ആർ.ജെ.ഡി മദ്രസ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു

മേപ്പാടി: മദ്രസകളെ തുടച്ചുനീക്കാനുള്ള കേന്ദ്ര നീക്കത്തിൽ പ്രതിഷേധിച്ച് ആർ. ജെ. ഡി മദ്രസ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. ബാലാവകാശ കമ്മിഷൻ നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും രാജ്യത്തെ പൗരന്മാരുടെ മൗലിക അവകാശത്തിന്മേൽ കത്തിവച്ച് ഭരണഘടന ഉന്മൂലനം ചെയ്യാനുള്ള കേന്ദ്ര സർക്കാരിന്റെ വർഗീയ അജണ്ടകളുടെ മറ്റൊരു നീക്കമാണ് മദ്രസകൾക്കെതിരെയുള്ള ബാലാവകാശ കമ്മിഷന്റെ നീക്കം. ഇഷ്ടപ്പെട്ട മതം വിശ്വസിക്കാനും അതനുസരിച്ചു ജീവിക്കാനും അത് പഠിക്കാനുമുള്ള അവകാശം ഭരണ ഘടന അനുവദിച്ചതാണ്. രാജ്യത്തെ ഇസ്ലാം മത വിശ്വാസികൾക്ക് ഒരു വിശ്വാസി എന്ന…

Read More

അന്തർ സംസ്ഥാന ഹാൻഡ് ബോൾ പ്രീമിയർ ലീഗ് സമാപിച്ചു

പടിഞ്ഞാറത്തറ : വയനാട് ഹാൻഡ്‌ബാൾ പ്രീമിയർ ലീഗ് മെൻ /വുമൺ സീസൺ -1 പടിഞ്ഞാറത്തറ പഞ്ചായത്ത് ഗ്രൗണ്ടിൽ സമാപിച്ചു. ഫൈനൽ മത്സരത്തിൽ കേരള പോലീസും തമിഴ്നാട് പോലീസ് ടീമും തമ്മിൽ നടന്ന പുരുഷന്മാരുടെ മത്സരത്തിൽ 22-18 എന്ന സ്കോറിന് കേരള പോലീസ് പുരുഷൻമാരിൽ വിജയികളായി. വനിതാ വിഭാഗത്തിൽ വയനാട് ലയൺസ് തമിഴ് നാട് പോലീസ് ടീമിനെ 14-10 സ്കോറിന് പരാജയപ്പെടുത്തി ചാമ്പ്യൻമാരായി. ഉദ്ഘാടനവും സമ്മാനദാനവും കൽപറ്റ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം അബ്ദുൾ റഹീം നിർവഹിച്ചു, സംസ്ഥാന ഹാൻഡ്‌ബാൾ…

Read More

മുണ്ടക്കൈ-ചൂരല്‍മല മേഖലയില്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം

കൽപ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിത പ്രദേശങ്ങളില്‍ മതിയായ കാരണങ്ങളും ആവശ്യങ്ങളില്ലാതെ ആളുകള്‍ സന്ദര്‍ശിക്കുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. പ്രദേശത്ത് നിലവില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടും സന്ദര്‍ശകര്‍ എത്തുന്നതില്‍ പ്രദേശവാസികള്‍ പരാതി അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ മേഖലയില്‍ കര്‍ശന നിയന്ത്രണം ഉറപ്പാക്കാന്‍ ജില്ലാ പോലീസ് മേധാവിക്ക് നിർദേശം നൽകി. പ്രദേശത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിന്നും ടൂറിസ്റ്റുകള്‍ വനമേഖലയിലുടെ ദുരന്ത പ്രദേശങ്ങളില്‍ എത്തുന്നത് തടയാന്‍ സൗത്ത് വയനാട് ഡി.എഫ് ഒക്കും നിര്‍ദേശം നല്‍കി. അനാവശ്യമായ സന്ദര്‍ശനത്തിന്…

Read More

എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്‌സ് അസോസിയേഷൻ സിവിൽ സ്റ്റേഷനു മുന്നിൽ ധർണ നടത്തി

കൽപറ്റ: എയ്ഡഡ് ജീവനക്കാരുടെ ശമ്പളം താമസിപ്പിക്കാനുള്ള സർക്കാർ ശ്രമത്തിനെതിരെ എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്‌സ് അസോസിയേഷൻ വയനാട് സിവിൽ സ്റ്റേഷനു മുന്നിൽ ധർണ നടത്തി. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. എയ്ഡഡ് വിദ്യാലയങ്ങളില്‍ സര്‍ക്കാരിന്റെ അമിതമായ ഇടപെടലുകള്‍ക്ക് അവസരമൊരുക്കുന്നതിനും രാഷ്ട്രീയ താല്‍പര്യങ്ങള്‍ സ്ഥാപിച്ചെടുക്കുന്നതിനമാണ് പുതിയ ഉത്തരവ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 2013 ൽ ഉമ്മൻ‌ചാണ്ടി സർക്കാർ ജീവനക്കാർക്ക് നൽകിയ അവകാശമാണ് ഇല്ലാതാക്കിയത്. ട്രഷറികള്‍ ഡിജറ്റലൈസ് ചെയ്ത് സ്ഥാപന മേധാവികള്‍ക്ക് നേരിട്ട് ശമ്പള ബില്ലുകള്‍ സമര്‍പ്പിക്കാനുള്ള…

Read More

വയനാടിന് അടിയന്തിരമായി കേന്ദ്ര സഹായം നൽകണം:കേരള നിയമ സഭ ഐക്യകന്ടെന പ്രമേയം പാസ്സാക്കി

തിരുവനന്തപുരം: മേപ്പാടിയില്‍ ഉണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് കേന്ദ്രസഹായം ലഭ്യമാക്കാന്‍ ചട്ടം 275 പ്രകാരമുള്ള പ്രമേയം നിയമസഭ ഐകക്ണ്ടെന പാസാക്കി.മന്ത്രി എം.ബി രാജേഷാണ് പ്രമേയം അവതരിപ്പിച്ചത്. 2024 ജൂലായ് 30 ന് മേപ്പാടി പഞ്ചായത്തില്‍ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല എന്നീ പ്രദേശങ്ങളെ ഗുരുതരമായി ബാധിച്ച ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ വിശദമാക്കിക്കൊണ്ട് കേന്ദ്രസര്‍ക്കാരിന് സംസ്ഥാന സര്‍ക്കാര്‍ മെമ്മോറാണ്ടം സമര്‍പ്പിച്ചിട്ടുണ്ട്. ഒരു പ്രദേശമാകെ തകര്‍ന്നു പോവുന്ന സാഹചര്യമുണ്ടായി. രാജ്യത്തെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ ഏറ്റവും വലിയ ഉരുള്‍പൊട്ടലുകളുടെ ഗണത്തിലാണ് ഈ…

Read More

ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ തുറക്കുന്നു;പ്രവേശന ഫീസ് പുതുക്കി നിശ്ചയിച്ചു.

കൽപ്പറ്റ : ഹൈക്കോടതി ഇടക്കാലവിധിയുടെ അടിസ്ഥാനത്തില്‍ വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ തുറക്കുന്നു. കുറുവാ ദ്വീപ്, ചെമ്പ്രാ പീക്ക്, സൂചിപ്പാറ വെള്ളച്ചാട്ടം, ബാണാസുരമല മീന്‍മുട്ടി വെള്ളച്ചാട്ടം, കാറ്റുകുന്ന് ആനച്ചോല ട്രക്കിങ്ങ് ഇക്കോ ടൂറിസം കേന്ദ്രങ്ങളാണ് നോര്‍ത്തേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ.ദീപയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തുറക്കാന്‍ തീരുമാനമായത്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പ്രവേശനഫീസ് ഉയര്‍ത്താനും സന്ദര്‍ശകരുടെ എണ്ണം പരിമിതപ്പെടുത്താനും തീരുമാനമായി. കുറുവാ ദ്വീപില്‍ ഒക്ടോബര്‍ 15 മുതല്‍ സഞ്ചാരികളെ പ്രവേശിപ്പിക്കും. ചെമ്പ്രാ പീക്ക്, ബാണാസുരമല…

Read More

വെള്ളമുണ്ട പുളിഞ്ഞാൽ മൊതക്കര റോഡ്; അധികൃതർ തുടരുന്ന അനാസ്ഥ അവസാനിപ്പിക്കണം : എസ്ഡിപിഐ

വെള്ളമുണ്ട: നാല് വർഷം മുൻപ് pmgsy പദ്ധതിയിലുൾപ്പെടുത്തി തുടങ്ങിയ റോഡ് നവീകരണം എങ്ങുമെത്തിയിട്ടില്ല. ജലജീവൻ മിഷൻ പൈപ്പ്‌ ലൈനിന് വേണ്ടി കുഴിച്ച ഭാഗത്തെ റീസ്റ്റോറേഷൻ വർക്ക് 6 പണിക്കാരെ വെച്ച് 2 മാസമായി ഒച്ചിഴയും വേഗത്തിലാണ് നീങ്ങികൊണ്ടിരിക്കുന്നത്. കൂടുതൽ തൊഴിലാളികളെ വെച്ച് റീസ്റ്റോറേഷൻ പണി എത്രയും പെട്ടെന്ന് തീർക്കുകയും റോഡ് ടാറിങ് ഉടൻ ആരംഭിക്കുകയും ചെയ്തിട്ടില്ലെങ്കിൽ ശക്തമായ സമരങ്ങളുമായി മുന്നോട്ട് വരുമെന്ന് എസ്ഡിപി ഐ വെള്ളമുണ്ട പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു.യോഗത്തിൽ സി എച്ച് ഷംസു,കെ നൗഫൽ,മുനീർ തുടങ്ങിയവർ…

Read More

പൊൻകുഴിയിൽ മാനിനെ ഇടിച്ച് മറിഞ്ഞ ബൈക്ക് യാത്രികൻ മരിച്ചു. ഒരാളുടെ നില ഗുരുതരം.

ബത്തേരി : പൊൻകുഴി വാഹനാപകടത്തിൽ ഒരാൾ മരിച്ചു. കോഴിക്കോട് വെള്ളിമാടുകുന്ന് സ്വദേശി ആൽബിൻറി അഗസ്റ്റിൻ (24) ആണ് മരിച്ചത്. KL 57 A 8279 എന്ന നമ്പറിലുള്ള ബൈക്കാണ് അപകടത്തിൽപ്പെട്ടത്. രാവിലെ 8 മണിയോടെ ആണ് അപകടമുണ്ടായത്. ദേശീയപാത 766 പൊൻകുഴിയിൽ ആണ് അപകടം നടന്നത്. റോഡിന് കുറുകെ ചാടിയ മാനിനെ ഇടിച്ച് നിയന്ത്രണം വിട്ട വാഹനം മരത്തിൽ ഇടിച്ചാണ് അപകടമുണ്ടായത്. കൂടെയുണ്ടായിരുന്ന കോഴിക്കോട് സ്വദേശിയായ ആഷർ (19) ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി….

Read More

എസ്ഡിപിഐ പ്രതിഷേധിച്ചു.

‌മാനന്തവാടി : കേന്ദ്ര ബാലാവകാശ കമ്മീഷന്റെ മദ്‌റസകള്‍ക്കെതിരേയുള്ള വിദ്വേഷ പ്രചാരണങ്ങൾക്കും അടച്ചുപൂട്ടല്‍ നീക്കത്തിനുമെതിരെ എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. മാനന്തവാടി ബസ്സ്റ്റാൻഡ് പരിസരത്തു നിന്നും ആരംഭിച്ച പ്രതിഷേധം മാനന്തവാടി നഗരം ചുറ്റി ഗാന്ധിപാർക്കിൽ സമാപിച്ചു. മണ്ഡലം പ്രസിഡന്റ് സുലൈമാൻ വി, സെക്രട്ടറി സജീർ എം ടി, സുബൈർ, ഫൈസൽ പഞ്ചാരക്കൊല്ലി മുത്തലിബ്, അബു സി കെ, നിസാർ തുടങ്ങിയവർ നേതൃത്വം നൽകി.

Read More

പിണറായി പോലീസ്-ആർഎസ്എസ് കൂട്ട്കെട്ട് കേരളത്തിന്നപകടം: സുലൈമാൻ വി

മാനന്തവാടി : കേരളത്തിലെ പിണറായി പോലീസ്-ആർഎസ്എസ് കൂട്ട്കെട്ട് കേരളത്തിന്നപകടമാണെന്നും ജനാധിപത്യ വിശ്വാസികൾ കടുത്ത ജാഗ്രത പുലർത്തണമെന്നും എസ്ഡിപിഐ മാനന്തവാടി മണ്ഡലം പ്രസിഡന്റ് സുലൈമാൻ വി. മാനന്തവാടി മുൻസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച പ്രവർത്തക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതു സമൂഹം ഈ അപകടകരമായ കൂട്ട്കെട്ടിനെതിരെ പ്രതിഷേധങ്ങൾ ഉയർത്തണമെന്നും ചെറുത്തുതോൽപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിപാടിയിൽ മുൻസിപ്പൽ പ്രസിഡന്റ് സുബൈർ കെ അധ്യക്ഷത വഹിച്ചു. മുൻസിപ്പൽ വൈസ് പ്രസിഡന്റ് ആറ്റക്കോയ തങ്ങൾ, സെക്രട്ടറി ഫൈസൽ പഞ്ചാരക്കൊല്ലി ജോയിന്റ് സെക്രട്ടറി…

Read More