വാര്യാട് ഇനി വാഹനങ്ങള്‍ക്ക് വേഗത കുറയും
കല്‍പ്പറ്റ: മുട്ടില്‍-വാര്യാട് ഭാഗത്ത് വാഹനാപകടങ്ങള്‍ പതിവ് സംഭവമാണ്. നിരവധി ജീവനുകളാണ് ഇവിടെ പൊലിഞ്ഞിട്ടുള്ളത്. നിരന്തരമുണ്ടാകുന്ന അപകടത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി നിരവധി ഇടപെടലുകളാണ് എം.എല്‍.എ നടത്തിയിട്ടുള്ളത്. 07.01.2022 ന് കല്‍പ്പറ്റ നിയോജകണ്ഡലം എം.എല്‍.എ അഡ്വ. ടി. സിദ്ധിഖിന്റെ അദ്ധ്യക്ഷതയില്‍ കളക്‌ട്രേറ്റില്‍ ജില്ലാ കളക്ടര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പോലീസ് മേധാവി, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍, നാഷണല്‍ ഹൈവ്വേ അധികൃതര്‍, റോഡ് സേഫ്റ്റി അധികൃതര്‍, ജനപ്രതിനിധികള്‍, വാര്യാട് ജനകീയ സമിതി ഉള്‍പ്പെടെയുള്ളവരുടെ യോഗം വിളിച്ച് ചേര്‍ത്തിരുന്നു….
