കാവുകളുടെ സംരക്ഷണത്തിന് സർക്കാർ ഇടപെടണമെന്ന് ദ്രാവിഡ ക്ഷേത്ര സംരക്ഷണ സമിതി.

കാവുകളുടെ സംരക്ഷണത്തിന് സർക്കാർ ഇടപെടണമെന്ന് ദ്രാവിഡ ക്ഷേത്ര സംരക്ഷണ സമിതി. പരമ്പരാഗതമായ ആരാധനാലയങ്ങളുടെ വികസനത്തിന് പത്തുലക്ഷം രൂപ അനുവദിക്കണമെന്നും നിയമപരിരക്ഷ ഉറപപ്പാക്കണമെന്നും ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ദേശത്തിന്റെ ആചാരാനുഷ്‌ഠനങ്ങളും നടപടിക്രമങ്ങളും പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് കേരളത്തിൽ. . മലകളും പുഴകളും വനങ്ങളും കാവുകളും പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ടു നിൽക്കുന്ന അന്ത രീക്ഷമാണ് കേരളത്തിൽ. ഇതിനു സഹായകരമാകുന്നത് ദ്രാവിഡ ആചാരാനുഷ്‌ഠാങ്ങളാണ്. ഇത് കേരളത്തിൽ ഭൂരി പക്ഷവും പട്ടികവിഭാഗങ്ങളാണ്…

Read More

കൗമുദി ‘ജനരത്ന’ പുരസ്കാരം ജുനൈദ് കൈപ്പാണിക്ക്

കോഴിക്കോട്: മികച്ച ജനപ്രതിനിധിക്കുള്ള കേരള കൗമുദിയുടെ ‘ജനരത്ന’ പുരസ്കാരം സാമൂഹ്യ പ്രവർത്തകനും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജുനൈദ് കൈപ്പാണി ഏറ്റുവാങ്ങി. കേരള കൗമുദി- കൗമുദി ടി വി വാർഷികാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് നടന്ന ചടങ്ങിൽ വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ, എൽ.ഡി.എഫ് സംസ്ഥാന കൺവീനർ ടി.പി രാമകൃഷ്ണൻ, മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ എന്നിവർ ചേർന്നാണ് പുരസ്കാരം സമ്മാനിച്ചത്. രാജ്യത്തെ ഏറ്റവും പിന്നാക്കം നിൽക്കുന്ന…

Read More

2024-25 സ്പാര്‍ക്ക് പദ്ധതിക്ക് പ്രതിപക്ഷ നേതാവ് തിരിതെളിയിക്കും

കൽപ്പറ്റ: നിയോജകമണ്ഡലത്തിലെ വിദ്യാർത്ഥികൾക്കായി അഡ്വ.ടി സിദ്ദിഖ് എംഎൽഎ യുടെ നേതൃത്വത്തിൽ നടപ്പിലാക്കിവരുന്ന സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയായ സ്പാർക്കിൻ്റെ 2024-2025 വർഷത്തിലെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം വരുന്ന തിങ്കളാഴ്ച നടക്കും. മുണ്ടേരി ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ചു തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന ചടങ്ങ് പ്രതിപക്ഷ നേതാവ് അഡ്വ.വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു സംസാരിക്കും . കഴിഞ്ഞ രണ്ടു വർഷമായി നടക്കുന്ന പദ്ധതി മൂന്നാം ഘട്ടത്തിലേക്ക് കടക്കുന്നു. ഇത്തവണ പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് അഭിരുചി…

Read More

ഹയർസെക്കൻഡറി തുല്യതാ കോഴ്സ് വിജയിച്ച പഠിതാക്കൾക്ക് ഡിഗ്രി പഠനത്തിന് അവസരം ഒരുക്കി വയനാട് ജില്ലാ പഞ്ചായത്ത്

ൽകൽപ്പറ്റ: സാക്ഷരതാ മിഷന്റെ ഹയര്‍ സെക്കണ്ടറി തുല്യതാ കോഴ്‌സ് വിജയിച്ച പഠിതാക്കള്‍ക്ക് ബിരുദ പഠനത്തിന് അവസരമായി നൂതന പദ്ധതി നടപ്പിലാക്കുകയാണ് ജില്ലാ പഞ്ചായത്ത്. ശ്രീ നാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പഠനാവസരം വീണ്ടെടുത്ത് ഹയര്‍ സെക്കണ്ടറി തുല്യതാ കോഴ്‌സ് വിജയിച്ച പഠിതാക്കള്‍ക്ക് സാമ്പത്തികമില്ലാത്തതിന്റെ പേരില്‍ പഠനം നിര്‍ത്തരുത് എന്ന ലക്ഷ്യത്തോടെയാണ് നൂതന പദ്ധതിയായി ജില്ലാ പഞ്ചായത്ത് ബിരുദ പഠനം നടപ്പിലാക്കുന്നത്. ശ്രീ നാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ ബിരുദ കോഴ്‌സുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്ന…

Read More

കനിവ് പുരസ്കാരം സ്റ്റെല്ലാ മാത്യുവിന്

ആറാമത് മതിലകം കനിവ് ഒറ്റകവിതാ പുരസ്കാരം വയനാട് പള്ളിക്കുന്ന് സ്വദേശി സ്റ്റെല്ല മാത്യുവിന്. പനമുടിത്തെയ്യം എന്ന കവിതയാണ് പുരസ്കാരത്തിന് അർഹമായത്. 10000 രൂപയും ശില്പവും അടങ്ങുന്ന പുരസ്കാരം ഫെബ്രുവരി 23 ശനിയാഴ്ച തൃശ്ശൂർ സാഹിത്യ അക്കാദമി ഹാളിൽ വച്ച് തമിഴ് കവി രാജ് കുമാർ സമ്മാനിക്കും. ഇതിനോടകം നിരവധി പുരസ്കാരങ്ങൾ നേടിയ സ്റ്റെല്ല മാത്യു വയനാട് ഫാ.ജി.കെ.എം.ഹൈസ്കൂളിലെ അധ്യാപികയാണ്. ആനുകാലികങ്ങളിൽ എഴുതി വരുന്നു.

Read More

ഇന്ത്യാ സ്റ്റോറി നാടക യാത്ര ജനു: 21,22 വയനാട്ടിൽ

വൈത്തിരി :- കേരള ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ ഈ വർഷത്തെ സംസ്ഥാന കലാജാഥയായ ഇന്ത്യാ സ്റ്റോറി നാടക യാത്ര ജനുവരി 21, 22 തീയതികളിൽ വയനാട് ജില്ലയിൽ പരിപാടി അവതരിപ്പിക്കുന്നു. ജനു: 21 ചൊവ്വ 3.30 ന് കൽപ്പറ്റയിലാണ് ആദ്യ സ്വീകരണം. അന്ന് വൈകീട്ട് 6 മണിക്ക് പഴയ വൈത്തിരിയിൽ സമാപന പരിപാടി. 22 ബുധൻ രാവിലെ 9.00 മണി മീനങ്ങാടിയിലും 11.30 ന് ബത്തേരിയിലും 3.30 ന് പുൽപ്പള്ളിയിലും പര്യടന ശേഷം 6 മണി ക്ക്…

Read More

മനുഷ്യ മൃഗ സംഘർഷം: അവലോകന യോഗം ചേർന്നു

സുൽത്താൻബത്തേരി : കേരള ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണൻ നേതൃത്വത്തിൽ ജില്ലയിലെ മനുഷ്യ മൃഗ സംഘർഷവുമായി ബന്ധപ്പെട്ട് അവലോകന യോഗം നടത്തി. ബത്തേരി ഗജ ഫോറസ്റ്റ് ഐ ബി ഹാളിൽ നടന്ന യോഗത്തിൽ നേർത്ത് വയനാട്, സൗത്ത് വയനാട്, വയനാട് വൈൽഡ് ലൈഫ് ഡിവിഷനുകളിലെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു. യോഗത്തിൽ വയനാട് ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ വന്യജീവി പ്രശ്നങ്ങൾ ചർച്ച ചെയ്ത് സ്ഥിതിഗതികൾ വിലയിരുത്തി. മിഷൻ ഫെൻസിങ് പദ്ധതി വിഭാവനം ചെയ്ത് വനാതിർത്തികളിൽ…

Read More

മാനന്തവാടി എം ജി എം ഹയർ സെക്കണ്ടറി സ്കൂൾ മാനേജ്‌മെന്റിനും വിദ്യാർത്‌ഥികൾക്കും മാനന്തവാടി നഗരസഭയുടെ നേതൃത്വത്തിൽ പൗര സ്വീകരണം നൽകി

തിരുവനന്തപുരം : തിരുവനന്തപുരത്ത് വച്ച് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എച്ച് എസ് വിഭാഗത്തിൽ സംസ്ഥാന തലത്തിൽ ഒന്നാമതെത്തിയ മാനന്തവാടി എം ജി എം ഹയർ സെക്കണ്ടറി സ്കൂൾ മാനേജ്‌മെന്റിനും വിദ്യാർത്‌ഥികൾക്കും മാനന്തവാടി നഗരസഭയുടെ നേതൃത്വത്തിൽ പൗര സ്വീകരണം നൽകി. സ്കൂൾ മാനേജർ ഫാദർ സക്കറിയ , പ്രിൻസിപ്പാൾ മാത്യു സക്കറിയ എന്നിവർക്ക് മാനന്തവാടി നഗരസഭയുടെ ഉപഹാരം നഗരസഭാ ചെയർ പേഴ്സൺ സി കെ രത്നവല്ലി. വൈ ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റിയൻ എന്നിവർ ചേർന്ന് സമ്മാനിച്ചു, നഗരസഭാ…

Read More

അമ്പലവയൽ ടൗണിൽ സ്ഥാപിച്ച 6 സൗരോർജ തെരുവ് വിളക്കുകൾ നാടിനു സമർപ്പിച്ചു

അമ്പലവയൽ : അമ്പലവയൽ ഗ്രാമ പഞ്ചായത്തിനു കേരള ഗ്രാമീൺ ബാങ്ക് CSR ഫണ്ട് ഉപയോഗിച്ച് അമ്പലവയൽ ടൗണിൽ സ്ഥാപിച്ച 6 സൗരോർജ തെരുവ് വിളക്കുകൾ നാടിനു സമർപ്പിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ഷമീർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി കെ ഹഫ്സത്ത് ഉദ്ഘാടനം ചെയ്തു. കേരള ഗ്രാമീൺ ബാങ്ക് ചെയർപേഴ്സൺ വിമല വിജയഭാസ്കർ മുഖ്യാതിഥിയായിരുന്നു. ഷീജ ബാബു, ടി ബി സെനു, എൻ സി കൃഷ്ണകുമാർ, ടി സി മുരളീധരൻ, ടി…

Read More