കോർട്ട് ഫീ വർധന; അഭിഭാഷകർ പ്രതിഷേധ ധർണ നടത്തി
ബത്തേരി: അഭിഭാഷകരെയും കക്ഷികളെയും ബാധിക്കുന്ന ആശാസ്ത്രീയ കോർട്ട് ഫീ വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബത്തേരിയിൽ അഭിഭാഷകർ ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ കോടതി സമുച്ചയത്തിൽ പ്രതിഷേധ ധർണ നടത്തി. കേരളത്തിലെ ബാർ അസോസിയേഷനുകൾ ഹൈക്കോടതിയിലടക്കം കോർട്ട് ഫീ വർധനവിനെതിരെ സമരത്തിലാണ്. പ്രസിഡന്റ് പി ഡി സജി അധ്യക്ഷത വഹിച്ചു. ഷജിൽ ജോൺ , കെ കെ സോമനാഥൻ , പി എം മത്തായി, കെ. ഗീവർഗീസ്, സതീഷ് പുതിക്കാട്, ടി എം റഷീദ്, മുനവറലി സാദത്ത് , ജോർജ് ജോസഫ്…
