“വയനാടിന് ഒരു കൈതാങ്ങ്” യാത്രയ്ക്ക് ചുരം സംരക്ഷണ സമിതി സ്വീകരണം നൽകി.

താമരശ്ശേരി: മെക്ക് 7 ഹെൽത്ത് ക്ലബ്ബ് കോഴിക്കോട് ബീച്ച് ശാഖ നടത്തിയ വയനാടിന് ഒരു കൈതാങ്ങ് യാത്രയ്ക്ക് അടിവാരം വയനാട് ചുരം സംരക്ഷണ സമിതി മർക്കസ് നോളേജ് സിറ്റിയിൽ വച്ച് സ്വീകരണം നൽകി. പി.കെ. സുകുമാരൻ (ജനറൽ സെക്രട്ടറി ‘ചുരം സംരക്ഷണ സമിതി) സ്വാഗതവും മൊയ്തു മുട്ടായി അദ്ധ്യക്ഷതയും വഹിച്ചു. മെക്ക് 7 ക്യാപ്റ്റൻ ആഷിർ അലിയെ മൊയ്തു മുട്ടായി പൊന്നാട അണിയിച്ചു സ്വീകരിച്ചു. എല്ലാവർക്കും മധുരം വിതരണം ചെയ്തു. മെക്ക് 7 അംഗങ്ങളും മുത്തു അബ്ദുൾ…

Read More

വന്യജീവി വാരാഘോഷം; വയനാട് ചുരം ശുചീകരണം നടത്തി

അടിവാരം: വന്യജീവി വാരാഘോഷം 2024 ൻ്റെ ഭാഗമായി സാമൂഹ്യ വനവൽക്കരണ വിഭാഗം കോഴിക്കോടിൻ്റെ നേതൃത്വത്തിൽ അടിവാരം വയനാട് ചുരം സംരക്ഷണ സമിതിയുടെ സഹകരണത്തോടെ വയനാട് ചുരത്തിൽ ശുചീകരണ പ്രവർത്തനം നടത്തി. വനം വന്യജീവി വകുപ്പ് ഒക്ടോബർ 2 മുതൽ 8 വരെ നടക്കുന്ന വാരാഘോഷത്തിൻ്റെ ഭാഗമായി നടന്ന പരിപാടിയിൽ മീഞ്ചന്ത ആട്സ് ആൻ്റ് സയൻസ് കോളേജിലെ 50 ഓളം വിദ്യാർത്ഥികളും വന സംരക്ഷണ സമിതി പ്രവർത്തകരും പങ്കാളികളായി. ചുരം വ്യൂ പോയൻ്റിൽ വച്ച് നടന്ന ചടങ്ങിൽ ശ്രീ…

Read More

ബൈരക്കുപ്പ പാലം നിര്‍മ്മാണം; കേരളത്തിന്റെ നിര്‍ദേശം തേടാന്‍ ഉദ്യോഗസ്ഥരോട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

ബത്തേരി: കര്‍ണാടകയെയും കേരളത്തെയും ബന്ധിപ്പിക്കുന്ന ബൈരക്കുപ്പ വില്ലേജില്‍ പാലം നിര്‍മിക്കാന്‍ കേരളസര്‍ക്കാരില്‍ നിന്ന് നിര്‍ദേശം വാങ്ങാന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നിര്‍ദേശിച്ചതായി ബത്തേരി എം എല്‍ എ ഐ സി ബാലകൃഷ്ണന്‍ അറിയിച്ചു. പാലം നിര്‍മാണം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ അദ്ദേഹം കൃഷ്ണയില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. കബനി നദിയുടെ ഇടത് കരയിലാണ് ബൈരക്കുപ്പഗ്രാമം സ്ഥിതി ചെയ്യുന്നത്, കേരളത്തിന്റെ ഭാഗമായ പെരിക്കല്ലൂര്‍ ഗ്രാമം വലത് കരയിലാണ്. ഈ രണ്ട് ഗ്രാമങ്ങളെയും ബന്ധിപ്പിക്കുന്നതിന് കബനിനദിക്ക് കുറുകെ പാലം…

Read More

കുറവ ദ്വീപിലെ പ്രവേശനം; മന്ത്രി ഒ.ആർ കേളു വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രനുമായി ചർച്ച നടത്തി

തിരുവനന്തപുരം : കുറവ ദ്വീപിലെ പ്രവേശനം സംബന്ധിച്ച് ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ മന്ത്രി ഒ.ആർ കേളു വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രനുമായി ഇന്ന് രാവിലെ ചർച്ച നടത്തി. ഹൈക്കോടതി ഉത്തരവ് മൂലം പാൽവെളിച്ചെ കുറുവാ പ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങളുടെ പ്രതിസന്ധിയെ സംബന്ധിച്ചും ചർച്ച നടത്തി മന്ത്രിയുമായി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിൽ പ്രസ്തു‌ത വിഷയത്തിൽ വനം വകുവകുപ്പിന്റെ ഭാഗത്തു നിന്നും അനുകൂല നടപടികൾ ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.

Read More

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. തുലാവർഷം അടുക്കാനിരിക്കെയാണ് സംസ്ഥാനത്ത് മഴ കനക്കുന്നത്. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. നാളെ (10-10-2024) പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളില്‍ യെല്ലോ അലർട്ട്…

Read More

കോൺഗ്രസ് മുള്ളൻകൊല്ലി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ബൈരക്കുപ്പയിൽ ശ്രദ്ധക്ഷണിക്കൽ കൂട്ടായ്മ നടത്തി

lപുൽപ്പളളി: കേരള – കർണ്ണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്നതിന് കബനീ നദിയിൽ മുപ്പത് വർഷം മുമ്പ് തറക്കല്ലിട്ട ബൈരക്കുപ്പ പാലത്തിൻ്റെ ശിലസ്ഥാപന വാർഷികത്തിൽ കോൺഗ്രസ് മുള്ളൻകൊല്ലി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ബൈരക്കുപ്പയിൽ ശ്രദ്ധക്ഷണിക്കൽ കൂട്ടായ്മ നടത്തി . .അന്തർസംസ്ഥാന ഗതാഗതത്തിനും , വാണിജ്യ മേഖലയിൽ വൻകുതിപ്പിനും , കാരണമാകുമായിരുന്ന പാലം ടെണ്ടർ നടപടി ആരംഭിച്ച ശേഷം അട്ടിമറിക്കപ്പെട്ടത് അന്തർ സംസ്ഥാന ലോബിയുടെ ഗൂഡാലോചനയുടെ ഭാഗമായാണ് . വയനാട് മൈസൂർ ജില്ലകളുടെ വൻ വികസനം ഉറപ്പാക്കുന്ന പാലം നിർമ്മാണത്തിന് ബന്ധപ്പെട്ട…

Read More

ആഗോള ലൈവ്സ്റ്റോക്ക് കോണ്‍ക്ലേവ് ഡിസംബറിൽ വയനാട്ടിൽ നടക്കും

കൽപ്പറ്റ : വയനാട് കേരള വെറ്ററിനറി സര്‍വകലാശാലയില്‍ ആഗോള ലൈവ്സ്റ്റോക്ക് കോണ്‍ക്ലേവ് സംഘടിപ്പിക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. ഡിസംബര്‍ 20മുതല്‍ 29വരെ നടക്കുന്ന കോണ്‍ക്ലേവിന്റെ ലോഗോ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ക്ഷീര- കന്നുകാലി, വളര്‍ത്തുമൃഗ മേഖലയുടെ സമഗ്രവികസനവും ഉല്‍പാദനക്ഷമതയും ലക്ഷ്യമിട്ട് രാജ്യത്തെ ഏറ്റവും വലിയ കോണ്‍ക്ലേവാണ് വയനാട് പൂക്കോട് വെറ്ററിനറി കോളേജില്‍ സംഘടിപ്പിക്കുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

Read More

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

തിരുവനന്തപുരം : അന്ത്യോദയ അന്നയോജന (മഞ്ഞ), മുന്ഗണന (പിങ്ക്) റേഷന് കാര്ഡ് അംഗങ്ങളുടെ റേഷന് മസ്റ്ററിങ് സമയ പരിധി ഒരു മാസം കൂടി നീട്ടി നല്‍കി. അനുവദിച്ച സമയം അവസാനിച്ച സാഹചര്യത്തില് റേഷന് മസ്റ്ററിങ് ഒരുമാസത്തേക്ക് കൂടി നീട്ടണമെന്ന കുറുക്കോളി മൊയ്തീന് എം.എല്.എയുടെ ആവശ്യം ഭക്ഷ്യ സിവില് സപ്ലൈസ് വകുപ്പ് മന്ത്രി അംഗീകരിച്ചു. കിടപ്പു രോഗികള്ക്കും അഞ്ചു വയസിന് താഴെയുള്ള റേഷന് കാര്ഡില് പേര് ചേര്ക്കപ്പെട്ടവര്ക്കും മസ്റ്ററിങ് പൂര്ത്തിയാക്കാന് സാധിക്കാത്തതിനാലാണ് എം.എല്.എ ആവശ്യം ഉന്നയിച്ചത്. കിടപ്പ് രോഗികള്ക്ക്…

Read More

മണ്ണ്, മണല്‍ മാഫിയകളെ ഉടന്‍ അറസ്റ്റ് ചെയ്യണം; യു.ഡി.ഫ് പ്രതിഷേധ പ്രകടനം നടത്തി

മുട്ടില്‍: അവധി ദിവസങ്ങളില്‍ അനധികൃതമായി മണ്ണ് എടുത്ത് ടിപ്പറില്‍ കടത്തുന്നത് ചോദ്യം ചെയ്ത മുട്ടില്‍ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു മോഹനനെ ടിപ്പര്‍ കയറ്റി കൊല്ലാന്‍ ശ്രമിച്ച ഡ്രൈവറേയും, മണ്ണ് ഉടമസ്ഥനേയും ഉടന്‍ അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്ന് യു.ഡി.എഫ് മുട്ടില്‍ പഞ്ചായത്ത് കമ്മിറ്റി ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. മണ്ണ് മാഫിയകള്‍ ഉദ്യോഗസ്ഥ ലോബിയുടെ മൗനാനുവാദത്തോടെയാണ് ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സംഭവം നടന്ന് രണ്ട് ദിവസമായിട്ടും…

Read More

മുണ്ടക്കൈ ഉരുൾപൊട്ടൽ: കെ.എൻ.എം പുനരധിവാസ പ്രോജക്ട് കലക്ടര്‍ക്ക് സമര്‍പ്പിച്ചു

കൽപറ്റ: ചൂരല്‍മലയിലും മുണ്ടക്കൈയിലും ഉണ്ടായ ഉരുള്‍പൊട്ടലില്‍ കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്ക് കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ (കെ എന്‍ എം) സംസ്ഥാന കമ്മിറ്റി നടപ്പാക്കുന്ന ഭവന പദ്ധതിയുടെ രൂപരേഖ ജില്ലാ കലക്ടര്‍ ഡി ആര്‍ മേഘശ്രീക്ക് സമര്‍പ്പിച്ചു. കിടപ്പാടം നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാന്‍ ഒരുക്കുന്ന ഭവന പദ്ധതിയുടെ വിശദമായ പ്രോജക്ടാണ് പുനരധിവാസ കമ്മിറ്റി ചെയര്‍മാന്‍ സി കെ ഉമ്മര്‍ കലക്ടര്‍ക്ക് സമര്‍പ്പിച്ചത്. പുനരധിവാസ കമ്മിറ്റി കണ്‍വീനര്‍ സയ്യിദ് അലി സലാഹി, നജീബ് കാരാടന്‍, സി കെ അബ്ദുല്‍ അസിസ്, യൂനുസ് ഉമരി…

Read More