കോൺക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു

അമ്പലവയൽ : അമ്പലവയൽ ഗ്രാമപഞ്ചായത്ത് 5-ാം വാർഡിൽ ആയിരംകൊല്ലി പ്രദേശത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് ചെയ്ത അയ്യപ്പനാശാരി മെമ്മോറിയൽ റോഡ് പൊതുജനങ്ങൾക്ക് തുറന്ന് കൊടുത്തു. ഗ്രാമ പഞ്ചായത്ത് വൈ: പ്രസിഡണ്ട് കെ ഷമീർ ഉൽഘാടനംചെയ്തു.വാർഡ് വികസന സമിതി കൺവീനർ മോളി അശോക് അദ്ധ്യക്ഷത വഹിച്ചു. വി ശശിധരൻ, കെ കുഞ്ഞുമുഹമ്മദ് എന്നിവർ സംസാരിച്ചു. സുലൈഖ ഇബ്രാഹീം സ്വാഗതം പറഞ്ഞു

Read More

നീർച്ചാൽ പുനരുജ്ജീവനം ഉദ്ഘാടനം ചെയ്തു

വൈത്തിരി : നവകേരളം കർമ്മ പദ്ധതിയിൽ ഹരിത കേരളം മിഷന്റെയും മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും നേതൃത്വത്തിൽ കബനിക്കായ് വയനാട്, നീരുറവ് ക്യാമ്പയിനുകളുടെ ഭാഗമായി നടത്തുന്ന നീർച്ചാൽ പുനരുജ്ജീവനം പദ്ധതി ഉദ്ഘാടനം ചെയ്തു. വൈത്തിരി ഗ്രാമപഞ്ചായത്തിലെ ചേലോട് അമ്മറാ തോടിൽ നടന്ന പരിപാടി പഞ്ചായത്ത്‌ പ്രസിഡന്റ് എം.വി വിജേഷ് ഉദ്ഘാടനം ചെയ്തു. നവകേരളം കർമ്മ പദ്ധതി ജില്ലാ കോർഡിനേറ്റർ ഇ.സുരേഷ് ബാബു, ദേശീയ തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോർഡിനേറ്റർ പി.സി. മജീദ് എന്നിവർ…

Read More

വെല്‍നസ് സെന്റര്‍ ഉദ്ഘാടനം ചെയ്തു.

ബത്തേരി :  സുല്‍ത്താന്‍ ബത്തേരി നഗരസഭയുടെ സന്തോഷസൂചിക ഉയര്‍ത്തുന്നതിന്റെ ഭാഗമായി ബീനാച്ചിയില്‍ ആരംഭിക്കുന്ന രണ്ടാമത് വെല്‍നസ് സെന്റർ നഗരസഭ ചെയര്‍മാന്‍ ടി.കെ.രമേശ് ഉദ്ഘാടനം ചെയ്തു. നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ എല്‍സി പൗലോസ് അധ്യക്ഷത വഹിച്ചു. എല്ലാവര്‍ക്കും ആരോഗ്യം എന്ന ആശയം നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് നഗരസഭയുടെ കീഴിൽ 3 വെല്‍നസ് സെന്ററുകൾ ആരംഭിക്കുന്നത്. സ്റ്റാന്റിംഗ് കമ്മിറ്റി ഭാരവാഹികളായ ഷാമില ജുനൈസ്, പി.എസ് ലിഷ, ടോം ജോസ്, എന്‍.എച്ച്.എം കോര്‍ഡിനേറ്റര്‍ ഡിജോ ജോയ്, നഗരസഭാ സെക്രട്ടറി കെ.എം സൈനുദ്ദീന്‍, ഡോ…

Read More

വൈദ്യുത ദീപാലങ്കാരം: ആഘോഷ വേളയില്‍ ജാഗ്രത പുലര്‍ത്തണം

കൽപ്പറ്റ : ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി വൈദ്യുത ദീപാലങ്കാരങ്ങള്‍ നടത്തുമ്പോള്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിന് സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ നല്‍കി ഇലക്ട്രിക്കല്‍ ഇൻസ്പെക്ടറേറ്റ്. ആഘോഷ വേളയില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഇലക്ട്രിക്കല്‍ ഇൻസ്പെക്ടർ വി.സുമേഷ് അറിയിച്ചു. പുതുതായി വയറിംഗ് ആവശ്യമുള്ളവര്‍ അംഗീകൃത ലൈസന്‍സ് ഉള്ളവരെകൊണ്ട് ചെയ്യിക്കണം. ഐ.എസ്.ഐ മുദ്രയുള്ള 30 എം.എ സെന്‍സിറ്റിവിറ്റിയുള്ള ആര്‍സിസിബി സര്‍ക്യൂട്ടില്‍ ഉണ്ടെന്ന് ഉറപ്പാക്കേണ്ടതാണ്. ആര്‍.സി.സി.ബി യുടെ മുകളിലുള്ള പുഷ്ബട്ടണ്‍ അമര്‍ത്തി പ്രവര്‍ത്തന ക്ഷമത ഉറപ്പുവരുത്തണം. ഗുണമേന്മ കുറഞ്ഞ പ്ലാസ്റ്റിക്ക് ഇന്‍സുലേറ്റഡ് വയറുകള്‍ ഉപയോഗിക്കാന്‍ പാടില്ല….

Read More

റേഡിയോ വിതരണം ചെയ്തു

മാനന്തവാടി: ജീവ കാരുണ്യ പ്രവര്‍ത്തകന്‍ ബഷീര്‍ കാരക്കുനിയുടെ 304 ആമത്തെ റേഡിയോ വിതരണം പാണ്ടിക്കടവ് പഴശ്ശിരാജ എയുപി സ്‌കൂളില്‍ നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്റ്റിന്‍ ബേബി ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി.വി.എസ് മൂസ ചടങ്ങിന് അധ്യക്ഷത വഹിച്ചു. പഴശ്ശിരാജ സ്‌കൂളിലെ കുട്ടികള്‍ മറ്റുള്ളവര്‍ക്ക് വലിയൊരു മാതൃകയാണെന്നും അവരുടെ ശ്രദ്ധയും ചിട്ടയും ഇന്നത്തെ വിദ്യാര്‍ത്ഥി സമൂഹത്തിനു പുതിയൊരു ഉണര്‍വ് നല്‍കുന്നുണ്ടെന്നും യോഗം വിലയിരുത്തി. ഓള്‍ കേരള വിഡോ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് സ്വപ്ന ആന്റണി ആശംസകള്‍ അര്‍പ്പിച്ചു….

Read More

സിബിഎസ്ഇ ജില്ലാ കായിക മേള തുടങ്ങി

കല്‍പ്പറ്റ: വയനാട് സഹോദയ സിബിഎസ്ഇ ഇന്റര്‍ സ്‌കൂള്‍ കായിക മേള സെന്റ് ജോസഫ്‌സ് കോണ്‍വന്റ് സ്‌കൂളിന്റെ ആതിഥേയത്വത്തില്‍ മരവയല്‍ എം.കെ. ജിനചന്ദ്രന്‍ സ്മാരക സ്റ്റേഡിയത്തില്‍ തുടങ്ങി. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ കെ.എസ്. ഷാജി ഉദ്ഘാടനം ചെയ്തു. സഹോദയ ജില്ലാ പ്രസിഡന്റ് സീറ്റ ജോസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജോസഫ്, ട്രഷറര്‍ എന്‍. സിന്ധു, സെന്റ് ജോസഫ്‌സ് കോണ്‍വന്റ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡീന ജോണ്‍, ജില്ലാ സ്‌പോര്‍സ് കൗണ്‍സില്‍ പ്രസിഡന്റ് എം. മധു എന്നിവര്‍ പ്രസംഗിച്ചു….

Read More

ഡ്രീംസ് ബിയോണ്ട് ദ ഫോറസ്റ്റ് രണ്ടാം ഘട്ട ശിൽപ്പ – ചിത്ര പ്രദർശനം ഡിസംബർ എട്ട് മുതൽ തുക്കൈപ്പറ്റ ഉറവ് ബാംബൂ ഗ്രോവിൽ.

കൽപ്പറ്റ: “ഡ്രീംസ് ബിയോണ്ട് ദി ഫോറസ്റ്റ്” എന്ന പേരിൽ നടത്തുന്ന ചിത്ര-ശിൽപ്പ പ്രദർശനത്തിൻ്റെ രണ്ടാംഘട്ടം ഡിസംബർ 8 ന് തൃക്കൈപ്പറ്റ ഉറവ് ബാംബു ഗ്രോവിൽ തുടങ്ങും. വൈകിട്ട് 4 മണിക്ക് യാസ്മിൻ കിദ്വായി (ഡയറക്ടർ / പ്രൊഡ്യൂസർ സ്പ്രിങ്ങ് ബോക്സ് ഫിലിംസ്) , കൽപ്പറ്റ എം.എൽ.എ അഡ്വ. ടി. സിദ്ദീഖ് എന്നിവരുടെ സാന്നിധ്യത്തിലാണ് ഉദ്ഘാടനം. 13 കലാകാരന്മാരുടെ ചിത്രങ്ങളും ശിൽപ്പങ്ങളുമായി വയനാട് ആർട്ട് ക്ലൗഡും ഉറവ് ഇക്കോ ലിങ്ക്സും സംയുക്തമായാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. ഡിസംബർ 2 മുതൽ…

Read More

വാന്‍ ക്യാമ്പയിന്‍ സമാപിച്ചു

മാനന്തവാടി : നാഷണല്‍ എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ‘സമൂഹം നയിക്കട്ടെ’ എന്ന സന്ദേശം കേരളത്തില്‍ പ്രചരിപ്പിക്കുന്നതിന് വേണ്ടി നടത്തിയ ഐ.ഇ.സി വാന്‍ ക്യാമ്പയിന്‍ സമാപിച്ചു. 2025-ല്‍ പുതിയ എച്ച്.ഐ.വി ബാധിതരായവര്‍ ആരുമില്ല എന്ന അവസ്ഥ സൃഷ്ടിക്കുന്നതിന്റെ ഭാഗമായിട്ടാണ് പ്രചരണ പരിപാടി നടത്തിയത്. മാനന്തവാടി ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. മാനന്തവാടി മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. മുന്‍സിപ്പല്‍ കൗണ്‍സിലര്‍ മാര്‍ഗരറ്റ് തോമസ് പ്രതിജ്ഞ്ഞ ചൊല്ലിക്കൊടുത്തു….

Read More

പ്രതിഭ പരിപോഷണ സഹവാസ ക്യാമ്പ് ആരംഭിച്ചു.

അമ്പലവയൽ : അമ്പലവയൽ ഗ്രാമ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന പ്രതിഭ പരിപോഷണ സഹവാസ ക്യാമ്പ് ആരംഭിച്ചു. പഞ്ചായത്തിലെ 11 എൽ പി സ്ക്കൂളുകളിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കാണ് ക്യാമ്പ് സംഘടിപ്പിച്ചത് സംഘടിപ്പിച്ചത്. ക്യാമ്പിൻ്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ഷമീറിൻ്റെ അദ്ധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി കെ ഹഫ്സത്ത് നിർവ്വഹിച്ചു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജെസ്സി ജോർജ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാജേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു. അമ്പലവയൽ എൽപി സ്ക്കൂൾ…

Read More

കിടപ്പു രോഗികൾക്ക് പ്രത്യേക മെഡിക്കൽ ക്യാമ്പുമായി ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് പി എം ആർ വിഭാഗം

മേപ്പാടി: ഡോ മൂപ്പൻസ് മെഡിക്കൽ കോളേജ് ഫിസിക്കൽ മെഡിസിൻ & റീഹാബിലിറ്റേഷൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ ന്യൂറോ സർജറി കഴിഞ്ഞ് കിടപ്പിലായവർക്കും പ്രമേഹം മൂലം കാലിനും മറ്റും അവശത അനുഭവിക്കുന്നവർക്കും സെറിബ്രൽ പൾസി പോലുള്ള അസുഖമുള്ളവർക്കും അപകടങ്ങൾ മൂലം കിടപ്പിലായവർക്കുമായി പ്രത്യേക മെഡിക്കൽ ക്യാമ്പ് നടത്തുന്നു. ഡിസംബർ 14 മുതൽ ഡിസംബർ 21വരെ നടത്തുന്ന ക്യാമ്പിന് പി എം ആർ വിഭാഗം മേധാവി ഡോ. ബബീഷ് ചാക്കോ നേതൃത്വം നൽകും. സൗജന്യ വൈദ്യ പരിശോധനയും ലാബ് ടെസ്റ്റുകളും ആവശ്യമുള്ളവർക്ക്…

Read More