ബീവറേജ് കുത്തി തുറന്ന് മോഷണം: പ്രതികൾ പിടിയിൽ

തൊണ്ടർനാട് : തൊണ്ടർനാട് കോറോത്തെ ബിവറേജ് ഔട്ലറ്റിൽ മോഷണം നടത്തിയ പ്രതികൾ പിടിയിലായി. പേരാമ്പ്ര കൂട്ടാളി സ്വദേശി സതീശൻ (41) എറണാകുളം തൃപ്പൂണിത്തറ സ്വദേശി ബൈജു [49] എന്നിവരാണ് പിടിയിലായത്. ഈമാസം എട്ടിനായിരുന്നു മോഷണം നടന്നത്. 22000 രൂപയും 92000 രൂപയുടെ മദ്യവുമാണ് ഇവർ മോഷ്ടിച്ചത്. പ്രതികളുടെ ചിത്രം നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിരുന്നു. തൊണ്ടർനാട് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ് എച്ച് ഒ എസ്. അഷ്റഫിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ കെ.പി. അബ്ദുൽ അസീസ്, കെ. മൊയ്തു, ബിൻഷാദ്…

Read More

അമരക്കുനിയിലെ കടുവക്ക് പരിക്ക് കാലിന്

പുൽപ്പള്ളി : അമരക്കുനി മേഖലയിലെ ജനവാസ മേഖലയിലിറങ്ങി കൂട്ടിലായ കടുവക്ക് മുൻകാലുകളിൽ പരിക്ക് . എട്ട് വയസുള്ള കടുവയാണ് ഇന്നലെ കൂട്ടിലായത്. ഇന്ന് ഡിഎഫ്ഒ അജിത്ത് കെ രാമൻ , വെറ്ററിനറി സർജൻമാരായ അജേഷ് മോഹൻദാസ്, ഇല്യാസ് എന്നിവരുടെ നേതൃത്വത്തിൽ കടുവയെ പരിശോധിച്ച് ചികിത്സ ആരംഭിച്ചു. കടുവ കുപ്പാടിയിലെ ചികിത്സാകേന്ദ്രത്തിലാണുള്ളത്.

Read More

സംസ്ഥാന ടെക്നിക്കൽ കലോത്സവത്തിൽ നാടകത്തിന് മാനന്തവാടി ടി.എച്ച്.എസിന് മൂന്നാം സ്ഥാനം

മാനന്തവാടി: സംസ്ഥാന ടെക്നിക്കൽ കലോത്സവത്തിൽ നാടകത്തിന് മാനന്തവാടി ടി.എച്ച്.എസിന് മൂന്നാം സ്ഥാനം. പി ടി സുഭാഷ് സംവിധാനം നിർവഹിച്ച ” ദുരന്തം “എന്ന നാടകം മൂന്നാം സ്ഥാനവും എ ഗ്രേഡും നേടി. ചരിത്രത്തിൽ ആദ്യമയാണ് ഈ നേട്ടം കൈവരിക്കുന്നത്. സ്കൂൾ മേധാവി ഷെരിഫ് കെ, ഷിബി മാത്യു, ഗോകുൽ പി, മതി എം എന്നിവർ ആശംസകൾ നേർന്നു. എം മധു ശ്രീനിവാസൻ ടി വി എന്നിവർ ആശംസകൾ നേർന്നു : സിദ്ധാർഥ്,ഇനോഷ് എന്നിവർ അഭിനയത്തിന് ജഡ്ജസിന്റെ പ്രത്യേക…

Read More

പാൽ സംഭരണ വാഹനം പ്രവർത്തനം ആരംഭിച്ചു.

വെള്ളമുണ്ട എട്ടേനാൽ : വെള്ളമുണ്ട ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ പൊതുഫണ്ടിൽ നിന്നും പത്ത് ലക്ഷം രൂപ ചിലവഴിച്ച്‌ വാങ്ങിയ സംഭരണ-വിതരണ വാഹനം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ്‌ എ സന്തോഷ്‌ കുമാർ അധ്യക്ഷത വഹിച്ചു.സെക്രട്ടറി നിവേദ് എംഡി, പി. ടി മത്തായി,സ്റ്റീഫൻ കെ. യു, മത്തായി കെ. കെ, ചന്ദ്രൻ പി. കെ. ബിജു പി.എം, തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിൽ ക്ഷീര കർഷകരും സംഘം…

Read More

മാരക മയക്കുമരുന്ന് മെത്താഫിറ്റമിനുമായി യുവാവ് പിടിയിൽ 

സുൽത്താൻബത്തേരി: മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ വാഹനപരിശേധനയിൽ മാരക രാസലഹരി മെത്താഫിറ്റമിനുമായി യുവാവ് പിടിയിലായി. ആലപ്പുഴ ചേർത്തല കടക്കരപ്പള്ളി അമൽ ആൻ്റണിയാണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 16.287 ഗ്രാം മെത്താഫിറ്റമിനാണ് കണ്ടെടുത്തത്. എറണാകുളത്തേക്ക് പോകുന്ന ടാങ്കർ ലോറിയിൽ നിന്നാണ് പ്രതി പിടിയിലായത്. എക്സൈസ് ഇൻസ്‌പെക്ടർ സന്തോഷ്‌ കെ ജെയുടെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തിൽ പ്രിവന്റ്റ്റീവ് ഓഫീസർമാരായ അനീഷ് എ എസ്, വിനോദ് പി ആർ , സിവിൽ എക്സൈസ് ഓഫീസർമാരായ വൈശാഖ് വി കെ, ബിനു എം…

Read More

പഴകിയ ഭക്ഷണം പിടികൂടിയ സംഭവം ; ഹോട്ടലുകളുടെ ലൈസൻസ് റദ്ദാക്കണം: ഫൈസൽ പഞ്ചാരക്കൊല്ലി

മാനന്തവാടി : നഗരത്തിലെ വിവിധ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടിയ സംഭവം ഗൗരവകരമാണെന്നും അത്തരം ഹോട്ടലുകളുടെ ലൈസൻസ് റദ്ദാക്കണമെന്നും എസ്ഡിപിഐ മാനന്തവാടി മുൻസിപ്പൽ സെക്രട്ടറി ഫൈസൽ പഞ്ചാരക്കൊല്ലി. ഇത്തരം സംഭവങ്ങളിൽ ആരോഗ്യ വകുപ്പ് പിഴ മാത്രം ചുമത്തി വിടുന്നത് കൊണ്ടാണ് വീണ്ടും ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നത്. ജനങ്ങളുടെ ജീവൻ തന്നെ അപകടത്തിലാക്കുന്ന ഇത്തരം ഹോട്ടലുകൾ മാന്യമായി കച്ചവടം നടത്തുന്ന മറ്റു ഹോട്ടലുകൾക്ക് കൂടി ഭീഷണിയാണ്. അത്കൊണ്ട് പഴകിയ ഭക്ഷണ സാധനങ്ങൾ കണ്ടെത്തിയ ഹോട്ടലുകളുടെ ലൈസൻസ്…

Read More

ദുരന്തബാധിതർക്ക് സ്വയംതൊഴിൽ പരിശീലനം നൽകി

മേപ്പാടി: പുത്തൂർവയിൽ എസ്ബിഐ ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ ഉരുൾ ദുരന്തബാധിതരായ യുവതി യുവാക്കൾക്ക് സ്വയംതൊഴിൽ പരിശീലനം നൽകി. ചൂരൽമല മുണ്ടക്കൈ ക്ഷേമസമിതിയുടെ സഹകരണത്തോടെയാണ് പരിശീലനം സംഘടിപ്പിച്ചത്. വിവിധതരം ബേക്കറി വിഭവങ്ങൾ, മസാലപ്പൊടികൾ, അച്ചാറുകൾ, ചമ്മന്തി പൊടികൾ എന്നിവ നിർമിക്കുന്നതിലാണ് പരിശീലനം നൽകിയത്. ദുരിതബാധിതരായ 23 പേർ പങ്കെടുത്തു. സർട്ടിഫിക്കറ്റുകൾ ജില്ലാ കലക്ടർ ഡി.ആർ. മേഘശ്രീ വിതരണം ചെയ്തു. പരിശീലനം നേടിയവർ സംരംഭം തുടങ്ങണമെന്നും എന്താവശ്യത്തിനും ജില്ലാ ഭരണകൂടം കൂടെ ഉണ്ടാകുമെന്നും കലക്ടർ അറിയിച്ചു. പരിശീലന…

Read More

കേരള ബാങ്ക് റിട്ടയറീസ് അസോസിയേഷന്‍ കലക്ടറേറ്റ് ധര്‍ണ നടത്തി

കല്‍പറ്റ: കേരള സഹകരണ പെന്‍ഷന്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്ത് അപാകതകള്‍ പരിഹരിച്ച് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ബാങ്ക് റിട്ടയറീസ് അസോസിയേഷന്‍ വയനാട് കലക്ടറേറ്റിനു മുന്നിൽ ധർണ നടത്തി. രാജേന്ദ്രന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കുക, ഡി.എ പുന:സ്ഥാപിക്കുക, മെഡിക്കല്‍ ഇന്‍ഷുറന്‍സ് നടപ്പിലാക്കുക, പെന്‍ഷന്‍ കേരള ബാങ്കിലൂടെ നടപ്പിലാക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു ധർണ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് കെ.വി.ജോയ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.രാമകൃഷ്‌ണന്‍ മുഖ്യപ്രഭാഷണം നടത്തി. പി.ബാലകൃഷ്ണന്‍, ടി.കെ…

Read More

ലോഗോ പ്രകാശനം ചെയ്തു

കണിയാമ്പറ്റ ഗവ യു .പി സ്‌കൂളില്‍ 123 – മത് വാര്‍ഷികാഘോഷത്തിന്റെ ലോഗോ പള്ളിയറ രാമന്‍ പ്രകാശനം ചെയ്തു. വാര്‍ഡ് അംഗം ലത്തീഫ് മേമാടന്‍ അധ്യക്ഷനായ പരിപാടിയില്‍ പിടിഎ വൈസ് പ്രസിഡന്റ് ടി.കെ ജാഫര്‍, എസ്. എം.സി ചെയര്‍മാന്‍ ടി.പി ഹാരിസ്, എസ് ഹനീഫ, എം.കെ സിദ്ദീഖ്, വി. സവിത, പ്രധാനാധ്യാപിക ഇന്‍- ചാര്‍ജ് സാലി മാത്യു, പി.ജെ റൈച്ചല്‍ എന്നിവര്‍ സംസാരിച്ചു.

Read More

വിവരാവകാശ നിയമത്തെ ദുര്‍ബലപ്പെടുത്താന്‍ അനുവദിക്കരുത്: കമ്മിഷണര്‍ ഡോ. എ. അബ്ദുള്‍ ഹക്കിം

വിവരാവകാശ നിയമത്തെ ദുര്‍ബലപ്പെടുത്താന്‍ പല നിലക്കും ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അതനുവദിക്കരുതെന്നും സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ. എ.അബ്ദുല്‍ ഹക്കിം പറഞ്ഞു. സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ താലൂക്കിലെ അപ്പ്ലറ്റ് അതോറിറ്റി, എസ്.പി.ഐ.ഒ ഉദ്യോഗസ്ഥര്‍ക്ക് പുത്തൂര്‍ വയല്‍ എം.എസ് സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ ഹാളില്‍ സംഘടിപ്പിച്ച ഏകദിന ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തിന്റെ അഞ്ചാം സ്തംഭവും നെടുന്തൂണുമായി വളര്‍ന്നുവന്ന ഈ നിയമത്തെ ഏതുവിധേനയും സംരക്ഷിക്കാന്‍ ഉദ്യോഗസ്ഥരും സാമൂഹ്യ പ്രവര്‍ത്തകരും ജാഗ്രത പുലര്‍ത്തണം. അഴിമതിക്കാര്‍ക്ക് ചൂട്ടുപിടിക്കുന്ന ഉദ്യോഗസ്ഥ…

Read More