ആവേശം തീർത്ത് ബഡ്‌സ് കായികമേള

വെള്ളമുണ്ട: സന്തോഷം ആവേശം തീർത്ത സ്പോർട്സ് മീറ്റിൽ അൽ കറാമ ഭിന്നശേഷി വിദ്യാർത്ഥികൾ അതിജീവനത്തിന്‍റെ കായിക പ്രകടനങ്ങൾ ഒന്നൊന്നായി നെയ്തെടുത്തപ്പോൾ കാഴ്ചകാർക്ക് ഒന്നാകെ പ്രതീക്ഷയുടെ ശലഭങ്ങൾ പറന്നിറങ്ങി. അൽ കറാമ ബഡ്‌സ് സ്കൂൾ ഭിന്നശേഷി കുട്ടികളുടെ കായിക മേള വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഫ്ലാഗ് ഓഫ്‌ നിർവഹിച്ചു ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം ആലൻ, അബ്ദുൾ റഷീദ്, ചാൻസിലേഴ്സ് ക്ലബ് പ്ലെയർ സാലി എ, മരിയ കെ എന്നിവർ സംസാരിച്ചു….

Read More

നായാട്ട് സംഘം വന പാലകരെ ആക്രമിച്ചു

പേരിയ: ചന്ദനത്തോട് ഭാഗത്ത്‌ നിന്നും പുള്ളിമാനിനെ വെടിവച്ചു കൊന്ന് കാറിൽ കടത്തി കൊണ്ട് പോകുകയാ യിരുന്ന സംഘത്തെ തടഞ്ഞ വരയാൽ ഡെപ്യൂട്ടി റേഞ്ച് ഫോറസ്ററ് ഓഫീസറുടെ നേതൃത്യത്തിലുള്ള വനപാലകരെ നായാട്ട് സംഘം ആക്രമിച്ചു. ജീവക്കാരായ വിപിൻ കെ വി.സുനിൽ കുമാർ എന്നിവരെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തുടർന്ന് നടന്ന പരിശോധനയിൽ പുള്ളി മാനിന്റെ ജഡം കണ്ടെത്തുകയും വന്യ മൃഗ സംരക്ഷണ നിയമപ്രകാരം കേസ് എടുത്ത് അന്വേഷണം നടത്തി വരുന്നുണ്ട്. വധ ശ്രമത്തിന് തലപ്പുഴ പോലീസ് കേസ്…

Read More

ട്രെയിന്‍ തട്ടി മാനന്തവാടി സ്വദേശി മരിച്ചു

മാനന്തവാടി : പാണ്ടിക്കടവ് സ്വദേശിയായ യുവാവ് കോഴിക്കോട് വെച്ച് ട്രെയിന്‍ തട്ടി മരിച്ചു. മാനന്തവാടി മൈത്രി നഗറില്‍ വാടകയ്ക്ക് താമസിച്ച് വന്നിരുന്ന വി എസ് ഭവന്‍ അഭിലാഷ് (40) ആണ് മരിച്ചത്. പരേതനായ ശിവന്‍ പിള്ളയുടേയും, അനീഷ്യയുടേയും മകനാണ്. മാനന്തവാടിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു.മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ

Read More

നവകേരള മുന്നേറ്റം എല്ലാവരും ഏകമനസ്സോടെ സഹകരിക്കണം: മുഖ്യമന്ത്രി പിണറായി വിജയന്‍

നവകേരള മുന്നേറ്റം എല്ലാവരും ഏകമനസ്സോടെ സഹകരിക്കണം: മുഖ്യമന്ത്രി പിണറായി വിജയന്‍ കൽപ്പറ്റ : നവകേരളത്തിന്റെ മുന്നേറ്റത്തിനായി എല്ലാവരും ഏകമനസ്സോടെ സഹകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നവകേരള സദസ്സ് ക്ഷണിക്കപ്പെട്ട അതിഥികളുമായുള്ള പ്രഭാതയോഗം ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ പ്രകിയയില്‍ ഒരുപാട് പ്രത്യേക നിറഞ്ഞതാണ് കേരള സംസ്ഥാനം.ഇടതുപക്ഷ സര്‍ക്കാര്‍ അധികാരമേറ്റെടുത്തത് മുതല്‍ പുതുമയുള്ള വികസന നിയമാണ് സംസ്ഥാനത്ത് നടപ്പാക്കുന്നത്. സംസ്ഥാനത്ത്് പ്രകടനപത്രികയില്‍ പറഞ്ഞത് പൂൂര്‍ണ്ണമായും നടപ്പാക്കുകയെന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. വേറിട്ട രീതിയിലുള്ള…

Read More

നവകേരള വികസന സമന്വയം: ക്ഷണിതാക്കളുടെ സംഗമവേദിയായി പ്രഭാതയോഗം

കൽപ്പറ്റ : വയനാടിന്റെ വിവിധഭാഗങ്ങളില്‍ നിന്നെത്തിയ പ്രത്യേക ക്ഷണിതാക്കളുടെ സംഗമവേദിയായി നവകേരളം പ്രഭാതയോഗം മാറി. ക്ഷണിതാക്കളുടെ സാന്നിദ്ധ്യം കൊണ്ട് പുതിയകേരളത്തിന്റെ വികസന നയ രൂപീകരണത്തില്‍ വേറിട്ടതും പുതുമയുള്ളതുമായ ആശയ രൂപീകരണത്തിനുള്ള വേദിയായി മാറുകയായിരുന്നു പ്രഭാതയോഗം. നവകേരള സദസ്സിന്റെ വയനാട് ജില്ലയുടെ തുടക്കമായി ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ തയ്യാറാക്കിയ പ്രത്യേക വേദിയിലായിരുന്നു പ്രഭാതയോഗം നടന്നത്. രാവിലെ എട്ടരയോടെ ക്ഷണിക്കപ്പെട്ട അതിഥികള്‍ വേദിയിലേക്ക് എത്തിതുടങ്ങി. തുടര്‍ന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും പ്രഭാതയോഗത്തിനായി എത്തി. ജില്ലാ കളക്ടര്‍ ഡോ.രേണുരാജും ജില്ലാ ഭരണകൂടവും മുഖ്യമന്ത്രിയെയും മന്ത്രിമാരെയും…

Read More

വിദ്യാജ്യോതി സ്കോളർഷിപ്പ് വിതരണം ചെയ്തു.

  കമ്പളക്കാട്: കാനറ ബാങ്ക് നൽകുന്ന വിദ്യാജ്യോതി സ്കോളർഷിപ്പിന് കമ്പളക്കാട് ഗവ.യു.പി.സ്ക്കൂളിലെ മൂന്ന് വിദ്യാർത്ഥിനികൾ അർഹരായി. കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.രജിത.കെ. സ്കോളർഷിപ്പുകൾ വിതരണം ചെയ്തു. വാർഡ് മെമ്പർ ശ്രീമതി. കമലാ രാമൻ കാനറ ബാങ്ക് മാനേജർ ശ്രീ. ലിജേഷ് ജോസഫ്, പി.റ്റി.എ.വൈസ് പ്രസിഡണ്ട്.ശ്രീ.നയീം, ഹെഡ്മാസ്റ്റർ ശ്രീ.എമ്മാനുവൽ. ഒ.സി. തുടങ്ങിയവർ സംസാരിച്ചു.

Read More

തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിലെ വിദ്യാലയങ്ങൾക്ക് പാചകപ്പാത്രങ്ങൾ, സ്പോർട്സ് കിറ്റ് എന്നിവ വിതരണം ചെയ്തു

തവിഞ്ഞാൽ: തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന വിദ്യാഭ്യാസ പദ്ധതികളിലെ വിദ്യാലയങ്ങൾക്ക് പാചകപ്പാത്രങ്ങൾ, വിദ്യാലയങ്ങൾക്ക് സ്പോർട്സ് കിറ്റ് എന്നിവയുടെ വിതരണം നടന്നു. തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൽസി ജോയി വിതരണം നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റോസമ്മ ബേബി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സ്ഥലം മാറിപ്പോകുന്ന ബി ആർ സി മാനന്തവാടിയിലെ തവിഞ്ഞാൽ സി ആർ സി സി രജിതയ്ക്ക് യാത്രയയപ്പ് നൽകി. മെമ്പർമാരായ സുരേഷ് പാലോട്ട്, ലൈജി തോമസ്,…

Read More

സ്റ്റേറ്റ് ലെവൽ ചെസ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു

കൂളിവയൽ: സൈൻ റെസിഡെൻഷ്യൽ സ്കൂളിന്റെ ആഭിമുഖ്യത്തിൽ ചെസ് അസോസിയേഷൻ ഓഫ് ഇന്ത്യ വയനാട് ചാപ്റ്ററുമായും താളൂർ നീലഗിരി കോളേജുമായും സഹകരിച്ച് കൊണ്ട് സ്കുൾ വിദ്യാർത്ഥികൾക്കായി അണ്ടർ 12,15, 17 എന്നീ കാറ്റഗറികളിൽ ചെസ് മത്സരം നടത്തി. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം നിർവ്വഹിച്ചു.വിവിധ ഇനങ്ങളിലായി വിജയിച്ചവർക്ക് സർട്ടിഫിക്കറ്റും, ട്രോഫിയും ക്യാശ് അവാർഡും നൽകി.

Read More

ബദല്‍ പാത നിര്‍മിക്കണം: ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍

കല്‍പ്പറ്റ: താമരശേരി ചുരം ബദല്‍ പാത നിര്‍മാണം ഉടന്‍ നടത്തണമെന്ന് മുട്ടിലില്‍ നടന്ന ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഫോട്ടോഗ്രഫി മേഖലയുടെ സംരക്ഷണത്തിന് നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉന്നയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് വി.വി. രാജു അധ്യക്ഷത വഹിച്ചു. എ.സി. മൊയ്തു മെമ്മോറിയല്‍ ഫോട്ടോഗ്രഫി അവാര്‍ഡ് സംസ്ഥാന ജനറല്‍ സെക്രട്ടറി എ.സി. ജോണ്‍സനും സ്ട്രീറ്റ് ഫോട്ടോഗ്രാഫി അവാര്‍ഡ് സംസ്ഥാന സെക്രട്ടറി സജീഷ്…

Read More

വയനാടിന്റെ അഭിമാന താരം മുഹമ്മദ് അജ്നാസിന് ആവേശോജ്ജല സ്വീകരണം നൽകി

മാനന്തവാടി : ഓസ്‌ട്രേലിയയില്‍ വെച്ച് നടന്ന ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് സെറിബ്രല്‍ പാള്‍സി ഏഷ്യാ-ഓഷ്യാനിയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ടീമംഗമായി പങ്കെടുത്ത മാനന്തവാടി ഇല്ലത്തുമൂല സ്വദേശി മുഹമ്മദ് അജ്‌നാസിന് മാനന്തവാടിയിൽ സ്വീകരണം നൽകി. മാനന്തവാടി നഗരസഭ, ജില്ലാ ഫുട്ബോൾ അസോസിയേഷൻ, മിലാനോ ക്ലബ്ബ്, ടീം കനിവ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു സ്വീകരണം. സ്വീകരണപരിപാടി ഇല്ലത്തുമൂലയിൽ വെച്ച് ഉദ്ഘാടനം ചെയ്തു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ നാടിന്റെ അഭിമാന താരത്തെ സ്വീകരിച്ചാനയിച്ച പ്രകടനത്തിൽ ജനപ്രതിനിധികളും ഫുട്ബോൾ അസോസിയേഷൻ ഭാരവാഹികളും, ക്ലബ്ബ് ഭാരവാഹികളും സ്ത്രീകളും…

Read More