Headlines

മെഡിക്കൽ ക്യാമ്പ് നടത്തി

പാക്കം: ശ്രേയസ് പാക്കം യൂണിറ്റും, അമേരികെയർ ഓർഗണൈസേഷനും ചേർന്ന് ഫ്ലഡ് റിലീഫ് ന്റെ ഭാഗമായി പാക്കം യൂണിറ്റിൽ വെച്ച് മെഡിക്കൽ ക്യാമ്പ് നടത്തി. മഴക്കാല, ജലജന്യ, പകർച്ചവ്യാധി പ്രേതിരോധ ബോധവൽക്കരണവും, സൗജന്യ മരുന്ന് വിതരണവും നടത്തി. 100 കണക്കിനാളുകൾ ക്യാമ്പിൽ പരിശോധന ക്കെത്തി. മെഡിക്കൽ ക്യാമ്പ് യൂണിറ്റ് ഡയറക്ടർ ഫാ. വർഗീസ് കൊല്ലംമാവുടിയിൽ ഉദ്ഘാടനം ചെയ്തു. വി എ കുഞ്ഞുമോൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ അംഗം ബിന്ദു പ്രകാശ് മുഖ്യ പ്രഭാഷണം നടത്തി. ശ്രേയസ് ജൻഡർ…

Read More

വയനാട് ഉരുള്‍പൊട്ടല്‍; അപായ സൂചന നല്‍കിയില്ലെന്ന് അമിക്കസ് ക്യൂറിക്ക് റിപോര്‍ട്ട്.

കൊച്ചി : വയനാട് ഉരുള്‍പൊട്ടല്‍ സംബന്ധിച്ച്‌ ഹൈക്കോടതി ഡിവിഷൻ ബഞ്ച് സ്വമേധയാ എടുത്ത കേസില്‍ ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിക്ക് റിപോർട്ട് നല്‍കി. ജൂലൈ 30ന് പുലർച്ചെ 1:40നാണ് വയനാട്ടില്‍ ആദ്യ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. എന്നാല്‍, ഉരുള്‍പൊട്ടല്‍ ഉണ്ടാകുന്നത് വരെ ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിനായുള്ള അപായ സൂചനയോ നടപടിയോ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയോ അഡ്വൈസറി കമ്മിറ്റിയോ നടത്തിയിട്ടില്ലെന്ന് റിപോർട്ടില്‍ പറയുന്നു. മുണ്ടക്കൈ സ്വദേശി സഹീർ, വയനാട്ടിലെ സാമൂഹിക പ്രവർത്തകൻ ഹംസ, കാലാവസ്ഥാ വിദഗ്ധൻ ബിബിൻ കെ അഗസ്റ്റിൻ എന്നിവർക്ക്…

Read More

പോക്സോ; പ്രതിക്ക് 40 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

കൽപ്പറ്റ: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ പ്രതിക്ക് 40വർഷവും 6 മാസവും കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. പടിഞ്ഞാറത്തറ പന്തിപ്പൊയിൽ വരയന്റെ വളപ്പിൽ വീട്ടിൽ വി.വി സൈനുദ്ധീ (57)നെയാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്‌ജ്‌ കെ.എ ആന്റണി ഷെൽമാൻ ശിക്ഷിച്ചത്. 2023 ഒക്ടോബർ മാസത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് സുപ്രധാന വിധി. പ്രായപൂർത്തിയാവാത്ത കുട്ടിയെ ഇയാൾ പല തവണകളായി ലൈംഗീകാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. അന്നത്തെ പടിഞ്ഞാറത്തറ ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ ആർ. ബിജുവാണ് കേസന്വേഷണം…

Read More

ഉരുൾപൊട്ടൽ; ഹോട്ടലുകൾ ഉൾപ്പെടെ ഏറ്റെടുത്ത് സർക്കാർ പുനരധിവാസം ഒരുക്കണമെന്ന് ഹൈക്കോടതി; ബാങ്കുകൾ ഇഎംഐ പിടിച്ചാൽ കോടതിയെ അറിയിക്കണം

കൊച്ചി : വയനാട് ഉരുൾപൊട്ടലുണ്ടായി ഒരു മാസം പിന്നിട്ടിട്ടും ദുരിതബാധിതരുടെ പുനരധിവാസം വൈകുന്നതിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ദുരിതബാധിതരെ മാറ്റി താമസിപ്പിക്കുന്നതിൽ കാലതാമസം ഉണ്ടാകരുതെന്നും ഒരാഴ്‌ച്ചയ്‌ക്കുള്ളിൽ ക്യാമ്പിലുള്ളവരെ മാറ്റി താമസിപ്പിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. ഹോട്ടലുകൾ ഉൾപ്പെടെ സർക്കാർ ഏറ്റെടുത്ത് പുനരധിവാസം ഒരുക്കണമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ആശുപത്രി ബില്ലുകൾ സർക്കാർ നേരിട്ട് കൊടുത്ത് തീർക്കണം. സർക്കാർ സഹായത്തിൽ നിന്നും ബാങ്കുകൾ ഇഎംഐ പിടിച്ചാൽ കോടതിയെ അറിയിക്കണം. ഇക്കാര്യത്തിൽ ശക്തമായ നടപടി ഉണ്ടായിരിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹൈക്കോടതി…

Read More

ഉരുൾപൊട്ടൽ: ജീവനോപാധിയായ ജീപ്പ് നഷ്ടപ്പെട്ട അനീഷിന് ജീപ്പ് കൈമാറി ഡിവൈഎഫ്ഐ

മേപ്പാടി: ചൂരൽമല ദുരന്തത്തിൽ ജീവനോപാധിയായ ജീപ്പ് നഷ്ടപ്പെട്ട അനീഷിന് ജീപ്പ് കൈമാറി ഡിവൈഎഫ്ഐ. ജീപ്പ് നൽകുമെന്ന് ഡിവൈഎഫ്ഐ അറിയിച്ചിരുന്നു. മേപ്പാടി മാനിവയലിൽ വെച്ച് സംസ്ഥാന സെക്രട്ടറി വി കെ സനോജ് , സംസ്ഥാന പ്രസിഡണ്ട് വി വസീഫ് എന്നിവർ ചേർന്ന് അനീഷിനും ഭാര്യ സയനയ്ക്കും താക്കോൽ കൈമാറി. ജില്ലാ സെക്രട്ടറി കെ റഫീഖ് , പ്രസിഡണ്ട് കെ എം ഫ്രാൻസിസ് , നേതൃത്വം നൽകി.

Read More

ഉരുൾപൊട്ടൽ: ഓട്ടോറിക്ഷ വിതരണവും രണ്ടാം ഘട്ട പദ്ധതി പ്രഖ്യാപനവും നടത്തി

മേപ്പാടി: മുണ്ടക്കൈ ദുരന്ത നിവാരണ പദ്ധതികളുടെ ഭാഗമായി നടവയൽ സി എം കോളേജ് മുന്നോട്ട് വെക്കുന്ന “കരുതലിന് കരുത്തേകാം” ‘അതിജീവനം’ പദ്ധതിയുടെ രണ്ടാഘട്ടം പ്രഖ്യാപനവും ഓട്ടോറിക്ഷ വിതരണവും നടത്തി. കോളജിലെ വിദ്യാർഥികളും അധ്യാപകരും പൂർവ്വ വിദ്യാർത്ഥികളും പൊതു ജനങ്ങളും സമാഹരിച്ച തുകയിൽ വാങ്ങിയ ഓട്ടോറിക്ഷയുടെ താക്കോൽദാനം ചൂരൽമല സ്വദേശി ഷെജലിന് ചടങ്ങിൽ കൈമാറി. സിഎം കോളേജ് ചെയർമാൻ ടി കെ അബ്ദുറഹ്മാൻ ബാഖവി പരിപാടിയുടെ ഉത്ഘാടനം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ സഹദ് കെ പി അധ്യക്ഷത വഹിച്ചു….

Read More

എടക്കല്‍ഗുഹ അടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു

കല്‍പറ്റ: വയനാട് ജില്ലയില്‍ നിലവില്‍ മഴ കുറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ പഴശ്ശി പാര്‍ക്ക് മാനന്തവാടി, എടക്കല്‍ ഗുഹ, പ്രിയദര്‍ശിനി ടീ എന്‍വിറോണ്‍സ് പഞ്ചാരകൊല്ലി എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതായി ജില്ലാ ദുരന്ത നിവാരണ അതോററ്റി അറിയിച്ചു. പ്രവര്‍ത്തന സമയം വൈകിട്ട് 6.30 വരെയായിരിക്കും. എന്നാല്‍ ഉത്തരവിന് മുന്‍പ് 6.30 ന് മുന്‍പുള്ള സമയക്രമം പാലിച്ചിരുന്ന ടൂറിസം കേന്ദ്രങ്ങള്‍ അതേ സമയക്രമം തന്നെ പാലിക്കേണ്ടതാണ്. സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാന്‍ അതാത് കേന്ദ്രങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും അറിയിപ്പില്‍…

Read More

ആധാരമെഴുത്തുകാർക്ക് ഓണക്കാല ഉത്സവബത്ത 5000 രൂപ അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ആധാരമെഴുത്തുകാർക്കും, പകർപ്പെഴുത്തുകാർക്കും, സ്റ്റാമ്പ് വെണ്ടർമാർക്കും, ക്ഷേമനിധി പെൻഷൻകാർക്കും 2024- ലെ ഓണക്കാല ഉത്സവബത്തയായി 5000 രൂപ അനുവദിച്ചു. മുൻ വർഷത്തിൽ നിന്നും 500 രൂപ വർദ്ദനവ് വരുത്തുകയും ആനുകൂല്യം ഓരോ ഗുണഭോക്താവിനും ബാങ്ക് അക്കൗണ്ടിൽ നേരിട്ട് ലഭ്യമാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. കേരള ആധാരമെഴുത്തുകാരുടെയും, പകർപ്പെഴുത്തുകാരുടെയും സ്റ്റാമ്പ് വെണ്ടർമാരുടെയും ക്ഷേമനിധി ബോർഡ് ചെയർമാൻ സ്ഥാനം രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഏറ്റെടുത്ത് ആദ്യത്തെ യോഗത്തിലാണ് തീരുമാനം. വയനാട് ജില്ലയിലുണ്ടായ സമാനതകളില്ലാത്ത ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ…

Read More

മീനങ്ങാടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എഴുത്തുകളരി നടത്തി.

മീനങ്ങാടി: സര്‍ഗാത്മക രചനകളില്‍ തത്പരരായ വിദ്യാര്‍ഥികള്‍ക്കായി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എഴുത്തുകളരി സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ ഷിവി കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക പി.ഒ. സുമിത അധ്യക്ഷത വഹിച്ചു. എഴുത്തുകാരായ പ്രീത ജെ. പ്രിയദര്‍ശിനി, ജോയ് പാലക്കമൂല, ഡോ.ബാവ കെ. പാലുകുന്ന് എന്നിവര്‍ ക്ലാസെടുത്തു. സി.കെ. പ്രതിഭ, കെ. അനില്‍കുമാര്‍, ടെല്‍മ സെബാസ്റ്റ്യന്‍, കെ. സുനില്‍കുമാര്‍, പി.കെ. സരിത എന്നിവര്‍ നേതൃത്വം നല്‍കി. 72 വിദ്യാര്‍ഥികള്‍ പങ്കെടുത്തു.

Read More

മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണത്തിന് ബോധവൽക്കരണം നടത്തണം: സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാന്‍ അഡ്വ. എ.എ റഷീദ്.

കൽപറ്റ: വയനാട് ജില്ലയിലെ മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കും ബോധ വൽക്കരണം നല്‍കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാന്‍ അഡ്വ. എ.എ റഷീദ് നിര്‍ദേശം നല്‍കി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങ്ങില്‍ കമ്മിഷന്‍ സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് കമ്മിഷന്‍ നിര്‍ദേശം. വന്യജീവി ആക്രമണങ്ങള്‍ തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും കമ്മിഷന്‍ അധികൃതരോട് നിര്‍ദേശിച്ചു. നോര്‍ത്ത് വയനാട് ഡിവിഷനില്‍ 18 വനസംരക്ഷണസമിതികള്‍ പ്രവര്‍ത്തിക്കുന്നതായും വന സംരക്ഷണസമിതികളിലെ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ ആന-കാട്ടുതീ…

Read More