വട്ടർക്കുന്നിൽ ‘സാന്ത്വനം’ സെന്റർ ആരംഭിച്ചു
പിലാക്കാവ്: വട്ടർക്കുന്ന് എസ് വൈ എസ് സാന്ത്വന കേന്ദ്രം ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവ്വഹിച്ചു. ഉദ്ഘടനത്തോടനുബന്ധിച്ചു സൗജന്യ നേത്ര പരിശോധനയും, തിമിര ശാസ്ത്രക്രിയ ക്യാമ്പും , ബിപി, ഷുഗർ പരിശോധനയും നടന്നു.എസ് വൈ എസ് യൂണിറ്റ് പ്രസിഡന്റ് അബ്ദുൽ വഹാബ് അധ്യക്ഷത വഹിച്ചു. മഹല്ല് ഖതീബ് സിനാൻ സഅദി,നൗഫൽ സഖാഫി,സദ്ദാം കെ,ഹനീഫ സി എച്,ആബിദ് സി ടി, ഇർഷാദ് ടി തുടങ്ങിയവർ പ്രസംഗിച്ചു.കരുണ ഹോസ്പിറ്റലും, വിഷൻ ഒപ്റ്റിക്കൽസും,…
