലെ പുതിയ മള്‍ട്ടി പര്‍പ്പസ് കെട്ടിടത്തില്‍ ആരംഭിച്ച സിക്കിള്‍ സെല്‍ യൂണിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സിക്കിള്‍സെല്‍ അസോസിയേഷന്‍ സെക്രട്ടറി കെ.ബി സരസ്വതിക്ക് ആരോഗ്യ…

Read More

സംസ്ഥാനത്ത് വേനല്‍ മഴയും കാറ്റും ശക്തമാക്കും; വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ മഴയും കാറ്റും ശക്തമാകുന്നു. വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു. മഴയ്‌ക്കൊപ്പം പരമാവധി 40 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നുണ്ട്. വേനല്‍ മഴ ശക്തമായതോടെ ചൂടിന് നേരിയ ആശ്വാസമുണ്ടെങ്കിലും യുവി ഇന്‍ഡക്‌സ് വികരണ തോത് ഉയര്‍ന്ന് നില്‍ക്കുകയാണ്. ജാഗ്രതയുടെ ഭാഗമായി പൊതുജനങ്ങള്‍ രാവിലെ 11 മുതല്‍ 3 വരെയുള്ള വെയില്‍ ഏല്‍ക്കരുതെന്നും മുന്നറിയിപ്പുണ്ട്.

Read More

ചുരം പാതയിലെ കൊടുംവളവ് നിവർത്തൽ പദ്ധതി യാഥാർഥ്യത്തിലേക്ക്

കൽപ്പറ്റ: താമരശ്ശേരി ചുരത്തിലെ ആറ്,ഏഴ്,എട്ട് വളവുകൾ വീതി കൂട്ടി ഗതാഗതകുരുക്കും തടസങ്ങളും ഒഴിവാക്കാൻ ദേശീയപാത വിഭാഗം തയ്യാറാക്കിയ കൊടുംവളവ് നിവർത്തൽ പദ്ധതി യാഥാർഥ്യത്തിലേക്ക് കടക്കുകയാണെന്ന് അഡ്വ. ടി സിദ്ധിഖ് എം എൽ എ അറിയിച്ചു. 37 കോടി രൂപയുടെ പ്രസ്തുത പദ്ധതിയുടെ ടെണ്ടർ കഴിഞ്ഞ ദിവസമാണ് ഓപ്പൺ ചെയ്തത്. നാലുപേർ പങ്കെടുത്ത ടെണ്ടർ നടപടികളുടെ സാമ്പത്തിക സാങ്കേതിക പരിശോധനയിലേക്ക് ഡിപ്പാർട്ടുമെന്റ് കടക്കുകയാണ്. ഇതിന് ശേഷം ബന്ധപ്പെട്ട കമ്മിറ്റികളുടെ അംഗീകാരം കൂടി കിട്ടിക്കഴിഞ്ഞാൽ ഉടൻ പ്രവർത്തി ആരംഭിക്കുമെന്നും അദ്ദേഹം…

Read More

കർഷക സംഘം ഫോറസ്റ്റ് ഡെപ്യൂട്ടി റയിഞ്ചറുമായി ചർച്ച നടത്തി.ഒ

തലപ്പുഴ : തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ 5,6 വാർഡുകളിലെ ഇ എഫ് എൽ ഭൂമിയുമായി ബന്ധപ്പെട്ട കർഷകരുടെ ആശങ്കകൾ പരിഹരിക്കുമെന്ന് ഫോറസ്റ്റ് ഡെപ്യൂട്ടി റയിഞ്ചർ ആനന്ദുമായി കർഷക സംഘം വില്ലേജ് കമ്മിറ്റി ഭാരവാഹികൾ നടത്തിയ ചർച്ചയിൽ തീരുമാനമായി രണ്ടായിരത്തിൽ നിലവിൽ വന്ന വന നിയമപ്രകാരം ഈ എഫ് എൽ ആയി നോട്ടിഫൈ ചെയ്ത 96/2 , 96/4, 96/ -1A1, എന്നീ സർവ്വെ നമ്പരുകളിൽ ഉൾപ്പെട്ട ഫ്രിങ്ങ് ഫോർഡ് എസ്റ്റേറ്റിൻ്റെ ഉടമസ്ഥതയിലുള്ള 15 ഹെക്ടർ ഭൂമി എത്രയും പെട്ടെന്ന്…

Read More

മുണ്ടക്കൈ- ചൂരൽമല ദുരന്തം; കാണാതായവരുടെ മരണ സർട്ടിഫിക്കറ്റ്  രജിസ്ട്രേഷൻ പൂർത്തിയായി

കൽപ്പറ്റ: മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായ 32 പേരുടെ മരണ സർട്ടിഫിക്കറ്റ് രജിസ്ട്രേഷൻ പൂർത്തിയായതായി മേപ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ദുരന്തത്തിൽ കാണാതായവരെ മരിച്ചതായി കണക്കാക്കിയുള്ള ഓൺലൈൻ രജിസ്ട്രേഷൻ നടപടികളാണ് പൂർത്തീകരിച്ചത്.  കാണാതായവരുടെ 32 പേരുടെ കുടുംബാഗംങ്ങൾ നൽകിയ അപേക്ഷ പ്രകാരം മേപ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി, മേപ്പാടി എസ്.എച്ച്.ഒ, വെള്ളരിമല വില്ലേജ് ഓഫീസർ അടങ്ങിയ ഉപസമിതി ശേഖരിച്ച വിവരങ്ങൾ സബ് കളക്ടർക്ക് കൈമാറി. ലഭ്യമായ ലിസ്റ്റ് പ്രകാരം മേപ്പാടി എസ്.എച്ച്.ഒ കാണാതായ 32 പേരുടെ…

Read More

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വേനൽ മഴ തുടരും.

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വേനൽ മഴ തുടരും. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇന്നും വേനൽ മഴയ്ക്ക് സാധ്യതയുണ്ട്. ഒരു ജില്ലയിലും പ്രത്യേക അലർട്ട് പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ട്. മഴയ്‌ക്കൊപ്പം 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഈ ദിവസങ്ങളിൽ ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട്. ഇടിമിന്നലിന്‍റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ സ്ഥാനത്തേയ്ക്ക് മാറണം. വാതിലിനും ജനലിനും അടുത്ത് നിൽക്കരുത്. ഗൃഹോപകരണങ്ങളുടെ…

Read More