കേരള ആർട്ടിസാൻസ് യൂണിയൻ [CITU] മാനന്തവാടി RDO ഓഫീസ് മാർച്ചും, ധർണ്ണയും നടത്തി.
മാനന്തവാടി :നിർമാണ തൊഴിലാളി ക്ഷേമനിധി പെൻഷൻ കുടിശ്ശിക ഓണത്തിന് മുൻപ് വിതരണം ചെയ്യുക. ക്ഷേമനിധി ആനുകൂല്യങ്ങൾ -സമയ ബന്ധിതമായി നൽകുക. ക്ഷേമനിധികൾക്ക് കേന്ദ്രസർക്കാർ വിഹിതം നൽകുക. -തദ്ധേശസ്ഥാപനങ്ങൾ മുഖേന തൊഴിലാളി സെസ്സ് പിരിവ് ഊർജിതമാക്കുക. നിർമാണ വസ്തുക്കളുടെ അമിത വില നിയന്ത്രിക്കുകയും അവ ലഭ്യമാക്കുന്നതിന് ഇടപെടൽ നടത്തുക. ക്ഷേമനിധി ബോർഡിൻ്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി നടക്കുന്ന സമരത്തിൻ്റെ ഭാഗമായാണ് കേരള ആർട്ടിസാൻസ് യൂണിയൻ, മാനന്തവാടി- പനമരം ഏരിയ കമ്മറ്റികളുടെ നേതൃത്തത്തിൽ RDO…
