“സമത്വ സമൂഹത്തിലേക്ക് : ഇന്ത്യൻ ഗോത്രവിഭാഗങ്ങൾക്കിടയിലെ വെല്ലുവിളികളും പ്രതിരോധവും”-ദേശീയ സെമിനാർ 5ന് ആരംഭിക്കും

കണ്ണൂർ സർവകാല ഗ്രാമീണ ഗോത്ര സമൂഹശാസ്ത്ര പഠനവകുപ്പ്, കിർതാഡ്സ്, കേരള ഗവണ്മെന്റ്, ഐ ക്യു എ സി കണ്ണൂർ യൂണിവേഴ്സിറ്റി എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടുകൂടി നടത്തുന്ന തൃദിന ദേശീയ സെമിനാർ നാളെ മുതൽ ആരംഭിക്കും. “സമത്വ സമൂഹത്തിലേക്ക് :ഇന്ത്യൻ ഗോത്രവിഭാഗങ്ങൾക്കിടയിലെ വെല്ലുവിളികളും, പ്രതിരോധവും ” എന്ന വിഷയത്തിൽ, ഫെബ്രുവരി 5,6,7 തീയതികളിൽ, കണ്ണൂർ യൂണിവേഴ്സിറ്റി മാനന്തവാടി ക്യാമ്പസിലെ ഗ്രാമീണ ഗോത്ര സമൂഹശാസ്ത്ര പഠനവകുപ്പിൽ വച്ചാണ് സെമിനാർ നടക്കുന്നത്.പത്മശ്രീ ചെറുവയൽ രാമൻ സെമിനാർ ഉദ്ഘാടനം നിർവഹിക്കും.കിർതാഡ്സ് ഡയറക്ടർ ഡോ….

Read More

ജില്ലയിലെ മുഴുവൻ ഹൈസ്കൂളുകൾക്കും ജുനൈദ് കൈപ്പാണിയുടെ ‘പ്രസംഗകല 501 തത്ത്വങ്ങൾ’ കൈമാറി

ചുണ്ടേൽ:വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി രചിച്ച ‘പ്രസംഗകല 501 തത്ത്വങ്ങൾ’ വയനാട്ടിലെ നൂറോളം വരുന്ന മുഴുവൻ ഗവ.ഹൈസ്കൂൾ ലൈബ്രറികൾക്കും സൗജന്യമായി വിതരണം ചെയ്തു.ചുണ്ടേൽ ആർ.സി.എച്ച്.എസിൽ നടന്ന ചടങ്ങിൽ ജില്ലയിലെ സ്കൂളുകൾക്ക് വേണ്ടി പുസ്തകങ്ങൾ ജുനൈദ് കൈപ്പാണിയിൽ നിന്നും ജില്ലാ വിദ്യാഭ്യാസ ഓഫിസർ ശരത് ചന്ദ്രൻ ഏറ്റുവാങ്ങി. എച്ച്‌.എം ഫോറം ജില്ലാ കൺവീനർ എം സുനിൽ കുമാർ പുസ്തകം പരിചയ പ്പെടുത്തി. കൂടാതെ ജില്ലയിലെ നൂറോളം വരുന്ന ഹൈസ്കൂളിലേയും ഹെഡ്മാസ്റ്റർമാരും ചടങ്ങിൽ…

Read More

ബസ് സ്റ്റാൻഡിലെ ശൗചാലയത്തിൽ നിന്നുമുള്ള മലിനജലം എസ്ഡിപിഐ നിവേദനം നൽകി

മാനന്തവാടി : ബസ് സ്റ്റാൻഡിലെ ശൗചാലയത്തിൽ നിന്നുമുള്ള മലിനജലം സ്റ്റാൻഡിൽ പരന്നൊഴുകുന്നത് തടയാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ മാനന്തവാടി മുൻസിപ്പൽ പ്രസിഡന്റ് സുബൈർ കെ നഗരസഭാ സെക്രട്ടറിക്ക് നിവേദനം നൽകി.മുൻസിപ്പൽ ജോയിന്റ് സെക്രട്ടറി ഖാലിദും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Read More

ഡിഫറന്റ്‌ലി ഏബിള്‍ഡ് പിപ്പിള്‍സ് ലീഗ് വയനാട് ജില്ലാ സമ്മേളനം സംഘടിപ്പിച്ചു

കല്‍പറ്റ: വയനാട് ജില്ലയിലെ സര്‍ക്കാര്‍ ഇതര മുഴുവന്‍ സ്ഥാപനങ്ങളും ഭിന്നശേഷി സൗഹൃദമാക്കണമെന്ന് ഡിഫറന്റ്‌ലി ഏബിള്‍ഡ് പിപ്പിള്‍സ് ലീഗ് വയനാട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പഞ്ചായത്ത് കാര്യാലയങ്ങള്‍ , അക്ഷയ സെന്ററുകള്‍ തുടങ്ങിയവ കെട്ടിടത്തിന്റെ താഴ് ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ ലിഫ്റ്റ് സംവിധാനം ഏര്‍പ്പെടുത്തുക, ഭിന്നശേഷിക്കാര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് വരുമാന പരിധി നിശ്ചയിക്കുന്ന നിയമം എടുത്തു കളയുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.മമ്മുട്ടി ഉദ്ഘാടനം ചെയ്തു. ഹംസ അമ്പലപ്പുറം അധ്യക്ഷത വഹിച്ചു….

Read More

വഖഫ് ഭേദഗതി ദുരുദ്ദേശപരം: സംഷാദ് മരക്കാര്‍

മീനങ്ങാടി: സംയുക്ത പാര്‍ലമെന്ററി സമിതിയിലെ പ്രതിപക്ഷ അംഗങ്ങള്‍ കൊണ്ടുവന്ന 144 ഭേദഗതികളും തള്ളി തിടുക്കത്തില്‍ നടപ്പിലാക്കുന്ന വഖഫ് ഭേദഗതി നിയമം ദുരുദ്ദേശപരമാണെന്ന് വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാര്‍ പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വഖഫ് സ്വത്തുക്കളെ, പുതുതായി നടപ്പിലാക്കുന്ന നിയമം എങ്ങനെ ബാധിക്കുമെന്ന വിഷയത്തില്‍ ആഴത്തിലുള്ള ചര്‍ച്ചകളും പഠനങ്ങളും നടക്കേണ്ടതുണ്ട്. മുസ്ലിം സര്‍വീസ് സൊസൈറ്റി വയനാട് ജില്ലാ കമ്മിറ്റിയും, മീനങ്ങാടി യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച വഖഫ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.എസ്.എസ്…

Read More

നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി

തൊണ്ടർനാട് : നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി. തൊണ്ടർനാട്, കരിമ്പിൽകുന്നേൽ വീട്ടിൽ രഞ്ജിത്ത്(25) എന്നയാളെയാണ് കാപ്പ ചുമത്തി നാട് കടത്തിയത്. നിരവധി കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം വകുപ്പ് (KAAPA)പ്രകാരമാണ് ജില്ലയിൽ നിന്നും നാടുകടത്തിയത്. ഉത്തരവ് ലംഘിച്ചാൽ മൂന്നു വർഷം വരെ തടവു ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ്. തൊണ്ടർനാട്, വെള്ളമുണ്ട, കമ്പളക്കാട് തുടങ്ങി വിവിധ സ്റ്റേഷൻ പരിധികളിൽ ഇയാൾക്കെതിരെ കളവു കേസുകളുണ്ട്. വയനാട് ജില്ലാ പോലീസ് മേധാവി തപോഷ്…

Read More

മാനന്തവാടി ബസ് സ്റ്റാൻഡിലെ ശൗചാലയത്തിൽ നിന്നുള്ള മാലിന ജലം പരന്നൊഴുകുന്നത് തടയണം: എസ്ഡിപിഐ

മാനന്തവാടി മുൻസിപ്പൽ ബസ്സ്റ്റാൻഡിൽ നിന്നുമുള്ള മലിന ജലം സ്റ്റാൻഡിനുള്ളിൽ പരന്നൊഴുകുന്നത് തടയാൻ നഗരസഭാ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എസ്ഡിപിഐ മാനന്തവാടി മുൻസിപ്പൽ കമ്മിറ്റി. നിരവധി ജനങ്ങൾ എത്തുന്ന ബസ് സ്റ്റാൻഡിൽ മലിന ജലം പരന്നൊഴുകുന്നത് മൂലം രൂക്ഷമായ ദുർഗന്ധമാണ് വമിച്ചുകൊണ്ടിരിക്കുന്നത്. നഗരസഭാ അധികൃതരെ ശ്രദ്ധയിൽ പെട്ട വിഷയമായിരുന്നിട്ട് കൂടി പരിഹരിക്കാനുള്ള നടപടികൾ അവർ കൈ കൊള്ളാത്തത് പ്രതിഷേധാർഹമാണെന്നും കമ്മിറ്റി കൂട്ടിച്ചേർത്തു. യോഗത്തിൽ മുൻസിപ്പൽ പ്രസിഡന്റ് സുബൈർ കെ അധ്യക്ഷത വഹിച്ചു. ആറ്റക്കോയ,ഖാലിദ്,നൗഫൽ പി.കെ തുടങ്ങിയവർ സംസാരിച്ചു.

Read More

വെള്ളമുണ്ട വിജ്ഞാൻ ലൈബ്രറി ജുനൈദ് കൈപ്പാണിയെ ആദരിച്ചു

വെള്ളമുണ്ട: മികച്ച സാമൂഹിക പ്രവർത്തകനുള്ള ഗ്ലോബൽ പീസ് കൺസോർഷ്യം അന്താരാഷ്ട്ര ഹ്യൂമാനിറ്റേറിയൻ പുരസ്‌കാരം , ഇന്ത്യയിലെ ഏറ്റവും മികച്ച തദ്ദേശ ജനപ്രതിനിധിക്കുള്ള ബാബ സാഹിബ്‌ അംബേദ്കർ പുരസ്‌കാരം, മാതൃകാ പൊതുപ്രവർത്തകനുള്ള സംസ്ഥാന കർമ്മശ്രേഷ്ഠ പുരസ്‌കാരം, പൊതുപരിപാടികളിലെ പങ്കാളിത്തതിന് ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ്, കേന്ദ്ര സർക്കാർ ദേശീയ വികസന ഏജൻസിയായ ഡൽഹി ഭാരത് സേവക് സമാജ് ഏർപ്പെടുത്തിയ മികച്ച ജില്ലാപഞ്ചായത്ത്‌ മെമ്പർക്കുള്ള ഭാരത് സേവക് പുരസ്കാർ ,മികച്ച ജനപ്രതിനിധിക്കുള്ള കൗമുദി ജനരത്ന പുരസ്‌കാരം എന്നീ അംഗീകാരങ്ങൾ കരസ്ഥമാക്കിയ…

Read More

മരം മുറിക്കുന്നതിനിടെ വീണു പരിക്കേറ്റയാൾ മരണപ്പെട്ടു

പീച്ചങ്കോട്: മരം മുറിക്കുന്നതിനിടെ വീണു പരിക്കേറ്റയാൾ മരണപ്പെട്ടു. പീച്ചങ്കോട് കാട്ടിച്ചിറക്കൽ മാടമ്പള്ളി നൗഷാദ് (46) ആണ് മരണപ്പെട്ടത്. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. പരിക്കേറ്റ ഉടനെ മെഡിക്കൽ കോളേജിലെത്തിക്കുകയും പ്രാഥമിക ചികിത്സകർക്ക് ശേഷം വിദഗ്ദ‌ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയുമായിരുന്നു. കൽപ്പറ്റയിലെത്തിയപ്പോഴാണ് മരണപ്പെട്ടത്. ഭാര്യ: മൈമൂന. മക്കൾനിസാന, സന

Read More

നാടിൻറെ സാംസ്കാരിക ഉത്സവമായി തരിയോട് പഞ്ചായത്ത് വായനശാല ഉദ്ഘാടനം

കാവുംമന്ദം: ഏഴു പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള തരിയോട് ഗ്രാമപഞ്ചായത്തിന്റെ നവീകരിച്ച വായനശാലയുടെ ഉദ്ഘാടന പരിപാടി ‘സാഹിതി 2025’ സാഹിത്യ സാംസ്കാരിക പ്രവർത്തകരുടെ സാന്നിധ്യം കൊണ്ടും വ്യത്യസ്തമായ പരിപാടികൾ കൊണ്ടും  ശ്രദ്ധേയമായി. പ്രമുഖ എഴുത്തുകാരനും കവിയുമായ കൽപ്പറ്റ നാരായണൻ ലൈബ്രറിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ ഡോ സോമൻ കടലൂർ എം ടി വാസുദേവൻ നായർ അനുസ്മരണം നടത്തി. സാഹിത്യകാരന്മാരെ ആദരിക്കൽ ചടങ്ങ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പുഷ്പ മനോജ് നിർവഹിച്ചു. ജില്ലയിലെ…

Read More