ഭാഷാ ഭിന്നത മറികടക്കാന്‍ കമ്മ്യൂണിക്കോര്‍*

കൽപ്പറ്റ: തദ്ദേശീയ ജനതയെ ഉന്നത വിദ്യാഭ്യാസ-തൊഴില്‍ രംഗത്ത് മികവിന്റെ പാതയിലെത്തിക്കുക ലക്ഷ്യമിട്ട് കുടുബശ്രീ മിഷന്‍ നടപ്പാക്കുന്ന കമ്മ്യൂണിക്കോര്‍ പദ്ധതി ശ്രദ്ധേയമാവുന്നു. കുടുംബശ്രീ മുഖേന നടപ്പാക്കുന്ന കമ്മ്യൂണിക്കോര്‍ ഇംഗ്ലീഷ് ഭാഷാനൈപുണ്യ പരിശീലന പദ്ധതിയിലൂടെ ഉന്നതവിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ തദ്ദേശീയ ജനവിഭാഗത്തിന് അവസരങ്ങള്‍ ഉറപ്പാക്കാന്‍ സഹായകമാകും. തദ്ദേശീയ മേഖലയിലെ കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാ നൈപുണ്യം വര്‍ധിപ്പിക്കുകയാണ് പദ്ധതി ലക്ഷ്യം. വിദ്യാഭ്യാസ മേഖലയില്‍ കേരളം ഗുണപരമായി മുന്നേറുമ്പോഴും അവശേഷിച്ചിരുന്ന വെല്ലുവിളികളില്‍ ഒന്നാണ് തദ്ദേശീയ വിദ്യാര്‍ത്ഥികളുടെ ഭാഷാപരമായ പ്രശ്‌നം. പഠനമാധ്യമം മലയാളവും ഇംഗ്ലീഷുമാവുന്നതും ഒപ്പം…

Read More

എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ കുഴിക്കൂര്‍ ചമയങ്ങളുടെ നടപടി പൂര്‍ത്തിയാക്കി

ചൂരല്‍മല – മുണ്ടക്കൈ പ്രകൃതി ദുരന്ത അതിജീവിതര്‍ക്ക് ടൗണ്‍ഷിപ്പ് നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ ഏറ്റെടുത്ത കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഭൂമിയിലെ കുഴിക്കൂര്‍ ചമയങ്ങളുടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി. എസ്റ്റേറ്റിലെ വാസയോഗ്യമല്ലാത്ത നാല് കെട്ടിടങ്ങള്‍ റവന്യൂ വകുപ്പ് ഏറ്റെടുത്തു. ആള്‍താമസമുള്ള നാല് കെട്ടിടങ്ങള്‍ ഏറ്റെടുക്കല്‍ നടപടി ക്രമങ്ങളില്‍ നിന്നും താത്ക്കാലികമായി ഒഴിവാക്കി. ഇതില്‍ ഒരു കെട്ടിടത്തിന്റെ രേഖകള്‍ ബന്ധപ്പെട്ടവര്‍ റവന്യൂ വകുപ്പിലേക്ക് നല്‍കുന്ന മുറയ്ക്ക് കെട്ടിടം ഏറ്റെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഫാക്ടറി, ഓഫീസ് കെട്ടിടം, എസ്റ്റേറ്റ് ബംഗ്ലാവ് എന്നിവയാണ് ഏറ്റെടുത്തത്….

Read More

ലഹരി വിരുദ്ധ സന്ദേശ യാത്ര ഫ്‌ളാഷ് മോബ് ഫ്‌ളാഗ് ഓഫ് ചെയ്തു

ജില്ലയില്‍ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ സന്ദേശ യാത്രയുടെ പ്രചാരണാര്‍ത്ഥം കളക്ടറേറ്റ് പരിസരത്ത് നിന്നും ആരംഭിച്ച ഫ്‌ളാഷ് മോബ് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ ഫ്‌ളാഗ് ഓഫ് ചെയ്തു. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടന്ന ഫ്‌ളാഷ് മോബില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എം മധു, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് സലീം കടവന്‍, യുവജനക്ഷേമ ബോര്‍ഡ് കോ-ഓര്‍ഡിനേറ്റര്‍ കെ എം ഫ്രാന്‍സിസ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭരണസമിതിയംഗങ്ങള്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗങ്ങള്‍, അസോസിയേഷന്‍ സെക്രട്ടറിമാര്‍, കായിക താരങ്ങള്‍ എന്നിവര്‍…

Read More

നീതിയിലേക്ക് വഴി തുറക്കാൻ പുറം ലോകവുമായുള്ള സമ്പർക്കം പ്രധാനമെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ

ബത്തേരി: ചരിത്രപരമായി പാർശ്വവൽക്കരിക്കപ്പെട്ട ആദിവാസി-ഗോത്ര വിഭാഗങ്ങൾക്ക് നീതിയിലേക്ക് വഴി തുറക്കാൻ പുറം ലോകവുമായുള്ള സമ്പർക്കം പ്രധാനമെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ അഭിപ്രായപ്പെട്ടു. കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റി (കെൽസ) യുടെ ഗോത്രവർദ്ധൻ പദ്ധതിയുടെ ഭാഗമായുള്ള ഉന്നതി സംഗമം സുൽത്താൻ ബത്തേരി ഡോൺ ബോസ്കോ കോളേജിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. “നീതിയിലേക്ക് വഴി തുറക്കാൻ നീതിയെയും അനീതിയേയും കുറിച്ച് അറിയേണ്ടതുണ്ട്. അതിന് പുറം ലോകവുമായും വ്യത്യസ്തമായ സാംസ്കാരികതകളോടും സമ്പർക്കം പുലർത്തണം. അതുവഴി ഭരണഘടന…

Read More

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം 65 കാരന്‍ അറസ്റ്റില്‍

മാനന്തവാടി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ ചിറക്കര സ്വദേശി അപ്പുകുട്ടന്‍ (65)എന്നയാളെ തലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. തലപ്പുഴ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ സാജു കെ. എം. ന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി കുറ്റം സമ്മതിച്ചതായാണ് വിവരം. തുടര്‍ന്ന് പ്രതിയെ മാനന്തവാടി കോടതിയില്‍ ഹാജരാക്കുകയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയും ചെയ്തു.എസ് ഐ വിജയലക്ഷ്മി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജിമ്മി ജോര്‍ജ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Read More

സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് (മെയ് 7ന്) 14 ജില്ലകളിലും സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും. വൈകുന്നേരം 4 മണിക്കാണ് മോക്ക് ഡ്രിൽ ആരംഭിക്കുന്നത്. മോക്ക് ഡ്രില്ലിന്റെ ഭാഗമായി സിവിൽ ഡിഫൻസ് തയ്യാറെടുപ്പിന്റെ വിവിധ വശങ്ങൾ വിലയിരുത്തും. മോക്ക് ഡ്രില്ലിൻ്റെ ശരിയായ നടത്തിപ്പ് ഉറപ്പാക്കാൻ എല്ലാ ജില്ലാ കളക്ട‌ർമാർക്കും മറ്റ് ഉദ്യോഗസ്ഥർക്കും ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് നിർദ്ദേശം നൽകി. പൊതുജനങ്ങളും എല്ലാ സ്ഥാപനങ്ങളും സംഘടനകളും മോക്ക് ഡ്രില്ലുമായി സഹകരിക്കണമെന്നും, ജാഗ്രത പാലിക്കണമെന്നും…

Read More

നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

കൽപ്പറ്റ: മെയ് 10ന് മുട്ടിലിൽ നടത്തുന്ന കേരള പോലീസ് അസോസിയേഷൻ വയനാട് ജില്ലാ കൺവെൻഷന്റെ ഭാഗമായി അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയുമായി സഹകരിച്ച് നേത്ര പരിശോധന ക്യാമ്പ് നടത്തി. ജില്ലാ പോലീസ് സഹകരണ സംഘം ഹാളിൽ നടത്തിയ പരിപാടി നർകോട്ടിക് ഡിവൈ.എസ്.പി എം.കെ. ഭരതൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന നിർവാഹക സമിതി അംഗം ജോർജ് നിറ്റസ് അധ്യക്ഷത വഹിച്ചു. അഹല്യ ഫൗണ്ടേഷൻ പി.ആർ.ഒ ബോബി കോര, ഡോ: ആസിഫ്, സഹകരണ സംഘം പ്രസിഡന്റ് കെ.എം. ശശിധരൻ, കെ.പി.എ ജില്ലാ…

Read More

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടത്തി.

ചുണ്ടേല്‍:- ചുണ്ടേല്‍ ആര്‍ സി എച്ച് എസ് 1977 എസ്എസ്എല്‍സി ബാച്ച് 2025 ലെ സംഗമം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. 2012ല്‍ രൂപീകൃതമായ അലുമിനി പതിനൊന്നാമത് തവണയാണ് കൂടിയത്.സംഗമ ത്തിനായി കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും ദുബായില്‍ നിന്നും എല്ലാം ഒരുമിച്ച് പഠിച്ചവര്‍ എത്തി.ഈയിടെ വിടപറഞ്ഞ ഫ്രാന്‍സിസ് മാര്‍പാപ്പ, എംജിഎസ്‌നാരായണന്‍,ഷാജിഎന്‍കരുണ്‍എന്നിവരുടെനിര്യാണത്തില്‍അനുശോചിച്ചുകൊണ്ടായിരുന്നു തുടക്കം എസ്‌കെഎംജെ സെക്കണ്ടറി ഹൈസ്‌കൂള്‍ ഇംഗ്ലീഷ് അധ്യാപിക ഇന്ദു പ്രിയ ഉദ്ഘാടനം ചെയ്തു. റസാക്ക് കല്‍പ്പറ്റ അധ്യക്ഷത വഹിച്ചു.എ ഒ വര്‍ഗീസ്,രാജന്‍…

Read More

അബ്ദുൽ ബാസിത്ത് ഗസ്സാലിക്ക് ഡോക്ടറേറ്റ്

കൽപറ്റ: വയനാട് കുഞ്ഞോം സ്വദേശി അബ്ദുൽ ബാസിത്ത് ഗസ്സാലിക്ക് ജവഹർലാൽ നെഹ്റു സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ്. പ്രകൃതി ദുരന്തങ്ങളുടെ പ്രതിനിധീകരണം അറബി മലയാള സാഹിത്യത്തിൽ : ഇരുപതാം നൂറ്റാണ്ടിലെ രചനകളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു ഗവേഷണം. ഇമാം ഗസ്സാലി അക്കാദമിയിൽ നിന്ന് ബിരുദ പഠനം പൂർത്തിയാക്കിയ അബ്ദുൽ ബാസിത്ത് അലിഗഡ് മുസ്ലിം സർവകലാശാലയിൽ നിന്ന് ഇംഗ്ലിഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടി. റിസർച്ച് ഫെല്ലോഷിപ്പോടു കൂടിയാണ് ഗവേഷണം പൂർത്തിയാക്കിയത്. ഡോ.മിലിന്ദ് ഏക്നാഥ് അവദിൻ്റെ കീഴിലായിരുന്നു ഗവേഷണ പഠനം. ഇരുപതാം നൂറ്റാണ്ടുകളിൽ…

Read More

ഇലക്ട്രിക് ഓട്ടോറിക്ഷകൾ ഓടാൻ അനുവദിക്കുക: മുഹമ്മദ്‌ ആസിഫ്

സുൽത്താൻ ബത്തേരി : കേന്ദ്രസർക്കാർ ഉത്തരവ് (2018 ഒക്ടോബർ 18ലെ S.O 533 (E)) പ്രകാരം യാത്രക്കാരെ കയറ്റി പൊതുവിടങ്ങളിൽ സർവീസ് നടത്തുന്നതിന് അനുമതിയുള്ള ഇലക്ട്രിക് ഓട്ടോറിക്ഷകളെ തടയുന്നതിൽ നിന്ന് ഇതര ഓട്ടോ തൊഴിലാളികൾ പിന്തിരിയണമെന്നും, ഈ പ്രശ്നം പരിഹരിക്കുന്നതിന് ബന്ധപ്പെട്ട അധികൃതർ മുൻകൈയ്യെടുക്കണമെന്നും SDPI സുൽത്താൻ ബത്തേരി മുനിസിപ്പൽ കമ്മറ്റി പ്രസിഡണ്ട് മുഹമ്മദ് ആസിഫ് ആവശ്യപ്പെട്ടു.

Read More