സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ് : ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. ഞായറാഴ്ച ആറ് ജില്ലകളില്‍ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയത്. തുലാവർഷമായതിനാല്‍ ഉച്ചക്ക് ശേഷം ഇടിവെട്ടിയുള്ള മഴക്കായിരിക്കും സാധ്യതയെന്നും വിദഗ്ധർ മുന്നറിയിപ്പ് നല്‍കുന്നു. മലയോര മേഖലയിലും വനത്തിലും കൂടുതല്‍ മഴ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കി.

Read More

വയനാട് ഉത്സവ് വേദികള്‍ സംഗീത സാന്ദ്രമാകുന്നു

കാരാപ്പുഴ: വയനാട് ഉത്സവ് വേദികള്‍ സംഗീത സാന്ദ്രമാകുന്നു. കാരാപ്പുഴ ഡാം ആംഫി തിയറ്റര്‍ വേദിയില്‍ സി.എം. ആദിയുടെ വയലിന്‍ ഷോ ആകര്‍ഷകമായി. എന്‍ ഊരിലെ നാടന്‍ കലകളുടെ അവതരണവും വേറിട്ടതായി മാറി. ഫോക്ക് ലോര്‍ അക്കാദമി യുവ പ്രതിഭ അവാര്‍ഡ് ജേതാവ് പ്രജോദിന്റെ നേതൃത്വത്തില്‍ നടന്ന സുല്‍ത്താന്‍ ബത്തേരി തുടിതാളം ടീമിന്റെ നാടന്‍ പാട്ടും ഗോത്ര കലകളുടെ അവതരണവും കാരാപ്പുഴയില്‍ കാണികളുടെ മനം കവര്‍ന്നു. ഒക്ടോബര്‍ 13 വരെ തുടരുന്ന വയനാട് ഉത്സവില്‍ ഞായറാഴ്ച്ച വൈകിട്ട് കാരാപ്പുഴ…

Read More

നിലമ്പൂര്‍ നഞ്ചൻകോട് റെയില്‍ പാത: തുരങ്ക പാതയുടെ സാധ്യത പരിശോധിക്കണമെന്ന്: രാഹുല്‍ ഗാന്ധി

കൽപ്പറ്റ: ദേശീയ പാതയിലെ രാത്രിയാത്ര പ്രശ്‌നത്തെ മറികടക്കാന്‍ നിര്‍ദ്ദിഷ്ട നിലമ്പൂര്‍ നഞ്ചൻകോട് റെയില്‍ പാതയുടെ ബന്ദിപ്പൂര്‍ നാഷണൽ പാര്‍ക്കില്‍ തുരങ്ക പാതയുടെ സാധ്യത പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭാ പ്രതിപക്ഷ നേതാവും വയനാട് മുന്‍ എം.പി.യുമായ രാഹുല്‍ ഗാന്ധി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിക്ക് കത്തയച്ചു. ഈ ആവശ്യം ഉന്നയിച്ച് തനിക്ക് നിരവധി നിവേദനങ്ങള്‍ ലഭിച്ചിട്ടുണ്ട്. നിര്‍ദ്ദിഷ്ട നിലമ്പൂര്‍ നഞ്ചൻകോട് പാതയ്ക്കുള്ള വിശദമായ പദ്ധതി റിപ്പോര്‍ട്ട് റെയില്‍വേ ബോര്‍ഡിന് സമര്‍പ്പിക്കാനിരിക്കെ നിലവിലുള്ള നിയമങ്ങള്‍ക്കനുസൃതമായി ഈ…

Read More

അതിജീവനത്തിന്റെ താളലയം; വയനാട് ഉത്സവത്തിന് തിരക്കേറുന്നു

കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്നും വയനാടന്‍ വിനോദ സഞ്ചാര മേഖലയെയും തിരികെ പിടിക്കാന്‍ അരങ്ങേറുന്ന വയനാട് ഉത്സവിന് തിരക്കേറുന്നു. ഉണരുന്ന വയനാടിന് പിന്തുണയുമായി ഒട്ടേറെ സഞ്ചാരികളും ജില്ലയിലേക്ക് വന്നെത്തുകയാണ്. കര്‍ണ്ണാടക തമിഴ്‌നാട് തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയിലേക്കുള്ള സഞ്ചാരികളുടെ വരവ് കൂടിയിട്ടുണ്ട്. വയനാട് സുരക്ഷിതമാണ് എന്ന ജില്ലാ ഭരണകൂടത്തിന്റെ സന്ദേശ പ്രചാരണവും ലക്ഷ്യം കാണുകയാണ്.വയനാട് ഉത്സവ് എന്ന പേരില്‍ കാരാപ്പുഴയിലും എന്‍ ഊരിലും നടക്കുന്ന മഹോത്സവത്തിലും സഞ്ചാരികളുടെ തിരക്കേറുകയാണ്.ജില്ലാ ഭരണകൂടവും കാരാപ്പുഴ ടൂറിസം മനനജ്‌മെന്റ്…

Read More

ആഡംബര കാറിൽ കടത്തുകയായിരുന്നു വൻ ലഹരി മരുന്ന് പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽ

കാട്ടിക്കുളം: മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത് ചന്ദ്രനും സംഘവും കാട്ടികുളം രണ്ടാം ഗേറ്റ് ഭാഗത്ത് വെച്ച് നടത്തിയ വാഹന പരിശോധനയിൽ 276 ഗ്രാം മാജിക് മഷ്റൂം എന്ന മയക്ക്‌മരുന്നും (സിലോസൈബിൻ)13.2 ഗ്രാം കഞ്ചാവും, 6.59 ഗ്രാം ചരസും പിടികൂടി. ബാഗ്ലൂർ ബി. എസ് നഗർ ബെനക റസിഡൻസിയിലെ രാഹുൽ റായ് (38) ആണ് ആഡംബര കാറായ ഇസൂസ് വി ക്രോസുമായി പിടിയിലായത്. കെ എ 02 എംഎം3309 എന്ന നമ്പറിൽ ഉള്ള കാറിൽ പ്രതി സ്വന്തമായി…

Read More

താമരശ്ശേരി ചുരത്തില്‍ ഒക്ടോബര്‍ ഏഴു മുതല്‍ ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം

താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ ഒക്ടോബർ ഏഴു മുതല്‍ ഭാര വാഹനങ്ങള്‍ക്ക് നിയന്ത്രണമേർപ്പെടുത്തി. ചുരത്തിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് ഭാര വാഹനങ്ങള്‍ക്ക് ഒക്ടോബർ 7 മുതല്‍ ഒക്ടോബർ 11 വരെ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. ഈ ദിവസങ്ങളില്‍ ആവശ്യമായ ക്രമീകരണം ഏർപ്പെടുത്താൻ താമരശ്ശേരി ഡി വൈ എസ്പിക്ക് നിർദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. ദേശീയ പാത വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറാണ് ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം നല്‍കിയിട്ടുള്ളത്. അറ്റകുറ്റപ്പണികളുടെ ഭാഗമായി ഒക്ടോബർ ഏഴു മുതല്‍ 11 വരെ 5 ദിവസങ്ങളില്‍ ഭാരം കയറ്റിയുള്ള…

Read More

കാവൽക്കാർ ക്രിമിനലുകളായത് കേരളത്തിന്റെ ഗതികേട്: മുജീബ് കാടേരി

കൽപ്പറ്റ : ജനങ്ങളുടെ സുരക്ഷക്കും, സ്വത്തിനും കാവൽ നിൽക്കേണ്ട ഭരണകൂടം തന്നെ ക്രിമിനലുകൾ ആയതാണ് കേരളത്തിൻ്റെ വർത്തമാനകാല ദുര്യോഗമെന്ന് യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് മുജീബ് കാടേരി പ്രസ്താവിച്ചു. ക്രിമിനൽ പോലീസ് രാജിനെതിരെയും മുഖ്യമന്ത്രി രാജിവെക്കണമെന്ന് അഭ്യർത്ഥിച്ചും മുസ്ലിം യൂത്ത് ലീഗ് വയനാട് ജില്ലാ കമ്മിറ്റി നടത്തിയ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലേക്കുള്ള മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരാതി പറയാൻ പോലീസ് സ്റ്റേഷനിലെത്തിയ അതിജീവിതയെ പോലീസ് ഉന്നത ഉദ്യോഗസ്ഥർ ചൂഷണം ചെയ്ത് പീഡിപ്പിച്ചത് കേട്ടുകേൾവിയില്ലാത്തതാണ്….

Read More

നിടുംപൊയിൽ മാനന്തവാടി പേര്യ ചുരം റോഡിൽ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു.

നിടുംപൊയിൽ: നിടുംപൊയിൽ മാനന്തവാടി പേര്യ ചുരം റോഡിൽ റോഡ് പുനർനിർമ്മാണ പ്രവർത്തിക്കിടെ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. ചന്ദനത്തോട് സ്വദേശി പീറ്റർ ചെറുവത്ത് (62) ആണ് മരിച്ചത്. മട്ടന്നൂർ സ്വദേശി മനോജ്, കണിച്ചാർ സ്വദേശി ബിനു എന്നിവർക്ക് പരിക്കേറ്റു. മൃതദേഹം തലശ്ശേരി ഇന്ദിരാഗാന്ധി ഹോസ്പിറ്റലിൽ.

Read More

മാനന്തവാടി ഗവൺമെൻറ് യു പി സ്കൂൾ പുതിയ കെട്ടിടോദ്ഘാടനം ഒക്ടോബർ 5ന്.

മാനന്തവാടി: കേരള സർക്കാർ നവകേരളം കർമ്മപദ്ധതിയിലുൾപ്പെടുത്തി കിഫ്ബി ഫണ്ട് ഒരു കോടി രൂപ ഉപയോഗിച്ച് ഗവൺമെൻറ് യു പി സ്കൂൾ മാനന്തവാടിയിൽ നിർമ്മിച്ച സ്കൂൾ കെട്ടിടം 2024 ഒക്ടോബർ അഞ്ചാം തീയതി ശനിയാഴ്ച രാവിലെ 10 മണിക്ക് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ സംസ്ഥാനതലത്തിൽ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. ബഹുമാനപ്പെട്ട വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി ശ്രീ വി ശിവൻകുട്ടി അധ്യക്ഷത വഹിക്കും . സ്കൂളിൽ ബഹു. പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ്…

Read More

വർഗീയ ചേരി തിരിവിന്റെ ഭാഗമാണ് മുഖ്യ മന്ത്രിയുടെ പ്രസ്താവന: അബ്ദുറഹ്മാൻ കല്ലായി

മാനന്തവാടി: സ്വർണ്ണ കടത്തും ഹവാല ഇടപാടുകളെയും മലപ്പുറം ജില്ലയുമായി ബന്ധപ്പെടുത്തി മുഖ്യ മന്ത്രി പിണറായി വിജയൻ നടത്തിയ ആർ.എസ്.എസ്.ഭാഷ്യം അങ്ങേയറ്റം അപലപനീയമാണെന്നും,ഓരോ തിരഞ്ഞെടുപ്പിലും സി.പി.എം തുടർന്നു പോരുന്ന വർഗീയ ചേരി തിരിവിന്റെ ഭാഗമാണ് മുഖ്യ മന്ത്രിയുടെ പുതിയ പ്രസ്താവനയെന്നും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ കല്ലായി പറഞ്ഞു.മുസ്ലിം ലീഗ് മാനന്തവാടി നിയോജക മണ്ഡലം നേതൃ സംഗമം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.പൊതു സമൂഹം തീർത്തും എതിരായി കഴിഞ്ഞ എൽ.ഡി.എഫ്.നേ ഭരണ കക്ഷി എം.എൽ.എ.മാരും കൈവിട്ടുകൊണ്ടിരിക്കുകയാണന്നും…

Read More