എ.എ.ഡബ്ല്യു.കെ നിർമ്മിച്ച് നൽകുന്ന സ്വപ്ന ഭവനങ്ങളുടെ താക്കോൽ ദാനം ജൂൺ 4ന്
കൽപ്പറ്റ : അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്‌സ് കേരള (എ.എ.ഡബ്ല്യു.കെ) ഉരുൾപൊട്ടൽ ദുരന്ത ബാധിതരായ ആറ് കുടുംബങ്ങൾക്ക് നിർമ്മിച്ച് നൽകുന്ന സ്വപ്ന ഭവനങ്ങളുടെ താക്കോൽ ദാനം ജൂൺ 4 ന് നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആറ് സ്വപ്ന ഭവനങ്ങളുടെ താക്കോൽദാന കർമ്മം ബുധനാഴ്‌ച രാവിലെ 10 മണിക്ക് മുട്ടിൽ എം ആർ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ തുറമുഖ ദേവസ്വം സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവ്വഹിക്കും. എം എൽ എമാരായ ടി. സിദ്ദിഖ്,…
