പാദവാര്‍ഷിക പരീക്ഷ സെപ്തംബര്‍ മൂന്നിനാരംഭിക്കും, ഓണാവധി 13 മുതല്‍.*

തിരുവനന്തപുരം: ഓണപ്പരീക്ഷയ്ക്കുള്ള സമയപ്പട്ടിക പ്രഖ്യാപിച്ചു. ഒന്നുമുതല്‍ പത്തുവരെയുള്ള ക്ലാസുകളിലേക്കുള്ള ഓണപ്പരീക്ഷ സെപ്റ്റംബര്‍ മൂന്നിന് ആരംഭിച്ച് 12ന് അവസാനിക്കും, ഓണാവധി 13 മുതല്‍ രാവിലെ പത്തുമുതല്‍ 12.15 വരെയും ഉച്ചകഴിഞ്ഞ് 1.30 മുതല്‍ 3.45 വരെയുമാണ് പരീക്ഷ. വെള്ളിയാഴ്ചകളില്‍ ഉച്ചകഴിഞ്ഞുള്ള പരീക്ഷകള്‍ രണ്ടുമുതല്‍ വൈകീട്ട് 4.15 വരെയായിരിക്കും. പരീക്ഷ ആകെ രണ്ടു മണിക്കൂറാണ്. 15 മിനിറ്റ് കൂള്‍ ഓഫ് ടൈം ആയും ക്രമീകരിച്ചിട്ടുണ്ട്.

Read More

ദുരന്തബാധിതർക്ക് കേന്ദ്ര സഹായം ഉടൻ പ്രഖ്യാപിക്കണം: കേരള കോൺഗ്രസ്

ബത്തേരി: ചൂരൽമല , വിലങ്ങാട് ദുരന്തബാധിതർക്ക് കേന്ദ്ര സഹായം ഉടൻ പ്രഖ്യാപിക്കണമെന്ന് കേരള കോൺഗ്രസ് നെന്മേനി പഞ്ചായത്ത് കൺവൻഷൻ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരും ചൂരൽമല ദുരന്ത ഭൂമിയിൽ വന്നിട്ടും ഇതുവരെ സഹായമൊന്നും പ്രഖാപിച്ചിട്ടില്ല . കൃഷിയും കൃഷിഭൂമിയും, കിടപ്പാടവും, ഉപജീവന മാർഗവും നഷ്ടപ്പെട്ടവർക്ക് സ്ഥിരമായ പുനരധിവാസവും, ജീവനോപാധികളും ഉടനെ പ്രഖ്യാപിച്ച് അവരെ ജീവിതത്തിലേക്ക് തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾ ആണ് സർക്കാരിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടത്. ബാങ്ക് വായ പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചതുകൊണ്ട് മാത്രം ഗുണമില്ല. അവർ…

Read More

രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ വിറ്റത് 10,000 രൂപയ്‌ക്ക്

കൽപ്പറ്റ: രണ്ടു മാസം പ്രായമായ പിഞ്ചുകുഞ്ഞിനെ വില്‍ക്കാന്‍ ശ്രമം. വൈത്തിരി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പിണങ്ങോടാണ് സംഭവം. കുഞ്ഞിനെ വില്‍പന നടത്തുന്നതിന് മുമ്പ് തന്നെ വൈത്തിരി പൊലീസ് രക്ഷപ്പെടുത്തി. കുഞ്ഞിനെ സിഡബ്ലിയുസിക്ക് കൈമാറി. വില്‍പന നടത്താനുള്ള ശ്രമത്തിനിടെ കുഞ്ഞിനെയും അമ്മയെയും കണ്ടെത്തിയത് തിരുവനന്തപുരത്ത് നിന്നാണ്. സംഭവത്തെക്കുറിച്ച്‌ പ്രാഥമിക അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു. കുറ്റക്കാരെ ഉടന്‍ കണ്ടെത്തുമെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

Read More

സംസ്ഥാനത്ത് സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകാന്‍ സാധ്യത; വടക്കന്‍ കേരളത്തില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ വ്യാഴാഴ്ചയോടെ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്ന കാലാവസ്ഥ വകുപ്പിന്റെ പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകാന്‍ സാധ്യത. പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്ന് കരുതുന്ന വ്യാഴാഴ്ച കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും വെള്ളിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.തെക്കന്‍ ജില്ലകള്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ ചൊവ്വാഴ്ച മുതല്‍ ശനിയാഴ്ച വരെ മഴ മുന്നറിയിപ്പ്…

Read More

ന്യൂനപക്ഷ കമ്മീഷന്‍ ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിക്കും.

കൽപറ്റ: സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ഓഗസ്റ്റ് 30, 31 തിയതികളില്‍ ദുരന്ത ബാധിത മേഖലകള്‍ സന്ദര്‍ശിക്കും. കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എ.എ റഷിദ്, അംഗങ്ങളായ എ. സൈഫുദ്ദീന്‍ ഹാജി, പി. റോസ, ജില്ലാ ഭരണാധികാരികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംഘത്തിലുണ്ടാകും. 30 ന് രാവിലെ 11 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കമ്മീഷന്‍ സിറ്റിങ്ങും തുടര്‍ന്ന് വിവിധ സംഘടനാ ഭാരവാഹികളും ഉദ്യോഗസ്ഥരുമായി ചര്‍ച്ചയും നടത്തും. 31 ന് രാവിലെ 10 ന് ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തും.

Read More

പാഠം ഒന്ന് അതിജീവനം മേപ്പാടി സ്‌കൂള്‍ തുറന്നു

മേപ്പാടി: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അണപൊട്ടി ഒഴുകിയ സങ്കടങ്ങള്‍ നിറഞ്ഞ ക്ലാസ്സുമുറികളില്‍ അതിജീവനത്തിന്റെ പുതിയ പാഠങ്ങള്‍ തുറന്നു. ദുരിതബാധിതര്‍ക്കും ഉറ്റവര്‍ക്കുമായി ആഴ്ചകളായി തുറന്നിട്ട മേപ്പാടി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് ദുരന്തകടലുകള്‍ താണ്ടി ചൊവ്വാഴ്ച അധ്യയനം തുടങ്ങിയത്. മേപ്പാടി ജി.എല്‍.പി, യു.പി സ്‌കൂള്‍, ഹൈസ്‌കൂള്‍ ഹയര്‍സെക്കന്‍ഡറി ക്ലാസ്സുമുറികളാണ് മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പ്രധാന ദുരിതാശ്വാസ ക്യാമ്പുകളായത്. ദുരന്ത മേഖലയില്‍ നിന്നും നിരവധി കുടുംബങ്ങളാണ് ഈ ക്യാമ്പില്‍ കഴിഞ്ഞത്. ഉറ്റവരെയും അയല്‍വാസികളെയുമെല്ലാം ദുരന്തത്തില്‍ നഷ്ടമായവര്‍ക്കുള്ള തണലായി മാറുകയായിരുന്നു ഈ പാഠശാലയും. അധ്യാപകരും…

Read More

വയനാട് ദുരിതബാധിതർക്ക് എഫ്.ഐ.ടി സഹായം.

ആലുവ: വയനാട് ദുരന്തബാധിതരെ സഹായിക്കുന്നതിന് മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലേക്ക് ആലുവ ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂർ ലിമിറ്റഡ് നൽകുന്ന ഫർണിച്ചറുമായി പോകുന്ന വാഹനം മന്ത്രി പി. രാജീവ് ഫ്‌ളാഗ് ഓഫ് ചെയ്തു. എഫ്.ഐ.ടി കമ്പനി ജീവനക്കാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകുന്ന സഹായനിധി എഫ്.ഐ.ടി ചെയർമാൻ ആർ. അനിൽകുമാറിൽ നിന്ന് മന്ത്രി ഏറ്റുവാങ്ങി. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻവർ അലി, ചൂർണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ്, എഫ്.ഐ.ടി മാനേജിംഗ് ഡയറക്ടർ കെ. അഫ്‌സൽ…

Read More

വയനാട് പുനരധിവാസം; പ്രധാനമന്ത്രിയെ കണ്ട് നിവേദനം സമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : വയനാട് ഉരുൾപ്പൊട്ടൽ ബാധിതരുടെ പുനരധിവാസ പാക്കേജ് ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി. വയനാട്ടിലെ നിലവിലെ സാഹചര്യവും മുഖ്യമന്ത്രി വിശദീകരിച്ചു. മുണ്ടക്കൈ, ചൂരൽമല ദുരന്തത്തിൽ ഉൾപ്പെട്ടവരുടെ പുനരധിവാസത്തിനായുള്ള കേന്ദ്ര സഹായം ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രിയുടെ സന്ദർശനം. സംസ്ഥാന സർക്കാർ തയ്യാറാക്കിയ വിശദമായ നിവേദനവും മുഖ്യമന്ത്രി കൈമാറി.അര മണിക്കൂറോളം നേരമാണ് ഇരുവരുവരും കൂടിക്കാഴ്ച്ച നടത്തിയത്. പ്രധാനമന്ത്രിയുടെ ഔദ്യോദിഗ വസതിയായ 7 ലോഗ് കല്ല്യാൺ മാർഗിലായിരുന്നു കൂടിക്കാഴ്ച്ച. 2000…

Read More

ഓണത്തിന് രണ്ട് മാസത്തെ പെൻഷൻ നൽകും: വിതരണം ഓഗസ്റ്റ് അവസാനത്തിൽ.

തിരുവനന്തപുരം: ഓണത്തിന് രണ്ട് മാസത്തെ ക്ഷേമ പെൻഷൻ നൽകാൻ സര്‍ക്കാര്‍ തീരുമാനം. അഞ്ച് മാസത്തെ കുടിശ്ശികയിൽ ഒരു ഗഡുവും നടപ്പുമാസത്തെ പെൻഷനുമാണ് നൽകുന്നത്. ഓണക്കാല ചെലവുകൾക്ക് മുന്നോടിയായി 3000 കോടി രൂപ ധനവകുപ്പ് കടമെടുക്കും. ഓണക്കാല ചെലവിന് കേന്ദ്രം കനിയണം. ഓണക്കാലത്ത് രണ്ട് മാസത്തെ പെൻഷൻ കൊടുക്കാനാണ് സര്‍ക്കാര്‍ തീരുമാനം. അറുപത് ലക്ഷം പെൻഷൻകാര്‍ക്ക് 3200 രൂപ വീതം ഈ മാസം അവസാനത്തോടെ കിട്ടിത്തുടങ്ങും. 1800 കോടി രൂപയാണ് ഇതിനായി വകയിരുത്തുന്നത്. അഞ്ച് മാസത്തെ കുടിശികയിൽ രണ്ട്…

Read More

ഹയർസെക്കൻഡറി നാഷണൽ സർവീസ് നടപ്പിലാക്കുന്ന ഹരിതഭൂമി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നടത്തി

പയ്യമ്പള്ളി: ഹയർസെക്കൻഡറി നാഷണൽ സർവ്വീസ് സ്കീം നടപ്പിലാക്കുന്ന ഹരിതഭൂമി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നടന്നു. രണ്ട് ഏക്കർ വയലിൽ നെൽകൃഷി തുടങ്ങിയാണ് പദ്ധതിയുടെ ഉദ്ഘാടനം സംഘടിപ്പിച്ചത്. മാനന്തവാടി ക്ലസ്റ്ററിലെ 9 യൂണിറ്റുകളുടെയും പയ്യമ്പള്ളി സ്കൂളിന്റെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. വിദ്യാർത്ഥികളിൽ കാർഷിക പരിജ്ഞാനം വളർത്തുന്നതിനൊപ്പം ഭക്ഷ്യസുരക്ഷയും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കുന്ന സുസ്ഥിരമായ പരിപാടിയാണ് ഹരിതഭൂമി. പദ്ധതിയുടെ ഭാഗമായി സംസ്ഥാനതലത്തിൽ ഓരോ യൂണിറ്റിലും വിവിധയിനം കൃഷികൾ ഒരുക്കും. പച്ചക്കറി കൃഷി, വാഴ കൃഷി, മീൻ കൃഷി, നെൽകൃഷി, കൂൺ…

Read More