അന്താരാഷ്ട്ര ലൈവ്‌സ്റ്റോക്ക് കോണ്‍ക്ലേവ്: മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും

പൂക്കോട് : കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് സര്‍വകലാശാലയില്‍ നടക്കുന്ന അന്താരാഷ്ട്ര ലൈവ്‌സ്റ്റോക്ക് കോണ്‍ക്ലേവ് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഡിസംബര്‍ 21 ന് രാവിലെ 11.30 ന് ഉദ്ഘാടനം ചെയ്യും. കന്നുകാലി, മൃഗസംരക്ഷണ മേഖലകളുടെ സമഗ്ര വികസനവും ക്ഷീര കര്‍ഷകരുടെ ഉന്നമനവും ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന കോണ്‍ക്ലേവില്‍ വളര്‍ത്തുമൃഗങ്ങള്‍, കന്നുകാലികള്‍, ഡയറി ഫാമിങ്, അക്വഫാമിങ്, പോള്‍ട്രി, അഗ്രിക്കള്‍ച്ചര്‍ മേഖലയിലെ സ്റ്റാളുകള്‍ ഒരുക്കും. പക്ഷി-മൃഗാദികളുടെ പ്രദര്‍ശനം, മൃഗ സംരക്ഷണ വകുപ്പിനു കീഴിലെ വിവിധ ഏജന്‍സികളുടെയും സര്‍ക്കാര്‍…

Read More

കാരുണ്യ സുരക്ഷ പദ്ധതി; എസ്ഡിപിഐ ഇടപെടൽ വിജയം കണ്ടു

മാനന്തവാടി : കാരുണ്യ സുരക്ഷ പദ്ധതിപ്രകാരം അർഹരായ ഗുണഭോക്താക്കൾക്ക് ചികിത്സ ഉറപ്പ് വരുത്തണമെന്ന് മാനന്തവാടി സെന്റ് ജോസഫ് മിഷൻ ആശുപത്രിക്ക് സ്റ്റേറ്റ് ഹെൽത്ത് എജൻസി ജോയിന്റ് ഡയറക്ടർ നിർദ്ദേശം നൽകി. ഇവിടെ ഇൻഷൂറൻസ് നിഷേധിക്കുന്നതുമായി ബന്ധപ്പെട്ട് പരാതികൾ ഉയർന്നപ്പോൾ എസ്ഡിപിഐ മാനന്തവാടി മണ്ഡലം പ്രസിഡന്റ് വി സുലൈമാൻ സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രിക്ക് പരാതി നൽകിയിരുന്നു.അതിനെ തുടർന്നാണ് നടപടി.

Read More

ക്രിസ്മസ്-പുതുവത്സര യാത്രകൾക്ക് കെഎസ്ആർടിസിയുടെ പ്രത്യേക സർവീസുകൾ

തിരുവനന്തപുരം : കഴിഞ്ഞ വർഷങ്ങളിലേതുപോലെ ക്രിസ്മസ്, പുതുവത്സര പ്രമാണിച്ച് ബംഗളൂരു, ചെന്നൈ, മൈസൂരു എന്നീ നഗരങ്ങളിലേക്ക് കൂടുതൽ യാത്രക്കാർ ഉണ്ടാകുമെന്ന് കണക്കാക്കി കെഎസ്ആർടിസി 38 പുതിയ ബസുകൾ സർവീസിന് നിയോഗിച്ചു. നിലവിലുള്ള 48 സ്ഥിരം സർവീസുകൾക്ക് പുറമെ ബംഗളൂരുവിലേക്ക് 34 ബസുകളും ചെന്നൈയിലേക്ക് 4 ബസുകളും അനുവദിച്ചിട്ടുണ്ട്. ശബരിമല തീർത്ഥാടകരെ സഹായിക്കാൻ നിലവിലുള്ള സ്പെഷൽ സർവീസുകൾക്കും ഇതിന്‍ പുറമെയാണ് പുതിയ ഇടപെടലുകൾ. യാത്രക്കാർക്ക് കെഎസ്ആർടിസി വെബ്സൈറ്റ് വഴിയും ആപ് മുഖേനയും ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്….

Read More

സംസ്ഥാന അണ്ടര്‍ 20 ഫുട്‌ബോള്‍: ചരിത്ര കീരിടം ചൂടി വയനാട്

കൽപ്പറ്റ : സംസ്ഥാന അണ്ടര്‍ 20 ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ചരിത്രത്തില്‍ ആദ്യമായി കിരീടത്തില്‍ മുത്തമിട്ട് ആഥിതേയരായ വയനാട്. കല്‍പ്പറ്റ മരവയലിലെ എം.കെ. ജിനചന്ദ്രന്‍ സ്മാരക ജില്ല സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ ഫൈനല്‍ ടൈ ബ്രേക്കറിലേക്ക് നീങ്ങിയപ്പോള്‍ ഷൂട്ടൗട്ടിലൂടെ 5-4 ലീഡില്‍ വയനാട് കപ്പുയര്‍ത്തുകയായിരുന്നു. ഇരുടീമും മികച്ചപ്രകടനം കാഴ്ചവെച്ച മത്സരം 1-1 സമനിലയില്‍ അവസാനിക്കുകയായിരുന്നു. ആദ്യപകുതിയില്‍ എട്ടാം മിനിറ്റില്‍ മലപ്പുറമാണ് മത്സരത്തിലെ ആദ്യ ഗോള്‍ കണ്ടെത്തിയത്. വയനാടിന്റെ ഗോള്‍ പോസ്റ്റിനരികെ നിന്ന് ലഭിച്ച പന്ത് ഗോളിലേക്ക് ലക്ഷ്യം വെക്കുന്നതിനിടെ…

Read More

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണം – കോണ്‍ഗ്രസ്

കല്‍പ്പറ്റ : ഇന്ത്യന്‍ ഭരണഘടനയെ അട്ടിമറിക്കാനും ഭരണഘടന ശില്പി ഡോ. ബി.ആര്‍ അംബേദ്കറെ ഇന്ത്യന്‍ പാര്‍ലമെന്റില്‍ അവഹേളി കാനും ശ്രമിച്ച എന്‍ഡിഎ ഗവര്‍മെന്റിനും ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കുമെതിരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വയനാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ പ്രതിഷേധ പ്രകടനവും പ്രതിഷേധയോഗവും സംഘടിപ്പിച്ചു. കെപിസിസി മെമ്പര്‍ പി പി ആലി അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. അഡ്വ. ടി ജെ ഐസക്ക്, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ഗിരീഷ്…

Read More

പെരിക്കല്ലൂരിൽ മാവേലി സ്റ്റോറിൻ്റെ പ്രവർത്തനം ആരംഭിച്ചു. ഭക്ഷ്യമന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം നിർവഹിച്ചു

മുള്ളൻകൊല്ലി : വിപണി വിലയെക്കാൾ പല ഇരട്ടി കുറച്ചാണ് പൊതുവിതരണ കേന്ദ്രങ്ങളിലൂടെ ഭക്ഷ്യവസ്തുക്കൾ നൽകുന്നതെന്ന് മാവേലിസ്റ്റോർ ഉദ്ഘാടനം ചെയ്ത ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ പറഞ്ഞു. ഇക്കാരണത്താൽ വിപണി വില പിടിച്ചു നിർത്താൻ കഴിഞ്ഞിട്ടുണ്ട്. കേരളം ഭക്ഷ്യവസ്തുക്കൾക്ക് സബ്സിഡി നൽകുന്നതിനാൽ വൻ ബാധ്യത സംസ്ഥാന സർക്കാരിനുണ്ടാകുന്നു. കേന്ദ്ര സഹായം ലഭ്യമാവാത്തത് സാമ്പത്തിക ഞ്ഞെരുക്കം വർധിപ്പിച്ചു. അദ്ദേഹം പറഞ്ഞു. ആദ്യ വിൽപ്പന പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു നിർവ്വഹിച്ചു. പരിപാടിയിൽ ഐ.സി. ബാലകൃഷ്ണൻ എം…

Read More

ബിജെപി വയനാട് മുന്‍ജില്ലാ അധ്യക്ഷന്‍ കെ പി മധു കോണ്‍ഗ്രസില്‍ ചേർന്നു

കൽപ്പറ്റ : ബിജെപി വയനാട് മുന്‍ജില്ലാ അധ്യക്ഷന്‍ കെ പി മധു കോണ്‍ഗ്രസില്‍. വയനാട് ഡിസിസി ഓഫീസിലെത്തിയ മധുവിന് ഡിസിസി പ്രസിഡന്‍റ് എന്‍ഡി അപ്പച്ചന്‍ അംഗത്വ രശീതി കൈമാറി. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് ടി സിദ്ദിഖ് എംഎല്‍എ, ഐസി ബാലകൃഷ്ണന്‍ എംഎല്‍എ, സണ്ണി ജോസഫ് എംഎല്‍എ, മുന്‍മന്ത്രി പികെ ജയലക്ഷ്മി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അംഗത്വം ഏറ്റുവാങ്ങിയത്. ബിജെപിയില്‍ നിന്ന് മര്യാദയോ നീതിയോ ലഭിച്ചില്ലെന്നും കോണ്‍ഗ്രസില്‍ ചേരാനുള്ള തീരുമാനമെടുത്തത് ദീര്‍ഘമായ ആലോചനകള്‍ക്ക് ശേഷമെന്നും മധു പ്രതികരിച്ചു.വയനാട്ടിൽ വന്യജീവി ആക്രമണ…

Read More

ഭൂമി അളക്കാനെത്തിയ റീബില്‍ഡ് കേരള പ്രതിനിധികളെ തടഞ്ഞു

ബത്തേരി: സ്വയം സന്നദ്ധ പുനരധിവാസവുമായി ബന്ധപ്പെട്ട് നൂല്‍പുഴ പഞ്ചായത്തിലെ മുക്കുത്തിക്കുന്നില്‍ ഭൂമി അളക്കാനെത്തിയ തിരുവനന്തപുരം ലാന്‍ഡ് റവന്യു തഹസില്‍ദാരുടെ നേതൃത്വത്തിലുള്ള റീബില്‍ഡ് കേരള പ്രതിനിധികളെ ഗ്രാമവാസികള്‍ തടഞ്ഞു. പുനരധിവാസം അനുവദിക്കില്ലെന്നും പദ്ധതി അടിച്ചേല്‍പിക്കുന്നതില്‍ ദുരൂഹതയുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു. നീണ്ടു നിന്ന പ്രതിഷേധത്തെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ തിരിച്ചു പോയി. പുനരധിവാസത്തിന് സന്നദ്ധരായവരുടെ ഭൂമി അളക്കാനാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ ഉദ്യോഗസ്ഥരെത്തിയത്. പദ്ധതി നടപ്പാക്കാനുള്ള നീക്കത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും അളക്കാന്‍ സമ്മതിക്കില്ലെന്നും പ്രതിഷേധക്കാര്‍ അറിയിച്ചു. തുടര്‍ന്ന് നൂല്‍പുഴ പോലീസിന്റെ…

Read More

ചുരൽമല പാലം പുനർ നിർമ്മിക്കണം; ടി. സിദ്ധിഖ് എം.എൽ.എ

കൽപ്പറ്റ: ചുരൽമല പാലം പുനർനിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് നിയോജകമണ്ഡലം എം എൽ എ അഡ്വ. ടി. സിദ്ധിഖ് കിഫ്ബി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർക്ക് കത്ത് നൽകി. ചൂരൽമല ടൗണിൽ ഉണ്ടായിരുന്ന പാലം 2024 ജൂലൈ 30 ന് ഉണ്ടായ ഉരുൾപൊട്ടലിൽ ഒലിച്ചു പോവുകയും, മുണ്ടക്കൈ ഭാഗത്തേക്ക് പ്രവേശിക്കാൻ കഴിയാത്ത സ്ഥിതി വന്നിരിക്കുകയുമാണ്. മേപ്പാടി-ചൂരൽമല റോഡ് അവസാനിക്കുന്നത് ഈ പാലത്തിന്റെ തുടക്കമായിട്ടുള്ള ചൂരൽമല ടൗൺ ഭാഗത്തും, പാലത്തിന്റെ മറുഭാഗം ചൂരൽമല അരണപ്പുഴ റോഡിന്റെ ഭാഗമാണ് വരുന്നത്. ഉരുൾപൊട്ടലിൽ ഹെക്ടർ…

Read More

സർക്കാർ വാക്ക് പാലിച്ചില്ല;ദുരന്ത ബാധിതർക്ക് നോട്ടീസ് അയച്ചു കെ എസ് എഫ് ഇ

കല്പറ്റ: വയനാട് ഉരുൾപ്പൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസം അനന്തമായി നീണ്ടു കൊണ്ടിരിക്കെ സർക്കാർ നൽകിയ മറ്റൊരു ഉറപ്പ് കൂടി പാഴ് വാക്കാകുന്നു. നിലവിൽ വായ്പകൾക്ക് മൊറൊട്ടോറിയം ഏർപ്പെടുത്തിയെങ്കിലും സർക്കാരിന് കീഴിൽ ഉള്ള കെ എസ് എഫ് ഇ മനസാക്ഷിയില്ലാതെ വായ്പക്കാർക്ക് നോട്ടീസ് അയച്ചു. ദുരന്ത സമയത്ത് മുടങ്ങിയ തവണകളുടെ തുക അടിയന്തരമായി അടയ്ക്കാൻ ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്. ചൂരൽമല സ്വദേശികളായ സൗജത്ത്, മിന്നത്ത് എന്നിവർക്കാണ് കെ.എസ്.എഫ്.ഇ യിൽ നിന്നും നോട്ടീസ് കിട്ടിയത്. എല്ലാം നഷ്ടമായി പുനരധിവാസ കേന്ദ്രങ്ങളിലാണ് ഇവരുടെ…

Read More