ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി

കൽപ്പറ്റ :വയനാട് ദുരിതാശ്വാസ നിധിയിലേക്ക് ഓൾ കൈരളി ഓട്ടോ ടാക്സി യൂണിയൻ ചാരിറ്റബിൾ സൊസൈറ്റി (എ.കെ.ടി.യു) സംസ്ഥാന കമ്മിറ്റി സ്വരുപിച്ച തുക ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ ഐ എ എസ്‌ ന് എ.കെ.ടി.യു സ്റ്റേറ്റ് വൈസ് പ്രസിഡന്റ്‌ താജുദ്ധീൻ പാലക്കാട്‌, ജില്ലാ പ്രസിഡന്റ്‌ ഷാനവാസ്‌, ട്രഷറർ ഫൈസൽ, വൈസ് പ്രസിഡന്റ്‌ വേലായുധൻ, ജോയിന്റ് സെക്രട്ടറി സയ്യിദ് എന്നിവർ ചേർന്ന് കൈമാറി.

Read More

സംസ്ഥാനത്ത് ബുധനാഴ്ച വരെ മഴ തുടരും; ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്.

തിരുവനന്തപുരം: ന്യൂന മർദ്ദത്തിന്‍റെ സ്വാധീനഫലമായി സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇന്ന് എട്ട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരള തീരത്ത് കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിർദേശം നല്‍കിയിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വടക്ക് കിഴക്കൻ അറബിക്കടലിനു മുകളില്‍ സ്ഥിതി ചെയ്തിരുന്ന അസ്ന ചുഴലിക്കാറ്റ് അതിതീവ്ര ന്യൂനമർദമായും ഇന്ന് രാവിലെയോടെ തീവ്രന്യൂനമർദമായും ശക്തി…

Read More

മുള്ളന്‍കൊല്ലി പഞ്ചായത്ത് ഭരണസമിതിയുടെ രാജി ആവശ്യപ്പെട്ട് സിപിഎം സമരം ഇന്ന്

മുള്ളന്‍കൊല്ലി: ക്വാറികള്‍ക്കു പ്രവര്‍ത്തനാനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം നേരിടുന്ന പഞ്ചായത്ത് ഭരണസമിതി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച (ഇന്ന്) പഞ്ചായത്ത് ഓഫീസ് മാര്‍ച്ചും നടത്താന്‍ സിപിഎം പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. ജില്ലയില്‍ അതീവ ഗുരുതര പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്ന പഞ്ചായത്താണ് മുള്ളന്‍കൊല്ലി. കര്‍ണാടകയുമായി അതിരുപങ്കിടുന്ന പഞ്ചായത്തില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. കരിങ്കല്‍ ഖനനത്തിനു ലൈസന്‍സ് ലഭ്യമാക്കുന്നതില്‍ പഞ്ചായത്ത് ഭരണസമിതിയിലെ കോണ്‍ഗ്രസ് അംഗങ്ങള്‍ മത്സരിക്കുന്ന സ്ഥിതിയാണുള്ളത്. ക്വാറി വിഷയം ചര്‍ച്ച ചെയ്യുന്നതിന് അടിയന്തരമായി സര്‍വകക്ഷി യോഗം വിളിക്കാന്‍ പഞ്ചായത്ത്…

Read More

ദുരിതശ്വാസത്തിൽ വകുപ്പുകളുടെ ഏകോപനം ശക്തമാക്കണം വയനാട് ടൂറിസം സജീവമെന്നത് ലോകത്തെ അറിയിക്കണം: രാഹുൽ ഗാന്ധി.

കൽപ്പറ്റ : വയനാട് ദുരന്തം ഒരു ചെറിയ മേഖലയെ മാത്രം ബാധിച്ച ദുരന്തമാണ്. എന്നാൽ വയനാട് ആകെ അപകടകാരമാണെന്ന പ്രതീതി സൃഷ്ടിക്കപ്പെടുന്നത് വയനാട് ടൂറിസം സാധ്യതകളെ ഇല്ലാതെയാക്കുമെന്ന് ലോകസഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വയനാട്ടിലെ മുതിർന്ന യു. ഡി.എഫ്. നേതാക്കന്മാരുമായി നടത്തിയ ദുരിതാശ്വാസ പ്രവർത്തനത്തിന്റെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓൺലൈനായി നടന്ന യോഗത്തിന്റെ വീഡിയോ സമൂഹ മാധ്യമമായ എക്‌സിൽ അദ്ദേഹം പങ്ക് വച്ചു. വയനാട് ടൂറിസം സജീവമാവേണ്ടത് ദുരന്തത്തെ മറികടക്കാൻ കൂടി ആവശ്യമാണ്. സർക്കാർ…

Read More

ടെലിഗ്രാം ടാസ്ക് വഴി 12.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതി പിടിയിൽ

കൽപ്പറ്റ: മാനന്തവാടി സ്വദേശിനിയിൽ നിന്നും ഷെയർ ട്രെഡിങ് നടത്തി ലാഭം നൽകാം എന്ന് വിശ്വസിപ്പിച്ചു 12.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ ചെന്നൈയിൽ നിന്നും വയനാട് സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ഷജു ജോസഫും സംഘവും അറസ്റ്റ് ചെയ്തു. ചെന്നൈ കോളത്തു വഞ്ചേരി സ്വദേശിയായ മുരുഗൻ (41) ആണ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാർച്ച്‌ മാസത്തിൽ ടെലിഗ്രം വഴി ബന്ധപെട്ട തട്ടിപ്പുകാർ പരാതിക്കാരിക്ക് ഓൺലൈൻ ഷെയർ ട്രെഡിങ് വഴി ലഭിച്ച ലാഭം പിൻവലിക്കാൻ ആവശ്യമായ…

Read More

കെ.ജെ. ബേബിയുടെ നിര്യാണത്തില്‍ അനുശോചിച്ചു.

കല്‍പ്പറ്റ: കെ.ജെ. ബേബിയുടെ നിര്യാണത്തില്‍ സിപിഐ(എംഎല്‍) സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. കലയിലും തൂലികയിലും നിലപാടുകളിലും വര്‍ഗപക്ഷപാതിത്വം കാത്തുസൂക്ഷിച്ച വ്യക്തിത്വത്തിന് ഉടമയായിരുന്നു ബേബിയെന്ന് യോഗം അനുസ്മരിച്ചു. സെക്രട്ടറി പി.പി. കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് സെക്രട്ടറി സാം പി. മാത്യു പ്രസംഗിച്ചു.

Read More

‘യുവത’ പുസ്തകവണ്ടി യാത്ര തിരിച്ചു.

പെരുമ്പാവൂർ: വയനാട് പ്രകൃതിക്ഷോഭത്തില്‍ തകർന്ന സ്കൂള്‍ ലൈബ്രറി പുനരുദ്ധരിക്കാൻ കഥാപുസ്തകങ്ങളുമായി വളയൻചിറങ്ങര വി.എൻ. കേശവപിള്ള സ്മാരക വായനാശാല ‘യുവത’ പുസ്തകവണ്ടി യാത്ര തിരിച്ചു. പൊതുജനങ്ങളില്‍ നിന്ന് സംഭാവനയായും പുസ്തക ചലഞ്ചിലൂടെയും സ്വരൂപിച്ച പണം ഉപയോഗിച്ച്‌ വാങ്ങിയ പുസ്തകങ്ങളും യുവതയുടെ പ്രത്യേക ബുക് സ്റ്റാള്‍ വഴി സമാഹരിച്ച പുസ്തകങ്ങളുമായാണ് പുസ്തകവണ്ടി വയനാട്ടിലേക്ക് എത്തുന്നത്. ഏകദേശം 55,000 രൂപയുടെ പുതിയ പുസ്തകങ്ങളാണ് സമാഹരിച്ചിട്ടുള്ളത്. പുസ്തക വണ്ടി മന്ത്രി പി./രാജീവ് ഫ്ലാഗ് ഓഫ് ചെയ്തു. ഇന്ന് മേപ്പാടിയില്‍ നടക്കുന്ന സ്കൂള്‍ പ്രവേശനോത്സവത്തില്‍…

Read More

വയനാട് ദുരന്തം: പഠനം മുടങ്ങിയവർക്ക് ഇഷ്ടപ്പെട്ട കോളേജിൽ പ്രവേശനം: കലിക്കറ്റ് സർവകലാശാല

കോഴിക്കോട് : വയനാട് ദുരന്തത്തിൽ പഠനം മുടങ്ങിയവർക്ക് താൽപ്പര്യമുള്ള കോളേജുക ളിൽ പ്രവേശനം നൽകാൻ കലിക്കറ്റ് സർവകലാശാലാ സിൻഡിക്കറ്റ് യോഗം തീരുമാനിച്ചു. ദുരിതമനുഭവിക്കുന്ന 44 വിദ്യാർഥികൾക്ക് വിദ്യാർഥി ക്ഷേമ ഫണ്ടിൽനിന്ന് തുക അനുവദിക്കും. ദുരന്തത്തിൽ മരിച്ച അഞ്ച് കോളേജ് വിദ്യാർഥികളുടെ കുടുംബവും ഇതിലുൾപ്പെടും. നോഡൽ ഓഫീസറുമായി ചർച്ച നടത്തിയതി നുശേഷം തുക എത്രയെന്ന് തീരുമാനിക്കും. പൊളിറ്റിക്കൽ സയൻസ് പ്രൊഫസറായ സാബു തോമസിൻ്റെ ഡെപ്യൂട്ടേഷൻ കാലാവധി നീട്ടിനൽകേണ്ടതില്ലെന്നും യോഗം തീരുമാനിച്ചു സർവകലാശാലയ്ക്ക് സാ മ്പത്തിക നഷ്‌ടം വരുത്തിയ ജീവനക്കാരനെതിരെ…

Read More

ന്യൂനപക്ഷ കമ്മീഷൻ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ചു.

മേപ്പാടി: മുണ്ടക്കൈ-ചുരൽമല ദുരന്തബാധിത പ്രദേശത്തെ അതിജീവിതർക്കായുള്ള വികസന പദ്ധതികൾ വേഗത്തിലാക്കാൻ സർക്കാരിനോട് ആവശ്യപ്പെടുമെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ അഡ്വ.എ.എ റഷീദ്. ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച കമ്മീഷൻ അതിജീവന പ്രവർത്തനങ്ങൾ പരിശോധിച്ച് വിലയിരുത്തി. ജില്ലയിലെ വിവിധ മത-ന്യൂനപക്ഷ വിഭാഗങ്ങളുമായി നടന്ന ചർച്ചയിൽ വിവിധ സംഘടനകൾ, വ്യക്തികൾ അതിജീവിത രെ സംരക്ഷിക്കുന്നതിന് സന്നദ്ധത അറിയിക്കുകയും ഇവരെ സംയോജിപ്പിച്ച് പദ്ധതികൾ നടപ്പാക്കാൻ ജില്ലാതലത്തിലുള്ള ഏകോപനം ഗൗരവപൂർവ്വം പരിഗണിക്കും. പ്രകൃതി ദുരന്തത്തിൽ രക്ഷിതാക്കൾ, കുടുംബം, സഹോദരങ്ങൾ നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണത്തിന്…

Read More

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് _ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു_

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പത്ത് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, പാലക്കാട് ഒഴികെയുള്ള പത്ത് ജില്ലകളിലും ഇന്ന് യെല്ലോ അലർട്ടാണ്. അടുത്ത 3 മണിക്കൂറില്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്ററില്‍ താഴെ…

Read More