കോക്കടവിൽ പ്രീമിയർ ലീഗും ആദരായനവും സംഘടിപ്പിച്ചു

വെള്ളമുണ്ട:കോക്കടവ് എഴേനാലിൽ സംഘടിപ്പിച്ച ഫുട്ബോൾ പ്രീമിയർ ലീഗ് ടൂർണമെന്റ് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക്‌ മെമ്പർ വി. ബാലൻ, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മേരി സ്മിത ജോയ്, അബ്ദുള്ള കണിയാംകണ്ടി മുഖ്യ അതിഥികളായി.സുനിൽ ഉപ്പുന്നട അധ്യക്ഷത വഹിച്ചു.സജീർ തുമ്പോളി, സിനാദ് പി. പി,റാഷിദ്‌ പി,രാഹുൽ കെ,മോയി പി,ഇബ്രാഹിം എ. പി, സലാം പി. പി, റംഷാദ് തുടങ്ങിയവർ സംസാരിച്ചു. മികച്ച സാമൂഹിക പ്രവർത്തകനുള്ള ഗ്ലോബൽ പീസ് കൺസോർഷ്യം…

Read More

മുണ്ടക്കൈ ദുരന്തബാധിതരോട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കാണിക്കുന്ന അവഗണന ക്രൂര നടപടി: വി.ഡി സതീശന്‍

കല്‍പറ്റ: മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ദുരന്ത ബാധിതരായ കുടുംബങ്ങളോടു കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കാണിക്കുന്ന അവഗണന നിഷ്ഠൂരവും അപലപനീയവും ആണെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍. മുണ്ടക്കൈ ദുരന്ത ബാധിതര്‍ക്കു നീതി ആവശ്യപ്പെട്ടു ഐഎന്‍ടിയുസി വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുനരധിവാസത്തിനുള്ള സ്ഥലം ഏറ്റെടുക്കല്‍ പോലും വ്യവഹാരങ്ങള്‍ നടത്തുന്നതിനുള്ള മാര്‍ഗം എന്നതിലപ്പുറം പ്രായോഗിക തലത്തിലേക്ക് എത്തുന്നില്ല. ദുരന്ത ബാധിതരുടെ കൃത്യമായ കണക്ക് എടുക്കുന്നതില്‍ പോലും സര്‍ക്കാര്‍ പരാജയമായി…

Read More

ദേശീയ ഗെയിംസിൽ പങ്കെടുക്കുന്ന സൈക്ലിംഗ് താരങ്ങൾക്ക് യാത്രയയപ്പ് നൽകി

സുൽത്താൻ ബത്തേരി :ഫെബ്രുവരി 3 മുതൽ 12 വരെ ഉത്തരാഖണ്ഡിൽ വെച്ച് നടക്കുന്ന ദേശീയ ഗെയിംസിലെ സൈക്ലിംഗ് മത്സരത്തിൽ പങ്കെടുക്കുന്ന താരങ്ങൾക്ക് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ട്രാക്ക് വിഭാഗത്തിൽ ഡിവിനാ ജോയിയും , മൗണ്ടൻ സൈക്ലിംഗ് വിഭാഗത്തിൽ അയ്ഫാ മെഹ്റിനുമാണ് സൈക്ലിംഗ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്. സുൽത്താൻ ബത്തേരി ഡി വൈ . എസ്. പി അബ്ദുൽ ഷെറീഫ് ഉത്ഘാടനം ചെയ്തു. ഡി. എഫ്. ഒ സജ്നാ കരീം മുഖ്യാതിഥിയായിരുന്നു. സൈക്ലിംഗ് അസോസിയേഷൻ സെക്രട്ടറി…

Read More

സ്പാർക്ക് വിദ്യാഭ്യാസ പദ്ധതി വിദ്യാഭ്യാസ മേഖലയിൽ പുത്തൻ ഉണർവാകും-പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

കൽപറ്റ:  അഡ്വ ടി സിദ്ദിഖ് എം എൽ എ നേതൃത്വം നൽകുന്ന 2024-25 സ്പാർക്ക് വിദ്യാഭ്യാസ പദ്ധതിയുടെ   ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  നിർവഹിച്ചു. വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു സംസാരിച്ച പ്രതിപക്ഷ നേതാവ് യുവൽ നോഹ് ഹരാരിയുടെ ഹോമോ സാപ്പിയൻസ്  മുതൽ ഹ്യൂമൻ ഇന്റിലിജൻസിനെ  വെല്ലുവിളിയാകുന്ന ആർട്ടിഫിഷ്യൽ ഇൻലിജെൻസിൻ്റെ കാലഘട്ടം വരെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി . സ്പാർക്ക് വിദ്യാഭ്യാസ പദ്ധതി കൽപ്പറ്റ നിയോജക മണ്ഡലത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ കൊണ്ടുവരുന്ന മാറ്റങ്ങൾ  മാതൃകപരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു….

Read More

പുകസ നവമാധ്യമ ശിൽപശാല സംഘടിപ്പിച്ചു

കൽപറ്റ: പുരോഗമന കലാസാഹിത്യസംഘം വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നവമാധ്യമ ശിൽപശാല സംഘടിപ്പിച്ചു. എൻ ജി ഒ യൂണിയൻ ഹാളിൽ നടന്ന ശിൽപശാല പുകസ ജില്ലാ പ്രസിഡന്റ് മുസ്തഫ ദ്വാരക ഉദ്‌ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം ഇ കെ ബിജുജൻ അധ്യക്ഷത വഹിച്ചു. വിവിധ സെഷനുകൾക്ക് പ്രണവ് പി വി, അഖില കെ ആർ, സുമേഷ് ഫിലിപ് എന്നിവർ നേതൃത്വം നൽകി. നവമാധ്യമ സമിതി കൺവീനർ അഡ്വ: സരുൺ മാണി സ്വാഗതവും, ഡോ: ജോസ് ജോർജ്ജ് നന്ദിയും…

Read More

എംഡിഎംഎയുമായി യുവാവ് പിടിയിൽ

മീനങ്ങാടി : മാരക മയക്കുമരുന്ന് എംഡിഎംഎയുമായി യുവാവ് പിടിയിൽ. കുട്ടമംഗലം അഭയം വീട്ടിൽ മിൻഹാജ് ബാസിം(24) ആണ് മീനങ്ങാടി പൊലീസിൻ്റെ പിടിയിലായത്. ഇന്നലെ മീനങ്ങാടി 54 ൽ നിന്ന് പിടിയിലായ ഇദ്ദേഹത്തിൽ നിന്ന് 0.42 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. എസ് ഐ സി കെ ശ്രീധരൻ, സിവിൽ പൊലീസ് ഓഫീസർമാരായ രഞ്ജിത്ത് , രവീന്ദ്രൻ എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.

Read More

എന്‍.എം. വിജയന്റെ ആത്മഹത്യ; ഐ സി ബാലകൃഷ്ണൻ രാജി വെക്കണം: എ.യൂസുഫ്

കൽപ്പറ്റ: ഡി.സി.സി. ട്രഷറര്‍ എന്‍.എം. വിജയന്റെയും മകന്റെയും ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രതിചേർക്കപ്പെട്ട സുൽത്താൻ ബത്തേരി എംഎൽഎ ഐ.സി ബാലകൃഷ്ണൻ രാജി വെക്കണമെന്ന് എസ്ഡി പിഐ വയനാട് ജില്ലാ പ്രസിഡന്റ് എ യൂസുഫ്. സഹകരണ സ്ഥാപനങ്ങളിലെ നിയമനങ്ങളിൽ നടക്കുന്ന വൻ അഴിമതികളുടെ കഥകളാണ് ഈ മരണത്തിനു പിന്നാലെ പുറത്ത് വരുന്നത്. സാമ്പ്രദായിക രാഷ്ട്രീയ പ്രസ്ഥാനങ്ങൾ പരസ്പര സഹകരണത്തോടെ നടത്തുന്ന ഈ അഴിമതികൾ പുറത്ത് കൊണ്ട് വരാൻ നിക്ഷ്പക്ഷമായ അന്വേഷണം നടത്തണം. പ്രതിചേർക്കപ്പെട്ടയുടൻ കർണാടകയിലേക്ക് പോയ എംഎൽഎ ജനങ്ങളിൽ…

Read More

ജപ്തി ചെയ്യാൻ വരുന്ന ബാങ്ക് അധികൃതരെ തടയും: ഫാർമേഴ്സ് റിലീഫ് ഫോറം

കൽപ്പറ്റ: ജപ്തി നടപടികളുമായി വരുന്ന ബാങ്ക് ഉദ്യോഗസ്ഥരെ വഴിയിൽ തടയുമെന്ന് ഫാർമേഴ്സ് റിലീഫ് ഫോറം. ജില്ലയിൽ ദുരന്തങ്ങൾ അടിക്കടി ഉണ്ടാകുമ്പോഴും ധനകാര്യ സ്ഥാപനങ്ങൾ ജപ്തിലേല നടപടികൾ യഥേഷ്ടം തുടരുകയാണ്. ജില്ലയിൽ 2000ത്തിലധികം പേർക്ക് വിവിധ ധനകാര്യ സ്ഥാപങ്ങൾ നോട്ടീസ് നൽകിയിട്ടുണ്ട്. സഹകരണ ബാങ്കുകളും ജപ്തി നടപടികൾ തുടരുകയാണ്. ജപ്തി നടപടികൾ തടയുമെന്ന് രാഷ്ട്രീയക്കാർ പറയുമ്പോഴും, എം എൽ എമാർ ഉൾപ്പെടെ ആരും വിഷയത്തിൽ ഇടപെടുന്നില്ല. പ്രതിഷേധ സൂചകമായി പതിനേഴാം തീയ്യതി ലീഡ് ബാങ്കിലേക്ക് ധർണ നടത്തുമെന്ന് ഫാർമേഴ്സ്…

Read More

വാഹനാപകടം പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു

സുൽത്താൻ ബത്തേരി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു . സുൽത്താൻബത്തേരി താഴെ അരിവയലിൽ ഥാർ ജീപ്പും ബൈക്കും കൂട്ടിയിടിച്ചാണ് അപകട മുണ്ടായത്. ബൈക്ക് യാത്രികൻ പുതിയകുന്നത്ത് പി.എം, ജോസഫ് [46] ആണ് മരിച്ചത്. ഗുരുതര പരിക്കേറ്റ് ഇദ്ദേഹത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.ഇന്നലെ രാത്രിയോടെയാണ് മരണം സംഭവിച്ചത്.കണിയാമ്പറ്റ ( മൃഗാശുപത്രി കവല)സെന്റ് ജോർജ് പബ്ലിക് സ്കൂൾ പ്രധാന അധ്യാപകൻ ആണ് ഇദ്ദേഹം.

Read More

എൻ എം വിജയൻ്റെ വീട് സന്ദർശിച്ച് എം വി ഗോവിന്ദൻ

ബത്തേരി: കോൺഗ്രസ് നേതാക്കളുടെ കോഴയിൽ കുരുങ്ങി ജീവനൊടുക്കിയ വയനാട് ഡിസിസി ട്രഷററർ എൻ എം വിജയൻ്റെ വീട് സന്ദർശിച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തിങ്കൾ പകൽ 10.45 ഓടെയാണ് ബത്തേരിയിലെ വീട്ടിലെത്തിയത്. വിജയൻ്റെ മകൻ വിജേഷിനെയും മരുമകൾ പത്മജയേയും ആശ്വസിപ്പിക്കുകയും വിവരങ്ങൾ ആരായുകയും ചെയ്തു. പ്രതിസന്ധികളെ തരണം ചെയ്ത് മുന്നേറണമെന്ന് വിജേഷിനോടും പത്മജയോടും പറഞ്ഞു. വിജയൻ്റെയും മകൻ്റെയും മരണശേഷവും കെപിസിസി പ്രസിഡൻ്റും പ്രതിപക്ഷ നേതാവും കുടുംബത്തെ ആക്രമിച്ചു. ആവശ്യമെങ്കിൽ കുടുംബത്തിന് സംരക്ഷണം…

Read More