മാനന്തവാടി അമൃതാനന്ദമയി മഠം ബ്രഹ്മസ്ഥാന വാർഷിക മഹോത്സവം: പന്തൽകാൽ നാട്ടൽ കർമ്മം നടന്നു.

മാനന്തവാടി : മാനന്തവാടി മാതാ അമൃതാനന്ദമയി മഠം ബ്രഹ്മസ്ഥാന വാർഷിക മഹോത്സവത്തിന്റെ ഭാഗമായി ഭൂമിപൂജയോടെ പന്തൽകാൽ നാട്ടൽ കർമ്മം നടന്നു. പൂജകൾക്ക് ബ്രഹ്മചാരിണി ദീക്ഷിതാമൃത ചൈതന്യ നേതൃത്വം നൽകി. ഒക്ടോബർ 30, 31 തീയതികളിൽ നടക്കുന്ന ബ്രഹ്മസ്ഥാനത്തിന്റെ ഇരുപത്തിയഞ്ചാം വാർഷിക മഹോത്സവത്തിൽ മുഖ്യ കാർമികത്വം വഹിക്കാൻ മാതാ അമൃതാനന്ദമയി ദേവി 29ന് വൈകീട്ട് മാനന്തവാടിയിലെത്തും. ആഘോഷത്തിനായി വിവിധ ഭാഗങ്ങളിൽ നിന്ന് എത്തുന്നവരെ സ്വീകരിക്കുന്നതിനായി അതിവിപുലമായ ഒരുക്കങ്ങളാണ് മാനന്തവാടി മാതാ അമൃതാനന്ദമയി മഠത്തിൽ നടക്കുന്നത്. പന്തൽനാട്ടൽ കർമ്മത്തിൽ മഹോത്സവ…

Read More

വയനാട് ടൗൺഷിപ്പ് പുനരധിവാസത്തിന്റെ കേരള മോഡൽ: കെആർഡിഎസ്എ

കൽപ്പറ്റ: ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരിത ബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി കൽപ്പറ്റ ബൈപ്പാസ് റോഡിൽ നിർമ്മിച്ച വയനാട് ടൗൺഷിപ്പ് മുൻ ഇടത് പക്ഷ സർക്കാരിന്റെ ഇച്ഛാശക്തിയുടെ ഫലമാണെന്ന് കേരള റവന്യൂ ഡിപ്പാർട്ട്മെൻ്റ് സ്റ്റാഫ് അസോസിയേഷൻ (കെആർഡിഎസ്എ). പുത്തൂർവയൽ എം എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനിൽ വെച്ച് നടന്ന പഠന ക്യാമ്പിന്റെ ഭാഗമായി “അതിജീവിതർക്കൊപ്പം അഭിമാനത്തോടെ” എന്ന പേരിൽ കൽപ്പറ്റ ചൂരൽമല പുനരധിവാസ ടൗൺഷിപ്പിലേക്ക് ക്യാമ്പ് അംഗങ്ങൾ പ്രഭാത നടത്തവും ടൗൺഷിപ്പിലെ വീടുകളിൽ സന്ദർശനവും നടത്തി. ടൗൺഷിപ്പ് നിർമ്മാണം പൂർത്തിയാക്കി…

Read More

ഗ്യാനേഷ് കുമാറിനെ പുറത്താക്കുക; എസ്‌ഐആർ വോട്ടർപട്ടിക റദ്ദാക്കുക: എസ്ഡിപിഐ പ്രതിഷേധം സംഘടിപ്പിച്ചു

മാനന്തവാടി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നും എസ്‌ഐആർ പ്രകാരം തയ്യാറാക്കിയ വോട്ടർപട്ടിക റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. തീവ്ര വോട്ടർപട്ടിക പരിഷ്കരണം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഏകപക്ഷീയമായ നിലപാട് സ്വീകരിക്കുകയും നീതിപൂർവവും സുതാര്യവുമായി നടക്കേണ്ട പൊതുതെരഞ്ഞെടുപ്പുകളെ അട്ടിമറിക്കുന്നതിന് കൂട്ടുനിൽക്കുകയും ചെയ്ത മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജ്യത്തിന് അപമാനമാണെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിച്ച എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ് ഇ. ഉസ്മാൻ പറഞ്ഞു. വോട്ട് കൊള്ളയ്ക്ക്…

Read More

മെഡിക്കൽ പി ജിയിൽ ഉന്നത വിജയവുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്

മേപ്പാടി: കേരളാ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത്‌ സയൻസസ് 2026 ഓഗസ്റ്റിൽ വിവിധ വിഷയങ്ങളിൽ നടത്തിയ ബിരിദാനന്തര ബിരുദ പരീക്ഷകളിൽ ഉന്നത വിജയം കരസ്തമാക്കി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് പി ജി വിദ്യാർത്ഥികൾ. 2023 അദ്ധ്യയേന വർഷത്തിൽ ഒബ്‌സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി, റേഡിയോളജി, അനസ്തേസ്യോളജി, ജനറൽ സർജറി, ജനറൽ മെഡിസിൻ, ഇ എൻ ടി, ഓർത്തോപെഡിക്സ്, പീഡിയാട്രിക്സ് തുടങ്ങിയ വിഭാഗങ്ങളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾ 6 ഫസ്റ്റ് ക്‌ളാസുകളും 9 സെക്കന്റ്‌ ക്ലാസ്സുകളും നേടിയാണ് ഈ വിജയം…

Read More

സംസ്ഥാന ജൂഡോ ചാമ്പ്യൻഷിപ്പ്: വയനാട് ജൂഡോ അക്കാദമിയിലെ അനിരുദ്ധ് യു.കെയ്ക്ക് ഇരട്ട സ്വർണം

കല്പറ്റ: സംസ്ഥാന ജൂഡോ ചാമ്പ്യൻഷിപ്പുകളിൽ മിന്നുന്ന പ്രകടനവുമായി വയനാടിന്റെ അഭിമാനമായി മാറി അനിരുദ്ധ് യു.കെ. വ്യത്യസ്ത ചാമ്പ്യൻഷിപ്പുകളിലായി രണ്ട് സ്വർണ്ണ മെഡലുകൾ കരസ്ഥമാക്കിയാണ് അനിരുദ്ധ് ഉജ്ജ്വല വിജയം കൈവരിച്ചത്. വയനാട് ജൂഡോ അക്കാദമിയിലെ താരമായ അനിരുദ്ധ്, സംസ്ഥാന സ്കൂൾ ജൂഡോ ചാമ്പ്യൻഷിപ്പിൽ +55 കിലോഗ്രാം സബ് ജൂനിയർ വിഭാഗത്തിലും, സംസ്ഥാന സബ് ജൂനിയർ ജൂഡോ ചാമ്പ്യൻഷിപ്പിൽ -60 കിലോഗ്രാം വിഭാഗത്തിലുമാണ് സ്വർണം നേടിയത്. കല്പറ്റ എസ്.കെ.എം.ജെ ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് അനിരുദ്ധ്. ജൂഡോ…

Read More

ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

ഗവൺമെൻറ് യുപി സ്കൂൾ കമ്പളക്കാട് യു .പി വിദ്യാർത്ഥികൾക്കായി ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.ഹെഡ്മാസ്റ്റർ o.c ഇമ്മാനുവൽ സ്വാഗതം ആശംസിച്ചു. Preventive officer Kalpetta [excise] ക്ലാസിന് നേതൃത്വം നൽകി.കൂടാതെ Dream Project ജില്ലാ കോഡിനേറ്റർ മാരായ ഡാലിയ,അഭിനന്ദ് എന്നിവരും ക്ലാസ്സെടുത്തു.സ്വപ്ന വി എസ് നന്ദി പറഞ്ഞു.

Read More

പാരിസൺസ് എസ്റ്റേറ്റ്: മുടങ്ങിക്കിടക്കുന്ന പട്ടയ വിതരണം പുനഃസ്ഥാപിക്കുക: യൂത്ത് ലീഗ്

മാനന്തവാടി: മാനന്തവാടി താലൂക്കിലെ പാരിസൺസ് എസ്റ്റേറ്റിൽ പാതിവഴിയിൽ നിലച്ചുപോയ പട്ടയ വിതരണം ഉടൻ പുനരാരംഭിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് ചിറക്കര ശാഖാ കമ്മിറ്റി ആവശ്യപ്പെട്ടു. എസ്റ്റേറ്റിലെ പകുതിയിലധികം പേർക്കും ഇതിനോടകം പട്ടയം ലഭിച്ചിട്ടുണ്ടെങ്കിലും, ബാക്കിയുള്ളവരുടെ അപേക്ഷകളിൽ അളവെടുപ്പ് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയായിട്ടും പട്ടയ വിതരണം മാത്രം അനിശ്ചിതമായി നീളുന്നത് പ്രദേശവാസികളിൽ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. ഈ വിഷയത്തിൽ ബന്ധപ്പെട്ട വകുപ്പ് മന്ത്രിയും മാനന്തവാടി എം.എൽ.എ ഉഷ വിജയനും അടിയന്തരമായി ഇടപെടണമെന്ന് ഇന്നലെ ചേർന്ന ശാഖാ കമ്മിറ്റി യോഗം അഭ്യർത്ഥിച്ചു….

Read More

വനിതാ ലീഗ് കൺവെൻഷൻ സംഘടിപ്പിച്ചു

തരുവണ: വെള്ളമുണ്ട പഞ്ചായത്ത് വനിതാ ലീഗ് കൺവെൻഷൻ വനിതാ ലീഗ് ജില്ലാ പ്രസിഡന്റ് കെ. ബി. നസീമ ഉദ്ഘാടനം ചെയ്തു. ജില്ലാ വനിതാ ലീഗ് കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം വയനാട് ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളും ശാഖകളും ശാക്തീകരിക്കുന്നതിന്റെ ഭാഗമായാണ് വെള്ളമുണ്ട പഞ്ചായത്ത് ക്യാമ്പയിന് തരുവണ ലീഗ് ഓഫീസിൽ തുടക്കം കുറിച്ചത്. വനിതാ ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ടീച്ചർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഡൽഹിയിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിന് യോഗത്തിൽ പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. മുസ്ലിം…

Read More

ദേശീയ തപാൽ ദിനാചരണം: പോസ്റ്റ്മാസ്റ്റർ ആൻസ് ഡോളി ടോമിയെ റോട്ടറി ക്ലബ് ആദരിച്ചു

പുൽപ്പള്ളി: ദേശീയ തപാൽ ദിനത്തോടനുബന്ധിച്ച് റോട്ടറി പെപ്പർ ടൗൺ പുൽപ്പള്ളിയുടെ നേതൃത്വത്തിൽ അമരക്കുനി പോസ്റ്റ് ഓഫീസ് പോസ്റ്റ്മാസ്റ്റർ ആൻസ് ഡോളി ടോമിയെ ആദരിച്ചു. 31 വർഷത്തെ സ്തുത്യർഹമായ തപാൽ സേവനത്തെ മുൻനിർത്തിയാണ് ചടങ്ങ് സംഘടിപ്പിച്ചത്. റോട്ടറി പെപ്പർ ടൗൺ പുൽപ്പള്ളി പ്രസിഡന്റ് സതീഷ് ആദരവ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കാലങ്ങളെയും ദൂരങ്ങളെയും ബന്ധിപ്പിച്ച് മാതൃകാപരമായ ജനസേവനമാണ് ഡോളി ടോമി കാഴ്ചവെക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. റോയി കവളക്കാട്ട്, അരുൺ ജോസ്, ടോമി കക്കുഴി, ജോൺസൺ വി.വി., അനീഷ് എസ്.,…

Read More

ലഹരി വിരുദ്ധ സംവാദ സദസ്സ് സംഘടിപ്പിച്ചു

മൂലങ്കാവ്: സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപദ്ധതിയോടനുബന്ധിച്ച് എക്സൈസ് വകുപ്പ് വിമുക്തി മിഷന്റെ നേതൃത്വത്തിൽ ‘മയങ്ങില്ല കേരളം – ഉണരുന്ന യുവത്വം’ ലഹരിവിരുദ്ധ സംവാദ സദസ്സ് സംഘടിപ്പിച്ചു. സമൂഹത്തിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ബോധവൽക്കരണം ശക്തമാക്കുന്നതിനും യുവതലമുറയെ ക്രിയാത്മക വഴികളിലേക്ക് നയിക്കുന്നതിനും ലക്ഷ്യമിട്ട് ബത്തേരി മൂലങ്കാവ് സൗഹൃദയ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ സഹകരണത്തോടെയാണ് പരിപാടി നടത്തിയത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) എം.എ.സുനിൽകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു.വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി. സജിത്ത്കുമാർ…

Read More