കേന്ദ്ര നിലപാടിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രകടനവും റോഡ് ഉപരോധവും നടത്തി

കാട്ടിക്കുളം: കേന്ദ്ര ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ നടന്ന സമരത്തിന് നേരെ കേന്ദ്ര ഗവൺമെന്റ് നടത്തിയ നടപടികളിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ കാട്ടിക്കുളം ടൗണിൽ പ്രതിഷേധ പ്രകടനവും റോഡ് ഉപരോധവും സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡണ്ട് ജിതിൻ കെ.ആർ. പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. മാനന്തവാടി ബ്ലോക്ക് സെക്രട്ടറി ബബീഷ് വി.ബി., കാട്ടിക്കുളം മേഖലാ സെക്രട്ടറി നിതീഷ് ബാബു, പ്രസിഡണ്ട് ശരൺ കെ.എസ്., തിരുനെല്ലി മേഖലാ സെക്രട്ടറി നിതിൻ കെ.സി., ഹരീഷ്, എൽദോ,…

Read More

വയനാടിന്റെ വികസന വിഷയങ്ങൾ കർണാടക മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് മന്ത്രി ടി. സിദ്ദീഖ്

ബംഗളൂരു: കേരളത്തിന്റെയും വയനാടിന്റെയും വികസനവുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങൾ കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി ചർച്ച ചെയ്ത് കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദീഖ്. ബംഗളൂരുവിലെ കർണാടക മുഖ്യമന്ത്രിയുടെ വസതിയിലെത്തിയാണ് അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്.   മൈസൂരു – നഞ്ചൻകോട് – നിലമ്പൂർ റെയിൽപാത പ്രാവർത്തികമാക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ചയിൽ പ്രധാന വിഷയമായി. രാത്രിയാത്ര നിരോധനത്തിലെ നിയന്ത്രണങ്ങളിൽ അയവ് വരുത്തണമെന്നും, നിരോധന സമയത്ത് കൂടുതൽ ബസുകൾ കടത്തിവിടണമെന്നും മന്ത്രി ആവശ്യപ്പെട്ടു. മെഡിക്കൽ സർവീസുകളും ആംബുലൻസ് സർവീസുകളും തടയുന്നത് ഒഴിവാക്കണമെന്നും…

Read More

മാനന്തവാടി മണ്ഡലത്തിലെ മലയോര ഹൈവേ നിർമാണം ഉടൻ പൂർത്തിയാക്കി ജനദുരിതത്തിന് പരിഹാരം കാണണം: എസ്.ഡി.പി.ഐ

മാനന്തവാടി: മാനന്തവാടി മണ്ഡലത്തിലെ മലയോര ഹൈവേ നിർമാണം അടിയന്തരമായി പൂർത്തിയാക്കി ജനങ്ങൾ നേരിടുന്ന ദുരിതങ്ങൾക്ക് പരിഹാരം കാണണമെന്ന് എസ്.ഡി.പി.ഐ മാനന്തവാടി മണ്ഡലം കമ്മിറ്റി. മണ്ഡലത്തിൽ 42.5 കിലോമീറ്റർ ദൂരത്തിൽ നടപ്പാക്കുന്ന പദ്ധതിക്ക് കിഫ്ബി 106 കോടി രൂപ അനുവദിച്ചിരുന്നു. KRFBയുടെ നേതൃത്വത്തിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ഏറ്റെടുത്ത നിർമാണം 2024 ഏപ്രിൽ 10നകം പൂർത്തിയാക്കാനായിരുന്നു കരാർ. എന്നാൽ സമയപരിധി കഴിഞ്ഞിട്ടും പ്രവൃത്തികൾ പൂർത്തിയായിട്ടില്ല.   നിർമാണം നീളുന്നത് പ്രധാന ടൗണുകളിൽ പൊടിശല്യം, പാർക്കിങ് പ്രശ്നങ്ങൾ, ഗതാഗത…

Read More

ജില്ലാ ശാസ്ത്രോത്സവം നവംബർ 6, 7 തീയതികളിൽ; ഒരുക്കങ്ങൾ വിലയിരുത്തി

മാനന്തവാടി: 45-ാമത് റവന്യു ജില്ലാ ശാസ്ത്രോത്സവം നവംബർ ആറ്, ഏഴ് തീയതികളിലായി മാനന്തവാടി എം.ജി.എം. ഹയർസെക്കൻഡറി സ്കൂളിൽ വെച്ച് നടക്കും. മേളയുടെ ആദ്യദിനം പ്രവൃത്തി പരിചയമേള, ഗണിതശാസ്ത്രമേള, ഐ.ടി.മേള എന്നിവയും രണ്ടാം ദിനത്തിൽ സാമൂഹ്യശാസ്ത്രമേളയും ശാസ്ത്രമേളയുമാണ് ക്രമീകരിച്ചിരിക്കുന്നത്. ശാസ്ത്രോത്സവത്തിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി 12 സബ് കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. തദ്ദേശ സ്ഥാപന പ്രതിനിധികൾ സബ് കമ്മിറ്റികളുടെ ചെയർമാൻ, വൈസ് ചെയർമാൻമാരായും അധ്യാപക സംഘടനാ പ്രതിനിധികൾ കൺവീനർമാരായും പ്രവർത്തിക്കും. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ജനറൽ കൺവീനറായും, എം.ജി.എം. സ്കൂൾ പ്രിൻസിപ്പൽ…

Read More

ലോക മാനസികാരോഗ്യ ദിനാചരണം സംഘടിപ്പിച്ചു

അമ്പലവയൽ :വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ അമ്പലവയൽ പ്രീ മെട്രിക് ട്രൈബൽ ഹോസ്റ്റലിൽ വച്ച് വിവിധ ഊരുകളിലെ ഗോത്ര വർഗ്ഗ കുട്ടികൾക്കായുള്ള ലോക മാനസികാരോഗ്യ ദിനാചരണം സംഘടിപ്പിച്ചു.ശ്രീമതി സവിത സ്വാഗത പ്രസംഗം നടത്തി. ചൈൽഡ് കൗൺസിലർ ശ്രീമതി ഹർഷ ആശംസകൾ അറിയിച്ചു.ഡോ അരുൺ ബേബി കുട്ടികളുടെ മാനസികാരോഗ്യം എന്ന വിഷയത്തിൽ ക്ലാസുകളെടുത്തു. ഫാമിലി കൗൺസിലർ ശ്രീ ഗോഡ്സൻ വാലയിൽ കുട്ടികളിൽ മാനസികാരോഗ്യം എങ്ങനെ വർധിപ്പിക്കാം എന്നതിനെ കുറിച്ച് ക്ലാസ്സ്‌ എടുക്കുകയും അത് പപ്പെറ്റ് ഷോയിലൂടെ…

Read More

പാലൂർകുന്ന് പാടശേഖരത്തിൽ കാട്ടുപന്നി ശല്യം രൂക്ഷം; വ്യാപക കൃഷിനാശം

പനമരം: പനമരം പഞ്ചായത്തിലെ കൈപ്പാട്ടുകുന്ന് പാലൂർകുന്ന് പാടശേഖരത്തിൽ കാട്ടുപന്നികളുടെ ആക്രമണത്തിൽ വ്യാപക കൃഷിനാശം. രാത്രികാലങ്ങളിൽ കൂട്ടമായെത്തുന്ന കാട്ടുപന്നികൾ വയൽവരമ്പുകൾ വ്യാപകമായി കുത്തിമറിക്കുന്നതോടെ വെള്ളം ഒഴുകിപ്പോയി വയലുകൾ വരണ്ടുണങ്ങുന്ന സ്ഥിതിയാണ്. കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട കടുത്ത വേനലിന് ആശ്വാസമായി ലഭിച്ച മഴയിൽ പാടശേഖരങ്ങളിൽ കെട്ടിനിർത്തിയ വെള്ളമാണ് കാട്ടുപന്നികളുടെ ആക്രമണത്തെത്തുടർന്ന് നഷ്ടമായത്. വയൽവരമ്പുകൾ തകർന്നതോടെ വെള്ളം പുറത്തേക്ക് ഒഴുകിപ്പോവുകയും കൃഷിക്ക് ആവശ്യമായ ജലലഭ്യത കുറയുകയും ചെയ്തു. പുളിക്കൽ സുരേഷ്, പി.ആർ. ശ്രീകുമാർ, ചെറുകുന്ന് എ.സി. ബാലഗോപാലൻ, എ.സി. രവീന്ദ്രൻ, പുന്നന്താനം…

Read More

മഹാത്മജി പുരസ്കാരം മുസ്തഫ മാസ്റ്റർക്ക്

കൽപ്പറ്റ:ജവഹർലാൽ നെഹ്റു കൾച്ചറൽ സൊസൈറ്റി, വിദ്യാഭ്യാസ – സാമൂഹ്യ മേഖലകളിൽ നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് കൽപ്പറ്റ ഗവ. എൽ.പി സ്കൂളിലെ അറബിക് അധ്യാപകൻ ഇ മുസ്തഫ മാസ്റ്റർ ക്ക് മഹാത്മജി പുരസ്കാരം ഹൈബി ഈഡൻ എം.പിയും , അൻവർ സാദത്ത് എംഎൽഎയും ഒന്നിച്ച് നൽകി . സ്കൂളിന്റെ ഭൗതികവും ഗുണപരവുമായ വികസനത്തിനും വിദ്യാർത്ഥികളുടെ പഠന പുരോഗതിക്കും വേണ്ടി നിരന്തരം പ്രവർത്തിക്കുന്ന വ്യക്തിയാണ് മുസ്തഫ മാഷ്. മികച്ചൊരു അധ്യാപക പരിശീലകനും കൗൺസിലറുമായ അദ്ദേഹം അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ…

Read More

ജില്ലാ ബാലജ്യോതി കലാ-കായിക മത്സരങ്ങൾ സംഘടിപ്പിച്ചു

പനമരം: ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ സി.എസ്.ആർ (CSR) പദ്ധതിയായ ബാലജ്യോതി പ്രോജക്ടിന്റെ ഭാഗമായി ഇസാഫ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വയനാട് ജില്ലാതല കലാ-കായിക മത്സരങ്ങൾ അരങ്ങേറി. പനമരത്ത് നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് അംഗം ബീന സജി ഉദ്ഘാടനം ചെയ്തു. പനമരം എ.എസ്.ഐ സുബീഷ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. അത്‌ലറ്റിക് അസോസിയേഷൻ ജില്ലാ സെക്രട്ടറി ലൂക്ക ഫ്രാൻസിസ്, ഇസാഫ് മാർക്കറ്റിംഗ് & കമ്മ്യൂണിറ്റി എൻഗേജ്‌മെന്റ് ജില്ലാ കോർഡിനേറ്റർ ജിംഷ വി. എന്നിവർ സംസാരിച്ചു. വയനാട് ജില്ലയിലെ വിവിധ സ്കൂളുകളിൽ…

Read More

മടക്കിമല മെഡിക്കൽ കോളേജ്; ശക്തമായ സമര പരിപാടികളുമായി കൽപ്പറ്റ ആക്ഷൻ കമ്മറ്റി

കൽപ്പറ്റ : കൽപ്പറ്റയിൽ മെഡിക്കൽ കോളേജ് ആക്ഷൻ കമ്മറ്റിയുടെ യൂണിറ്റ് രൂപീകരിച്ചു. കൽപ്പറ്റയിലെ വിവിധ ക്ലബ്ബ്കളും സംഘടനകളും ചേർന്ന് കൊണ്ട് മടക്കിമല മെഡിക്കൽ കോളേജ് ആക്ഷൻ കമ്മറ്റിയിയുടെ കൽപ്പറ്റ യൂണിറ്റ് രൂപീകരിച്ചു. യൂണിറ്റ് രക്ഷാധികാരികളായി അഡ്വ. യു.വി ബാബു , ഹൈദ്രു ( പ്രസിഡണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതി) കൽപ്പറ്റ യൂണിറ്റ് ചെയർമാൻ അബ്ദുൾ റഹ്മാൻ കുട്ടി ഹാജി.വൈസ് ചെയർമാൻമാരായി ഹംസക്കുട്ടി അമ്പലപ്പുറം, റഫീഖ് കുമ്മാളി , ഹാരിസ് ഓ.എം, മർസൂർ മേപ്പാടി ജനറൽ കൺവീനർമാരായി…

Read More

കാലവര്‍ഷത്തിന്‍റെ പിന്മാറ്റത്തിന് വേഗം കൂടി; അഞ്ചു ദിവസത്തിനുള്ളില്‍ തുലാവര്‍ഷമെത്തിയേക്കും

തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസത്തിനുള്ളില്‍ സംസ്ഥാനത്തുനിന്നും തെക്കുപടിഞ്ഞാറൻ കാലവർഷം പൂർണമായി പിൻവാങ്ങുമെന്നും പിന്നാലെ തുലാവർഷം പെയ്തുതുടങ്ങുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിഗമനം. സാധാരണയായി ഒക്ടോബർ 15നു ശേഷമാണ് വടക്കുകിഴക്കൻ കാലവർഷമായ തുലാവർഷം ആരംഭിക്കുന്നത്. ഇത്തവണയും കാലവർഷത്തിന്റെ പിൻവാങ്ങല്‍ ശരാശരി സമയക്രമത്തില്‍ തുടരാനാണ് നിലവിലെ സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തല്‍.   കഴിഞ്ഞ മാസം 19ന് രാജസ്ഥാനില്‍നിന്നു തെക്കുപടിഞ്ഞാറൻ കാലവർഷത്തിന്റെ പിന്മാറ്റത്തിനു തുടക്കമായിരുന്നു. എന്നാല്‍, അന്തരീക്ഷ സാഹചര്യങ്ങള്‍ അനുകൂലമല്ലാത്തത്തിനാല്‍ പിന്മാറ്റം വൈകി. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന ഏറ്റവും…

Read More