ആദിവാസി യുവാവിനെതിരെ നടന്ന ക്രൂരത പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണം യൂത്ത് കോൺഗ്രസ്

മാനന്തവാടി: പയ്യംമ്പള്ളി കൂടൽ കടവിൽ വെച്ച് ഇന്നലെ വൈകുന്നേരം കാറിൽ എത്തിയ ഒരു സംഘം ആളുകൾ കൂടൽകടവ് ചെമ്മാട് നഗർ കോളനിയിലെ മാതനെ കയ്യിൽ പിടിച്ച് അര കിലോമീറ്റർ ഓളം റോഡിലൂടെ വലിച്ചഴച്ച് ക്രൂരമായി അക്രമിച്ച സംഭവം സമൂഹ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും പ്രതികളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്ത് നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സിസി ടീവി അടക്കമുള്ള സുരക്ഷ സംവിദാനങ്ങളുള്ള ഈ കാലഘട്ടത്തിൽ മണിക്കുറുകൾ കഴിഞ്ഞിട്ടും പ്രതികളെ കണ്ടെത്താൻ കഴിയാത്തത്…

Read More

ആദിവാസി യുവാവിനെ വലിച്ചിഴച്ച സംഭവം; കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മന്ത്രി ഒ ആർ കേളു പൊലിസിന് നിർദേശം നൽകി

തിരുവനന്തപുരം: മാനന്തവാടിയിൽ പട്ടികവർഗക്കാരനായ യുവാവിനെ റോഡിലൂടെ കാറിൽ വലിച്ചിഴച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മന്ത്രി ഒ ആർ കേളു പൊലിസിന് നിർദേശം നൽകി. പയ്യംമ്പള്ളി കൂടൽക്കടവ് ചെമ്മാട് പട്ടികവർഗ ഉന്നതിയിലെ മാതൻ എന്നയാളെയാണ് റോഡിലൂടെ കാറിൽ വലിച്ചിഴച്ചു കൊണ്ടുപോയത്. കുറ്റവാളികൾക്കെതിരെ കർശന നടപടി ഉടൻ സ്വീകരിക്കാൻ വയനാട് ജില്ലാ പൊലീസ് മേധാവിയോട് മന്ത്രി ആവശ്യപ്പെട്ടു. സംഭവത്തിൽ മാനന്തവാടി പൊലീസ് വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു. മാതനെ വിദഗ്ധ ചികിൽസയ്ക്കായി മാനന്തവാടി…

Read More

ജോലി സമ്മര്‍ദം: പൊലീസുകാരൻ സ്വയംനിറയൊഴിച്ച്‌ ജീവനൊടുക്കി

മലപ്പുറം:അരീക്കോട്ടെ സ്പെഷല്‍ ഓപ്പറേഷൻ പൊലീസ് ക്യാമ്ബില്‍ പൊലീസുകാരൻ സ്വയംനിറയൊഴിച്ച്‌ ജീവനൊടുക്കി. വയനാട് കോട്ടത്തറ മൈലാടിപ്പടി സ്വദേശി സ്പെഷ്ല്‍ ഓപ്പറേഷൻ ഗ്രൂപ്പ് കമാൻഡോ വിനീത് (36) ആണ് ആത്മഹത്യചെയ്തത്. ഭാര്യയും ഒരു മകനുമുണ്ട്. ഭാര്യ മൂന്നുമാസം ഗർഭിണിയാണ്. തലയ്ക്കു വെടിയേറ്റ നിലയില്‍ ഞായറാഴ്ച രാത്രി ഒൻപതരയോടെയാണ് സഹപ്രവർത്തകർ വിനീതിനെ അരീക്കോട് ആസ്റ്റർ മദർ ആശുപത്രിയില്‍ എത്തിച്ചത്. ഉടനെ മരണം സ്ഥിരീകരിച്ചുവെന്ന് പൊലീസറിയിച്ചു. തണ്ടർബോള്‍ട്ട് കമാൻഡോ ആയിരുന്നു വിനീത്. 33 വയസ്സാണ് പ്രായം. ക്യാമ്ബിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അവധി…

Read More

നാട് ഭരിക്കുന്നത്കർഷകരോട് മനസ്സലിവില്ലാത്ത സർക്കാരുകൾ:കോൺഗ്രസ്

കൽപ്പറ്റ: നാടിന് അന്നം ഒരുക്കാൻ മണ്ണിൽ പണിയെടുക്കുന്ന കർഷകരോട് മനസ്സലിവില്ലാത്ത സർക്കാറുകളാണ് കേന്ദ്രത്തിലും കേരളത്തിലും ഭരണത്തിൽ ഇരിക്കുന്നതെ ന്ന് ജില്ലാ കോൺഗ്രസ് നേതൃയോഗം കുറ്റപ്പെടുത്തി. കർഷകർ ഇത്രയധികം ദുരിതം അനുഭവിച്ച ഒരു കാലവും ഇതിനു മുൻപ് ഉണ്ടായിട്ടില്ല. ധനകാര്യസ്ഥാപനങ്ങൾ വീടും കൃഷിസ്ഥലവും എല്ലാം ജപ്തി ചെയ്യാനുള്ള ശ്രമങ്ങളുമായി മുൻപോട്ടു പോകുമ്പോൾ കർഷകരെ സംരക്ഷിക്കുന്നതിന് ആവശ്യമായ യാതൊരുവിധ നടപടിയും സർക്കാറുകൾ സ്വീകരിക്കുന്നില്ല, ധനകാര്യ സ്ഥാപനങ്ങൾക്ക് ഏതു വിധേനയും തങ്ങളുടെ കടം തിരിച്ചുപിടിക്കുന്നതിനുള്ള അനുമതി നൽകി, അവർ കർഷകരെ മരണത്തിലേക്ക്…

Read More

നെന്മേനി സ്വദേശിനിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയ നൈജീരിയൻ സ്വദേശിയെ ഡൽഹിയിൽ നിന്ന് പൊക്കി വയനാട് പോലീസ്

അമ്പലവയൽ: ഡൽഹി എയർപോർട്ടിലേക്ക് ഗിഫ്റ്റ് ആയി ഇംഗ്ലണ്ട് ഡോളർ അയച്ചിട്ടുണ്ടെന്നും അത് സ്വീകരിക്കുന്നതിനായി പണം നൽകണമെന്നും വിശ്വസിപ്പിച്ച് നെന്മേനി സ്വദേശിനിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയ നൈജീരിയൻ സ്വദേശിയെ ഡൽഹിയിൽ നിന്ന് പൊക്കി വയനാട് പോലീസ്. മാത്യു എമേക(30)യെയാണ് 11.11.2024 ന് സാഹസികമായി അമ്പലവയൽ പോലീസ് പിടികൂടിയത്. 2023 ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലായായിരുന്നു തട്ടിപ്പ്. പല തവണകളായി 4,45,000 രൂപ ഇയാൾ തട്ടിയെടുത്തു. ഒടുവിൽ തട്ടിപ്പ് ആണെന്ന് മനസിലായ യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. ബാങ്ക് ഇടപാടുകളുടെ…

Read More

കണ്ണൂർ എയർപോർട്ട്; കേന്ദ്ര നിലപാട് ദൗർഭാഗ്യകരം: കേരള പ്രവാസി സംഘം

കൽപറ്റ: കണ്ണൂർ അന്താരാഷ്ട്ര എയർപ്പോർട്ടിനോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണമെന്ന് കേരള പ്രവാസി സംഘം വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വയനാട് ജില്ലയിലെ പ്രവാസി സമൂഹത്തിന് ഏറെ ഗുണകരമായ കണ്ണൂർ എയർപോർട്ടിനോട് ആരംഭകാലം മുതൽ കേന്ദ്രം തുടർന്ന് വരുന്ന നിഷേധാത്മക നിലപാട് തീർത്തും ദുർഭാഗ്യകരമാണ്. വടക്കൻ കേരളത്തിന്റെ വ്യവസായ പുരോഗതിക്ക് ഏറെ സംഭാവന നൽകുവാൻ കഴിയുന്ന കണ്ണൂർ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ അനുവദിക്കുക, വിമാനത്താവളത്തോട് ചേർന്ന് ഹജ്ജ് ഹൌസ് നിമ്മിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള പ്രവാസി സംഘം…

Read More

എംഡിഎംഎയുമായി കാസര്‍ഗോഡ് സ്വദേശി പിടിയില്‍.

  സുല്‍ത്താന്‍ ബത്തേരി: 308.30 ഗ്രാം എംഡിഎംഎയുമായി കാസര്‍ഗോഡ് സ്വദേശി മുത്തങ്ങയില്‍ പോലീസ് പിടിയിലായി. അംഗടിമൊഗര്‍ ബക്കംവളപ്പ് അബ്ദുള്‍ നഫ്‌സലിനെയാണ്(36) ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് അറസ്റ്റുചെയ്തത്. കഴിഞ്ഞ ദിവസം മുത്തങ്ങ പോലീസ് എയ്ഡ് പോസ്റ്റിനു സമീപം വാഹന പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. മൈസൂരുവില്‍നിന്നും കോഴിക്കോടിനുള്ള കര്‍ണാടക ബസിലെ യാത്രക്കാരനായിരുന്നു അബ്ദുള്‍ നഫ്‌സല്‍. മയക്കുമരുന്ന് കാസര്‍ഗോഡ് ഭാഗത്ത് വില്‍പനയ്ക്ക് ബാംഗളൂരുവില്‍നിന്നു വാങ്ങിയതാണെന്നാണ് പ്രതിയുടെ മൊഴി. പിടിച്ചെടുത്ത എംഡിഎംഎയ്ക്കു രഹസ്യവിപണയില്‍ ഏകദേശം 15 ലക്ഷം രൂപ…

Read More

വയനാടിന് പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് പാർലമെന്റിന് മുന്നിൽ പ്രതിഷേധം

ഡൽഹി: ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിൽ നിന്നുള്ള എം. പി. മാർ സംയുക്തമായി വയനാട് എം. പി. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ പാർലമെന്റിനു മുന്നിൽ പ്രതിഷേധം നടത്തി. വയനാടിന് കേന്ദ്ര സർക്കാരിന്റെ സഹായത്തിനായി പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും ബോധ്യപ്പെടുത്തുന്നത് ഉൾപ്പടെ സാധ്യമായ എല്ലാം ചെയ്തുവെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. കേന്ദ്ര സർക്കാർ രാഷ്ട്രീയ വൈരാഗ്യത്തോടെ ദുരന്തബാധിതർക്ക് ലഭിക്കേണ്ട സഹായം നിഷേധിക്കുകയാണ്. വയനാട്ടിലെ ജനങ്ങളും ഇന്ത്യയിലെ പൗരന്മാരാണ്. പ്രകൃതി…

Read More

പേര്യ ചുരം റോഡ് ഡിസംബര്‍ 17ന് തുറക്കും

പേര്യ :വയനാട് -തലശേരി ബാവലി അന്തർ സംസ്ഥാന പാതയിലെ പേര്യ ചുരം റോഡിന്റെ പുനർനിർമാണം പൂർത്തിയാക്കി ഡിസംബർ 17ന് തുറന്നുകൊടുക്കുമെന്ന് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു. നിലവില്‍ റോഡിലെ സംരക്ഷണ ഭിത്തി നിർമ്മാണം അവസാനഘട്ടത്തിലാണ് മണ്ണിടല്‍ 95%പൂർത്തിയായിട്ടുണ്ട് കോറി വെയ്സറ്റ് ഇട്ട് ഗതാഗതം പുനസ്ഥാപിക്കുകയും തുടർന്ന് ടാറിംഗ് ചെയ്യുമെന്നും പൊതുമരാമത്ത് വകുപ്പ് അറിയിച്ചു

Read More

പട്ടികവര്‍ഗ മേഖലയിലെ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ ഗുണമേന്മ ഉറപ്പാക്കും

കൽപറ്റ: പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ സഹകരണത്തോടെ ജില്ലയിലെ പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസത്തിന് ഗുണമേന്മ മെച്ചപ്പെടുത്താന്‍ നൂതന കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കുന്നതിന് ജില്ലാതല യോഗം ചേര്‍ന്നു. വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയല്‍, ഹാജരില്ലായ്മ, മുഴുവന്‍ വിദ്യാര്‍ഥികളെയും എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷ എഴുതിക്കല്‍, പഠനപരിപോഷണ പദ്ധതികളാണ് കര്‍മ പദ്ധതിയിലുള്‍പ്പെടുത്തുന്നത്. കര്‍മ പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ ഗോത്ര മേഖലയിലെ വിദ്യാര്‍ഥികള്‍ക്ക് വിദ്യാലയം എന്റെ കൂടെ ഇടമാണെന്നു തോന്നിപ്പിക്കും വിധമാകണമെന്ന് ജില്ലാതല പരിപാടി ഉദ്ഘാടനം ചെയ്തു ടി.സിദ്ദിഖ് എം.എല്‍.എ. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, അധ്യാപകര്‍…

Read More