Headlines

ഓണത്തിന് മുമ്പ് വാടക നൽകും: മന്ത്രി കെ രാജൻ.

കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തത്തിൽ താത്ക്കാലിക വീടുകളിൽ കഴിയുന്ന കുടുംബങ്ങൾക്കുള്ള വാടക ഓണത്തിന് മുമ്പ് നൽകുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. ചുണ്ടേൽ സ്കൂളിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. താത്ക്കാലിക വീടുകളിൽ കഴിയുന്ന 535 കുടുംബങ്ങളുടെ വാടക തുക ബാങ്ക് അക്കൗണ്ടുകൾ മുഖേന നൽകുന്നതിന് വൈത്തിരി താലൂക്ക് ഓഫീസുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. ബന്ധുവീടുകളിലേക്ക് മാറി താമസിച്ച 174 പേരുടെ വിവരങ്ങൾ അടങ്ങിയ പുതിയ ലിസ്റ്റ് മേപ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ലഭ്യമാക്കിയിട്ടുണ്ട്. ഈ ലിസ്റ്റ് ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറി, തഹൽസിദാർ,…

Read More

ചെണ്ടുമല്ലി പൂക്കളുടെ വിളവെടുപ്പ് “വർണ്ണോത്സവം 24” സംഘടിപ്പിച്ചു

ബത്തേരി: സുൽത്താൻ ബത്തേരി ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ, ഹൈസ്ക്കൂൾ, ഹയർ സെക്കൻ്ററി, വൊക്കേഷണൽ ഹയർ സെക്കൻ്ററി വിഭാഗങ്ങളിലായി, നട്ടുവളർത്തിയ ചെണ്ടുമല്ലി പൂക്കളുടെ വിളവെടുപ്പ് “വർണ്ണോത്സവം ’24” എന്ന പേരിൽ സംഘടിപ്പിച്ചു. സുൽത്താൻബത്തേരി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടോം ജോസ് വിളവെടുപ്പ് ഉദ്ഘാടനം നിർവഹിച്ചു. ശ്രീജൻ (പി.റ്റി.എ പ്രസിഡൻ്റ് ) സുഭാഷ് ബാബു (എസ്.എം.സി ചെയർമാൻ) അബ്ദുൽ നാസർ (പ്രിൻസിപ്പൽ ഹയർ സെക്കൻ്ററി ) ജിജി ജേക്കബ്ബ് (ഹെഡ്മിസ്ട്രസ്സ്) അമ്പിളി നാരായണൻ (പ്രിൻസിപ്പാൾ,…

Read More

നാടൻ ചാരായവുമായി മധ്യവയസ്കൻ അറസ്റ്റിൽ

വെള്ളമുണ്ട: നാടൻ ചാരായവുമായി കോട്ടത്തറ അരമ്പറ്റക്കുന്ന് പാലേരി വീട്ടിൽ സി എ മണിയനെ (50) യാണ് വെള്ളമുണ്ട പോലീസ് പിടികൂടിയത്. ഇന്ന് ഉച്ചയോടെ വെള്ളമുണ്ട കമ്പോണ്ടർമുക്ക് ബസ് സ്റ്റോപ്പിൽ വച്ചാണ് ഇയാൾ പിടിയിലായത്. പോലീസിനെ കണ്ട് പരിഭ്രമിച്ച ഇയാളെ പരിശോധിച്ചതിൽ ഇയാളുടെ കൈവശം ഉണ്ടായിരുന്ന 2 ലിറ്റർ നാടൻ ചാരായം പിടിച്ചെടുക്കുകയായിരുന്നു. വെള്ളമുണ്ട ഇൻസ്പെക്ടർ എസ്.എച്ച്.ഓ എൽ.സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ പി.കെ അബ്ദുൽ റസാഖ്, സാദിർ, സീനിയർ സിവിൽ പോലീസ് ഓഫീസർ അരുൺ സി.പി.ഓ…

Read More

ശീലസ്ഥാപനം നിർവഹിച്ചു

പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് കുപ്പാടിത്തറ ചൽക്കാരക്കുന്നു ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന്റെ ശീലസ്ഥാപന കർമ്മം കൽപ്പറ്റനിയോജക മണ്ഡലം MLA അഡ്വ: ടി സിദ്ധീഖ് നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ പി ബാലൻ അധ്യക്ഷനായി.സ്ഥിരം സമിതി അധ്യക്ഷ ജസീല ളംറത്ത്,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി കെ അബ്ദുറഹിമാൻ, ഗ്രാമ പഞ്ചായത്ത് ചെയർമാൻ മാരായ എം പി നൗഷാദ്, പി എ ജോസ്, മെമ്പരർമാരായ അനീഷ്. കെ. കെ, ബുഷ്‌റ, സാജിദ, കൂടാതെ സി ഇ ഹാരിസ്,…

Read More

സംസ്ഥാന തല റുമറ്റോളജി സമ്മേളനം നടത്തി

മേപ്പാടി: ഡോ മൂപ്പൻസ് മെഡിക്കൽ കോളേജിലെ ജനറൽ മെഡിസിൻ വിഭാഗവും ഇന്ത്യൻ റുമറ്റോളജി അസോസിയേഷനും സംയുക്തമായി സംസ്ഥാന തല റുമറ്റോളജി സമ്മേളനം സംഘടിപ്പിച്ചു. വയനാട് ജില്ലാ ഡെപ്യൂട്ടി ഡിഎംഒ ഡോ. പ്രിയസേനൻ സമ്മേളനം ഉദ്ഘാടനം നിർവഹിച്ചു. രണ്ട് ദിവസങ്ങളായി നടന്ന പരിപാടിയിലെ ആദ്യ ദിനത്തിൽ വിവിധ വിഷയങ്ങളിൽ ഊന്നിയ ക്ളാസുകളും പ്രായോഗിക പരിശീലനവും ഉൾപ്പെട്ടിരുന്നു. രണ്ടാം ദിനത്തിൽ ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ ഡോക്ടർമാർ വാതരോഗത്തെ കുറിച്ചുള്ള ഏറ്റവും പുതിയ കണ്ടെത്തലുകളെ കുറിച്ചും ഈ മേഖലയിലെ ചികിത്സയുടെ പുതിയ…

Read More

മാനന്തവാടി അസ്പിരേഷണൽ ബ്ലോക്ക് സാക്ഷരത ദിന പരിപാടിയും, തുല്യത പഠിതാക്കളെ ആദരിക്കുകയും ചെയ്തു

മാനന്തവാടി : അസ്പിരേഷണൽ ബ്ലോക്ക് പദ്ധതിയുടെ ഭാഗമായി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സാക്ഷരത ദിന പരിപാടികൾ സംഘടിപ്പിച്ചു. മാനന്തവാടി ബ്ലോക്ക് വെറ്റിറിനറി ഹാളിൽ വെച്ചു സംഘടിപ്പിച്ച പരിപാടിയിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ കെ ജയഭാരതി അധ്യക്ഷത വഹിക്കുകയും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം നിർവഹിച്ച് പഠിതാക്കളെ ആദരിക്കുകയും ചെയ്തു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ പി കല്യാണി,കെ വി വിജോൾ,സൽമ കാസ്മി എന്നിവരും ബ്ലോക്ക് പഞ്ചായത്ത്…

Read More

കുടുംബശ്രീ ജില്ലാതല ഓണം വിപണന മേള സെപ്റ്റംബർ 11 മുതൽ

ബത്തേരി : ഈ വർഷത്തെ ഓണത്തിനോട്‌ അനുബന്ധിച്ച് കുടുംബശ്രീ ഓണം മേളകൾ ജില്ലയിൽ സജീവമാകുകയാണ്. എല്ലാ പഞ്ചായത്തിലും 2 മേളകളും, ജില്ലാതല ഓണം മേള ബത്തേരി മുൻസിപ്പാലിറ്റി അംഗണത്തിലും നടത്തുവാൻ തീരുമാനമായി. ഈ വർഷത്തെ മേളയിൽ കുടുംബശ്രീ ഏകീകൃത ചിപ്സ് ബ്രാൻഡ് പുറത്തിറക്കുന്നുണ്ട്. എല്ലാ മേളകളിലും ബ്രാൻഡഡ് ചിപ്സ് ലഭ്യമായിരിക്കും. ജില്ലാതല മേളയുടെ ഭാഗമായി സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയിൽ വെച്ച് സംഘാടകസമിതി യോഗം ചേർന്നു. കുടുംബശ്രീ സിഡിഎസ് വൈസ് ശ്രീമതി ഷേർളി കൃഷ്ണൻ സ്വാഗതം ആശംസിച്ചു ….

Read More

എസ്ഡിപിഐ കളക്ട്രേറ്റ് മാർച്ച്‌ നടത്തി

കല്‍പ്പറ്റ: പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഒഴിയുക, എഡിജിപി എം.ആര്‍ അജിത് കുമാറിന്റെ കാലയളവില്‍ നടന്ന കൊലപാതക പീഡന കേസുകള്‍ സ്വതന്ത്ര ഏജന്‍സിയെ കൊണ്ട് അന്വേഷിക്കുക, കുറ്റാരോപിതരെ ചുമതലയില്‍ നിന്ന് ഒഴിവാക്കി അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എസ്ഡിപിഐ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി. കളക്ട്രേറ്റ് മാര്‍ച്ച് എസ് ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി. അബ്ദുള്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ഇ. ഉസ്മാന്‍ അധ്യക്ഷത വഹിച്ചു….

Read More

സഞ്ചാരികളേ ഇതിലേ വരൂ; വയനാടിനായി സൈക്കിള്‍ ചവിട്ടി എസ്പിയും

കൽപ്പറ്റ:ഉരുള്‍പൊട്ടലിന് പിന്നാലെ നിശ്ചലമായ വയനാട്ടില്‍ വിനോദ സഞ്ചാരത്തെ ഉണർത്താൻ, സൈക്കിള്‍ റൈഡുമായി വയനാട് ബൈക്കേഴ്സ് ക്ലബ്‌. നാടിനെ ചേർത്തു പിടിക്കുന്ന പരിപാടിയില്‍ സൈക്കിള്‍ ചവിട്ടി വയനാട് എസ്പിയും ഒപ്പം ചേർന്നു. പരിപാടിയുടെ ഉദ്ഘാടനത്തിന് വന്നതാണ് വയനാട് ജില്ലാ പൊലീസ് മേധാവി തബോഷ് ബസുമതാരി. പിന്നെ കണ്ടത് സൈക്കിളില്‍. ഉരുള്‍പൊട്ടലിന്‍റെ ആഘാതം ടൂറിസത്തെയും ബാധിച്ചു. ആശ്രയ മേഖലയും പ്രതിസന്ധിയിലാണ്. നിരവധി പേരുടെ വരുമാനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഓണക്കാലം പടിവാതില്‍ക്കല്‍ നില്‍ക്കെ, സഞ്ചാരികളെ ക്ഷണിക്കുകയാണ് വയനാട് ബൈക്കേഴ്സ് ക്ലബ്. ഉരുള്‍പൊട്ടല്‍…

Read More

കാപ്പുകുന്ന് കുടുംബാരോഗ്യകേന്ദ്രത്തില്‍ യുഎച്ച്‌ഐഡി കാര്‍ഡ് വിതരണം തുടങ്ങി.

പടിഞ്ഞാറത്തറ: ഇ ഹെല്‍ത്ത് സംവിധാനത്തിലേക്ക് മാറുന്നതിന്റെ ഭാഗമായി കാപ്പുകുന്ന് കുടുംബാരോഗ്യകേന്ദ്രത്തില്‍ ഏകീകൃത ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡ് വിതരണം തുടങ്ങി. കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ എം.സി. ഷൗഖീനില്‍നിന്നു പഞ്ചായത്ത് പ്രസിഡന്റ് പി. ബാലന്‍ ആദ്യ കാര്‍ഡ് സ്വീകരിച്ചു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.എ. ജോസ്, വാര്‍ഡ് അംഗം സാജിത നൗഷാദ്, എച്ച്എംസി അംഗങ്ങളായ കെ.ടി. കുഞ്ഞബ്ദുള്ള, വര്‍ഗീസ്, നഴ്‌സിംഗ് ഓഫീസര്‍ ടി.എസ്. രജനി, ഫാര്‍മസിസ്റ്റ് വി.ജെ. സിനി, ഇ ഹെല്‍ത്ത് ജില്ലാ പ്രോജക്ട് എന്‍ജിനിയര്‍ സിന്റോ…

Read More