‘ലഹരിക്കെതിരെ പോലീസിനൊപ്പമോടാം’ ‘ആരോഗ്യത്തോടെയുള്ള ചുവടുവെപ്പില്‍ ലഹരി മാഫിയ ഞെരിഞ്ഞമരട്ടെ..’

  ബത്തേരി: ലഹരിക്കെതിരെയുള്ള ‘സേ നോ ടൂ ഡ്രഗ്‌സ്, യെസ് ടൂ ഫിറ്റ്‌നസ്’ (Say No to Drugs, yes to Fitness) എന്ന ക്യാമ്പയിന്റെ ഭാഗമായി വയനാട്‌ ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ ബത്തേരി നഗരത്തിൽ ദീർഘ ദൂര ഓട്ടം നടത്തി. ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസിന്റെ നേതൃത്വത്തിലാണ് 15.03.2025 ശനിയാഴ്ച രാവിലെ കൂട്ടയോട്ടം നടത്തിയത്. പോലീസിനൊപ്പം പൊതുജനങ്ങളും അണി ചേർന്നു. കെ.എസ്.ആർ.ടി.സി ഡിപ്പോ, സ്വതന്ത്ര മൈതാനി എന്നിവിടങ്ങളിൽ പൊതു ജനങ്ങൾക്കിടയിൽ ബോധവൽക്കരണം നടത്തി….

Read More

ഡയാലിസിസ് രോഗീ സംഗമം സംഘടിപ്പിച്ചു.

കൽപ്പറ്റ: വയനാട് ജില്ലാ പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിൻറെയും ആരോഗ്യകേരളത്തിൻറെയും ആഭിമുഖ്യത്തിൽ പാലിയേറ്റീവ് പ്രവർത്തന പരിപാടിയുടെ ഭാഗമായി പെരിട്ടോണിയൽ ഡയാലിസിസ് രോഗീ സംഗമം കാരാപ്പുഴ ഡാം സൈറ്റിൽ സംഘടിപ്പിച്ചു. സംഗമത്തിൻറെ ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ നിർവ്വഹിച്ചു. വളരെ പ്രാധാന്യത്തോടെയാണ് ജില്ലാ പഞ്ചായത്ത് ഓരോ വർഷവും പാലിയേറ്റീവ് പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നതെന്നും അടുത്ത വർഷം കൂടുതൽ പ്രവർത്തനങ്ങൾ പാലിയേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. വയനാട് ജില്ലയിലെ പെരിറ്റോണിയൽ ഡയാലിസിസ് ചെയ്യുന്ന രോഗികൾ, അവരുടെ ബന്ധുക്കൾ,…

Read More

മേപ്പാടിയിൽ ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു

മേപ്പാടിയിൽ സ്കൂൾ കുട്ടികളെ കൊണ്ടുപോവുകയായിരുന്ന ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. നെല്ലിമുണ്ട സ്വദേശി ചീരങ്ങൽ ഫൈസൽ (42) ആണ് മരിച്ചത്. രാവിലെ 10 മണിയോടെ മേപ്പാടി സെൻറ് ജോസഫ് സ്കൂളിന് സമീപം ഓട്ടോറിക്ഷ മറിയുകയായിരുന്നു. ഓട്ടോറിക്ഷയിൽ 5 കുട്ടികൾ ഉണ്ടായിരുന്നുവെങ്കിലും കൂടുതൽ പരിക്കേൽക്കാതെ കുട്ടികൾ രക്ഷപ്പെട്ടു. ഓട്ടോറിക്ഷയ്ക്ക് മുൻപിലൂടെ സ്കൂൾ വിദ്യാർത്ഥി ഓടിയപ്പോൾ കൂട്ടിയിടി ഒഴിവാക്കാനായി ശ്രമിക്കുന്നതിനിടെ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.  

Read More

അഖിലേന്ത്യാ ഫൈവ്സ് ഫുട്ബാൾ ടൂർണമെൻ്റ്

ചുള്ളിയോട് :ഗാഡി സ്മാരക സ്പോർട്സ് അക്കാദമി ചുള്ളിയോട് സംഘടിപ്പിക്കുന്ന പന്ത്രണ്ടാമത് എ കെ. എസ്. അഖിലേന്ത്യ ഫ്ലഡ് ലൈറ്റ് ഫൈവ്സ് ഫുട്ബോൾ മേള 2025 ഏപ്രിൽ 5 മുതൽ ഗാന്ധി സ്മാരക ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടത്തപ്പെടും. അഖിലേന്ത്യ മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന് ഒരു ലക്ഷം രൂപയും ട്രോഫിയും രണ്ടാം സ്ഥാനക്കാർക്ക് എഴുപത്തി അയ്യായിരം രൂപയും ട്രോഫിയും, പ്രാദേശിക മത്സരത്തിലെ ഒന്നാം സ്ഥാനക്കാർക്ക് ഇരുപതിനായിരം രൂപയും ട്രോഫിയും രണ്ടാം സ്ഥാനക്കാർക്ക് പതിനായിരം രൂപയും ട്രോഫിയും,…

Read More

വയനാട്ടിൽ വിദ്യാർഥിയിൽനിന്ന് കഞ്ചാവ് മിഠായി പിടികൂടി

കൽപ്പറ്റ: ബത്തേരിയിൽ കഞ്ചാവ് അടങ്ങിയ മിഠായി പിടികൂടി. കോളജ് വിദ്യർഥിയിൽ നിന്നാണ് കഞ്ചാവ് മിഠായി പിടികൂടിയത്. ഓൺലൈനിൽ നിന്നാണ് വിദ്യർഥി കഞ്ചാവ് മിഠായി വാങ്ങിയതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ മൂന്ന് മാസമായി ഇയാൾ ഇത് മറ്റ് വിദ്യാർഥികൾക്കിടയിൽ വിൽപ്പന നടത്തുന്നുണ്ടെന്നും പോലീസ് കണ്ടെത്തി. വിദ്യാർഥികൾക്കെതിരെ എൻഡിപിഎസ് ആക്ട് പ്രകാരം പോലീ സ് കേസെടുത്തിട്ടുണ്ട്.

Read More

കിണറ്റിങ്ങല്‍ ഭാഗത്ത് അജ്ഞാത കല്‍പ്പാട്; മനുഷ്യ നിര്‍മ്മിതമെന്ന് വനം വകുപ്പ് സ്ഥിരീകരണം

വെള്ളമുണ്ട: കിണറ്റിങ്ങല്‍ ഭാഗത്ത് കണ്ടെത്തിയ അജ്ഞാത ജീവിയുടെ കാല്‍പ്പാട് മനുഷ്യനിര്‍മ്മിതമെന്ന് വനം വകുപ്പ് വ്യക്തമാക്കി. കിണറ്റിങ്ങല്‍ പരിസരത്തെ ഹോട്ടലിനോട് ചേര്‍ന്ന ഭാഗത്താണ് ഇന്ന് പുലര്‍ച്ചെ കടുവയുടെ കാല്‍പ്പാടിന് സമാനമായ കാല്‍പ്പാട് കണ്ടെത്തിയത്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് സംഘം സ്ഥലത്ത് പരിശോധന നടത്തി. പരിശോധനയുടെ അടിസ്ഥാനത്തില്‍ കല്‍പ്പാട് മനുഷ്യ നിര്‍മ്മിതമാണെന്ന് സ്ഥിരീകരിച്ചതായി വനം വകുപ് അറിയിച്ചു.

Read More

ആരോഗ്യ മേഖലയുടെ സമഗ്രപുരോഗതിക്ക് പ്രാധാന്യം നൽകി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ബഡ്ജറ്റ്.

മാനന്തവാടി : 2025-26 സാമ്പത്തികവർഷത്തിൽ ആരോഗ്യ മേഖലയ്ക്ക് മുന്തിയ പ്രാധാന്യം നൽകി കൊണ്ടുള്ള പ്രഖ്യാപനവുമായി മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ ബഡ്ജറ്റ് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻബേബി അധ്യക്ഷം വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.കെ. ജയഭാരതി അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബഡ്ജറ്റ് അവതരിപ്പിച്ചു. 99.06 കോടി രൂപ വരവും 98.93 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റിൽ ആരോഗ്യ മേഖലയ്ക്കാണ് കൂടുതൽ വിഹിതം നീക്കിവെച്ചിട്ടുള്ളത്. കഴിഞ്ഞ 4 വർഷങ്ങളിൽ വിജയകരമായി നടപ്പാക്കിയ കനിവ്…

Read More

ഓട്ടോ മറിഞ്ഞ് ഡ്രൈവർക്കും അഞ്ചു വിദ്യാർത്ഥികൾക്കും പരിക്ക്

മേപ്പാടി: റോഡ് മുറിച്ച് കടന്ന കുട്ടിയെ രക്ഷിക്കാൻ പെട്ടെന്ന് ബ്രേക്ക് ചെയ്ത ഓട്ടോ മറിഞ്ഞു ഡ്രൈവർക്ക് സാരമായ പരിക്ക്. ഓട്ടോയിൽ സഞ്ചരിച്ചിരുന്ന 5 വിദ്യാർത്ഥികൾക്ക് നിസ്സാര പരിക്കേറ്റു. ഓട്ടോ ഡ്രൈവർ നെല്ലിമുണ്ട സ്വദേശി ഫൈസലിനാണ് സാരമായി പരിക്കേറ്റത്. ഇവരെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേപ്പാടി എസ് ബി ഐ ശാഖക്ക് മുൻവശത്ത് ഇന്ന് രാവിലെ ആയിരുന്നു അപകടം.

Read More

ലോക ഗ്ലോക്കോമ വാരാചണം: ജില്ലാതല ഉദ്ഘാടനവും നേത്രപരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു

കൽപ്പറ്റ : ആരോഗ്യവകുപ്പിൻറെയും ആരോഗ്യ കേരളത്തിൻറെയും ആഭിമുഖ്യത്തിൽ ജില്ലാ അന്ധതാ കാഴ്ച വൈകല്യ നിയന്ത്രണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ലോക ഗ്ലോക്കോമ വാരാചരണത്തിൻറെയും നേത്രപരിശോധനാ ക്യാമ്പിൻറെയും ജില്ലാതല ഉദ്ഘാടനം മുണ്ടേരി നഗര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വച്ച് കൽപ്പറ്റ നഗരസഭാ ചെയർപേഴ്സൺ അഡ്വ. ടി ജെ ഐസക് നിർവ്വഹിച്ചു. കൽപ്പറ്റ നഗരസഭാ വികസനകാര്യ സ്ഥിരസമിതി ചെയർപേഴ്സൺ കെ എം തൊടി മുജീബ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ടി മോഹൻദാസ് മുഖ്യ പ്രഭാഷണവും…

Read More

കുടുംബശ്രീ സംരംഭക പുരസ്കാരം: ഷിബില ഖാദർ ആദ്യ റണ്ണർ അപ്പ്.

കൽപ്പറ്റ: വയനാട് ജില്ലയിലെ കുടുംബശ്രീ സംരംഭക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അമ്പലവയൽ മുസ്ത ഫുഡ്സ് ഉടമ ഷിബില ഖാദർ ആദ്യ റണ്ണർ അപ് ആയി തിരഞ്ഞെടുക്കപ്പെട്ടു. നെന്മേനി ഗ്രാമ പഞ്ചായത്ത് സി ഡി എസിന് കീഴിലാണ് ഷിബിലയുടെ മുസ്ത ഫുഡ്സ് എന്ന സ്ഥാപനം പ്രവർത്തിക്കുന്നത്. നേരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഇന്നവേറ്റീവ് സംരംഭക പുരസ്കാരവും മറ്റ് പുരസ്കാരങ്ങളും ഷിബിലക്ക് ലഭിച്ചിരുന്നു .

Read More