മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ സംബന്ധിച്ച്‌ സർക്കാർ രൂപീകരിച്ച ഉന്നതതല സംഘം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് റിപ്പോർട്ട് സമർപ്പിച്ചു

തിരുവനന്തപുരം : വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ സംബന്ധിച്ച്‌ സർക്കാർ രൂപീകരിച്ച ഉന്നതതല സംഘം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് റിപ്പോർട്ട് സമർപ്പിച്ചു. രണ്ടുഭാഗങ്ങളായുള്ളതാണ് റിപ്പോർട്ട്. ഇത് അതോറിറ്റിയുടെ ഉപദേശകസമിതി പരിശോധിച്ച്‌ സർക്കാരിനു കൈമാറും. നാഷണല്‍ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിലെ മുൻ ശാസ്ത്രജ്ഞൻ ഡോ. ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ വിദഗ്ദസംഘം ആഗസ് 12 മുതല്‍ 15 വരെയാണ് ഉരുള്‍പൊട്ടല്‍ ബാധിതമേഖല സന്ദർശിച്ചത്. മന്ത്രിസഭാ ഉപസമിതിയുമായും ഉന്നത ഉദ്യോഗസ്ഥരുമായും സംഘം ചർച്ച നടത്തിയിരുന്നു. അതിശക്ത മഴയാണ് ഉരുള്‍പൊട്ടലിന്…

Read More

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതർക്ക് മുസ്‍ലിം ലീഗ് പ്രഖ്യാപിച്ച ധനസഹായം കൈമാറി.

കൽപ്പറ്റ : വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതർക്ക് മുസ്‍ലിം ലീഗ് പ്രഖ്യാപിച്ച ധനസഹായം കൈമാറി. മേപ്പാടി പൂത്തകൊല്ലിയില്‍ നടന്ന പരിപാടി യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.691 കുടുംബങ്ങള്‍ക്കാണ് ധനസഹായം നല്‍കിയത്. ദുരന്തത്തിനുശേഷം രക്ഷാപ്രവർത്തനത്തിലും ആംബുലൻസ് ഉള്‍പ്പെടെയുള്ള സേവനങ്ങളിലും മുസ്‍ലിം ലീഗ് കാര്യമായ ഇടപെടല്‍ നടത്തിയിട്ടുണ്ട്. മൂന്നാംഘട്ടമായാണു പുനരധിവാസത്തിന്‍റെ ഭാഗമായി ധനസഹായം പ്രഖ്യാപിച്ചത്. 691 കുടുംബങ്ങള്‍ക്ക് 15,000 രൂപയാണ് കൈമാറിയത്. വ്യാപാരികള്‍ക്കുണ്ടായ നാശനഷ്ടത്തിന് പരിഹാരമായി 50,000 രൂപ കൈമാറി. പുനരധിവാസത്തിനായി 100…

Read More

വയനാട് ഉരുള്‍പൊട്ടല്‍; ദുരന്ത ബാധിത പ്രദേശത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ഫീസില്ലാതെ പഠിക്കാന്‍ അവസരമൊരുക്കി കണ്ണൂര്‍ സര്‍വകലാശാല.

കണ്ണൂര്‍: വയനാട് ഉരുള്‍പൊട്ടല്‍ ബാധിത മേഖലയിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് അവസരമൊരുക്കി കണ്ണൂര്‍ സര്‍വകലാശാല ദുരന്ത ബാധിത പ്രദേശത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ഫീസില്ലാതെ പഠിക്കാന്‍ ഈ അധ്യയന വര്‍ഷം തന്നെ സീറ്റുകള്‍ അനുവദിക്കാനാണ് കണ്ണൂര്‍ സര്‍വകലാശാലാ സിന്റിക്കേറ്റ് തീരുമാനിച്ചത്. പുനഃസംഘടിപ്പിക്കപ്പെട്ട കണ്ണൂര്‍ സര്‍വകലാശാലാ സിന്റിക്കേറ്റിന്റെ പ്രഥമയോഗത്തിലാണ് തീരുമാനം. വൈസ് ചാന്‍സലര്‍ പ്രൊഫ. കെ കെ സാജുവിന്റെ നേതൃത്വത്തില്‍ സര്‍വകലാശാലാ ആസ്ഥാനത്ത് വച്ച്‌ ചേര്‍ന്ന യോഗത്തില്‍ യു ജി, പി ജി പ്രോഗ്രാമുകളില്‍ ഇതിനാവശ്യമായ സൂപ്പര്‍ ന്യൂമററി സീറ്റുകള്‍ അനുവദിക്കുന്നതിനും…

Read More

വയനാട്ടിലെ ക്യാമ്പുകൾ പൂർണമായും അവസാനിക്കും, തിങ്കളാഴ്ച സ്കൂളുകൾ തുറക്കും: മന്ത്രി കെ രാജൻ

കൽപ്പറ്റ : വയനാട്ടിലെ ക്യാമ്പുകൾ പൂർണമായും അവസാനിക്കുമെന്ന് മന്ത്രി കെ രാജൻ. തിങ്കളാഴ്ച സ്കൂളുകൾ തുറക്കുമെന്നും സെപ്റ്റംബർ രണ്ടിന്‌ പ്രവേശനോത്സവം എന്നും മന്ത്രി പറഞ്ഞു. യാത്രാ സൗകര്യം ഒരുക്കുകയും പ്രൈവറ്റ്‌, കെ എസ്‌ ആർ ടി സി ബസുകളിൽ യാത്രാ പാസ് അനുവദിക്കുകയും ചെയ്യും. കേന്ദ്രത്തിന്‌ മുന്നിൽ വിശദമായ മെമ്മോറാണ്ടം സമർപ്പിച്ചു കഴിഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി. ഒരു മാസത്തിനുള്ളിൽ താൽക്കാലിക പുനരധിവാസം നടപ്പാക്കിയത്‌ മാതൃക. ചികിത്സ കഴിഞ്ഞ് തിരിച്ച് വരുന്നവർക്ക്‌ ആവശ്യമായ സൗകര്യങ്ങൾ നൽകും. കഴിഞ്ഞ 18ന്…

Read More

ഉരുൾപൊട്ടൽ ദുരന്തം: കൃത്യമായ നഷ്ടം വിലയിരുത്താൻ എൻഡിഎംഎ സംഘം

കൽപറ്റ: മുണ്ടക്കൈ , ചൂരൽമല ഉരുൾപൊട്ടലിൽ കൃത്യമായ നഷ്ടം വിലയിരുത്താനും പുനർനിർമാണ സാധ്യതകൾ നിർദേശിക്കാനുമായി ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ സഹായത്തോടെ പോസ്റ്റ് ഡിസാസ്റ്റർ നീഡ്സ് അസസ് മെൻ്റ് നടത്തും. ഇന്നു കോഴിക്കോട് എത്തുന്ന എൻഡിഎംഎ സംഘം നാളെ മുതൽ 31 വരെ വയനാട്ടിൽ പ്രവർത്തിക്കും. മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാർഡുകളെയാണ് സർക്കാർ ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചിട്ടുള്ളത്. ഇവിടെ 8 കിലോമീറ്റർ പരിധിയിൽ 86,000 ചതുരശ്ര മീറ്ററിൽ ദുരന്ത വ്യാപനം ഉണ്ടായതായാണ് സർക്കാരിൻ്റെ കണക്ക്. ഈ…

Read More

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം : കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ മുന്നറിയിപ്പ്. മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരള തീരം വരെ ന്യൂനമർദ്ദപാത്തി രൂപപ്പെട്ടതും മധ്യ കിഴക്കൻ അറബിക്കടലിൽ മഹാരാഷ്ട്ര തീരത്തിന് സമീപം ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നതും പശ്ചിമ ബംഗാളിനും വടക്ക് കിഴക്ക് ജാർഖണ്ഡിനും മുകളിലായി മറ്റൊരു ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നതും വടക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടതുമാണ് കേരളത്തിലെ മഴ സാധ്യത ശക്തമാക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്നും ഓഗസ്റ്റ് 27 നും ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് അറിയിപ്പ്….

Read More

വയനാട് ദുരിതബാധിതരെ ചേർത്തു നിർത്താൻ ഫറൂഖ് കോളേജ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ FOSA.

കൽപ്പറ്റ : വയനാട് ജില്ലയിലെ ഉരുൾപൊട്ടൽ ബാധിത മേഖലയിലെ സഹജീവികളെ ചേർത്തുനിർത്താനും അവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുവാനും വിവിധ പദ്ധതികളുമായി ഫറൂഖ് കോളേജ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ ഫോസ കർമ്മരംഗത്ത് . ഉരുൾപൊട്ടൽ ബാധിത പ്രദേശത്തെ വിദ്യാർത്ഥികൾക്കായി ഒരുക്കുന്ന വിദ്യാഭ്യാസ പുനരധിവാസ പദ്ധതിയാണ് അതിൽ പ്രഥമ ഗണനീയ മായിട്ടുള്ളത്. ദുരിതബാധിത മേഖലയിലെ കുട്ടികൾക്ക് വിദ്യാഭ്യാസ സഹായം നൽകുന്നതോടൊപ്പം ഫറൂഖ് കോളേജ് ക്യാമ്പസിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി ദുരിതബാധിത മേഖലയിലെ വിദ്യാർത്ഥികൾക്കായി സൗജന്യ വിദ്യാഭ്യാസ താമസ…

Read More

ഉരുള്‍പൊട്ടല്‍: സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ദുരന്ത മേഖല സന്ദര്‍ശിച്ചു

കൽപറ്റ: മുണ്ടക്കൈ – ചൂരല്‍മല ദുരന്ത മേഖല സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പ്രൊഫ. വി.കെ രാമചന്ദ്രന്‍ സന്ദര്‍ശിച്ചു. പ്രകൃതി ദുരന്തം അതിജീവിച്ചവരുടെ ഉപജീവന പാക്കേജ് തയ്യാറാക്കുന്നതിനാണ് വൈസ് ചെയര്‍മാനും സംഘവും ദുരന്ത പ്രദേശം സന്ദര്‍ശിച്ചത്. കലക്ടറേറ്റില്‍ എത്തിയ സംഘം ജില്ലാ കലക്ടര്‍ഡി.ആര്‍ മേഘശ്രീയുമായി ഉപജീവന പാക്കേജ് സംബന്ധിച്ച് ചര്‍ച്ച നടത്തി. ആസൂത്രണ സാമ്പത്തിക കാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, സ്‌പെഷല്‍ ഓഫീസര്‍ സീ റാം സാംബശിവ റാവു എന്നിവര്‍ ഓണ്‍ലൈനായി ചര്‍ച്ചയില്‍…

Read More

ദര്‍ശനം സാംസ്‌കാരിക വേദി പുസ്തകങ്ങള്‍ നല്‍കി

കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് വായനയ്ക്ക് ലഭ്യമാക്കുന്നതിന് കോഴിക്കോട് കാളാണ്ടിത്താഴം ദര്‍ശനം സാംസ്‌കാരിക വേദി 167 പുസ്തകം ജില്ലാ ലൈബ്രറി കൗണ്‍സിലിനു കൈമാറി. ജില്ല ലൈബ്രറി കൗണ്‍സിലിന്റെ അഭ്യര്‍ഥന മാനിച്ചാണ് പുസ്തകങ്ങള്‍ എത്തിച്ചത്. ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഓഫീസില്‍ ദര്‍ശനം സെക്രട്ടറി എം.എ. ജോണ്‍സണില്‍നിന്ന് വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി സി.എം. സുമേഷ് പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. ദര്‍ശനം നിര്‍വാഹക സമിതി അംഗങ്ങളായ നമ്പ്യാലത്ത് ബാബു, വി. ഹരികൃഷ്ണന്‍, കേരള എഡ്യൂക്കേഷന്‍ കൗണ്‍സില്‍ ഡയറക്ടര്‍ കൊല്ലറക്കല്‍ സതീശന്‍, സുമേഷ്…

Read More

വയനാട് പുനരധിവാസം: 691 കുടുംബങ്ങൾക്ക് 15,000 രൂപ വീതം, 100 വീടുകൾ: സാദിഖലി ശിഹാബ് തങ്ങൾ

മലപ്പുറം: വയനാട് പുനരധിവാസം മുസ്‌ലിംലീഗ് അടിയന്തര സഹായങ്ങൾ പ്രഖ്യാപിച്ചു. 691 കുടുംബങ്ങൾക്ക് 15,000 രൂപ വീതം അടിയന്തര ധനസഹായം നൽകുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. 40 വ്യാപാരികൾക്ക് അര ലക്ഷം രൂപ വീതം നൽകുമെന്നും അറിയിച്ചു. ടാക്സി, ജീപ്പ് എന്നിവ നഷ്ടപ്പെട്ട നാല് പേർക്കും ഓട്ടോറിക്ഷ നഷ്ടപ്പെട്ട മൂന്ന് പേർക്കും വാഹനങ്ങൾ വാങ്ങിനൽകുമെന്നും ഓഗസ്റ്റ് 23 വെള്ളിയാഴ്ച മുതൽ സഹായ വിതരണം തുടങ്ങുമെന്നും ചെലവഴിക്കുന്ന തുകയും ആപ്പിൽ പ്രദർശിപ്പിക്കും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ സഹായങ്ങളും…

Read More