ക്രിക്കറ്റ് ടൂർണമെന്റിൽ ബത്തേരി നഗരസഭാ സി ഡി എസ് ജേതാക്കളായി
സുൽത്താൻ ബത്തേരി: കുടുംബശ്രീ നയീചേതന 3.0 ദേശീയ ജൻഡർ ക്യാമ്പയിന്റെ ഭാഗമായി വയനാട് ജില്ല പ്രൈവറ്റ് ബസ് ഓപ്പറേറ്റീവ് അസോസിയേഷനും കുടുംബശ്രീ ജില്ലാമിഷനും സംയുക്തമായി നടത്തിയ ക്രിക്കറ്റ് ടൂർണമെന്റിൽ ബത്തേരി സി.ഡി.എസ്സ് ജേതാക്കളായി. കേരളത്തിൽ ആദ്യമായി നടത്തിയ വനിതകളുടെ സൗഹൃദ മത്സരത്തിലാണ് സുൽത്താൻ ബത്തേരി സി.ഡി.എസ്സ് ജേതാക്കളായത്. സ്ത്രീകൾക്ക് തങ്ങളുടേതായ എല്ലാ രംഗത്തും ഇടം നേടാൻ സാധിക്കുമെന്ന് ബത്തേരി സി. ഡി. എസ്സിലൂടെ തെളിയിച്ചെന്ന് സിഡിഎസ് ചെയർപേഴ്സൺ സുപ്രിയ അനിൽകുമാർ പറഞ്ഞു.
