ലോഗോ പ്രകാശനം ചെയ്തു

മാനന്തവാടി : എടവക പാണ്ടിക്കടവ് പഴശ്ശിരാജ മെമ്മോറിയൽ എൽ. പി. സ്ക്കൂൾ വജ്ര ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ലോഗോ പ്രകാശനം ജനറൽ കൺവീനർ കെ. ആർ. സദാനന്ദൻ കെ.എം. ഷിനോജിന് കൈമാറി നിർവഹിച്ചു. ആഘോഷ കമ്മിറ്റി ചെയർമാൻ മച്ചഞ്ചേരി അഷ്റഫ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ജി. കെ. മാധവൻ, കൺവീനർ ഹെഡ്മിസ്ട്രസ് ബിന്ദു ലക്ഷ്മി, വാർഡ് മെമ്പർ മിനി തുളസീധരൻ , കെ. ആർ. ജയപ്രകാശ് , സുധീർ കുമാർ മാങ്ങലാടി, ജയകുമാർ എന്നിവർ…

Read More

എസ്.എസ്.എഫ് എക്സലൻസി ടെസ്റ്റ് സംഘടിപ്പിച്ചു

ചെറുവേരി: എസ്. എസ്. എഫ് എക്സലൻസി ടെസ്റ്റിന്റെ വെള്ളമുണ്ട ഡിവിഷൻ തല ഉദ്ഘാടനം ചെറുവേരി സുന്നി മദ്രസയിൽ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. മൻസൂർ ഫാളിലി അധ്യക്ഷത വഹിച്ചു. ഹാരിസ് ഇർഫാനി,മുബഷിർ ലത്തീഫി,മൻസൂർ ഫാളിലി,ഷാനിദ് ചേറുവേരി,റാഷിദ്‌ ഹിഖമി തുടങ്ങിയവർ പ്രസംഗിച്ചു. വിദ്യാർത്ഥികൾക്ക് ഗൈഡൻസ്, സ്കോളർഷിപ്പ്, കരിയർ കൗൺസിലിംഗ്, പേഴ്സണൽ കൗൺസിലിംഗ്, മത്സര പരീക്ഷാ പരിശീലനം തുടങ്ങിയ പ്രോഗ്രാമുകൾ നടത്തിവരുന്ന വിസ്ഡം എജുക്കേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (വെഫി) യുടെ…

Read More

പെരിക്കല്ലൂരിൽ സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമാകുന്നു കവുങ്ങ് വെട്ടി നശിപ്പിച്ചു

പുൽപ്പള്ളി : പെരിക്കല്ലൂർ പ്രദേശത്ത് കുറച്ചു നാളുകളായി സാമൂഹ്യവിരുദ്ധർ അഴിഞ്ഞാടുകയാണ്. പെരിക്കല്ലൂർ ചാത്തക്കോട്ട് കോളനിയിലെ ആയിഷ കൊട്ടക്കാട്ട് എന്ന ആളുടെ 3 വർഷമായ 35 കവുങ്ങും തൈകളിൽ 22 തൈകൾ ആണ് വിട്ടു നശിപ്പിക്കപ്പെട്ടത്. ഇന്നലെ പകൽ നാലുമണിയോടെ ആണ് തൈ നശിപ്പിച്ചതെന്ന് കരുതുന്നു. പുൽപ്പള്ളി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞദിവസം രാത്രി പെരിക്കല്ലൂർ മരക്കുടവ് റൂട്ടിലെ ഒരു വ്യക്തിയുടെ ചെടികൾ മോഷ്ടിച്ചിരുന്നു. രാത്രികാലങ്ങളിലെ മദ്യപ സംഘങ്ങളാണ് ഇതിനുപിന്നിൽ എന്ന് കരുതുന്നു. പോലീസ് പെട്രോളിങ് ശക്തമാക്കുകയാണ്…

Read More

ക്രിക്കറ്റ് പ്രീമിയർ ലീഗ് സംഘടിപ്പിച്ചു

കണ്ടത്തുവയൽ: കിണറ്റിങ്ങൽ, പന്ത്രണ്ടാം മൈൽ,കണ്ടത്തുവയൽ പ്രദേശങ്ങളിലെ യുവജന കൂട്ടായ്മ‌യുടെ നേതൃത്വത്തിൽ രണ്ടേനാൽ പ്ലേ ഫിറ്റ് ടർഫിൽ സംഘടിപ്പിച്ച കെ.പി.എൽ ക്രിക്കറ്റ് പ്രീമിയർ ലീഗ് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. നിജാസ് കുനിങ്ങാരത്ത്,ഷാഫിദ് അബ്‌ദുള്ള, ജമാൽ കെ സി,സാലിം മാസ്റ്റർ കെ. സി, അഡ്വ അഫ്സൽ അലി തുടങ്ങിയവർ സംബന്ധിച്ചു. ചായ് ഷാഫിയാണ്‌ സ്പോൺസർഷിപ്പ്. കളിയിലെ ജേതാക്കൾക്ക് ക്യൂട്ടീസ് കോസ്മെറ്റിക്‌സ് ക്ലിനിക്‌സ് 5001 രൂപയും ബ്ലാക്ക് സ്ക്വാഡ് ഇന്റർനാഷണൽ…

Read More

കേന്ദ്ര ബജറ്റ് വയനാടിന് സമ്പൂർണ അവഗണന – എ.യൂസുഫ്

കൽപ്പറ്റ : കേന്ദ്ര ധനമന്ത്രി പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബജറ്റിൽ കേരളത്തോട് സ്വീകരിച്ച സമീപനത്തിൽ ഏറ്റവും വലിയ അവഗണന ഏറ്റുവാങ്ങിയത് വയനാടൻ ജനതയാണെന്ന് എസ്ഡിപിഐ വയനാട് ജില്ലാ പ്രസിഡന്റ് എ.യൂസുഫ്. കഴിഞ്ഞ വർഷം രാജ്യം കണ്ട വലിയ പ്രകൃതി ദുരന്തമായ ചൂരൽ മല മുണ്ടക്കൈ ഉരുൾ പൊട്ടൽ മേഖലയിലെ പുനരധിവാസത്തിന് ഒന്നും നീക്കിവെക്കാത്ത കേന്ദ്ര ബജറ്റ് പ്രഹസനമാണ്. മാത്രമല്ല വന്യ മൃഗ ശല്യത്താൽ വലയുന്ന വയനാട്ടുകാർക്ക് പ്രശ്ന പരിഹാരത്തിനായുള്ള പാക്കേജും അനുവദിക്കാത്തത് അംഗീകരിക്കാനാവില്ല. ഇതിനെതിരെ പൊതു സമൂഹം രംഗത്ത്…

Read More

സഞ്ജു കെ.ജെ.യ്ക്ക് ജെസിഐ കൽപ്പറ്റ ബിസിനസ് അവാർഡ്

കൽപ്പറ്റ: ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടുപോയിട്ടും, മനക്കരുത്തോടെ വീണ്ടും തിരിച്ചുവരുകയും പ്രദേശത്തിന് തൊഴിൽ സൃഷ്ടിക്കുകയും ചെയ്ത സഞ്ജു കെ.ജെ.യ്ക്ക് ഈ വർഷത്തെ ജെസിഐ കൽപ്പറ്റ ബിസിനസ് അവാർഡ് ലഭിച്ചു. ജെസിഐ സോണൽ പ്രസിഡന്റ് ജെസ്സിൽ ജയൻ ആണ് അവാർഡ് നൽകിയത്. സഞ്ജു കെ.ജെ. സൂചിപ്പാറ വിനോദ സഞ്ചാര കേന്ദ്രത്തിൽ *എക്സോട്ടിക് പെറ്റ്സ് സോൺ* എന്ന പേരിൽ അപൂർവമായ കിളികൾ, പാമ്പുകൾ, അണ്ണാൻ മീനുകൾ തുടങ്ങിയവയുടെ പ്രദർശനം ആരംഭിച്ചതോടെ പ്രദേശത്തെ ആറോളം പേർക്ക് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയും…

Read More

അഖിലേന്ത്യ ജേതാക്കളെ അൽ ഫുർഖാൻ അനുമോദിച്ചു

വെള്ളമുണ്ട:ഇസ്ലാമിക് എജ്യുക്കേഷനൽ ബോർഡ് ഓഫ് ഇന്ത്യ നടത്തിയ സ്മാർട്ട് സ്കോളർഷിപ്പ് പരീക്ഷയിൽ അഖിലേന്ത്യ തലത്തിൽ റാങ്ക് നേടി സ്വർണ്ണമെഡൽ കരസ്ഥമാക്കിയ അൽ ഫുർഖാൻ സുന്നി മദ്രസ്സ വിദ്യാർത്ഥിനികളായ അൻസീമ ഫാതിമ, ഹംന ഫാതിമ എന്നീ പ്രതിഭകളെ അനുമോദിച്ചു. വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ജസീൽ അഹ്സനി അധ്യക്ഷത വഹിച്ചു. ഇബ്റാഹിം ഫൈസി, ദാവൂദ് അഷ്റഫി,സദർ മുഅല്ലിം ഉസ്മാൻ മുസ്ലിയാർ, എം.സി മജീദ് മുസ്‌ലിയാർ തുടങ്ങിയവർ സംസാരിച്ചു. ജില്ലാതലത്തിൽ…

Read More

കേന്ദ്ര ബജറ്റ്‌ ദുരന്തബാധിതരോടും ജില്ലയോടുമുള്ള അവഗണന മനുഷ്യത്വമില്ലായ്‌മ- സി പി ഐ എം

കൽപ്പറ്റ:ചൂരൽമല, മുണ്ടക്കൈ ദുരന്തബാധിതരെ പൂർണമായി അവഗണിച്ച കേന്ദ്രബജറ്റ്‌ മനുഷ്യത്വമില്ലായ്‌മയാണെന്ന്‌ സിപിഐ എം ജില്ലാ കമ്മിറ്റി. ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനും ജില്ലയിലെ വന്യമൃഗശല്യ പ്രശ്‌നങ്ങൾക്കും ബജറ്റിൽ പേരിനുപോലും പരിഗണന ലഭിച്ചില്ല. ദുരന്തബാധിതരുടെ സമഗ്രപുനരധിവാസത്തിനായി സംസ്ഥാന സർക്കാർ 2000 കോടിരൂപയുടെ പ്രത്യേക പാക്കേജും വന്യമൃഗശല്യം പരിഹാരിക്കാൻ 1000 കോടിയും ആവശ്യപ്പെട്ടിട്ടും നയാപൈസ അനുവദിക്കാത്തത് ക്രൂരതയാണ്‌. ദുരന്തബാധിതർക്ക്‌ ആശ്വാസമേകുന്ന ഒരുപദ്ധതിയും ബജറ്റിലില്ല. അഞ്ചുമാസം പിന്നിട്ടശേഷമാണ്‌ ദേശീയദുരന്തമായി പ്രഖ്യാപിച്ചത്‌. ഇനിയും സഹായം അനുവദിക്കാതെ ശത്രുപരമായ സമീപനം സ്വീകരിക്കുകയാണ്‌. രൂക്ഷമായ വന്യമൃഗശല്യത്തിന്‌ ശാശ്വത പരിഹാരം…

Read More

വെള്ളമുണ്ട ഡിവിഷനിൽ ലാപ്ടോപ്പുകൾ വിതരണം ചെയ്തു

വെള്ളമുണ്ട: വയനാട് ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്നും അനുവദിച്ച ലാപ്ടോപ്പുകളുടേയും അനുബന്ധ ഉപകരണങ്ങളുടേയും വെള്ളമുണ്ട ഡിവിഷൻ തല വിതരണോദ്ഘാടനം വെള്ളമുണ്ട ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ഫാത്തിമത്ത് ഷംല അധ്യക്ഷത വഹിച്ചു. സ്കൂൾ ഐടി കോഡിനേറ്റർ അബ്ദുൽസലാം സ്വാഗതവും സീനിയർ അധ്യാപികയായ സെമന്ത കെ ചടങ്ങിന് നന്ദിയും പറഞ്ഞു.

Read More

പെരിക്കല്ലൂർ പ്രദേശത്ത് സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷം. ചെടികൾ മോഷ്ടിച്ചു

പുൽപ്പള്ളി : പെരിക്കല്ലൂർ ടൗണിലും പരിസരപ്രദേശങ്ങളിലും സാമൂഹ്യവിരുദ്ധർ അഴിഞ്ഞാടുന്നു. കഴിഞ്ഞ രാത്രി റോഡ് സൈഡ് ഭംഗിയാക്കാൻ മതിലിനോട് ചേർത്ത് നട്ടിരുന്ന *പോയന്റ് സാറ്റിയ* എന്ന രണ്ട് ചെടികൾ പറിച്ചു കൊണ്ടുപോയി. മരക്കടവ് സെൻറ് ജോസഫ് പള്ളി തിരുനാളിനോട് അനുബന്ധിച്ച് നടന്ന പ്രദക്ഷിണത്തിന് വേണ്ടി വിവിധ വീടുകളിൽ അലങ്കരിച്ച ദീപാലങ്കാര മാലകളും സാമൂഹ്യവിരുദ്ധർ നേരത്തെ നശിപ്പിച്ചിരുന്നു. അന്ന് റോഡ് സൈഡിൽ ഇരുന്ന് സ്കൂട്ടി മറിച്ചിടുകയും കൃഷി നശിപ്പിക്കുകയും ചെയ്തിരുന്നു. *പോയന്റ് സാറ്റിയ എന്ന ചെടി മോഷ്ടിച്ച ആളെ കുറിച്ചുള്ള…

Read More