മുള്ളൻകൊല്ലി ഗവ. ഹോമിയോ ഡിസ്പെൻസറിയുടെ നേതൃത്വത്തിൽ വയോജനങ്ങളെ ആദരിച്ചു
പുൽപ്പള്ളി: മുള്ളൻകൊല്ലി ഗവ. ഹോമിയോ ഡിസ്പെൻസറിയുടെ നേതൃത്വത്തിൽ പെരിക്കല്ലൂരിൽ വയോജനങ്ങളെ ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.കെ. വിജയൻ ഉദ്ഘാടനം ചെയ്‌തു. വൈസ് പ്രസിഡന്റ് മോളി സജി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ബീന ജോസ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ മേഴ്സസി ബെന്നി, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ജിസ്റ മുനീർ, ജോസ് നെല്ലേടം, പി.എസ്. കലേഷ്, മെഡിക്കൽ ഓഫീസർ ഡോ.എലിസബത്ത് സൂസൺ വർഗീസ് തുടങ്ങിയവർ സംസാരിച്ചു
