മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്ക് പരിശീലനം നൽകി
മേപ്പാടി: മുണ്ടക്കൈ , ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ പെട്ട കുടുംബങ്ങളില്‍ നിന്നുള്ള 30 യുവതികൾക്ക് പീപ്പിൾസ് ഫൗണ്ടേഷൻ പുനരധിവാസ പരിപാടിയായ അറൈസ് മേപ്പാടിയുടെ ഭാഗമായി ഫാഷൻ ഡിസൈനിങ്ങിൽ 30 ദിവസത്തെ പരിശീലനം സംഘടിപ്പിച്ചു. മലപ്പുറം ജെ.എസ്.എസ്,ബ്രിഡ്ജ് വേ ഗ്രൂപ്പ്, പെറ്റ് കോര്‍ണര്‍ എന്നീ ഏജന്‍സികളുടെ പങ്കാളിത്തത്തോടെയാണു പരിശീലനം സംഘടിപ്പിച്ചത്. ദുരന്തത്തിന്റെ മുറിവുകൾ ഉണക്കി, പുതിയൊരു തുടക്കത്തിന് പരിശീലനം വഴിയൊരുക്കി. വസ്ത്ര നിര്‍മാണ മേഖലയിലാണ് ഇവര്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നത്.യൂണിറ്റുകള്‍ തുടങ്ങാന്‍ പീപ്പിള്‍സ് ഫൌണ്ടേഷന്‍ എല്ലാ സഹായവും നല്‍കും. സമാപന…
