എൻ എം വിജയൻ്റെ വീട് സന്ദർശിച്ച് എം വി ഗോവിന്ദൻ

ബത്തേരി: കോൺഗ്രസ് നേതാക്കളുടെ കോഴയിൽ കുരുങ്ങി ജീവനൊടുക്കിയ വയനാട് ഡിസിസി ട്രഷററർ എൻ എം വിജയൻ്റെ വീട് സന്ദർശിച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തിങ്കൾ പകൽ 10.45 ഓടെയാണ് ബത്തേരിയിലെ വീട്ടിലെത്തിയത്. വിജയൻ്റെ മകൻ വിജേഷിനെയും മരുമകൾ പത്മജയേയും ആശ്വസിപ്പിക്കുകയും വിവരങ്ങൾ ആരായുകയും ചെയ്തു. പ്രതിസന്ധികളെ തരണം ചെയ്ത് മുന്നേറണമെന്ന് വിജേഷിനോടും പത്മജയോടും പറഞ്ഞു. വിജയൻ്റെയും മകൻ്റെയും മരണശേഷവും കെപിസിസി പ്രസിഡൻ്റും പ്രതിപക്ഷ നേതാവും കുടുംബത്തെ ആക്രമിച്ചു. ആവശ്യമെങ്കിൽ കുടുംബത്തിന് സംരക്ഷണം…

Read More

സംസ്ഥാനതല ബഡ്സ് കലോത്സവം : വയനാടിന് കിരീടം

കൽപ്പറ്റ: സംസ്ഥാനതല ബഡ്സ് കലാമേളയിൽ ജില്ലക്ക് കലാകിരീടം. രണ്ട് ദിനങ്ങളിലായി കൊല്ലം ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തില്‍ നടന്ന “തില്ലാന” കുടുംബശ്രീ ബഡ്‌സ് സംസ്ഥാന കലോത്സവത്തിലാണ് ജില്ല കലാകിരീടം നിലനിര്‍ത്തിയത്. 22 ഇനങ്ങളിലായി 47 പോയിൻ്റ് നേടിയാണ് ജില്ല രണ്ടാം തവണയും ചാമ്പ്യന്മാരായത്. തൃശ്ശൂര്‍ ജില്ല 27 പോയിന്റോടെ രണ്ടാം സ്ഥാനത്തും തിരുവനന്തപുരം ജില്ല 25 പോയിന്റോടെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.സമാപന സമ്മേളനത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ജില്ലക്ക് അഞ്ച് ലക്ഷം രൂപയുടെ ക്യാഷ് അവാർഡും ട്രോഫിയും മൃഗ…

Read More

ക്ഷയരോഗ മുക്ത കേരളത്തിനായി വിദ്യാർത്ഥികളും യുവ സമൂഹവും കൈകോർക്കണം: മന്ത്രി ഒ.ആർ കേളു

നല്ലൂർനാട് : ക്ഷയരോഗ മുക്ത ജില്ലക്കും കേരളത്തിനുമായി വിദ്യാർത്ഥികളും യുവ സമൂഹവും കൈകോർക്കണമെന്ന് പട്ടികജാതി -പട്ടിക വർഗ്ഗ -പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു. ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് 100 ദിന ക്ഷയരോഗ നിർമ്മാർജ്ജന കർമ്മ പരിപാടിയുടെ ഭാഗമായി നല്ലൂർനാട് അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷൽ സ്കൂളിൽ ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച ക്ഷയരോഗ മുക്ത കേരളത്തിനായി ഒരു ജനകീയ മുന്നേറ്റം ‘ ക്യാമ്പയിൻ – സ്ക്രീനിങ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക- ജനകീയ പങ്കാളിത്തത്തോടെയും…

Read More

ഉദ്യോഗാർത്ഥികൾ തൊഴിൽ സാധ്യതകൾ ഉപയോഗപ്പെടുത്തണം: മന്ത്രി ഒ.ആർ കേളു

ഉദ്യോഗാർത്ഥികൾ തൊഴിൽ സാധ്യതകൾ ഉപയോഗപ്പെടുത്തണം: മന്ത്രി ഒ.ആർ കേളു മാനന്തവാടി: സർക്കാർ വകുപ്പുകളും വിവിധ സ്വകാര്യ കമ്പനികളും സംയുക്തമായി നടത്തുന്ന തൊഴിൽ മേളകളിലൂടെ ഉദ്യോഗാർത്ഥികൾ തൊഴിൽ സാധ്യത ഉപയോഗപ്പെടുത്തണമെന്ന് പട്ടികജാതി – പട്ടികവർഗ്ഗ – പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു. ഉദ്യോഗാർത്ഥികളുടെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുയോജ്യമായി സ്വകാര്യ കമ്പനികൾ നിരവധി തൊഴിലവസരങ്ങളാണ് സൃഷ്ടിക്കുന്നത്. ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും മാനന്തവാടി ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും സംയുക്താഭിമുഖ്യത്തിൽ മാനന്തവാടി ന്യൂമാൻ കോളേജിൽ സംഘടിപ്പിച്ച പ്രയുക്തി തൊഴിൽ മേള ഉദ്ഘാടനം…

Read More

കൗമുദി ‘ജനരത്ന’ പുരസ്കാരം ജുനൈദ് കൈപ്പാണിക്ക്

കോഴിക്കോട്: മികച്ച ജനപ്രതിനിധിക്കുള്ള കേരള കൗമുദിയുടെ ‘ജനരത്ന’ പുരസ്കാരം സാമൂഹ്യ പ്രവർത്തകനും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജുനൈദ് കൈപ്പാണി ഏറ്റുവാങ്ങി. കേരള കൗമുദി- കൗമുദി ടി വി വാർഷികാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് നടന്ന ചടങ്ങിൽ വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ, എൽ.ഡി.എഫ് സംസ്ഥാന കൺവീനർ ടി.പി രാമകൃഷ്ണൻ, മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ എന്നിവർ ചേർന്നാണ് പുരസ്കാരം സമ്മാനിച്ചത്. രാജ്യത്തെ ഏറ്റവും പിന്നാക്കം നിൽക്കുന്ന…

Read More

2024-25 സ്പാര്‍ക്ക് പദ്ധതിക്ക് പ്രതിപക്ഷ നേതാവ് തിരിതെളിയിക്കും

കൽപ്പറ്റ: നിയോജകമണ്ഡലത്തിലെ വിദ്യാർത്ഥികൾക്കായി അഡ്വ.ടി സിദ്ദിഖ് എംഎൽഎ യുടെ നേതൃത്വത്തിൽ നടപ്പിലാക്കിവരുന്ന സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയായ സ്പാർക്കിൻ്റെ 2024-2025 വർഷത്തിലെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം വരുന്ന തിങ്കളാഴ്ച നടക്കും. മുണ്ടേരി ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ചു തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന ചടങ്ങ് പ്രതിപക്ഷ നേതാവ് അഡ്വ.വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു സംസാരിക്കും . കഴിഞ്ഞ രണ്ടു വർഷമായി നടക്കുന്ന പദ്ധതി മൂന്നാം ഘട്ടത്തിലേക്ക് കടക്കുന്നു. ഇത്തവണ പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് അഭിരുചി…

Read More

ഹയർസെക്കൻഡറി തുല്യതാ കോഴ്സ് വിജയിച്ച പഠിതാക്കൾക്ക് ഡിഗ്രി പഠനത്തിന് അവസരം ഒരുക്കി വയനാട് ജില്ലാ പഞ്ചായത്ത്

ൽകൽപ്പറ്റ: സാക്ഷരതാ മിഷന്റെ ഹയര്‍ സെക്കണ്ടറി തുല്യതാ കോഴ്‌സ് വിജയിച്ച പഠിതാക്കള്‍ക്ക് ബിരുദ പഠനത്തിന് അവസരമായി നൂതന പദ്ധതി നടപ്പിലാക്കുകയാണ് ജില്ലാ പഞ്ചായത്ത്. ശ്രീ നാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പഠനാവസരം വീണ്ടെടുത്ത് ഹയര്‍ സെക്കണ്ടറി തുല്യതാ കോഴ്‌സ് വിജയിച്ച പഠിതാക്കള്‍ക്ക് സാമ്പത്തികമില്ലാത്തതിന്റെ പേരില്‍ പഠനം നിര്‍ത്തരുത് എന്ന ലക്ഷ്യത്തോടെയാണ് നൂതന പദ്ധതിയായി ജില്ലാ പഞ്ചായത്ത് ബിരുദ പഠനം നടപ്പിലാക്കുന്നത്. ശ്രീ നാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ ബിരുദ കോഴ്‌സുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്ന…

Read More

കനിവ് പുരസ്കാരം സ്റ്റെല്ലാ മാത്യുവിന്

ആറാമത് മതിലകം കനിവ് ഒറ്റകവിതാ പുരസ്കാരം വയനാട് പള്ളിക്കുന്ന് സ്വദേശി സ്റ്റെല്ല മാത്യുവിന്. പനമുടിത്തെയ്യം എന്ന കവിതയാണ് പുരസ്കാരത്തിന് അർഹമായത്. 10000 രൂപയും ശില്പവും അടങ്ങുന്ന പുരസ്കാരം ഫെബ്രുവരി 23 ശനിയാഴ്ച തൃശ്ശൂർ സാഹിത്യ അക്കാദമി ഹാളിൽ വച്ച് തമിഴ് കവി രാജ് കുമാർ സമ്മാനിക്കും. ഇതിനോടകം നിരവധി പുരസ്കാരങ്ങൾ നേടിയ സ്റ്റെല്ല മാത്യു വയനാട് ഫാ.ജി.കെ.എം.ഹൈസ്കൂളിലെ അധ്യാപികയാണ്. ആനുകാലികങ്ങളിൽ എഴുതി വരുന്നു.

Read More

പ്ലാസ്റ്റിക് കുപ്പി നിരോധനത്തിന്‌ 
നിർദേശം സമർപ്പിക്കണമെന്ന് ഹെെക്കോടതി

കൊച്ചി: സംസ്ഥാനത്തെ മലയോരമേഖലയിൽ പ്ലാസ്റ്റിക് കുപ്പികൾ നിരോധിക്കുന്നത് സംബന്ധിച്ച നിർദേശങ്ങൾ സമർപ്പിക്കാൻ സർക്കാരിനോട് ഹൈക്കോടതി. നിശ്ചിത ഗ്രേഡിൽ താഴെയുള്ള പ്ലാസ്റ്റിക് കുപ്പികൾക്കാണ് നിരോധനം വേണ്ടത്. ഈ കാര്യത്തിൽ മദ്രാസ് ഹൈക്കോടതിവിധി മാതൃകാപരമാണെന്നും അവിടെ ചെറിയ കുപ്പികൾ നിരോധിക്കുകയും ലംഘിക്കുന്നവ‌ർക്ക് പിഴ ചുമത്തുകയും ചെയ്യുന്നുണ്ടെന്നും കോടതി പറഞ്ഞു. വിഷയം ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. വലിയ ക്യാനുകളിൽ വെള്ളം ലഭ്യമാക്കി ഗ്ലാസുകളിൽ പകർന്നുകുടിക്കുന്ന രീതിയാണ് നല്ലതെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസും ജസ്റ്റിസ് പി ഗോപിനാഥും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച്…

Read More

ഡിസിസി ട്രഷററുടെ ആത്മഹത്യ: 15 വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി

കൽപ്പറ്റ: ഡിസിസി ട്രഷററായിരുന്ന എൻ എം വിജയൻ്റെയും മകൻ്റെയും മരണത്തിൽ ഈ മാസം 15 വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി. ബത്തേരി എംഎൽഎ ഐ സി ബാലകൃഷ്ണൻ, ഡിസിസി അധ്യക്ഷൻ എൻ ഡി അപ്പച്ചൻ എന്നിവരെ അറസ്റ്റ് ചെയ്യരുതെന്നാണ് വാക്കാൻ നിർദ്ദേശം നൽകിയത്. കൽപ്പറ്റ ജില്ലാ സെഷൻസ് കോടതിയുടേതാണ് നിർദ്ദേശം. ഡിസിസി ട്രഷററുടെ മരണത്തിൽ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയതിന് പിന്നാലെ പ്രതികൾ കോടതിയെ സമീപിച്ചിരുന്നു. കേസിൽ നാല് പേരെയാണ് പ്രതി ചേർത്തിട്ടുള്ളത്. ഐ സി…

Read More