സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ഐക്യദാർഢ്യ പ്രകടനം നടത്തി

ജനാധിപത്യ സംരക്ഷണത്തിനും വോട്ടവകാശ ലംഘനത്തിനുമെതിരെ രാജ്യതലസ്ഥാനത്ത് നടന്നുവരുന്ന സമരത്തിന്‌ ഐക്യദാർഢ്യം പ്രകടിപ്പിച്ച് കെ.എസ്.എസ്.പി.യു മാനന്തവാടി ബ്ലോക്ക്, മുൻസിപ്പൽ ബ്ലോക്ക് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മാനന്തവാടി ടൗണിൽ പ്രക്രടനവും ധർണ്ണയും നടത്തി. ഓഫിസേഴ്സ് ക്ലബ്ബിൽ നിന്നാരംഭിച്ച പ്രകടനം ഗാന്ധി പാർക്കിൽ ധർണ്ണയോടെ അവസാനിച്ചു. യൂണിയൻ ജില്ലാ വൈസ് പ്രസിഡണ്ട് എം.കരുണാകരൻ മാസ്റ്റർ ധർണ്ണ ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്.പി.യു. ജില്ലാ ജോ.സെക്രട്ടറി എ.കെ. മോസസ്, മാനന്തവാടി ബ്ലോക്ക് പ്രസിഡണ്ട് വി.ശശിധരൻ, മുൻസിപ്പൽ പ്രസിഡണ്ട് പി.കെ. ലീലാഭായ്, ജില്ലാ കമ്മിറ്റി അംഗം കെ.ബാബു…

Read More

എം.എസ്.എഫ് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

മാനന്തവാടി : SIR കൂടെ വോട്ട് അട്ടിമറിച്ച് മോദി സർക്കാരിനെ സഹായിച്ച ഗ്യാനേഷ് കുമാറിനെതിരെ രാജ്യ വ്യാപകമായി നടക്കുന്ന പ്രധിഷേധങ്ങൾക്ക് ഐക്യദാർഢ്യം അർപ്പിച്ചു കൊണ്ടും ഡൽഹിയിൽ സമരമുഖത്ത് എം.എസ്.എഫ്, യൂത്ത് ലീഗ് പ്രവർത്തകർക്കും നേതാക്കൾക്കുമെതിരെ പോലീസ് അഴിച്ചു വിട്ട അതിക്രമങ്ങൾക്ക് എതിരെയും എം.എസ്.എഫ് മാനന്തവാടി നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

Read More

അനിൽ വള്ളുവക്കണ്ടിക്ക് ജില്ലാ നേതൃയോഗം സ്വീകരണം നൽകി.

പുൽപ്പള്ളി : കേരള കോൺഗ്രസ്സ് (ബി) വയനാട് ജില്ലാ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അനിൽ വള്ളുവക്കണ്ടിക്ക് ജില്ലാ നേതൃയോഗം സ്വീകരണം നൽകി. സംസ്ഥാന സെക്രട്ടറി കെ ഭഗീരഥൻ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ ആർ ജയരാജ് അദ്ധ്യക്ഷം വഹിച്ചു. പുൽപ്പള്ളി പഞ്ചായത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപെഴ്സൺ ഷൈജ മഹേഷ്ദാമോദരൻ മാസ്റ്റർ, വിജയൻ പാലക്കുഴി, കെ ജെ അരുൺ, ടി കെ വിശ്വംഭരൻ, സി.ആർ.പ്രദീപ് തുടങ്ങിയവർ സംസാരിച്ചു.

Read More

കുട്ടികള്‍ക്കെതിരെ നഗ്നതാ പ്രദര്‍ശനം; യുവാവിന് തടവും പിഴയും

കുട്ടികള്‍ക്കെതിരെ നഗ്നതാ പ്രദര്‍ശനം; യുവാവിന് തടവും പിഴയും. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കെതിരെ നഗ്നതാ പ്രദര്‍ശനം നടത്തിയ കേസില്‍ യുവാവിന് തടവും പിഴയും. അഞ്ചുകുന്ന്, പാലുകുന്ന്, പുത്തൂര്‍കുന്ന് ഉന്നതിയിലെ എം. മുകേഷ്(33)നെയാണ് കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് കെ.ആർ. സുനില്‍കുമാര്‍ അഞ്ച് വര്‍ഷവും രണ്ട് മാസവും തടവിനും 76000 രൂപ പിഴ അടക്കാനും ശിക്ഷ വിധിച്ചത്. 2023 ല്‍ പനമരം പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. 2023 സെപ്തംബര്‍ മാസത്തിലാണ് ഇയാൾ പ്രായപൂര്‍ത്തിയാകാത്ത രണ്ട്…

Read More

മുക്കുപണ്ടം പണയംവെച്ച് 28.9 ലക്ഷം രൂപ തട്ടിപ്പ് നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ

മുക്കുപണ്ടം പണയംവെച്ച് 28.9 ലക്ഷം രൂപ തട്ടിപ്പ് നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. പുൽപ്പള്ളി കാനറാ ബാങ്ക് ശാഖയിൽ അപ്രൈസറായിരുന്ന പുൽപ്പളളി കുറുവാ ശേരികുടിയിൽ സഹജനെ (53)യാണ് പുൽപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. മുക്കുപണ്ടം പണയംവെച്ച് 28.9 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ് . അപ്രൈസറായ കെ.ആർ. സഹജനാണ് മറ്റുള്ളവരുടെ പേരിൽ 5 വ്യാജ വായ്പകൾ എടുത്ത് തട്ടിപ്പ് നടത്തിയത്. മൂന്ന് മാസത്തിലൊരിക്കൽ നടക്കുന്ന റീ-അപ്രൈസിംഗിലാണ് തട്ടിപ്പ് പിടികൂടിയത്. ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. സോണൽ…

Read More

പള്ളികൾ സമൂഹത്തിന് വഴികാട്ടിയാവണം: ബഷീർ മുഹിയിദ്ധീൻ

പനമരം: പള്ളികൾ സമൂഹത്തിന് വഴികാട്ടിയും ഭാരങ്ങൾ ഇറക്കിവെക്കാനുള്ള ഇടവുമായിരിക്കണമെന്ന് പ്രശസ്ത ഖുർആൻ പണ്ഡിതൻ ബഷീർ മുഹിയിദ്ധീൻ പറഞ്ഞു. ജമാഅത്തെ ഇസ്ലാമി ഏരിയ സമ്മേളന പ്രചാരണാർത്ഥം പനമരം മസ്ജിദുൽ ഹുദ കുടുംബ സംഗമം വിജയ അക്കാദമി ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആളുകൾ ആദ്യകാലങ്ങളിൽ മനുഷ്യരുടെ പ്രശ്നങ്ങൾ പള്ളിയിൽ പോയി പറഞ്ഞാൽ അതിന് പരിഹാരമുണ്ടായിരുന്നുവെന്നും അങ്ങനെയാണ് പള്ളിയിൽ പോയി പറയുന്ന സംസ്കാരം ഉടലെടുത്തതെന്നും എന്നാൽ പുതിയ കാലഘട്ടത്തിൽ നടക്കാത്ത കാര്യങ്ങൾക്കാണ് ‘പള്ളിയിൽ പോയി പറ’ എന്ന രീതി…

Read More

പേവിഷ നിർമാർജന പദ്ധതിക്ക് കൽപ്പറ്റയിൽ തുടക്കം

കൽപ്പറ്റ: പേവിഷ വിമുക്ത കേരളം ക്യാമ്പയിന്‍റെ ഭാഗമായി കൽപ്പറ്റ നഗരസഭയുടെ പേവിഷ നിർമാർജന പദ്ധതിയുടെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ പി. വിശ്വനാഥൻ നിർവഹിച്ചു. പദ്ധതിയുടെ ഭാഗമായി നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ വളർത്തുമൃഗങ്ങൾക്കായി വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കും. തുടർന്ന് തെരുവുനായകൾക്കായും പ്രത്യേക പ്രതിരോധ കുത്തിവെപ്പ് ക്യാമ്പുകൾ നടത്തും. ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി.ജി. ബീന അധ്യക്ഷയായി. ക്ഷേമകാര്യ ചെയർപേഴ്സൺ ശശിധരൻ മാസ്റ്റർ, ജില്ലാ വെറ്ററിനറി കേന്ദ്രം സീനിയർ വെറ്ററിനറി സർജൻ…

Read More

കാട്ടിക്കുളത്ത് വീണ്ടും കാട്ടാന ആക്രമണം; നെൽകൃഷിയും കാപ്പിയും വാഴയും നശിപ്പിച്ചു

കാട്ടിക്കുളം: ടൗണിന് സമീപം വീണ്ടും കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു. കണികൂടി പങ്കജം, കണികൂടി മണികണ്ഠൻ എന്നിവരുടെ നെൽകൃഷി, കാപ്പി, വാഴ എന്നിവയാണ് കാട്ടാന നശിപ്പിച്ചത്. ശക്തമായ വൈദ്യുതവേലിയും ഗേറ്റും തകർത്താണ് ആന തോട്ടത്തിൽ പ്രവേശിച്ചത്. രണ്ടാഴ്ച മുമ്പ് ഇതേ ആന കാട്ടിക്കുളം ടൗണിന് സമീപമുള്ള താണിക്കുഴി സത്യ വൃതൻ, നസീമ മൻസിൽ റുഖിയ, അഷറഫ് എന്നിവരുടെ തോട്ടങ്ങളിലും കയറി കൃഷി നശിപ്പിച്ചിരുന്നു. അന്ന് ടി.സി. ജോസഫിന്റെ വൈദ്യുതവേലി തകർത്താണ് ആന തോട്ടത്തിലെത്തിയത്. ടോർച്ചിന്റെ വെളിച്ചം കണ്ടാൽ മറഞ്ഞുനിൽക്കുകയും…

Read More

നവംബർ ഒന്നിന് വയനാട് സമ്പൂർണ ഇ-മാലിന്യമുക്ത ജില്ലയാകും

കൽപ്പറ്റ: വയനാട് ജില്ലയെ രാജ്യത്തെ ആദ്യ സമ്പൂർണ ഇ-മാലിന്യമുക്ത ജില്ലയാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ.ടി. സിദ്ദീഖ്. കൽപ്പറ്റ ഹോളിഡേയ്‌സിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ ലക്ഷ്യം കൈവരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായും മന്ത്രി പറഞ്ഞു. സർക്കാർ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ആദ്യഘട്ട ഇ-മാലിന്യ ശേഖരണ ക്യാമ്പയിനിൽ 31 ടൺ മാലിന്യം ശേഖരിച്ചു. കൽപ്പറ്റ, മാനന്തവാടി, സുൽത്താൻ ബത്തേരി നിയോജകമണ്ഡലങ്ങളിലായി നടത്തിയ പ്രവർത്തനങ്ങളുടെ തുടർച്ചയായി രണ്ടാംഘട്ടത്തിൽ ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളെയും മുനിസിപ്പാലിറ്റികളെയും…

Read More

ക്ഷയരോഗ മുക്ത വയനാടിനായി ജോഷ്; ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചു

ബത്തേരി: ടിബി മുക്ത ഭാരത് അഭിയാൻ പദ്ധതിയുടെ ഭാഗമായി ദേശീയതലത്തിൽ രൂപീകരിച്ച ജോഷ് (Joint Squad for Health) ക്യാമ്പയിനിൻ്റെ വയനാട് ജില്ലാതല ഉദ്‌ഘാടനം സുൽത്താൻ ബത്തേരിയിൽ വച്ച് സുൽത്താൻ ബത്തേരി എം.എൽ.എ ഐ.സി. ബാലകൃഷ്‌ണൻ നിർവ്വഹിച്ചു. ജോഷ് ക്യാമ്പയിൻ പോസ്റ്ററിൻ്റെയും ടീമുകൾക്കുള്ള പ്രവർത്തന ബാഗിൻ്റെയും പ്രകാശനവും അദ്ദേഹം നിർവ്വഹിച്ചു. പരിശീലനം പൂർത്തിയാക്കിയ എൻ.സി.സി, എൻ.എസ്.എസ് വളണ്ടിയർമാർക്കുള്ള സർട്ടിഫിക്കറ്റുകൾ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി.എം. മൊയ്തീൻ ഷാ വിതരണം ചെയ്തു. ക്ഷയരോഗം ശാസ്‌ത്രീയമായി ചികിത്സിച്ച് പൂർണ്ണമായി ഭേദമായ…

Read More