ആഴത്തിലുള്ള പഠനങ്ങളിലൂടെ വേണം സംരംഭങ്ങൾ തുടങ്ങാൻ ; ഐസി ബാലകൃഷ്ണൻ എംഎൽഎ

ബത്തേരി:വ്യവസായങ്ങളെക്കുറിച്ചും വിപണി സാധ്യതകളെപ്പറ്റിയും പഠിച്ചും സാങ്കേതിക വശങ്ങൾ മനസ്സിലാക്കിയും വേണം സംരംഭങ്ങൾ തുടങ്ങാനെന്ന് ഐ. സി. ബാലകൃഷ്ണൻ എം എൽഎ . കേന്ദ്ര സൂക്ഷ്മ‌ ചെറുകിട ഇടത്തരം വ്യവസായ മന്ത്രാലയത്തിന്റെയും കേരള വ്യവസായ വാണിജ്യ വകുപ്പിന്റെയും നേതൃത്വത്തിൽ നടത്തുന്ന ലോക ബാങ്ക് പദ്ധതിയായ റൈസിങ് ആന്റ് ആക്‌സിലറേറ്റിങ് എം.എസ്.എം.ഇ പെർഫോമൻസ് പദ്ധതിയുടെ ഭാഗമായി വയനാട് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേത്യത്വത്തിൽ ബത്തേരിയിൽ സംഘടിപ്പിച്ച ബാങ്കേഴ്‌സ് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചക്കയിൽ നിന്നു മാത്രം ഇരുപത്തഞ്ചോളം…

Read More

ഭാസ്കരൻ ബത്തേരി (58) നിര്യാതനായി

ഭാസ്കരൻ ബത്തേരി (58) നിര്യാതനായി. നാവികസേന റിട്ട. ഉദ്യോഗസ്ഥനും എഴുത്തുകാരനും സംവിധായകനുമായ, ബ്ലോക്ക്ഓഫീസിന് സമീപം പാലപ്ര വീട്ടിൽ ഭാസ്ക്കരൻ ബത്തേരി (58) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: തങ്കമ്മ. മക്കൾ: അനാമിക, അദ്വൈത്. കുറച്ചു നാളായി അസുഖ ബാധിതനായിരുന്നു. ഇന്ന് രാവിലെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ചാണ് അന്ത്യം. 20 വർഷം ഇന്ത്യൻ നേവിയിലും, 12 വർഷം മർച്ചന്റ് നേവിയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മാത്തുകുട്ടിയുടെ വഴികൾ, ഇഞ്ച എന്നീ സിനിമകൾ…

Read More

പരീക്ഷ സമയത്തടക്കം കുട്ടികളെ പെരുവഴിയിലാക്കുന്ന വെള്ളമുണ്ട എ യു പി സ്‌കൂൾ മാനേജ്‌മെന്റ് നിലപാട് ധിക്കാരപരം- എസ്.ഡി.പി.ഐ

വെള്ളമുണ്ട എയുപി സ്കൂളിൽ കുട്ടികളെ കൊണ്ട് പോകുന്ന സ്‌കൂൾ ബസ് സമയത്തിന് അറ്റകുറ്റപ്പണി ചെയ്യാത്തത് കാരണം ബസ് കട്ടപ്പുറത്തും വിദ്യാർഥികൾ പെരുവഴിയിലുമാണ്. സ്‌കൂൾ മാനേജ്‌മെന്റിന്റെ നിരുത്തരവാദ നിലപാടാണ് കുട്ടികൾക്ക് പരീക്ഷ സമയത്ത് പ്രതിസന്ധി ഉണ്ടാക്കിയത്. കുട്ടികളുടെ സുഖമമായ യാത്രക്ക് എത്രയും പെട്ടെന്ന് പരിഹാരം കണ്ടെത്തണം.അല്ലാത്ത പക്ഷം ശക്തമായ സമരത്തിന് മുന്നിട്ടിറങ്ങുമെന്ന് എസ്. ഡി. പി ഐ വെള്ളമുണ്ട പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശംസുദ്ധീൻ സി എച്ച്, സെക്രട്ടറി കെ മുസ്തഫ,.. എന്നിവർ സംസാരിച്ചു

Read More

കേരളത്തിലേക്ക് ലഹരി കടത്തിയ സംഘത്തിലെ രണ്ടു പേരെ കൂടി പിടികൂടി

ബത്തേരി: കേരളത്തിലേക്ക് ലഹരി കടത്തിയ സംഘത്തിലെ രണ്ടു പേരെ കൂടി പിടികൂടി. നൈജീരിയന്‍ സ്വദേശി ചിക്കാ അബാജുവോ (40), ത്രിപുര അഗര്‍ത്തല സ്വദേശി സന്ദീപ് മാലിക് (27) എന്നിവരെയാണ് ബത്തേരി പോലിസും ലഹരി വിരുദ്ധ സ്‌ക്വോഡും ചേര്‍ന്ന് ബംഗളൂരുവില്‍ നിന്നും പിടികൂടിയത്. ഇരുവരും ബംഗളൂരിലെ മൊത്ത വ്യാപാര സംഘത്തില്‍പെട്ടവരാണ്. കേസില്‍ നേരത്തെ പിടിയിലായ ടാന്‍സാനിയ പൗരന്‍ പ്രിന്‍സ് സാംസണെ കഴിഞ്ഞദിവസം ബംഗളൂരില്‍ നിന്ന് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിലൂടെയാണ് മറ്റു രണ്ടുപേരെ കൂടി പിടികൂടിയത്. ഇതോടുകൂടി ലഹരി…

Read More

വയോജന രാപ്പകൽ സംരക്ഷണകേന്ദ്രം ആലോചനയോഗം ചേർന്നു

കൽപ്പറ്റ:വയനാട് ജില്ലയിലെ നിർധന കിടപ്പ് രോഗികളായ വയോജനങ്ങൾക്ക് രാപ്പകൽ സംരക്ഷണ കേന്ദ്രം എന്ന ആശയം ആലോചിക്കുന്നതിന് വേണ്ടി ജില്ലാ പഞ്ചായത്ത്‌ കോൺഫറൻസ് ഹാളിൽ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. സീനിയർ സിറ്റിസൺസ് ഫ്രണ്ട്‌സ് വെൽഫയർ അസോസിയേഷനാണ്, അതീവ ദരിദ്രർ വിഭാഗത്തിൽപ്പെട്ട കിടപ്പു രോഗികളായ വയോജനങ്ങൾക്ക് താമസവും വൈദ്യസഹായവും ഭക്ഷ ണവും ക്ഷേമവും നൽകുന്ന ഒരു അഭയ കേന്ദ്രം തുടങ്ങണം എന്ന ആശയം മുന്നോട്ടു വെച്ചത്. ജില്ലാ…

Read More

ക്ഷീര സംഘം വാട്ടർ പ്യൂരിഫയർ നൽകി

ക്ഷീര സംഘം വാട്ടർ പ്യൂരിഫയർ നൽകി പുൽപള്ളി:പെരിക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് പെരിക്കല്ലൂർ ക്ഷീര സംഘവും ഫ്രഷ് ഫീൽഡ് മാർക്കറ്റിങ് കമ്പനിയും ചേർന്ന് വാട്ടർ പ്യൂരിഫയർ സംഭാവന ചെയ്തു. വാട്ടർ പ്യൂരിഫയറിന്റെ ഉദ്ഘാടനം ക്ഷീരസംഘം പ്രസിഡൻ്റ് ബൈജി ഇ എ നിർവഹിച്ചു. പിടിഎ പ്രസിഡൻ്റ് ഗിരീഷ് കുമാർ ജി ജി അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ പി കെ വിനുരാജൻ സ്വാഗതവും പ്രധാനാധ്യാപകൻ ഷാജി പുൽപള്ളി നന്ദിയും പറഞ്ഞു. ഫ്രഷ് ഫീൽഡ് മാർക്കറ്റിങ് കമ്പനി ഡയറക്ടർ…

Read More

ലോക വൃക്ക ദിനാചരണവും പെരിറ്റോണിയൽ ഡയാലിസിസ് പരിശീലനവും സംഘടിപ്പിച്ചു

കൽപ്പറ്റ:  ആരോഗ്യ വകുപ്പിൻറെയും ആരോഗ്യ കേരളത്തിൻറെയും ആഭിമുഖ്യത്തിൽ തരിയോട് ജില്ലാ പരിശീലന കേന്ദ്രത്തിൽ വച്ച് ലോക വൃക്ക ദിനാചരണവും മെഡിക്കൽ ഓഫീസർമാർക്കുള്ള പെരിറ്റോണിയൽ ഡയാലിസിസ് പരിശീലനവും സംഘടിപ്പിച്ചു. ജില്ലാ എൻ സി ഡി നോഡൽ ഓഫീസർ ഡോ കെ ആർ ദീപ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ടി മോഹൻദാസ് പരിപാടി ഉദ്ഘാടനം ചെയ്തു. ഡോ മൂപ്പൻസ് മെഡിക്കൽ കോളേജിലെ സീനിയർ നെഫ്രോളജി സ്പെഷലിസ്റ്റ് ഡോ എസ് സൂരജ് ജില്ലയിലെ മെഡിക്കൽ ഓഫീസർമാർക്ക്…

Read More

ശാന്തിനഗർ പ്ലാച്ചേരി കുഴി റോഡ് ഉദ്ഘാടനം ചെയ്തു

കാവുംമന്ദം: തരിയോട് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച ചെന്നലോട് വാർഡിൽ ഉൾപ്പെട്ട ശാന്തിനഗർ പ്ലാച്ചേരികുഴി റോഡ് തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. ചന്ദ്രൻ മടത്തുവയൽ, വികസന സമിതി സെക്രട്ടറി കുര്യൻ പായിക്കാട്ട്, അംഗങ്ങളായ ജോസ് മുട്ടപ്പള്ളി, ദിലീപ് കുമാർ, മുജീബ് പാറക്കണ്ടി, ആൻസി ആൻ്റണി തുടങ്ങിയവർ സംസാരിച്ചു.

Read More

സിപിഎം നിയന്ത്രണത്തിലുള്ള മാനന്തവാടി അർബൻ സൊസൈറ്റിയിൽ ഭൂമി ഇടപാടിൽ ലക്ഷങ്ങളുടെ ക്രമക്കേടെന്ന് യൂത്ത് ലീഗ്.

മാനന്തവാടി :സിപിഎം മാനന്തവാടി ഏരിയ കമ്മറ്റി അംഗം കെഎം വർക്കിമാസ്റ്റർ പ്രസിഡന്റ്‌ ആയിരിക്കുന്ന മാനന്തവാടി അർബൻ സൊസൈറ്റി ഭൂമി വാങ്ങിയ വകയിൽ ലക്ഷങ്ങളുടെ തിരിമറി ആണ് നടന്നത്. 2022 ൽ മാർക്കറ്റ് വിലയെക്കാൾ കൂടുതൽ വിലക്ക് ഭരണസമതി പോലും അറിയാതെ ബാങ്ക് സെക്രെട്ടറി വിനോജ്, പ്രസിഡന്റ്‌ വർക്കി മാസ്റ്റർ എന്നിവർ മാത്രം മുൻകൈയെടുത്തു മാന്തവാടിയിൽ വാങ്ങിയ സ്ഥലം ഇതുവരെ ക്രമപ്പെടുത്താൽ സാധിച്ചിട്ടില്ല. നിയമ പ്രകാരം പത്രത്തിൽ പരസ്യം കൊടുക്കാതെയും സഹകരണ വകുപ്പിന്റെ അനുമതി ഇല്ലാതെയും സൊസൈറ്റി ഭരണ…

Read More

കളക്ടറേറ്റിലേക്ക് പ്രതിഷേ മാർച്ചും ധർണ്ണയും നടത്തി.

കൽപ്പറ്റ: വർദ്ധിച്ചുവരുന്ന വന്യ മൃഗ ആക്രമണത്തിൽ നിന്ന് വയനാടൻ കർഷക ജനതയെ രക്ഷിക്കണമെന്ന്ആവശ്യപ്പെട്ടുകൊണ്ട് കത്തോലിക്ക കോൺഗ്രസ് കൽപ്പറ്റ സോണിൻ്റെ നേതൃത്വത്തിൽ ,കൽപ്പറ്റ കളക്ടറേറ്റിലേക്ക് പ്രതിഷേ മാർച്ചും ധർണ്ണയും നടത്തി. വന്യജീവികളെ വനത്തിൽ സംരക്ഷിക്കുക. വനത്തോട് ചേർന്ന് താമസിക്കുന്നവർക്ക് ഒരു കോടി രൂപയുടെ സൗജന്യ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തുക. വന്യമൃഗം നശിപ്പിക്കുന്ന കാർഷികവിളകൾക്ക് മാർക്കറ്റ് വിലക്ക് തുല്യമായ ഇൻഷുറൻസ് ഏർപ്പെടുത്തുക .യുദ്ധകാല അടിസ്ഥാനത്തിലുള്ള ഫെൻസിംഗ് നിർമ്മാണവും സംരക്ഷണവും. പ്രാദേശിക വന്യ മൃഗ അക്രമണ പ്രതിരോധ സേന രൂപീകരിക്കുക .വനം…

Read More