വോട്ടര്‍പട്ടിക പുതുക്കല്‍: ഇലക്ട്രല്‍ റോള്‍ ഒബ്സര്‍വര്‍ അവലോകനം നടത്തി

കൽപ്പറ്റ : പ്രത്യേക സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ഇലക്ട്രല്‍ റോള്‍ ഒബ്സര്‍വര്‍ എസ്. ഹരികിഷോറിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു. പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ യോഗം വിലയിരുത്തി. കരട് വോട്ടര്‍ പട്ടിക നവംബര്‍ 30 നും അന്തിമ വോട്ടര്‍ പട്ടിക ജനുവരി 6 നും പ്രസിദ്ധീകരിക്കുമെന്ന് യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്കും പൊതുജനങ്ങള്‍ക്കും കരട് വോട്ടര്‍പട്ടിക പരിശോധിക്കാം. പട്ടികയുമായി ബന്ധപ്പെട്ട ആക്ഷേപങ്ങള്‍, അഭിപ്രായങ്ങള്‍…

Read More

വനിതാ കമ്മീഷന്‍ അദാലത്ത് നടത്തി

കൽപ്പറ്റ : സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം പി. കുഞ്ഞായിഷിയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ അദാലത്തില്‍ 39 പരാതികള്‍ പരിഗണിച്ചു. 9 പരാതികള്‍ തീര്‍പ്പാക്കി. 29 പരാതികള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കുന്നതിനായി മാറ്റിവെച്ചു. ഒരു പരാതിയില്‍ കമ്മീഷന്‍ പോലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. അഡ്വ. മിലി മാത്യൂ, കൗണ്‍സിലര്‍മാരായ ഷീനു ജോര്‍ജ്ജ്, റിയ ജോസ് എന്നിവര്‍ പങ്കെടുത്തു.

Read More

ആനക്കാംപൊയിൽ കള്ളാടി തുരങ്കപാതക്കെതിരെ പ്രക്ഷോഭമെന്ന് തുരങ്ക പാത വിരുദ്ധ സമിതി

കൽപ്പറ്റ : ആനക്കാംപൊയിൽ കള്ളാടി തുരങ്ക പാത പദ്ധതി ഉപേക്ഷിക്കുന്നതു വരെ പോരാട്ടം നടത്തുമെന്ന് തുരങ്ക പാത വിരുദ്ധ സമിതി. ചിപ്പി ലിത്തോട് – മരുതി ലാവ് – തളിപ്പുഴ റോഡ് യാഥാർ ത്ഥ്യമാക്കണമെന്നും ചുരം റോഡിൽ തകരപ്പാടി ഒമ്പതാം വളവിൽ എല്ലാ ഭാഗത്തും രണ്ടു വരി പാതയാക്കണമെന്നും ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ജനവിരുദ്ധ പദ്ധതിക്കെതിരെ ശക്തമായ പ്രതിരോധം തീർക്കാനും പശ്ചിമ ഘട്ടത്തെ സംരക്ഷിക്കാനും ജനങ്ങൾ മുന്നിട്ടിറങ്ങണമെന്ന് ഇവർ ആവശ്യപ്പെട്ടു. തുരങ്ക പാതക്കെതിരെ കേന്ദ്ര…

Read More

കെ എസ് ആര്‍ ടി സി ഡ്രൈവിംഗ് സ്‌കൂളിന് ജില്ലയില്‍ തുടക്കമായി

മാനന്തവാടി: കെ എസ് ആര്‍ ടി സിയുടെ നേതൃത്വത്തില്‍ ജില്ലയിലെ ആദ്യത്തെ ഡ്രൈവിങ് സ്‌കൂളിന് മാനന്തവാടിയില്‍ തുടക്കമായി. സംസ്ഥാനമെമ്പാടും നടപ്പിലാക്കുന്ന ഡ്രൈവിങ് പരിശീലന പരിപാടിയുടെ ഭാഗമായാണ് ജില്ലയിലും സ്‌കൂള്‍ ആരംഭിച്ചത്. മൈസൂര്‍ റോഡിലെ ഗ്യാരേജിലാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. ഡ്രൈവിങ് സ്‌കൂളിന്റെ ഉദ്ഘാടനം മന്ത്രി ഒ ആര്‍ കേളു നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അധ്യക്ഷനായി. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി കെ രത്‌നവല്ലി മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ ബി ഡി അരുണ്‍കുമാര്‍, ക്ഷേമകാര്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി…

Read More

വൈദീക സംഗമം നടത്തി

കൽപ്പറ്റ : യാക്കോബായ സുറിയാനി സഭയുടെ മലബാർ ഭദ്രാസന വൈദീക സംഘത്തിന്റെ നേതൃത്വത്തിൽ “കൂടിവരവ്” ഏകദിന വൈദിക സംഗമം നടത്തപ്പെട്ടു. മലബാർ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഗീവർഗീസ് മോർ സ്തേഫാനോസ് തിരുമേനി അധ്യക്ഷനായിരുന്നു. പ്രശസ്ത സുവിശേഷകനും ധ്യാന ഗുരുവുമായ ഫാദർ ബോബി ജോസ് കപ്പുച്ചിൻ ക്ലാസുകൾ നയിച്ചു. വൈദിക സെക്രട്ടറി ഫാദർ ബേസിൽ പോൾ കരനിലത്ത് സ്വാഗതം പറഞ്ഞു. ഭദ്രാസന സെക്രട്ടറി ഫാദർ മത്തായി അതിരമ്പുഴയിൽ കൂടിവരവിന് നന്ദി പറഞ്ഞു. യോഗത്തിൽ ഭദ്രാസനത്തിലെ എല്ലാം കോർ എപ്പി…

Read More

വയനാട്ടിലെ ആദിവാസികളെ ഒഴിപ്പിക്കല്‍: കര്‍ശന നടപടി സ്വീകരികെക്കും: മന്ത്രി എ കെ ശശീന്ദ്രന്‍

തിരുവനന്തപുരം:വയനാട് വന്യജീവി സങ്കേതത്തിലെ തോല്‍പെട്ടി റേഞ്ചിലെ കൊള്ളിമൂല ആദിവാസി സെറ്റില്‍മെന്റില്‍ നിന്ന് ആദിവാസികളെ ബലമായി ഒഴിപ്പിച്ച വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. ഉത്തരവാദികളായ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു തുടര്‍ നടപടികള്‍ സ്വീകരിക്കും . സംഭവത്തില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാർഡനില്‍ നിന്നു റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. സസ്പെന്‍ഷന്‍ ഉള്‍പ്പെടെ കര്‍ശന അച്ചടക്ക നടപടി സ്വീകരിക്കാന്‍ ഭരണ വിഭാഗം വനം മേധാവിക്കും നിര്‍ദേശം നല്‍കി.

Read More

സംസ്ഥാനത്ത് പരിഷ്കരണ നടപടികൾ ആരംഭിക്കണമെന്ന് കേരള സർവീസ് പെൻഷനേഴ്സ് ലീഗ്

കൽപറ്റ: സംസ്ഥാനത്ത് പരിഷ്കരണ നടപടികൾ ആരംഭിക്കണമെന്ന് കേരള സർവീസ് പെൻഷനേഴ്സ് ലീഗ് (കെ.എസ്.പി.എൽ) കൽപറ്റ നിയോജക മണ്ഡലം കൺവൻഷൻ ആവശ്യപ്പെട്ടു. സർവീസ് പെൻഷൻകാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് 28 ന് കാലത്ത് 10 മണിക്ക് കൽപറ്റ സിവിൽ സ്റ്റേഷനിലേക്ക് മാർച്ചും ധർണയും നടത്തും. ജില്ലാ പ്രസിഡൻ്റ് എം ഹമീദ് കൺവൻഷൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി കെ അബ്ദുൽ കരീം മുഖ്യപ്രഭാഷണം നടത്തി. കൽപറ്റ നിയോജക മണ്ഡലം പ്രസിഡൻ്റ് കെ. അബ്ദുറഹിമാൻ സുല്ലമി അധ്യക്ഷത വഹിച്ചു….

Read More

‘വീട്ടമ്മയെന്ന് വിളിക്കേണ്ട, വളയിട്ട കൈകളും ലൈം ഗികചുവയുള്ള പ്രയോ ഗങ്ങളും വേണ്ട’; മാധ്യമങ്ങൾക്ക് മാർ ഗരേഖയുമായി വനിതാ കമ്മീഷൻ

തിരുവനന്തപുരം : ജോലിയില്ലാത്ത വനിതകളെ വീട്ടമ്മയെന്ന് വിളിക്കുന്നത് തിരുത്തണമെന്ന് വനിതാ കമ്മീഷൻ. വാർത്താവതരണത്തിലെ ലിം ഗവിവേചന സങ്കുചിത്വം മാറ്റാനായി മാധ്യമങ്ങളുടെ സമീപനത്തിലും ഭാഷയിലും വരുത്തേണ്ട മാർ ഗ രേഖയിലാണ് ഇക്കാര്യം പറയുന്നത്. ശുപാർശകൾ സഹിതം ഇക്കാര്യം സർക്കാരിന് സമർപ്പിച്ചു. പ്രാസം, കാവ്യാത്മകത, വായനയുടെ സൗന്ദര്യം തുടങ്ങിയ എഴുത്തിന്റെ പരിഗണനകള്‍ സ്ത്രീപദവിയുടെയും അതിന്റെ മാന്യതയുടെയും മുന്‍പില്‍ അപ്രസക്തമാണ്. ‘വളയിട്ട കൈകളില്‍ വളയം ഭദ്രം’ പോലെ ഏത് തൊഴിലായാലും സ്ത്രീകള്‍ രംഗത്തേക്ക് വരുമ്പോള്‍ വളയെ കൂട്ടുപിടിക്കുന്ന തലക്കെട്ടുകള്‍ ഒഴിവാക്കുക. സ്ത്രീകള്‍…

Read More

‘പൈതൃകപ്പെരുമ’ നോളജ് ഫെസ്റ്റ് സംഘടിപ്പിച്ചു

പയ്യോളി: പൈതൃകപ്പെരുമ എന്ന പ്രമേയത്തിൽ റൗളത്തു സി എം ദഅവ ദർസ് വിദ്യാർത്ഥികളുടെ നാലാമത് എഡിഷൻ ഇഗ്നൈറ്റ് നോളജ് ഫെസ്റ്റ് മികച്ച സാമൂഹിക പ്രവർത്തകനുള്ള ഗ്ലോബൽ പീസ് കൺസോർഷ്യം അന്താരാഷ്ട്ര ഹ്യൂമാനിറ്റേറിയൻ പുരസ്‌കാര ജേതാവും വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. കീരങ്കൈ ജുമാമസ്ജിദ് ഖത്വീബ് ശാഫി അഹ്സനി പെരുവയൽ അധ്യക്ഷത വഹിച്ചു.അൽ വാരിസ് ഇർഫാൻ സുറൈജി പ്രമേയ പ്രഭാഷണം നടത്തി. തുറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ…

Read More

റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിന് നാളെ മുതല്‍ അപേക്ഷിക്കാം.

തിരുവനന്തപുരം : ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം (വെള്ള, നീല) റേഷൻകാർഡുകള്‍ മുൻഗണനാ (പിങ്ക് കാർഡ്) വിഭാഗത്തിലേക്ക് തരംമാറ്റുന്നതിനുള്ള അപേക്ഷ 25ന് രാവിലെ 11 മുതല്‍ ഡിസംബർ 10 വൈകിട്ട് അഞ്ച് മണി വരെ ഓണ്‍ലൈനായി സ്വീകരിക്കും. ബന്ധപ്പെട്ട രേഖകള്‍ സഹിതം അംഗീകൃത അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സിറ്റിസണ്‍ ലോഗിൻ പോർട്ടല്‍ ecitizen. civilsupplieskerala.gov.in വഴിയോ ഓണ്‍ലൈൻ അപേക്ഷ സമർപ്പിക്കണമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണർ അറിയിച്ചു. ശ്രദ്ധിക്കുക ആയിരം സ്ക്വയർ ഫീറ്റിൽ കൂടുതൽ വിസ്തീർണ്ണം ഉള്ള…

Read More