ഗ്രാമപഞ്ചായത്തിന്റെ പ്രവർത്തനം മാതൃകാപരം: പ്രിയങ്ക ഗാന്ധി.

തവിഞ്ഞാൽ : ജനഹിതം അറിഞ്ഞ് പദ്ധതികൾ നടപ്പിലാക്കുന്നതിൽ തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിന്റെ പ്രവർത്തനം മാതൃകാപരമെന്ന് പ്രിയങ്ക ഗാന്ധി എംപി തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിലെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ശിലാസ്ഥാപന കർമ്മം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അവർ വിദ്യാഭ്യാസ പുരോഗതിക്കും വനിതാ വികസനത്തിനും ടൂറിസം മേഖലയ്ക്കും അടിസ്ഥാന സൗകര്യ വികസനത്തിനും കാർഷിക ക്ഷീര മേഖലയ്ക്കും മുൻഗണന നൽകുന്ന പ്രവർത്തനങ്ങൾ കർഷകർക്കും വിദ്യാർത്ഥികൾക്കും പൊതു ജനങ്ങൾക്കും ഏറെ ഗുണകരമാണ് ഇൻ്റാക്റ്റീവ് പാനൽ പോലുള്ള പുതിയ പദ്ധതികൾ വിദ്യാഭ്യാസ മേഖലയിൽ…

Read More

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.ഇന്ന് കേരളത്തിലെ 14 ജില്ലകളിലും നേരിയ മഴ സാധ്യത നിലനില്‍ക്കുന്നുണ്ട്. ഈ ജില്ലകളില്‍ ഗ്രീൻ അലേർട്ടാണ്. അതേസമയം,അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനത്തില്‍ ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പുകള്‍ പ്രഖ്യാപിച്ചിട്ടില്ല.സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത 3…

Read More

സിഎസ്ഐ മലബാർ മഹാഇടവകയുടെ ആർദ്രം പദ്ധതിക്ക് ആരംഭം കുറിച്ചു.

തൃക്കൈപ്പറ്റ :മുണ്ടക്കൈ , ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായുള്ള സി.എസ്.ഐ മലബാർ മഹായിടവകയുടെ പുനരധിവാസ പദ്ധതിയായ ആർദ്രം പദ്ധതിയുടെ ശിലാ സ്ഥാപനം നടന്നു. രാവിലെ 9.30 ന് മലബാർ മഹായിടവക ബിഷപ് റവ. ഡോ. റോയ്‌സ് മനോജ് വിക്‌ടർ ശിലാസ്ഥാപനം നിർവഹിച്ചു. മേപ്പാടി തൃക്കൈപ്പറ്റ നെല്ലിമാളത്ത് 1.10 ഏക്കർ ഭൂമിയിൽ 16 വീടുകളാണ് ആർദ്രം പദ്ധതിയിൽ നിർമിക്കുന്നത്. ശിലാസ്ഥാപന ചടങ്ങിൽ സി.എസ്.ഐ മധ്യകേരള മഹായിടവക ബിഷപ് റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ, മലബാർ മഹായിടവക വൈദിക…

Read More

മഹാ ദുരന്തത്തിൽ കേരളം കാണിച്ചത് മനുഷ്യത്വത്തിന്റെ മാതൃക: പ്രിയങ്കഗാന്ധി എം പി.

കൽപ്പറ്റ: മനുഷ്യത്വത്തിൻ്റെ ശക്തിയും മഹത്വവുമാണ് മുണ്ടക്കൈ ചൂരൽമല ദുരന്തത്തിൽ കേരളം ഉയർത്തിപ്പിടിച്ചതെന്ന് പ്രിയങ്കഗാന്ധി എം.പി. ദുരന്തബാധിതരുടെ ജീവിതം പുനർനിർമ്മിക്കുന്ന ആദ്യത്തെയും അതിപ്രധാനവുമായ ചുവടുവെപ്പാണ് ടൗൺഷിപ്പ് നിർമ്മാണം. ഏല്ലാവരും ഒന്നിച്ച് നിന്ന് പ്രവർത്തിച്ചതിനാൽ കേന്ദ്രത്തെ കൊണ്ട് അതിതീവ്ര ദുരന്തമായി അംഗീകരിപ്പിക്കാൻ സാധിച്ചു. എന്നാൽ ഫണ്ട് ഇതുവരെ ലഭ്യമായില്ല. ദുരന്തബാധിതരുടെ ജീവിതം പുനർനിർമ്മിക്കുന്ന പ്രക്രിയയിൽ രാജ്യം മുഴുവൻ ഒപ്പമുണ്ടാവുമെന്നും എം.പി പറഞ്ഞു.

Read More

മാലിന്യമുക്തം നവകേരളം’ ക്യാമ്പയിൻ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു

മാനന്തവാടി: ‘മാലിന്യമുക്തം നവകേരളം’ ക്യാമ്പയിനിൻ്റെ ഭാഗമായി സിപിഐഎം നടത്തുന്ന പൊതു സ്ഥലങ്ങൾ ശുചീകരിക്കുന്ന പ്രവർത്തനത്തിന് ജില്ലയിൽ തുടക്കമായി. ജില്ലാതല ഉദ്ഘാടനം മെഡിക്കൽ കോളേജ് ഷോസ്പിറ്റൽ മാനന്തവാടിയിൽ ജില്ലാ സെക്രട്ടറി കെ റഫീഖ് നിർവ്വഹിച്ചു. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ മാർച്ച് 31 നുള്ളിൽ ശുചീകരണ പ്രവർത്തനം പാർട്ടിയുടെ നേതൃത്വത്തിൽ ഏറ്റെടുക്കും.

Read More

കളഞ്ഞുകിട്ടിയ ഫോൺ ഉടമക്ക് നൽകി വിദ്യാർഥികളുടെ മാതൃക

അഞ്ചാംപീടിക: റോഡരികിൽ നിന്ന് കളഞ്ഞുകിട്ടിയ ഫോൺ പൊലീസ് സ്റ്റേഷനിൽ ഏൽപിച്ച് വിദ്യാർഥികളുടെ മാതൃക. അഞ്ചാംപീടിക മുനവ്വിറുൽ ഇസ്‍ലാം മദ്റസ വിദ്യാർഥികളായ ഇ. മുഹമ്മദ് ഫർഹാൻ, എ. ജൻസിൽ, പി. മുഹമ്മദ് അദിനാൻ, സി. മുഹമ്മദ് നാസിഹ് എന്നിവരാണ് മാതൃകയായത്. കഴിഞ്ഞദിവസം തേറ്റമല അഞ്ചാംപീടിക റോഡിൽ ഇണ്ടിയേരികുന്ന് റോഡിന് സമീപത്തുനിന്നാണ് വിദ്യാർഥികൾക്ക് വിലപിടിപ്പുള്ള ഫോൺ ലഭിച്ചത്. ഉടൻ ഇവർ വെള്ളമുണ്ട സ്റ്റേഷനിൽ എത്തി പൊലീസിന് ഫോൺ കൈമാറുകയായിരുന്നു. വ്യാഴാഴ്ച രാവിലെയോടെ ഫോണിന്റെ ഉടമസ്ഥരായ സമീപത്തെ കോൺവന്റിലെ സിസ്റ്റർമാർ വെള്ളമുണ്ട…

Read More

സ്‌കൂട്ടർ മോഷണം പോയതായി പരാതി

ഇന്ന് (26.03.2025) രാവിലെ കൽപ്പറ്റ പുതിയ ബസ്റ്റാന്റിന് പരിസരത്തുള്ള എച്ച്.ഡി.എഫ്.സി ബാങ്ക് എ.ടി.എമ്മിന് സമീപം നിർത്തിയിരുന്ന കെ.എൽ 12 K 4677 നമ്പർ ആക്ടിവ സ്‌കൂട്ടർ മോഷണം പോയതായി പരാതി. ഈ വാഹനത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ കല്പറ്റ പോലീസ് സ്റ്റേഷനിൽ അറിയിക്കേണ്ടതാണ്. കൽപ്പറ്റ പോലീസ് സ്റ്റേഷൻ ; 04936202400

Read More

പുൽപള്ളി ഗ്രാമപഞ്ചായത്ത് ഓഫിസ് കെട്ടിടം ഉദ്ഘാടനം ചെയ്തു

പുൽപള്ളി: പുൽപള്ളി ഗ്രാമപഞ്ചായത്ത് അഭിമാനാർഹമായ പദ്ധതികളാണു നടപ്പിലാക്കുന്നതെന്ന് പ്രിയങ്ക ഗാന്ധി എംപി. ലൈഫ് ഭവന പദ്ധതിയിൽ അഞ്ഞൂറിലേറെ വീടുകൾ, മൊബൈൽ വെറ്ററിനറി യൂണിറ്റ്, പ്രാഥമികാരോഗ്യകേന്ദ്രത്തിനുള്ള കെട്ടിടം, തൊഴിലുറപ്പ് പദ്ധതിയിൽ പതിനാലര കോടി രൂപ ചെലവഴിക്കാനായത് ഉൾപ്പെടെ നിരവധി പദ്ധതികളാണു ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കിയതെന്നും എം പി പറഞ്ഞു. പുൽപള്ളി ഗ്രാമ പഞ്ചായത്തിന്റെ പുതിയ ഓഫിസ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രിയങ്ക. മൂന്നര വർഷത്തെ കഠിനപ്രയത്‌നമാണ് ഈ കെട്ടിടത്തിനു പിന്നിലുള്ളത്. ഒരു കെട്ടിടത്തിൽ തന്നെ വിവിധ വകുപ്പുകളുടെ ഓഫിസുകളടക്കം…

Read More

ദുരന്തബാധിതര്‍ക്ക് ഇനി പുതുജീവിതം;വയനാട് മാതൃക ടൗണ്‍ഷിപ്പ് ശിലാസ്ഥാപനം മുഖ്യമന്ത്രി നിര്‍വഹിച്ചു.

കൽപ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതർക്ക് സർക്കാർ നിർമിക്കുന്ന മാതൃകാ ടൗണ്‍ഷിപ്പിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കല്‍പ്പറ്റ ബൈപ്പാസിനോട് ചേർന്ന് സർക്കാർ ഏറ്റെടുത്ത 64 ഹെക്ടർ ഭൂമിയില്‍ ഏഴ് സെന്റ് വീതമുള്ള പ്ലോട്ടുകളിലില്‍ ആയിരം ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടുകളാണ് ദുരന്തബാധിതർക്കായി നിർമ്മിക്കുന്നത്. പുനരധിവാസത്തിനായി 402 ഗുണഭോക്താക്കളെയാണ് സർക്കാർ തെരഞ്ഞെടുത്തിരിക്കുന്നത്. ഉദ്ഘാടന ചടങ്ങില്‍ കെ രാജൻ ഉള്‍പ്പെടെയുള്ള മന്ത്രിമാരും പ്രതിപക്ഷ നേതാവും വയനാട് എംപി പ്രിയങ്ക ഗാന്ധിയും പങ്കെടുത്തു. ഉദ്ഘാടന ചടങ്ങില്‍ ഗുണഭോക്താക്കളും പ്രത്യേക ക്ഷണിതാക്കളായിരുന്നു.

Read More

വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ് അഞ്ചു രൂപയാക്കണം; ബസുടമകള്‍ സമരത്തിലേക്ക്

തിരുവനന്തപുരം : നിരക്ക് വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ ബസുടമകള്‍ സമരത്തിലേക്ക്. വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം. വിദ്യാര്‍ത്ഥികളുടെ മിനിമം കണ്‍സെഷന്‍ നിരക്ക് ഒരു രൂപയില്‍ നിന്നും അഞ്ചു രൂപയായി ഉയര്‍ത്തണമെന്ന് ബസുടമകള്‍ ആവശ്യപ്പെട്ടു. കോവിഡിന് ശേഷം ബസ് യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ തോതില്‍ കുറവുണ്ടായിട്ടുണ്ട്. 13 വര്‍ഷമായി വിദ്യാര്‍ത്ഥികളുടെ മിനിമം ബസ് നിരക്ക് ഒരു രൂപയാണ്. പുതിയ അധ്യയന വര്‍ഷത്തില്‍ പുതിയ നിരക്ക് നടപ്പാക്കണം. ഇതു നടപ്പായില്ലെങ്കില്‍ സമരത്തിലേക്ക് നീങ്ങുമെന്ന് ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍…

Read More