ടിപ്പറുകളുടെ അധിക സമയ നിയന്ത്രണം പിൻവലിക്കണം: സി.ഐ.ടി.യു.

കൽപറ്റ: ടിപ്പറുകളുടെ അധിക സമയ നിയന്ത്രണം സംബന്ധിച്ച് സംസ്ഥാന സർക്കാരിന്റെ ഉത്തരവ് മറികടന്ന് ജില്ലാ കലക്ടർ വയനാട്ടിൽ മാത്രം പുറത്തിറക്കിയ പ്രത്യേക ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ഗുഡ്സ് ആൻഡ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ പ്രക്ഷോഭം ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അധിക സമയ നിയന്ത്രണം ഒഴിവാക്കുക ,ഗുഡ്സ് വാഹനങ്ങൾ വഴിയിൽ തടഞ്ഞ് വൻപിഴകൾ ഈടാക്കി ലൈസൻസ് സസ്പെൻഡ് ചെയ്യുന്ന നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് 18ന് ജില്ലാ കലക്ടറേറ്റിലേക്ക് മാർച്ച്…

Read More

വാർഡ് വിഭജനം അന്തിമ വിജ്ഞാപനം മാർച്ചിൽ: ചെയർമാൻ എ. ഷാജഹാൻ

കൽപ്പറ്റ : തദ്ദേശഭരണ സ്ഥാപനങ്ങളിലെ വാർഡ് വിഭജന ആദ്യഘട്ട അന്തിമ വിജ്ഞാപനം മാർച്ചിൽ നടക്കുമെന്ന് ഡീലിമിറ്റേഷൻ കമ്മീഷൻ ചെയർമാൻ എ. ഷാജഹാൻ. ജില്ലയിലെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ വാർഡ് വിഭജനവുമായി ബന്ധപ്പെട്ട പരാതികളിൽ കളക്ടറേറ്റ് ആസൂത്രണ ഭവൻ എ.പി.ജെ ഹാളിൽ നടത്തിയ തെളിവെടുപ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡീലിമിറ്റേഷൻ പബ്ലിക് ഹിയറിങ്ങിൽ 487 പരാതികളാണ് ജില്ലയിൽ ലഭിച്ചത്. വാർഡുകളുടെ പേര് മാറ്റം, അതിർത്തി മാറ്റം വരുത്തൽ, നിലവിലെ അതിർത്തികളിൽ ഭേദഗതി വരുത്തൽ, തെറ്റായ രേഖപ്പെടുത്തലുകൾ ഒഴിവാക്കൽ, മാപ്പും നോട്ടിഫിക്കേഷനും തമ്മിലുള്ള…

Read More

അന്നനിധി പദ്ധതി ഉദ്ഘാടനo ചെയ്തു.

കല്‍പ്പറ്റ: വയനാട് ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ പള്ളിതാഴെ ശംസുല്‍ ഉലമ സ്മാരകഹാളില്‍ വെച്ച് അന്നനിധി എന്ന പദ്ധതി ഉദ്ഘാടന കര്‍മ്മം സൊസൈറ്റി രക്ഷാധികാരിയും ഷൈക്ക്‌സ് ഗ്രൂപ്പ് ഓഫ് കമ്പനിസ് ചെയര്‍മാനുമായ മുക്കോണി ഉസ്മാന്‍ സാഹിബ് നിര്‍വഹിച്ചു. സൊസൈറ്റി പ്രസിഡന്റ് ഹാരിസ് തന്നാനി അധ്യക്ഷം വഹിച്ചു. ചടങ്ങില്‍ പി. പി. മുഹമ്മദ് മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി. സി. മൊയ്തീന്‍ കുട്ടി, പി.കെ. അബു, മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരായ പി. വിനോദ് കുമാര്‍, എം. കെ.ഷിബു,എം. കമറുദീന്‍ എന്നിവര്‍…

Read More

തലപ്പുഴയിൽ വീണ്ടും കടുവയുടെ കാൽപ്പാടുകൾ പൊതുജനം ജാഗ്രത പാലിക്കണം: പഞ്ചായത്ത് അധികൃതർ

തലപ്പുഴ: തലപ്പുഴ മിൽക് സൊസൈറ്റിക്ക് സമീപത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കടുവയുടെ കാൽപാടുകൾ കണ്ടെത്തി. ഇന്ന് രാവിലെയാണ് നാട്ടുകാർ കാൽപാടുകൾ കണ്ടെത്തിയത്. തുടർന്ന് വനപാലകരെ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ വനപാലകർ സ്ഥലത്തെത്തി പരിശോധിച്ചതിൽ കാൽപ്പാടുകൾ കടുവയുടേതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഇതിനെ തുടർന്ന് പൊതുജനത്തിന് തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് അധികൃതർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. രാത്രിസമയത്ത് വിടിന് പുറത്ത് ഇറങ്ങുന്നവർ ശ്രദ്ധിക്കണമെന്നും അതിരാവിലെ സഞ്ചരിക്കുന്നവർ കൂട്ടത്തോടെ മാത്രമേ യാത്ര ചെയ്യാവുയെന്നും മദ്രസ വിദ്യാർത്ഥികൾ, തോട്ടം തൊഴിലാളികൾ എന്നിവർ ശ്രദ്ധിക്കണമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്…

Read More

കർഷകർക്ക് അംഗീകാരമായി:കിസാൻ ജ്യോതി

  മീനങ്ങാടി: ഗ്രാമപഞ്ചായത്തിന്റെ കിസാൻ ജ്യോതി കർഷക അനുമോദന ചടങ്ങ് പത്മശ്രീ ചെറുവയൽ രാമൻ ഉദ്ഘാടനം ചെയ്തു. പതിവായി നടത്താറുള്ള പ്രശംസാപത്ര വിതരണത്തിനപ്പുറം ഫലകവും മരുന്നടിക്കുന്നതിന് ആവശ്യമായ പമ്പും അഞ്ചുതെങ്ങിൻ തൈകളും ഓരോ കർഷകർക്കും നൽകിയാണ് ആദരിച്ചത്. പഞ്ചായത്ത് തലത്തിലെ മികച്ച ജൈവകർഷകൻ ക്ഷീരകർഷകൻ കുട്ടികർഷകൻ നെൽകർഷകൻ എന്നിവരോടൊപ്പം ഓരോ വാർഡിൽ നിന്നും മികച്ച വനിതാ കർഷക പട്ടികവർഗ്ഗ കർഷകൻ യുവകർഷകനെയും മുതിർന്ന കർഷകനെയും തെരഞ്ഞെടുക്കുകയായിരുന്നു. ഗ്രാമപഞ്ചായത്ത് മെമ്പർ ചെയർമാനും കാർഷിക വികസന സമിതിയിലെയും പാടശേഖര സമിതി…

Read More

ചുരുളിയിലെ യാത്രാ ദുരിതത്തിന് പരിഹാരം,റോഡ് നിര്‍മ്മാണത്തിന് 5.64 കോടി;നിര്‍മ്മാണ പ്രവൃത്തി മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്തു

തൊണ്ടർനാട് : ചുരുളിയിലെ യാത്രാ ദുരിതത്തിന് പരിഹാരം,റോഡ് നിര്‍മ്മാണത്തിന് 5.64 കോടി;നിര്‍മ്മാണ പ്രവൃത്തി മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്തു.തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിലെ ചുരുളി വനഗ്രാമത്തിലേക്കുള്ള യാത്രാ ദുരിതത്തിന് പരിഹാരം. അരിമല മുതല്‍ ചുരുളി വരെ വനത്തിലൂടെയുള്ള റോഡ് നിര്‍മ്മാണ പ്രവൃത്തി പട്ടികജാതി- പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു ഉദഘാടനം ചെയ്തു. വനം വകുപ്പിന് കീഴിലെ പേര്യയ റെഞ്ച് ഓഫീസ് പരിധിയിലെ അരിമല മുതല്‍ ചുരുളി വരെ വനത്തിലൂടെ നാലര കിലോ മീറ്റര്‍ ദൂരത്തില്‍ റോഡ് നിര്‍മ്മിക്കുന്നതിന്…

Read More

മാരിഗ-2025: വിളംബര ജാഥ നടത്തി

പിലാക്കാവ്:പിലാക്കാവ് സെന്റ് ജോസഫ്സ് എൽ പി സ്കൂളിന്റെ അറുപത്തി എട്ടാമത് വാർഷിക ആഘോഷ പരിപാടികളുടെ ഭാഗമായി പിലാക്കാവിൽ വിളംബര ജാഥ നടത്തി. ഫെബ്രുവരി പതിനേഴിന് തിങ്കളാഴ്ച്ച 4:30ന് നടക്കുന്ന വാർഷിക ആഘോഷ പരിപാടികളുടെ ഉദ്ഘാടനം പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ഓ ആർ കേളു ഉദ്ഘാടനം ചെയ്യും. സ്കൂളിലെ ഗോത്ര വർഗ്ഗ വിദ്യാർത്ഥികൾ തയ്യാറാക്കിയ ഗോത്ര പുസ്തകം മാരിഗയുടെ പ്രകാശനവും അദ്ദേഹം നിർവ്വഹിക്കും.മാനന്തവാടി നഗരസഭാ ചെയർപേഴ്സൺ സി കെ രത്നവല്ലി,കോർപ്പറേറ്റ് മാനേജർ ഫാദർ…

Read More

പൂച്ചപ്പുലി കുഞ്ഞിനെ ചത്തനിലയിൽ കണ്ടെത്തി

ആനപ്പാറ ചില്ലിങ് പ്ലാൻ്റിന് സമീപം സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പില്‍ രാവിലെ പൂച്ചപ്പുലി കുഞ്ഞിൻ്റെ ജഡം കണ്ടെത്തിയത്. സെക്ഷൻ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി ജഡം പുൽപള്ളി മൃഗാശുപത്രിയിലെത്തിച്ച് പോസ്റ്റുമോർട്ടം നടത്തി. പനി ബാധിച്ചാണ് പൂച്ചപ്പുലി ചത്തതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ജഡം വനത്തിനുള്ളിൽ സംസ്കരിച്ചു.

Read More

ഉർദു അധ്യാപകരുടെ ജില്ലാ സംഗമം നടത്തി

കൽപറ്റ: എം. ജി. റ്റി ഹാളിൽ നടന്ന വയനാട് ജില്ലാ ഉർദു അധ്യാപക സംഗമവും യാത്രയയപ്പ് സമ്മേളനവും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. കെ.യു.ടി.എ ജില്ല പ്രസിഡണ്ട് കെ.മമ്മൂട്ടി തരുവണ അധ്യക്ഷത വഹിച്ചു. കെ.യു.ടി.എ സംസ്ഥാന ഉപാദ്ധ്യക്ഷൻ നജീബ് മണ്ണാർ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. ഈ വർഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന അദ്ധ്യാപകരായ അലി.കെ, അസീസ് ഒ.പി, രാജീവൻ .പി, ബീനമേബ്ൾ എന്നിവരെ മെമെൻ്റോ നൽകി ആദരിച്ചു….

Read More

ബ്ലഡ് ഡൊണേഷൻ ക്യാമ്പ് നടത്തി

  പനമരം.”നൽകാം ജീവന്റെ തുള്ളികൾ” എന്ന പ്രമേയത്തിൽ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാനന്തവാടി ബ്ലഡ്‌ ബാങ്കിന്റെ സഹകരണത്തോടെ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് നടത്തി. നിയോജകമണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് കബീർ മാനന്തവാടി ഉദ്ഘാടനം ചെയ്തു. ഇസഹാക് അഞ്ചുകുന്ന്,സ്വാലിഹ് ദയരോത്ത്, ജാഫർ കുണ്ടാല, ഹാരിസ് പുഴക്കൽ,Dr ഹാഷിം,നാഫിൽ,നാസർപുളിക്കണ്ടി ,ജസീർ കടന്നോളി, ബാപ്പൂട്ടി മുനീർ op, അജ്മൽ തിരുവാൾ, റിയാസ് ലിംറസ്,നൗഫൽ വടകര, അൻവർ,തുടങ്ങിയവർ പങ്കെടുത്തു.

Read More