മുഖച്ഛായ മാറി വെള്ളമുണ്ട പബ്ലിക്‌ ലൈബ്രറി; ഉദ്ഘാടനം 24 ന്

വെള്ളമുണ്ട: 1936 ൽ സ്ഥാപിതമായ വെള്ളമുണ്ട പബ്ലിക്‌ ലൈബ്രറിയുടെ നവീകരണാർത്ഥം ജില്ലാ പഞ്ചായത്ത്‌ അനുവദിച്ച 18 ലക്ഷം രൂപയുടെ നിർമ്മാണ പ്രവൃത്തി പൂർത്തിയായി. 2025 ജനുവരി 24 വെള്ളിയാഴ്ച നടക്കുന്ന ചടങ്ങിൽ മന്ത്രി ഒ. ആർ കേളു ഉദ്ഘാടനം ചെയ്ത് നാടിനു സമർപ്പിക്കും. ഉദ്ഘാടനപരിപാടികൾ വിജയിപ്പിക്കുന്നതിനു വേണ്ടി ലൈബ്രറി ഹാളിൽ ചേർന്ന സ്വാഗതസംഘ യോഗം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ജംഷീർ കുനിങ്ങാരത്ത്…

Read More

വന്യമൃഗശല്യം: കോൺഗ്രസ് പ്രവർത്തകർ ഡി.എഫ്.ഒ.യെ ഉപരോധിച്ചു.

കൽപ്പറ്റ.: കൽപ്പറ്റ നഗരസഭാ പരിധിയിൽ വർദ്ധിച്ചു വരുന്ന വന്യ മൃഗശല്യത്തിന് പരിഹാരം ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ സൗത്ത് വയനാട് ഡി.എഫ്.ഒ.യെ ഉപരോധിച്ചു. നാല് ആവശ്യങ്ങളിൽ തീരുമാനമായതോടെയാണ് സമരം അവസാനിപ്പിച്ചത്. നഗരസഭാ പരിധിയിലെ ചുഴലിയിലും പെരുന്തട്ടയിലും കടുവയും പുലിയും വിഹരിക്കുകയാണന്നും വളർത്തുമൃഗങ്ങളെ പിടികൂടുകയാണന്നും മനുഷ്യ ജീവന് ഭീഷണിയാണന്നും ആരോപിച്ചാണ് കോൺഗ്രസ് ഡി.എഫ് ഒയെ ഉപരോധിച്ചത്. കൽപ്പറ്റ നഗരസഭയിലെ കോൺഗ്രസ്‌ കൗൺസിലർ മാരും സമരത്തിൽ പങ്കെടുത്തു. പുതിയ കൂട് സ്ഥാപിക്കുന്നതുൾപ്പടെ നാല്ആവശ്യങ്ങളിൽ തീരുമാനയതോടെയാണ് സമരം അവസാനിപ്പിച്ചതെന്ന് നേതാക്കൾ പറഞ്ഞു. വനം…

Read More

പൊഴുതന ആറാം മൈലിൽ ബസ്സും കാറും കൂട്ടിയിടിച്ച അപകടം: ചികിത്സയിലായിരുന്ന ഒരാൾ മരണപെട്ടു.

പൊഴുതന ആറാംമൈലിൽ കാറും ബസും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരണപ്പെട്ടു. വടകര കണ്ണോക്കര സ്വദേശി റിയാസ് (56) ആണ് മരിണപെട്ടത്. കഴിഞ്ഞ ദിവസം റിയാസും കുടുംബവും സഞ്ചരിച്ച കാറും സ്വകാര്യ ബസും കൂട്ടിയി ടിക്കുകയായിരുന്നു.

Read More

പങ്കെടുത്ത എല്ലാ ഇനങ്ങളിലും എ ഗ്രേഡ് നേടി മാനന്തവാടി എം ജി എം സ്കൂളിലെ ആഞ്‌ജലിന കുര്യൻ

എച്ച് വിഭാഗം കഥകളി ഗ്രൂപ്പ്‌, തിരുവാതിര, വ്യക്തി ഗത ഇനത്തിൽ ഭാരതനാട്യം എന്നിവയിലാണ് മികച്ച വിജയത്തോടെ എ ഗ്രേഡ് നേടിയത്. തിരുവനന്തപുരത്ത് വച്ച് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത എല്ലാ ഇനങ്ങളിലും മികച്ച വിജയത്തോടെ എ ഗ്രേഡ് നേടി മാനന്തവാടി എം ജി എം സ്കൂൾ ആഞ്ചലീന കുര്യൻ. എച്ച് വിഭാഗം കഥകളി ഗ്രൂപ്പ്‌, തിരുവാതിര, വ്യക്തി ഗത ഇനത്തിൽ ഭാരതനാട്യം എന്നിവയിലാണ് മികച്ച വിജയം നേടിയത് . സാൻവി ഡാൻസ് അക്കാദമിയിലെ സായന്ത് മാഷാണ്…

Read More

സൈക്കിൾ പ്രയാണത്തിന് വയനാട്ടിൽ സ്വീകരണം നൽകി

  കൽപ്പറ്റ: പാല സെന്റ് തോമസ് ഓട്ടോണമസ് കോളേജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സുസ്ഥിരമായ പ്രകൃതിയും ആരോഗ്യമുള്ള ജനതയും ലക്ഷ്യമാക്കി സംഘടിപ്പിക്കുന്ന അഖില കേരള സൈക്കിൾ പര്യടനത്തിന് വയനാട് കാലക്ടറേറ്റ് അങ്കണത്തിൽ സ്വീകരണം നൽകി. വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ടീ ക്യാപ്റ്റന് ഉപഹാരം കൈമാറി. ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എസ്. ബിന്ദു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ ഉഷ തമ്പി, സീത വിജയൻ, യാത്ര…

Read More

സംഭരകത്വ പരിശീലനം നല്‍കി

മാനന്തവാടി : സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോ-ഓപ്പറേഷന്റെ മാനന്തവാടി ഉപജില്ലാ ഓഫീസ് സ്വയം തൊഴില്‍ വായ്പയെടുക്കുന്നവര്‍ക്കായി സംരംഭകത്വ പരിശീലനം നല്‍കി. സംരംഭം ഫലപ്രാപ്തിയിലെത്തിക്കാന്‍ നിയമ സാധ്യതകളും അക്കൗണ്ടിങ്ങിലും സംരംഭകരെ പ്രാപ്തരാക്കുകയാണ് പരിശീലന ലക്ഷ്യം. പരിശീലനം പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വികസന വകുപ്പ് മന്ത്രി ഒ.ആര്‍.കേളു ഉദ്ഘാടനം ചെയ്തു. മൈക്രോ ക്രെഡിറ്റ് വായ്പാ വിതരണത്തിന്റെ ഭാഗമായി ഡബ്ല്യു.എസ്.എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ.ജിനോജ്, പാലത്തടത്തില്‍ മൂന്ന് കോടി രൂപയുടെ ചെക്ക് ഏറ്റുവാങ്ങി. കെ.എസ്.ബി.സി.ഡി.സി ചെയര്‍മാന്‍ അഡ്വ.കെ.പ്രസാദ് അധ്യക്ഷനായ പരിപാടിയില്‍ ഡയറക്ടര്‍ ബോര്‍ഡ്…

Read More

സന്തോഷ് ട്രോഫി താരത്തിന് ആദരവ് നൽകി

പനമരം : ഹൈദരാബാദിൽ വെച്ച് നടന്ന സന്തോഷ് ട്രോഫി മത്സരത്തിൽ കേരളത്തിന് വേണ്ടി ബൂട്ടണിഞ്ഞ വയനാടിൻ്റെ സ്വന്തം മുഹമ്മദ് അസ്ലമിന് പനമരം കുട്ടി പോലീസ് സ്നേഹോപഹാരം നൽകി ആദരിച്ചു. സ്നേഹോപഹാരം ജില്ലാ പഞ്ചായത് ക്ഷേമകാര്യ സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. പ്രിൻസിപ്പാൾ രമേഷ് കുമാർ കെ ,പിടി എ പ്രസിഡണ്ട് മുനീർ സി കെ,സീനിയർ അസിസ്റ്റൻ്റ് ബെറ്റി, സിനി കെയു നവാസ് ടി , രേഖ കെ എന്നിവർ പങ്കെടുത്തു.

Read More

സുൽത്താൻ ബത്തേരി നഗരസഭ വിഭിന്നശേഷി കലോത്സവം ”ഫ്ലയിങ് സ്റ്റാർസ് ”സംഘടിപ്പിച്ചു

സുൽത്താൻ ബത്തേരി : ബത്തേരി നഗരസഭ വിഭിന്നശേഷി കലോത്സവം സുൽത്താൻ ബത്തേരി ടൗൺഹാളിൽ സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം സുൽത്താൻബത്തേരി നഗരസഭ ചെയർമാൻ ശ്രീ. ടി കെ രമേശ് നിർവഹിച്ചു.. ഡെപ്യൂട്ടി ചെയർപേഴ്സൺ ശ്രീമതി. എൽസി പൗലോസ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ലിഷ ടീച്ചർ , ആരോഗ്യ കാര്യ സ്റ്റാൻഡിങ് കമ്മിറ്റീ ചെയർ പേഴ്സൺ ശ്രീമതി. ഷാമില ജുനൈസ്, പൊതുമരാമത്ത് സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ കെ റഷീദ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി…

Read More

ബെവ്‌കോ ഗോഡൗണിലെ ചുമട്ടുതൊഴിലാളികളുടെ ജോലിയും കൂലിയും ഉറപ്പ് വരുത്തുക: ഐ എന്‍ ടി യു സി

കല്‍പ്പറ്റ : ബെവ്‌കോ കയറ്റിറക്ക് തൊഴിലാളികളുടെ കൂലി വര്‍ദ്ധനവ് നടപ്പിലാക്കുക, പ്രഖ്യാപിത ആനുകൂല്യങ്ങള്‍ ഉടന്‍ നടപ്പിലാക്കുക, സര്‍ക്കാരിന്റെയും ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡിന്റെയും തെറ്റായ നയങ്ങള്‍ തിരുത്തുക, കല്‍പ്പറ്റ വെയര്‍ ഹൗസിലെ ചുമട്ടുതൊഴിലാളികള്‍ക്കുള്ള അരിയര്‍ ഉടന്‍ നല്‍കുക, എഗ്രിമെന്റ് സമയബന്ധിതമായി പുതുക്കി നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് INTUC ചുമട്ടുതൊഴിലാളി ഫെഡറേഷന്‍ കല്‍പ്പറ്റ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ബെവ്‌കോ ഗോഡൗണിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ സമരം സംഘടിപ്പിച്ചു. ഐ എന്‍ ടി യു സി (INTUC)…

Read More

തേജസ് ഹെഡ് ലോഡ് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ സൊസൈറ്റി രണ്ടാം വാര്‍ഷികം ആഘോഷിച്ചു

കല്‍പ്പറ്റ: വയനാട് ജില്ലയിലെ ചുമട്ടു തൊഴിലാളികളുടെ കൂട്ടായ്മയായ തേജസ് ഹെഡ് ലോഡ് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ സൊസൈറ്റി രണ്ടാം വാര്‍ഷികം ആഘോഷിച്ചു മുട്ടില്‍ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടി:ബോച്ചേ ഉദ്ഘാടനം ചെയ്തു ..തൊഴിലാളികള്‍ക്കിടയില്‍ ക്യാന്‍സര്‍ കിഡ്‌നി സംബന്ധമായ മാരകലോകങ്ങള്‍ പിടിവെട്ടവരെയും ജോലിക്കിടെ അപകടം സംഭവിച്ചവരേയും സഹായിക്കുകഭക്ഷ്യ കിറ്റ് വിതരണം രക്തദാനം സാമൂഹിക സേവനം തുടങ്ങിയ സൊസൈറ്റിയുടെപ്രവര്‍ത്തനങ്ങള്‍ സ്വാഗതാര്‍ഹമാണെന്നും ഒരു തൊഴിലാളി കൂട്ടായ്മ എന്നത് എടുത്തു പറയേണ്ടതാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടുസൊസൈറ്റിയുടെ മെമ്പര്‍മാരായ ആളുകളില്‍ നിന്നുംരക്തം ദാനം ചെയ്യാന്‍…

Read More