ഓസ്കാർ ജൂറി അംഗം പി.സി സനത്തുമായി സംവാദം സംഘടിപ്പിച്ചു

പഴശ്ശി ഗ്രന്ഥാലയം ദൃഷ്ടിദോഷം ചലച്ചിത്രവേദി ഷോർട്ട് ഫിലിം ഓസ്കാർ ജൂറി അംഗം പി സി സനത്തുമായി മുഖാമുഖം സംഘടിപ്പിച്ചു. ഷോർട്ട് ഫിലിം മേഖലയിലെ സവിശേഷതകളെക്കുറിച്ചും അതിന് വേണ്ടിയുള്ള കൂട്ടായ്മയുടെ പ്രാധാന്യത്തെക്കുറിച്ചും സിനിമകൾ മുന്നോട്ട് വെക്കേണ്ട മൂല്യങ്ങളെക്കുറിച്ചും അദ്ദേഹം ദീർഘനേരം സംസാരിച്ചു. ഫിലിം സംഘടിപ്പിക്കുവാൻ വേണ്ടി തെരഞ്ഞെടുത്ത അക്കാദമിക്ക് കമ്മിറ്റിക്കാരും സംഘാടകരും സിനിമാപ്രേമികളും പ്രേക്ഷകരുമടങ്ങുന്ന സദസിനോട് 2 തവണ വിഷ്വൽ എഫക്ടിന് ദേശീയ അവാർഡ് നേടിയ പി.സി സന്നത്ത് രണ്ട് മണിക്കൂറിൽ ഏറെനേരം സംസാരിച്ചു. ലൈബ്രറി പ്രസിഡണ്ട് വിനോദ്…

Read More

കാറിൽ യുവാവിനെ വലിച്ചിഴച്ച പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

മാനന്തവാടി : കൂടൽ കടവിൽ മാതനെന്ന യുവാവിനെ കാറിൻ്റെ പുറത്ത് റോഡിലൂടെ വലിച്ചിഴച്ച് കൊണ്ട് പോയ പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്. നാല് പോരടങ്ങുന്ന പ്രതികളിൽ രണ്ട് പ്രതികളെ ഇന്ന് അറസ്റ്റ് ചെയ്തിരുന്നു. ഒളിവിൽ പോയ രണ്ട് പ്രതികൾക്കായുള്ള തിരച്ചിൽ ഊജിതമാക്കിയിരിക്കുകയാണ്. ചിത്രങ്ങളിൽ കാണുന്നവർ മാനന്തവാടി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത കേസിൽ അന്വേഷിക്കപ്പെടുന്നവരാണ്.(ക്രൈം നമ്പർ: 1158/2024). ഇവരെകുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നവർ താഴെ കാണുന്ന നമ്പരുകളിൽ ബന്ധപ്പെടേണ്ടതാണ്. മാനന്തവാടി പോലീസ് സ്‌റ്റേഷൻ, ഫോൺ: 04935 240232…

Read More

‘നീ എന്റേത് മാത്രം’ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു.

വെള്ളമുണ്ട: ‘നീ എന്റേത് മാത്രം’ മ്യൂസിക്കൽ ആൽബത്തിന്റെ സ്വിച്ച് ഓൺ കർമ്മം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. സംവിധായകൻ ചാർലി ജോസ്,വിനോദ് കുമാർ മക്കിയാട്,ഫ്രാങ്ക്ലിൻ പ്രസാദ്,മോഹനൻ ഇ. എൻ , അജി എസ്.വി,രാഹുൽ കെ, സിദ്ധാർഥ് പി.എസ്, രാഖിൻ മരിയ തുടങ്ങിയവർ സംബന്ധിച്ചു.

Read More

തുടർക്കഥയാവുന്ന ആദിവാസി പീഡനങ്ങൾക്ക് അറുതി വരുത്താൻ കർശന നിയമനടപടികൾ സ്വീകരിക്കണം: വെൽഫെയർ പാർട്ടി

കൽപ്പറ്റ: ജില്ലയിൽ വർദ്ദിച്ചു വരുന്ന ആദിവാസി പീഢനങ്ങൾക്ക് അറുതി വരുത്താൻ കർശനമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് വെൽഫെയർ പാർട്ടി വയനാട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ആദിവാസികൾക്ക് നേരെയുണ്ടാകുന്ന കുറ്റകൃത്യങ്ങളിൽ നടപടികൾ വൈകിപ്പിക്കുകയും കുറ്റകാർക്ക് രക്ഷപ്പെടാൻ പഴുതൊരുക്കുകയും ചെയ്യുന്ന തരത്തിൽ സർക്കാർ സംവിധാനങ്ങൾ മാറിപ്പോയിരിക്കുന്നു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വിശിഷ്യ പട്ടികവർഗ്ഗ വകുപ്പ് മന്ത്രിയുടെ മണ്ഡലത്തിൽ നിന്നടക്കം നിരവധിയായ പീഢന വാർത്തകൾ പുറത്ത് വന്നിട്ടും ഇത്തരം സംഭവങ്ങൾ അവസാനിപ്പിക്കാൻ കഴിയാത്തത് കടുത്ത പ്രതിഷേധാർഹമാണ്. കഴിഞ്ഞ ദിവസം പയ്യമ്പള്ളിയിലെ ചെമ്മാട്…

Read More

ഹാഫിള് അമനെ എം.എസ്.എഫ് അനുമോദിച്ചു.

കമ്പളക്കാട്: ഡബ്ല്യു എം ഒ ശരീഫ ഫാത്തിമ തഹ്ഫിളുൽ ഖുർആൻ സെൻ്ററിൽ നിന്നും രണ്ട് വർഷം കൊണ്ട് ഖുർആൻ മനപാഠമാക്കിയ,കമ്പളക്കാട് ഹാഫിള് മുഹമ്മദ് അമനെ എം എസ് എഫ് യൂണിറ്റ് കമ്മിറ്റി അനുമോദിച്ചു. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കെ കെ അഹമ്മദ് ഹാജി ഉപഹാരം കൈമാറി. കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡൻ്റ് വി പി അബ്ദുൽ ഷുക്കൂർ, എം എസ് എഫ് ജില്ലാ പ്രസിഡൻ്റ് റിൻഷാദ് പി എം ,കെ കെ ഷാജിത്ത്, സിയാദ് വി പി…

Read More

മുണ്ടക്കൈ-ചൂരൽമല-കെ.സി.ബി സിപുനരധിവാസ ഭവന പദ്ധതി ഉൽഘാടനം വ്യാഴാഴ്ച

മാനന്തവാടി: മുണ്ടക്കൈ ചൂ|രൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ കേരള കത്തോലിക്കാ മെത്രാൻ സമിതി (കെസിബിസി) നടപ്പിലാക്കുന്ന ഭവന നിർമ്മാണ പദ്ധതിയുടെ ഉൽഘാടനം 19ാം തിയ്യതി വ്യാഴാഴ്ച 4 മണിക്ക് കെസിബിസി ചെയർമാൻ കാർഡിനൽ ബസേലിയോസ്മാർ ക്ലീമിസ് കാതോലിക്ക ബാവ നിർവ്വഹിക്കും. മാനന്തവാടി രൂപതാധ്യക്ഷൻ മാർ ജോസ് പൊരുന്നേടം, ബത്തേരി മലങ്കര കത്തോലിക്കാ രൂപത ബിഷപ്പ് ജോസഫ് മാർ തോമസ്, കോഴിക്കോട് രൂപതാ ബിഷപ്പ് ഡോ. വർഗ്ഗീസ് ചക്കാലയ്ക്കൽ, JPD കമ്മീഷൻ ചെയർമാൻ മാർ ജോസ്…

Read More

മാത്തനെ വലിച്ചിഴച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കണം: എസ്ഡിപിഐ

മാനന്തവാടി : പയ്യംമ്പള്ളി കൂടൽകടവിന് സമീപം പ്രദേശവാസിയായ മാത്തനെ ഡാം കാണാൻ വന്നവർ കാറിൽ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എസ്ഡിപിഐ മാനന്തവാടി മണ്ഡലം പ്രസിഡന്റ് വി സുലൈമാൻ. മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന മാത്തനെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.മാനന്തവാടി മുൻസിപ്പൽ കമ്മിറ്റി പ്രസിഡന്റ് സുബൈർ കെ, സെക്രട്ടറി ഫൈസൽ പഞ്ചാരക്കൊല്ലി തുടങ്ങിയവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Read More

മുണ്ടക്കൈ ദുരിതബാധിതരോട് കാണിക്കുന്നത് കൊടും ക്രൂരത: ആർ ചന്ദ്രശേഖരൻ

കൽപറ്റ : മുണ്ടക്കൈ ദുരിതബാധിതരോടു കേന്ദ്ര സംസ്ഥാന സർക്കാരുകൾ കാണിക്കുന്ന അവഗണന അവരോട് ചെയ്യുന്ന കൊടും ക്രൂരതയാണെന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡൻ്റ് ആർ.ചന്ദ്രശേഖരൻ. അവർക്ക് നീതി ലഭിക്കും വരെ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു. കൽപറ്റയിൽ പി കെ ഗോപാലൻ അനുസ്മരണവും ജില്ലാ ജനറൽബോഡി യോഗവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വീടും സ്ഥലവും ഉപജീവനമാർഗങ്ങളും എല്ലാം നഷ്ടപ്പെട്ട ദുരിതബാധിതരുടെ പുനരധിവാസത്തിൽ അനങ്ങാപ്പാറ നയമാണു സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്. പ്രധാനമന്ത്രി ഇവിടെ വന്ന് നേരിട്ട് ദുരിതങ്ങൾ…

Read More

സുഗന്ധഗിരിയിലെ പ്രവൃത്തികൾ ഇനി വേഗത്തിലാകും ടി.സിദ്ധിഖ് എം.എൽ.എ

കൽപ്പറ്റ: സുഗന്ധഗിരിയിലെ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വനം വകുപ്പ്, റവന്യു, ഐ.റ്റി.ഡി.പി, പഞ്ചായത്ത് എന്നിവരുടെ സംയുക്ത യോഗം കൽപ്പറ്റ നിയോജകമണ്ഡലം എം.എൽ.എ അഡ്വ.ടി.സിദ്ധിഖിന്റെ അധ്യക്ഷതയിൽ ചേർന്നു. യോഗ തീരുമാനപ്രകാരം നിലവിലുള്ള റോഡ് നവീകരണ പ്രവൃത്തികൾ തുടരും,നിലവിലുള്ള പി.എച്ച്.സി കെട്ടിടം പൊളിച്ച് അതേ സ്ഥലത്ത് തന്നെ പുതിയ പി.എച്ച്.സി നിർമ്മിക്കും, കമ്മൂണിറ്റി ഹാൾ, സബ്ബ് സെന്റർ നിർമ്മാണത്തിനായി സ്‌കെച്ച് റവന്യു വകുപ്പിൽ നിന്നും വനം വകുപ്പ് അധികൃതർക്ക് നൽകും, 40 ഏക്കറിന്റെ ഗ്രൂപ്പ് സ്‌കെച്ചിൽ വനം വകുപ്പ്, റവന്യു,…

Read More

കമ്പളക്കാട് വ്യാപാരിക്ക് മർദ്ദനം

കമ്പളക്കാട്: ഇന്ന് രാവിലെയോടെയാണ് സംഭവം. കമ്പളക്കാട് ടൗണിൽ ഫർണ്ണീച്ചർ വ്യാപാരം നടത്തുന്ന വാഴയിൽ ബഷീർ എന്ന വ്യാപാരിയെ കെട്ടിടം ഉടമയും മകനും ചേർന്ന് ബഷീറിൻ്റെ കടയിൽ കയറി മർദ്ദിക്കുകയായിരുന്നു. നിലവിൽ ബഷീർ കച്ചവടം ചെയ്യുന്ന വാടക റൂം കേസിലാണ്. കേസുമായി ബന്ധപ്പെട്ട തർത്തിനിടെയാണ് ബഷീറിനെ ഇവർ കടയിൽ കയറി മർദ്ദിച്ചത്. മർദ്ദനത്തിൽ പരിക്കേറ്റതിനെ തുടർന്ന് ബഷീറിനെ ആദ്യം കമ്പളക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും, തുടർന്ന് വിദഗ്ദ ചികിൽസക്കായി കൈന്നാട്ടി ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ബഷീറിന് കഴുത്തിന്…

Read More