മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍: വാടക വീടുകളിലുള്ളവരുടെ വിവരശേഖരണം പൂര്‍ത്തിയായി
കൽപ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ജില്ലയിലെ വിവിധ തദ്ദേശസ്ഥാപന പരിധികളിലെ വാടക വീടുകളില്‍ താമസിക്കുന്ന കുടുംബങ്ങളുടെ വിവരശേഖരണം പൂര്‍ത്തിയായതായി തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. വാടക വീടുകളില്‍ കഴിയുന്ന കുടുംബങ്ങള്‍ക്ക് വാടകയിനത്തില്‍ സര്‍ക്കാര്‍ നിശ്ചയിച്ച തുക അനുവദിക്കാനുള്ള വിവര ശേഖരണമാണ് പൂര്‍ത്തിയായത്്. സെപ്റ്റംബര്‍ ആദ്യവാരം മുതല്‍ വൈത്തിരി താലൂക്ക് ഓഫീസില്‍ നിന്നും ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് തുക നിക്ഷേപിക്കുമെന്ന് റവന്യൂ വകുപ്പ് അധികൃതര്‍ അറിയിച്ചു. ജില്ലയിലെ 18 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 888…
