ഗോകുലിൻ്റെ മരണം ജുഡീഷ്യൽ അന്വേഷണം വേണം ഐ സി ബാലകൃഷ്ണൻ എം എൽ എ
സുൽത്താൻ ബത്തേരി : അമ്പലവയൽ പഞ്ചായത്തിലെ നെല്ലാറച്ചാലിന് സമീപം പുതിയപാടി പണിയ നഗറിലെ പരേതനായ ചന്ദ്രൻ, അമ്മിണി ദമ്പതികളുടെ മകനായ ഗോകുൽ കൽപ്പറ്റ പൊലീസ് സ്റ്റേഷനിൽ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം അനിവാര്യമാന്നെന്ന് ഐ സി ബാലകൃഷ്ണൻ എം എൽ എ അഭിപ്രായപ്പെട്ടു മുട്ടിൽ പഞ്ചായത്തിലെ ചീപ്രം നഗറിലെ ടിയാൻ്റെ പരിചയക്കാരിയായ പെൺ കുട്ടിയേയും ഇക്കഴിഞ്ഞ ദിവസങ്ങളിൽ കാണാതായതിനെ തുടർന്ന് ബന്ധു വീടുകളിലും മറ്റും പ്രാദേശിക അന്വേഷണം നടത്തിയ ശേഷം ഗോകുലിന്റെ ബന്ധുക്കൾ…
