സൗജന്യ രക്ത ഗ്രൂപ്പ് നിർണയ ക്യാംപ് നടത്തി

മാനന്തവാടി : എടവക കുടുംബാരോഗ്യ കേന്ദ്രം, പഴശ്ശിനഗർ റസിഡൻസ് അസോസിയേഷൻ എന്നിവരുടെ നേതൃത്വത്തിൽ പഴശ്ശി നഗറിൽ സൗജന്യ രക്ത ഗ്രൂപ്പ് നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ബ്രാൻ അഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. റസിഡൻസ് അസോസിയേഷൻ പ്രസിഡൻറ് പി.വാണിദാസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഗിരിജ സുധാകരൻ, പഞ്ചായത്ത് അംഗം സി.സി. സുജാത, ഹെൽത്ത് ഇൻസ്പെക്ടർ ടി. റഫീഖ് അലി, ജെഎച്ച്ഐ റെജി വടക്കയിൽ, കെ.എം. ഷിനോജ്, പി.കാദർ, കെ.എം. രാജു,…

Read More

കുട്ടികൾക്ക് കൗതുകമായി ശാസ്ത്ര ക്ലാസ്

കാട്ടിക്കുളം: പൊതുവിദ്യാഭ്യാസ വകുപ്പ് ജില്ലയിലെ 22 വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന പ്രത്യേക പഠനപരിപോഷണ പരിപാടിയുടെ ജി എച്ച് എസ് കാട്ടിക്കുളം പദ്ധതിയായ PACE – 40 യുടെ ഭാഗമായി വിദ്യാർഥികൾക്ക് ഏകദിന ശാസ്ത്ര ക്ലാസ് സംഘടിപ്പിച്ചു. കെല്ലൂർ ജി എൽ പി സ്കൂൾ പ്രധാനാധ്യാപകനും വിദഗ്ധ പരിശീലകനുമായ ശ്രീ കെ ബി അനിൽകുമാർ ക്ലാസിന് നേതൃത്വം നൽകി. വിവിധ ശാസ്ത്ര പരീക്ഷണങ്ങളിലൂടെ മുന്നേറിയ ക്ലാസ് കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്താനും നിത്യജീവിതത്തിൽ ശാസ്ത്രത്തിൻ്റെ സ്വാധീനം മനസ്സിലാക്കുന്നതിനും സഹായിക്കുന്നതായിരുന്നു.

Read More

യുവാവ് പുഴയിൽ വീണ് മരിച്ചു.

മാനന്തവാടി മുനിസിപ്പാലിറ്റി ഇല്ലത്ത് വയൽ കല്ലുമട വീട്ടിൽ ചന്ദ്രൻ്റെ മകൻ സച്ചിൻ(26) ആണ് വീടിന് സമീപത്തു നിന്നും പുഴയിൽ വീണത്. മാനന്തവാടി അഗ്നി രക്ഷാ സേന സ്കൂബ ടീം ഉടൻ സ്ഥലത്തെത്തി വെള്ളത്തിൽ നിന്ന് പുറത്തെടുത്ത് മാനന്തവാടി ഗവ: മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്‌ഷിക്കാനായില്ല. വീടിന്റെപിൻഭാഗത്ത് നിന്നും കാൽ വഴുതി പുഴയുടെ ആഴമുള്ള ഭാഗത്ത് വീഴുകയായിരുന്നു.  

Read More

സ്ത്രീകളെ അവഹേളിക്കുന്നവർക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കണം – ജംഷിദ നൗഷാദ്

മാനന്തവാടി : സ്ത്രീകളെ നിറത്തിന്റെയും വസ്ത്രത്തിന്റെയുമൊക്കെ പേരിൽ അവഹേളിക്കുന്നവർക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കണമെന്ന് വിമൻ ഇന്ത്യ മൂവ്മെന്റ് വയനാട് ജില്ലാ പ്രസിഡന്റ് ജംഷിദ നൗഷാദ്. വിമൻ ഇന്ത്യ മൂവ്മെന്റ് മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ പുനസംഘടനാ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.ഭർത്താവിന്റെ ഭാഗത്തുനിന്നുള്ള നിറത്തിന്റെ പേരിലുള്ള അവഹേളനം കാരണം കഴിഞ്ഞ ദിവസം മലപ്പുറത്ത് ഒരു യുവതി ആത്മഹത്യ ചെയ്ത സംഭവം ഞെട്ടിപ്പിക്കുന്നതാണ്. സ്ത്രീകളെ ആക്ഷേപിക്കുന്ന ഇത്തരം സാമൂഹിക ദ്രോഹികൾക്കെതിരെ ശക്തമായി പ്രതികരിക്കാൻ സ്ത്രീ സമൂഹം ആർജ്ജവം…

Read More

‘ഉന്നതി’യിലെത്താൻ കൈത്താങ്ങായി വയനാട് പോലീസ്

പടിഞ്ഞാറത്തറ: ഉന്നതിയിൽ വസിക്കുന്നവർക്ക് വിവിധ മേഖലകളിൽ ‘ഉന്നതി’യിലെത്താൻ കൈത്താങ്ങായി വയനാട് പോലീസ്. ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തിൽ ഉന്നതി സമ്പർക്ക പരിപാടി നടത്തി. പഠനോപകരണങ്ങളും കായികോപകരണങ്ങളും പുതപ്പുകളും മറ്റും വിതരണം ചെയ്യുകയും ഡോക്യുമെന്ററി പ്രദർശനവും നടത്തുകയും ചെയ്തു. ബപ്പനം ഉന്നതിയിൽ നടത്തിയ ഉന്നതി സമ്പർക്ക പരിപാടിയുടെ ഉദ്ഘാടനം ബഹു. ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് നിർവഹിച്ചു. കൽപ്പറ്റ സബ് ഡിവിഷൻ ഡിവൈ.എസ്.പി പി.ബിജുരാജ്, പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി. ബാലൻ, പടിഞ്ഞാറത്തറ ഇൻസ്‌പെക്ടർ എസ്…

Read More

വാളാട് ഫെസ്റ്റിന് തുടക്കം കുറിച്ചു

*വാളാട് ഫെസ്റ്റിന് തുടക്കം കുറിച്ചു* വാളാട്: വോളിബോൾ മേഖലയിലേക്ക് കടന്നു വരുന്ന ചെറുപ്പക്കാരെ വളർത്തിയെടുക്കാൻ അഞ്ച് വർഷങ്ങൾക്ക് മുമ്പ് വാളാട് ആരംഭിച്ച വാളാട് പ്രിമിയർ ലീഗിന്റെ അഞ്ചാം സീസന്റെ ഭാഗമായി നടത്തുന്ന പത്ത് ദിവസം നീണ്ടു നിൽക്കുന്ന വാളാട് ഫെസ്റ്റിന് തുടക്കം കുറിച്ചു.സ്റ്റേജ് ഷോ, കാർണിവൽ,ഫുഡ് ഫെസ്റ്റ്,ചന്ത തുടങ്ങി ഒട്ടനവദി വ്യത്യസ്ത പരിപാടികളോടെയാണ് ഈ വർഷത്തെ ഫെസ്റ്റ് നടക്കുന്നത്. ഫെസ്റ്റിന്റെ ഔപചാരിക ഉത്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ നിർവഹിച്ചു.സംഘാടക സമതി ചെയർമാൻ വി.കെ.ശശികുമാർ അധ്യക്ഷത…

Read More

എൽ.എഫ് ജംഗ്ഷനിലെ റോഡ് പണി ഉടൻ പൂർത്തിയാക്കണം: എ.കെ അലി

മാനന്തവാടി : മലയോര ഹൈവേ നിർമാണത്തിന്റെ ഭാഗമായി നഗരത്തിലെ എൽ.എഫ് യു.പി സ്കൂൾ ജങ്ഷനിൽ നടക്കുന്ന റോഡ് പണി കരാറുകാർ പറഞ്ഞ കാലാവധി കഴിഞ്ഞിട്ടും പൂർത്തിയാവാത്തത് ജനങ്ങൾക്ക് ഇരുട്ടടിയായി മാറിയിരിക്കുകയാണെന്നും റോഡ് പണി ഉടൻ പൂർത്തിയാക്കണമെന്നും എസ്ഡിപിഐ മാനന്തവാടി മണ്ഡലം വൈസ് പ്രസിഡന്റ് എ.കെ അലി. പുതിയ ഇന്റർലോക്ക് പതിക്കലും, ഓവുചാൽ നിർമാണവുമടക്കം പത്തുദിവസം കൊണ്ട് പണി തീർക്കുമെന്നായിരുന്നു കരാറുകാരായ ഊരാളുങ്കൽ സൊസൈറ്റി അറിയിച്ചിരുന്നത്. അതിനനുസരിച്ച് ജനുവരി 3 മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്നു. എന്നാൽ…

Read More

വ്യാപാര സംരക്ഷണ ജാഥയ്ക്ക് കല്‍പ്പറ്റയില്‍ സ്വീകരണം നല്‍കി

കല്‍പ്പറ്റ: പാർലമെന്‍റ് മാർച്ചിന് മുന്നോടിയായി വ്യാപാരി വ്യവസായി സമിതി നടത്തുന്ന വ്യാപാര സംരക്ഷണ ജാഥയ്ക്ക് കല്‍പ്പറ്റയില്‍ സ്വീകരണം നല്‍കി. ജിഎസ്ടി അപാകത പരിഹരിക്കുക, കെട്ടിട വാടകയില്‍ ചുമത്തിയ എട്ടുശതമാനം ജിഎസ്ടി പിൻവലിക്കുക, ഓണ്‍ലൈൻ വ്യാപാരം നിയമംമൂലം നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പാർലമെന്‍റ് മാർച്ച്‌ നടത്തുന്നത്. മാനന്തവാടി, ബത്തേരി, കല്‍പ്പറ്റ എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കി. സന്തോഷ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ഇ.എസ്. ബിജു, വൈസ് ക്യാപ്റ്റൻ വി. ഗോപിനാഥ്, മാനേജർ എസ്. ദിനേശ്, കെ.എം. ലെനിൻ, വി. പാപ്പച്ചൻ,…

Read More

ഐ.സി. ബാലകൃഷ്ണൻ എം എൽ.എ. യുടെ ജാമ്യാപേക്ഷ. വാദം പൂർത്തിയായി. ഡിസ്ട്രിക്ട് ആന്റ് സെഷൻസ് കോടതി 18 – ന് വിധി പറയും.

വയനാട്‌ ഡി.സി.സി. ട്രഷറർ എൻ.എം. വിജയന്റെ മരണത്തെതുടർന്ന് ബത്തേരി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതി ചേർക്കപ്പെട്ട കോൺഗ്രസ് നേതാക്കളുടെയും ഐ.സി. ബാലകൃഷ്ണൻ എം എൽ.എ.യുടെയും ജാമ്യാപേക്ഷയിൽ കോടതിയിൽ വാദം ഉച്ചയോടെ . ഇന്നലെ ഐ.സി.ബാലകൃഷ്ണൻ എം.എൽഎയുടെ അഭിഭാഷകൻ അടക്കം രണ്ട് അഭിഭാഷകരുടെ വാദം പൂർത്തിയായിരുന്നു. കൽപ്പറ്റയിലെ ഡിസ്ട്രിക്ട് ആന്റ് സെഷൻസ്‌ കോടതിയിലാണ് ചൂടേറിയ വാദ പ്രതി വാദങ്ങൾ നടന്നത്.  

Read More

റിപ്പബ്ലിക് ദിനാഘോഷം ആലോചനാ യോഗം ചേര്‍ന്നു

കൽപ്പറ്റ: റിപ്പബ്ലിക് ദിനാഘോഷ പരിപാടികളുടെ ഭാഗമായി ഹരിതചട്ടം പാലിച്ച് സമുചിതമായി പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന റിപ്പബ്ലിക് ദിനാഘോഷ ആലോചനാ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ വിവിധ സായുധസേനാ വിഭാഗങ്ങള്‍, എന്‍.സി.സി, സ്‌കൗട്ട്, സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ ഉള്‍പ്പെടെ 25 പ്ലറ്റൂണുകള്‍ പങ്കെടുക്കും. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും മൈതാനത്ത് നടക്കും. പൊതുജനങ്ങള്‍ക്ക്…

Read More