കുറുവാ ദ്വീപ് പ്രവേശന ഫീസ് ഇരട്ടിപ്പിച്ചത് പിൻവലിക്കണം: യൂത്ത് കോൺഗ്രസ്
പയ്യമ്പള്ളി: കുറുവാ ദ്വീപ് പ്രവേശന ഫീസ് ഇരട്ടിപ്പിച്ചത് ഉടൻ പിൻവലിക്കണമെന്നും അല്ലാത്തപക്ഷം സമരം അടക്കമുള്ള തുടർനടപടികളിലേക്ക് പോകുമെന്ന് യൂത്ത് കോൺഗ്രസ് പയ്യമ്പള്ളി മണ്ഡലം കമ്മിറ്റി അറിയിച്ചു. 110 രൂപയിൽ നിന്നും ഇരട്ടി ഫീസായ 220 രൂപയിലേക്ക് മാറ്റിയതോടെ സഞ്ചാരികളുടെ എണ്ണത്തിൽ വൻ കുറവ് വന്നിരിക്കുകയാണ്. ഇതോടെ കുറുവാ ദ്വീപ് ലക്ഷ്യമാക്കി തൊഴിൽ ചെയ്യുന്ന നിരവധി തൊഴിലാളികൾക്ക് തൊഴിലസരം ഉൾപ്പെടെ കുറയുന്ന സ്ഥിതിയാണെന്നും ഇതിനെ മറികിടക്കുവാൻ സർക്കാർ തലത്തിൽ നിന്ന് തന്നെ സംവിധാനങ്ങൾ ഉണ്ടാക്കണമെന്നും യൂത്ത് കോൺഗ്രസ് പയ്യമ്പള്ളി…
