വനത്തിന് പുറത്ത് ഇറങ്ങുന്ന അക്രമകാരികളായ മൃഗങ്ങളെ വെടിവെച്ച് കൊല്ലണം: ഇ ജെ ബാബു
കല്‍പറ്റ: വനത്തിന് പുറത്ത് ഇറങ്ങുന്ന അക്രമകാരികളായ മൃഗങ്ങളെ വെടിവെച്ച് കൊല്ലണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു ആവശ്യപ്പെട്ടു. ദൗര്‍ഭാഗ്യകരമായ സംഭവമാണ് പഞ്ചാരകൊല്ലിയില്‍ ഉണ്ടായത്. ജില്ലയിലെ എട്ടാമത്തെ മനുഷ്യ ജീവനാണ് നഷ്ട്ടമായത്. സംഭവം ഉണ്ടായ ഉടന്‍ മന്ത്രി ഒആര്‍ കേളു സ്ഥലത്ത് എത്തി വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളോടും, പ്രദേശവാസികളോടും ചര്‍ച്ച നടത്തി പരിഹാരം കണ്ടെത്തുകയും ചെയ്തു. അടിക്കാടുകള്‍ വെട്ടാനും, ഫെന്‍സിങ് നടപടികള്‍ ആരംഭിക്കാനും തീരുമാനമായി. ചര്‍ച്ചയില്‍ പങ്കെടുക്കുകയും തീരുമാനങ്ങള്‍ അംഗീകരിക്കുകയും ചെയ്ത ചില രാഷ്ട്രീയ…
