ഭൂമി അളക്കാനെത്തിയ റീബില്‍ഡ് കേരള പ്രതിനിധികളെ തടഞ്ഞു
ബത്തേരി: സ്വയം സന്നദ്ധ പുനരധിവാസവുമായി ബന്ധപ്പെട്ട് നൂല്‍പുഴ പഞ്ചായത്തിലെ മുക്കുത്തിക്കുന്നില്‍ ഭൂമി അളക്കാനെത്തിയ തിരുവനന്തപുരം ലാന്‍ഡ് റവന്യു തഹസില്‍ദാരുടെ നേതൃത്വത്തിലുള്ള റീബില്‍ഡ് കേരള പ്രതിനിധികളെ ഗ്രാമവാസികള്‍ തടഞ്ഞു. പുനരധിവാസം അനുവദിക്കില്ലെന്നും പദ്ധതി അടിച്ചേല്‍പിക്കുന്നതില്‍ ദുരൂഹതയുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു. നീണ്ടു നിന്ന പ്രതിഷേധത്തെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ തിരിച്ചു പോയി. പുനരധിവാസത്തിന് സന്നദ്ധരായവരുടെ ഭൂമി അളക്കാനാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ ഉദ്യോഗസ്ഥരെത്തിയത്. പദ്ധതി നടപ്പാക്കാനുള്ള നീക്കത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും അളക്കാന്‍ സമ്മതിക്കില്ലെന്നും പ്രതിഷേധക്കാര്‍ അറിയിച്ചു. തുടര്‍ന്ന് നൂല്‍പുഴ പോലീസിന്റെ…
