വാഹനാപകടത്തിൽ മരണപ്പെട്ട യുവാക്കൾ
സുൽത്താൻ ബത്തേരി ടൗൺ പരിസരത്ത് വെച്ച് ടിപ്പറിന് പിന്നിൽ ബൈക്കിടിച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ട കട്ടയാട് സ്വദേശികളായ രത്‌ഗിരി രാജന്റെ മകൻ ആർ.ആർ അഖിൽ (25), കാവുങ്കര ഉന്നതിയിലെ മണിയുടെ മകൻ മനു (24).
സുൽത്താൻ ബത്തേരി ടൗൺ പരിസരത്ത് വെച്ച് ടിപ്പറിന് പിന്നിൽ ബൈക്കിടിച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ട കട്ടയാട് സ്വദേശികളായ രത്‌ഗിരി രാജന്റെ മകൻ ആർ.ആർ അഖിൽ (25), കാവുങ്കര ഉന്നതിയിലെ മണിയുടെ മകൻ മനു (24).
ഡൽഹി : കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റുകളും ഹിന്ദി വെബ് വിലാസങ്ങളിലേക്ക് മാറുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഇംഗ്ലീഷ് സൈറ്റിന് ഹിന്ദി യുആര്‍എല്‍ ആണ് ഉപയോഗിക്കുന്നത്. ഹിന്ദി ഭാഷാ അടിച്ചേല്‍പ്പിക്കുന്ന നടപടിയെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ശക്തമായി എതിര്‍ക്കുമ്പോഴാണ് കേന്ദ്രനടപടി. ഹിന്ദി ഭാഷാ അടിച്ചേല്‍പ്പിക്കാനുളള നടപടി നരേന്ദ്രമോദി സര്‍ക്കാര്‍ എല്ലാ മേഖലയിലും നടപ്പാക്കി വരികയാണ്. കുട്ടികളുടെ ഇംഗ്ലീഷ് പാഠപുസ്തകങ്ങളില്‍ പോലും എന്‍സിഇആര്‍ടി ഹിന്ദി തലക്കെട്ട് ഉപയോഗിച്ച് കഴിഞ്ഞു. ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റും ഹിന്ദി ഡൊമെയ്‌നിലേക്ക് മാറുകയാണ്. കേന്ദ്ര…
സുൽത്താൻബത്തേരി:മൂലങ്കാവ്, ഫെബ്രുവരി 15 ന് റെജിമോൻ എന്നിവരുടെ വ്യാപാരസ്ഥാപനം ഷോട്ട് സർക്യൂട്ട് മൂലം പൂർണ്ണമായും കത്തി നശിച്ചു, മൂന്നുലക്ഷം രൂപയോളം വിലവരുന്ന ഫാൻസി, ഫുഡ് വെയർ, ഫോട്ടോസ്റ്റാറ്റ് മെഷീൻ, ഫ്രിഡ്ജ്, തുടങ്ങി സ്ഥാപനത്തിലെ മുഴുവൻ സാധനങ്ങളും പൂർണമായും അഗ്നിക്കിരയായി, ഒന്നര മാസങ്ങൾക്കിപ്പുറം വിഷുക്കൈനീട്ടമായി ഷോപ്പ് പൂർണ്ണ രീതിയിൽ വയനാട് ജില്ലാ വ്യാപാരി വ്യവസായി ഏകോപന സമിതി പുനസ്ഥാപിച്ച് നൽകി. മൂലങ്കാവ് യൂണിറ്റ് പ്രസിഡണ്ട് സോമൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വയനാട് ജില്ലാ പ്രസിഡണ്ട് ജോജിൻ ടി ജോയ്…
മാനന്തവാടി:- അംബേദ്കർ ജന്മദിനാചരണത്തിന്റെ ഭാഗമായി “ഫാഷിസ്റ്റ് കാലത്തെ അംബേദ്കർ ചിന്തകൾ” എന്ന വിഷയത്തിൽ എസ്.ഡി.പി.ഐ വയനാട് ജില്ലാ കമ്മറ്റി ടേബിൾ ടോക് സംഘടിപ്പിച്ചു. അസ്പർശതയുടേയും അയിത്തത്തിന്റേയും ജാതി ഹിന്ദുത്വക്കെതിരായ കൃത്യവും ഫലപ്രദവുമായ പോരാട്ടം തന്നെയാണ് ബ്രാഹ്മണ്യ വിരുദ്ധമായ രാജ്യ ഭൂരിപക്ഷത്തിന് സമാനതകളില്ലാത്ത മഹാത്മവായി മഹാത്മാ ഭീം റാവ് അംബേദ്കറെ മാറ്റുന്നതെന്നും ജനനത്തിന്റെ പേരിൽ പാർശ്വവൽക്കരിക്കപ്പെട്ട തന്റെ സമൂഹത്തിന് വേണ്ടി ജീവിതകാലം മുഴുവൻ അംബേദ്കർ നടത്തിയ പോരാട്ടമാണ് രാജ്യത്ത് ദലിത് ആദിവാസി മതന്യൂനപക്ഷങ്ങൾക്ക് രാജ്യ ഭരണത്തിലും രാജ്യ വിഭവങ്ങളിലുമുള്ള…
*സുൽത്താൻ ബത്തേരി : സുൽത്താൻ ബത്തേരി ടൗണിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾ മരിച്ചു. കട്ടയാട് സ്വദേശികളായ രത്നഗിരി രാജൻ്റെ മകൻ അഖിൽ (25), കാവുങ്കര ഉന്നതിയിലെ മനു (24) എന്നിവരാണ് മരിച്ചത്. മാനിക്കുനി വെയർഹൗസിന് മുന്നിൽ ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. ടിപ്പറിന് പുറകിൽ ബൈക്കി ടിച്ചാണ് അപകടമെന്നാണ് ലഭിക്കുന്ന വിവരം.
തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത. ഒന്‍പത് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, കോഴിക്കോട്, വയനാട് കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, മലപ്പുറം ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്. അതിശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും കേന്ദ്രകാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
തൊണ്ടർനാട്: തൊണ്ടർനാട് പഞ്ചായത്തിലെ ഇണ്ടേരിക്കുന്നു അയണികാടൻ രാജേഷിൻ്റെ തൊട്ടത്തിന് തീ പിടിച്ചു. മാനന്തവാടി അഗ്നിരക്ഷ സേനയുടെ ഒരു യൂണിറ്റ് സ്ഥലത്ത് എത്തി തീ കെടുത്തി. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കുഞ്ഞിരാമൻ.ഇ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഷംനാദ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ വിശാൽ അഗസ്റ്റിൻ, മനു അഗസ്റ്റിൻ, ആസിഫ് ഇ കെ, ജിതിൻ, ബിനീഷ് ബേബി എന്നിവർ ചേർന്നാണ് തീ അണച്ചത്.
എടവക : എടവക ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ മഞ്ഞപ്പിത്ത ഭീഷണി നേരിടുന്ന സാഹചര്യത്തിൽ ജലവിതരണ വകുപ്പിന്റെ പൈപ്പ് ലൈനുകൾ സ്ഥാപിച്ച് ശുദ്ധമായ കുടിവെള്ളം വിതരണം ചെയ്യണമെന്ന് എസ്.ഡി.പി.ഐ എടവക പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. മഞ്ഞപ്പിത്ത രോഗം കൂടുതൽ ആളുകളിലേക്ക് ദിവസേന പടർന്നുകൊണ്ടിരിക്കുന്ന സാഹചര്യമാണ് നിലവിൽ. അധികൃതർ പ്രദേശവാസികൾക്ക് ആവശ്യമായ ശുദ്ധജല വിതരണം നടത്തണം.നിലവിൽ ടാങ്കറുകളിൽ എത്തിച്ച് വിതരണം നടത്തുന്ന വെള്ളം പ്രദേശവാസികൾക്ക് അടിസ്ഥാന ആവശ്യങ്ങൾക്കും മറ്റും തികയാത്ത സാഹചര്യമാണ്.അതിനാൽ പൈപ്പ് ലൈനുകൾ അടിയന്തരമായി സ്ഥാപിച്ച് എത്രയും പെട്ടെന്ന്…
ബെംഗളൂരു/ കോഴിക്കോട്: ബെംഗളൂരുവിലെ ബിടിഎം ലേഔട്ട് ഏരിയയില്‍ യുവതിയെ കയറിപ്പിടിച്ച ശേഷം കടന്നുകളഞ്ഞ പ്രതി കോഴിക്കോട് നിന്നും അറസ്റ്റിലായി. മൂന്ന് സംസ്ഥാനങ്ങളിലായി ഒളിച്ചുതാമസിച്ച പ്രതിയെ 700-ഓളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് വലയിലാക്കിയത്. ബെംഗളൂരുവിലെ ഒരു ജാഗ്വാര്‍ ഷോറൂമില്‍ ഡ്രൈവറായി ജോലിചെയ്തിരുന്ന സന്തോഷ് (26) എന്നയാളാണ് പോലീസിന്റെ പിടിയിലായത്.
കൽപ്പറ്റ: കണ്ണൂർ ജില്ലയിലെ ഐ. പി. എഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘നാടറിഞ്ഞ് ചരിത്രമറിഞ്ഞ്’ വിദ്യാർത്ഥികളുടെ പഠനയാത്രയ്ക്ക് കൽപ്പറ്റയിൽ നൽകിയ സ്വീകരണം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ലൈഫീസി ഹാളിൽ നടന്ന ചടങ്ങിൽ കണ്ണൂർ റീജിയൻ ഐ.പി.എഫ് ചെയർമാൻ ഡോ.സിദ്ദീഖ് സിദ്ദീഖി അധ്യക്ഷത വഹിച്ചു.അബ്ദുൽ ജബ്ബാർ,അബ്ദുൽ ഖാദർ അഹ്മദ്, ലത്തീഫ് നാലാംക്കേരി,ലൈഫീസി ഡയറക്ടർ അഡ്വ.അംജദ് ഫൈസി തുടങ്ങിയവർ സംസാരിച്ചു. വിദ്യാഭ്യാസത്തിന്റെ വിശാലമായ അർത്ഥതലങ്ങൾ സ്പർശിക്കാൻ യാത്രകൾ വിദ്യാർത്ഥികളെ…