ജനവിധി അംഗീകരിക്കുന്നു: എൽഡിഎഫ്‌

കൽപറ്റ: ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിലെ ജനവിധി അംഗീകരിക്കുന്നതായി എൽഡിഎഫ്‌ പാർലമെന്റ്‌ മണ്ഡലം കമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു. മൂന്നു മുന്നണികൾക്കും വോട്ടിൽ കുറവുണ്ടായിട്ടുണ്ട്‌. എൽഡിഎഫിന്‌ പ്രതീക്ഷിച്ച വോട്ട്‌ നേടാനായില്ല. ഇതു മുന്നണി പരിശോധിക്കും. പോളിങ്‌ ശതമാനം കുറഞ്ഞതാണ്‌ മുന്നണികളുടെ വോട്ട്‌ കുറച്ചത്‌. അടിച്ചേൽപ്പിക്കപ്പെട്ട തിരഞ്ഞെടുപ്പിനോടുള്ള വോട്ടർമാരുടെ നിസ്സംഗതയാണു പോളിങ് കുറയാൻ കാരണം. രാഹുൽ ഗാന്ധി മാറി പ്രിയങ്ക വന്നതുകൊണ്ട്‌ മണ്ഡലത്തിന്‌ കൂടുതലായൊന്നും പ്രതീക്ഷിക്കാനില്ല. വയനാടിനെ അവഗണിച്ച രാഹുലിന്റെ അതേ പാതയാണ്‌ പ്രിയങ്കയും പിന്തുടരുകയെന്നത്‌ വോട്ടെണ്ണൽ ദിവസംതന്നെ തെളിഞ്ഞു. വോട്ടെടുപ്പ്‌ കഴിഞ്ഞ…

Read More

പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിന് നാളെ തുടക്കം. വയനാടിന്‍റെ നിയുക്ത എംപി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞയും നടക്കും

ദില്ലി: പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിന് നാളെ തുടക്കം. ഡിസംബർ 20 വരെയാണ് സമ്മേളനം നടക്കുക. വഖഫ് നിയമ ഭേദഗതി, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലുകള്‍ ഈ സമ്മേളന കാലയളവില്‍ അവതരിപ്പിക്കാനാണ് സർക്കാരിന്‍റെ നീക്കം.വഖഫ് നിയമ ഭേദഗതിയില്‍ സംയുക്ത പാർലമെൻററി സമിതി റിപ്പോർട്ട് തയ്യാറാക്കി കഴിഞ്ഞു. വയനാടിന്‍റെ നിയുക്ത എംപി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞയും നടക്കും. സമ്മേളനത്തിന് മുന്നോടിയായി ഇന്ന് സർവകക്ഷി യോഗം ചേരും. വയനാട് ലോക്സഭ മണ്ഡലത്തില്‍ 410931 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷത്തിലാണ് കന്നിയങ്കത്തില്‍ പ്രിയങ്ക…

Read More

മുണ്ടക്കൈ, ചൂരൽമല ദുരന്തം; കേന്ദ്ര സർക്കാർ അവഗണനയ്ക്കെതിരെ സിപിഐ പോസ്റ്റ് ഓഫിസ്‌ മാർച്ചും ധർണയും നടത്തി

കൽപറ്റ : മുണ്ടക്കൈ, ചൂരൽമല ദുരിത ബാധിതരോട് കേന്ദ്ര സർക്കാർ കാണിക്കുന്ന അവഗണനയ്ക്കെതിരെ കൽപറ്റ ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് സി പി ഐ മാർച്ചും ധർണയും നടത്തി. കേന്ദ്ര അവഗണനയ്ക്കെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് ജില്ലാ സെക്രട്ടറി ഇ ജെ ബാബു മാർച്ചും ധർണയും ഉദ്ഘാടനം ചെയ്തു പറഞ്ഞു. പാർട്ടി ഒറ്റയ്ക്കും, മുന്നണിയായും തുടർ പ്രക്ഷോഭങ്ങൾ നടത്തും. മനുഷ്യത്വം മരവിക്കുന്ന സമീപനമാണ് കേന്ദ്രത്തിന്റെതെന്നും അദേഹം പറഞ്ഞു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി എം ജോയി അധ്യക്ഷത വഹിച്ചു….

Read More

അജികുമാർ പനമരത്തിന് സൗത്ത് ഇന്ത്യൻ സിനിമ ടെലിവിഷൻ അക്കാദമി അവാർഡ്

തിരുവനന്തപുരം: സൗത്ത് ഇന്ത്യൻ സിനിമ ടെലിവിഷൻ അക്കാദമിയുടെ (Sicta – 2024) ആറാമത് സൗത്ത് ഇന്ത്യൻ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ അവാർഡ് നൈറ്റ് വൈലോപ്പിള്ളി സംസ്കൃതി സംസ്കൃതി ഭവനിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഫിലമെൻ്റ് കലാ സാഹിത്യ വേദി സംസ്ഥാന ജനറൽ സെക്രട്ടറി അജികുമാർ പനമരം രചനയും സംഗീതവും നിർവ്വഹിച്ച ഗസൽ നിലാ മ്യൂസിക് ആൽബത്തിന് മികച്ച ആൽബത്തിനുള്ള ഗോൾഡൻ അവാർഡ് മന്ത്രി രാമചന്ദ്രനിൽ നിന്നും അജികുമാർ പനമരം ഏറ്റുവാങ്ങി. അജികുമാർ രചിച്ച കേരള…

Read More

ജുനൈദ് കൈപ്പാണിക്ക് കരിപ്പൂർ വിമാനത്താവളത്തിൽ സ്വീകരണം നൽകി

കരിപ്പൂർ: യു.എ.ഇയിൽ വെച്ച് നടന്ന ചടങ്ങിൽ ഗ്ലോബൽ പീസ് കൺസോർഷ്യം അന്താരാഷ്ട്ര ഹ്യൂമാനിറ്റേറിയൻ അവാർഡ് നേടി കേരളത്തിൽ തിരിച്ചെത്തിയ വയനാട്‌ ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിംഗ്‌ കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിക്ക് കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തിൽ സ്റ്റാൻഡ് വിത്ത്‌ നേച്ചർ പ്രവർത്തകരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ജാബിർ വി.കെ പടി, മുബഷിർ ചോലക്കൻ, അസ്ഹറുദ്ധീൻ നാലകത്ത്, ഉനൈസ് കെ തുടങ്ങിയവർ സംബന്ധിച്ചു.

Read More

മുണ്ടക്കൈ ദുരന്തം; ശിഹാബ് ഫൈസിയുടെ കുടുംബത്തിനു വീടൊരുങ്ങി

കല്‍പ്പറ്റ: ഉരുള്‍പൊട്ടലില്‍ മരിച്ച മുണ്ടക്കൈ മഹല്ല് ഖത്തീബ് ശിഹാബ് ഫൈസിയുടെ കുടുംബത്തിനു പാണക്കാട് ഖാസി ഫൗണ്ടേഷന്‍ നിര്‍മിച്ച വീടിന്റെ താക്കോല്‍ മുട്ടില്‍ യതീംഖാന കാമ്പസില്‍ എസ്എംഎഫും ഖാസി ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച ജില്ലാ നേതൃസംഗമത്തില്‍ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്ലിയാര്‍ക്ക് കൈമാറി. സമസ്ത കേന്ദ്ര മുശാവറ അംഗം വി. മൂസക്കോയ മുസ്‌ലിയാര്‍, എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍, അഡ്വ.മുഹമ്മദ് ഷാ,…

Read More

ഉദ്യോഗസ്ഥര്‍ക്ക് അവധി

വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ പോളിങ് ഡ്യൂട്ടി നിര്‍വഹിച്ച ഉദ്യോഗസ്ഥര്‍ക്ക് നാളെ (നവംബര്‍ 14) ഡ്യൂട്ടി ഓഫ് അവധിയാണെന്ന് തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡി. ആര്‍ മേഘശ്രീ അറിയിച്ചു.  

Read More

ചാലിൽ കോറോമിൽ നടക്കുന്ന അനധികൃത നിർമ്മാണം അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

കൽപറ്റ: തൊണ്ടർനാട് വില്ലേജ് പരിധിയിൽ ചാലിൽ കോറോമിൽ കെട്ടിട നിർമ്മാണ ചട്ടങ്ങളും മാനദണ്ഡങ്ങളും ലംഘിച്ച് നടക്കുന്ന നിർമ്മാണത്തെ കുറിച്ച് മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. വയനാട് ജില്ലാ കളക്ടർക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് നിർദ്ദേശം നൽകിയത്. മൂന്ന് ആഴ്ച്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം. ബത്തേരിയിൽ നടക്കുന്ന അടുത്ത സിറ്റിംഗിൽ കേസ് പരിഗണിക്കും. ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും പിന്തുണയോടെയാണ് അനധികൃത കെട്ടിട നിർമ്മാണം പുരോഗമിക്കുന്നതെന്ന് പരാതിയിൽ പറയുന്നു. അനധികൃത കെട്ടിട നിർമ്മാണത്തിന്റെ മറവിൽ പണം വെട്ടിപ്പും നികുതിവെട്ടിപ്പും നടക്കുന്നതായും പരാതിയിൽ…

Read More

പ്രിയങ്ക ഗാന്ധി സെൻ്റ് ജോസഫ് സ്കൂളിലെ ബൂത്ത് സന്ദർശിച്ചു

കൽപറ്റ: വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്കാ ഗാന്ധി രാവിലെ 9 മണിക്ക് കൽപറ്റ സെൻ്റ് ജോസഫ് കോൺവെൻ്റ് സ്കൂളിലെ ബൂത്ത് സന്ദർശിച്ചു. ലക്കിടിയിൽ ഒരു ബൂത്തിലും പ്രിയങ്ക സന്ദർശിക്കും. തുടർന്നു കോഴിക്കോട്ടേക്കു തിരിക്കും. ഉച്ചയോടെ ഡൽഹിക്കു പോകും.

Read More

ചക്രവാതചുഴി; അഞ്ച് ദിവസം കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം

  തിവനന്തപുരം: കേരള തീരത്തിന് സമീപം ചക്രവാതചുഴി രൂപപ്പെട്ടതായി കാലാവസ്ഥാ വകുപ്പ്. തെക്കു കിഴക്കന്‍ അറബിക്കടലിന് മുകളിലായി ചക്രവാതചുഴിക്ക് പുറമെ തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വടക്കന്‍ തമിഴ്നാട് തെക്കന്‍ ആന്ധ്രാപ്രദേശ് തീരത്തിന് മുകളിലായി ന്യുനമര്‍ദ്ദം സ്ഥിതിചെയ്യുന്നുണ്ട്. തല്‍ഫലമായി അടുത്ത 5 ദിവസം കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം. കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നവംബര്‍ 13 -16 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്,…

Read More